
പ്രണയ കവിത സ്വർണനൂലിൽ തുന്നി; വിവാഹവസ്ത്രം നെയ്തെടുത്തത് 405 മണിക്കൂറെടുത്ത്
തെന്നിന്ത്യൻ താരം കീർത്തി സുരേഷും ആൻ്റണി തട്ടിലും തമ്മിലുള്ള വിവാഹം കഴിഞ്ഞ ദിവസമാണ് ഗോവയിൽ വച്ചാണ് കഴിഞ്ഞത്. ഹിന്ദു- ക്രിസ്ത്യൻ മതാചാരപ്രകാരം രണ്ട് വിവാഹങ്ങളാണ് ഉണ്ടായിരുന്നത്. ബ്രാഹ്മൺ രീതിയിലുള്ള വിവാഹത്തിന്റെ ചിത്രങ്ങൾ വൈറലായിരുന്നു. ഇപ്പോൾ സോഷ്യൽ മീഡിയയുടെ മനം കവരുന്നത് നടിയുടെ വിവാഹവസ്ത്രത്തിന്റെ പ്രത്യേകതയാണ്. പ്രശസ്ത ഫാഷൻ ഡിസൈനർ അനിത ഡോംഗ്രെയാണ് കീർത്തിയുടെ വിവാഹ വസ്ത്രങ്ങൾ ഡിസൈൻ ചെയ്തത്. കീർത്തിയുടെ ഇഷ്ടത്തിന് അനുസരിച്ചാണ് വിവാഹ സാരി ഡിസൈൻ ചെയ്‌തത്. പരമ്പരാഗത മഡിസാർ സാരിയാണ് ബ്രാഹ്മണാചാര പ്രകാരമുള്ള വിവാഹത്തിന്…