Headlines

ബൈക്ക് വൈദ്യുതി പോസ്റ്റിൽ ഇടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം

അടൂർ കെ പി റോഡിൽ കേന്ദ്രീയ വിദ്യാലയത്തിന് മുൻവശം ബൈക്ക് വൈദ്യുതി പോസ്റ്റിൽ ഇടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം. അപകടത്തിൽ പടനിലം നൂറനാട് സ്വദേശിസൂരജ് (25) ആണ് മരിച്ചത്.കൂടെ ഉണ്ടായിരുന്ന നൂറനാട് സ്വദേശി അരുണിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.അർദ്ധരാത്രി 12.30 ഓടെയാണ് അപകടം.

Read More

കൈതചാമുണ്ഡിയെ കണ്ട് പേടിച്ചോടിയ കുട്ടിക്ക് വീണ് പരിക്ക്; പ്രകോപിതരായി നാട്ടുകാർ, തെയ്യം കെട്ടിയ ആൾക്ക് മർദ്ധനം

കണ്ണൂർ : തില്ലങ്കേരിയിൽ തെയ്യം കെട്ടിയയാൾക്ക് നാട്ടുകാരുടെ കൂട്ടത്തല്ല്. കൈതച്ചാമുണ്ഡി തെയ്യം കണ്ട് പേടിച്ചോടിയ കുട്ടി വീണു പരിക്കേറ്റതാണ് നാട്ടുകാരുടെ പ്രകോപനത്തിന് കാരണമായത്. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടില്ല. പെരിങ്ങാനം ഉദയംകുന്ന് മടപ്പുര ഉത്സവത്തിന് കൈതചാമുണ്ഡി തെയ്യക്കോലം കെട്ടിയ ആളെയാണ് നാട്ടുകാരിൽ ചിലർ തല്ലിയത്. ഇന്നലെ വൈകിട്ടാണ് സംഭവം. കൈതച്ചെടി വെട്ടി മടപ്പുരയിലേക്ക് തെയ്യം വരുന്ന ചടങ്ങ് നടന്നിരുന്നു. ഇതിനിടയിൽ ഉഗ്രരൂപത്തിൽ ആളുകളെ പിന്തുടർന്ന് ഭയപ്പെടുത്തുന്നതാണ് ആചാരം. അതാണ് കൈവിട്ടുപോയത്. പേടിച്ചോടിയ ഒരു കുട്ടിയ്ക്ക് വീണു പരിക്കേറ്റു. തുടർന്ന്…

Read More

യുവാവിനെ ആക്രമിച്ച്‌ പണം കവർച്ച ചെയ്ത കേസിൽ ഒരാൾ പിടിയിൽ

കോട്ടയം: യുവാവിനെ ആക്രമിച്ച് പണവും, മൊബൈൽഫോണും കവർച്ച ചെയ്ത കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. കിടങ്ങൂർ പിറയാർ ഭാഗത്ത് ചിറപ്പുറത്ത് വീട്ടിൽ സനിൽ സണ്ണി (30) എന്നയാളെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളും, സുഹൃത്തും ചേർന്ന് കഴിഞ്ഞദിവസം രാത്രി പാലാ ടൗൺ ഭാഗത്ത് വച്ച് കോട്ടയം സ്വദേശിയായ യുവാവിനെ ബിയർ കുപ്പി കൊണ്ട് ആക്രമിച്ച് കയ്യിൽ ഉണ്ടായിരുന്ന പണവും, മൊബൈൽഫോണും തട്ടിയെടുത്ത് കടന്നു കളയുകയായിരുന്നു. പരാതിയെ തുടർന്ന് പാലാ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും,…

Read More

സംസ്ഥാനത്തെ പൊതുമേഖല സ്ഥാപനങ്ങളില്‍ 57 എണ്ണം ലാഭത്തില്‍

തിരുവനന്തപുരം: സംസ്ഥാനത്തെ 131 പൊതുമേഖല സ്ഥാപനങ്ങളിൽ 57 എണ്ണം ലാഭത്തിലെന്ന് ബ്യൂറോ ഓഫ് പബ്ലിക് എന്റർപ്രൈസസ് റിപ്പോർട്ട്. ബജറ്റ് രേഖകൾക്കൊപ്പം നിയമസഭയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇത് ഉള്ളത്. സംസ്ഥാനത്ത പൊതുമേഖല സ്ഥാപനങ്ങളിൽ 59 എണ്ണം നഷ്ടത്തിലാണെന്നും റിപ്പോർട്ട് പറയുന്നു. കെഎസ്എഫ്ഇയാണ് കൂടുതൽ 2021-22 105.49 കോടിയാണ് ലാഭമെങ്കിൽ2022-23 350.88 കോടിയായാണ് വർധിച്ചത്.കെഎംഎംഎൽ (85.04 കോടി) രണ്ടാം സ്ഥാനത്തും ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസ് (67.91 കോടി) മൂന്നാം സ്ഥാനത്തുമാണ്. മദ്യവിൽപ്പനയിൽ മുന്നിലുണ്ടെങ്കിലും ബിവറേജസ് കോർപ്പറേഷൻ (35.93 കോടി) ലാഭപ്പട്ടികയിൽ…

Read More

പി എസ് സി പരീക്ഷക്കിടെ ആൾമാറാട്ടം; പിടിക്കുമെന്ന് ഉറപ്പായപ്പോൾ ഹാളിൽ നിന്നിറങ്ങിയോടി

പി എസ് സി പരീക്ഷക്കിടെ ആൾമാറാട്ടം. പിടിക്കപ്പെടുമെന്ന് ഉറപ്പായതോടെ പരീക്ഷ എഴുതാനെത്തിയ ആൾ ഹാളിൽ നിന്ന് ഓടി രക്ഷപ്പെട്ടു. യൂണിവേഴ്‌സിറ്റി ലാസ്റ്റ് ഗ്രേഡ് മെയിൻ പരീക്ഷയിലാണ് തട്ടിപ്പിന് ശ്രമം നടന്നത്. രക്ഷപ്പെട്ടയാളെ തിരിച്ചറിയാനുള്ള അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ പി എസ് സി പോലീസിൽ പരാതി നൽകും. പൂജപ്പുര ചിന്നമ്മ മെമ്മോറിയൽ ഗേൾസ് ഹൈസ്‌കൂളിൽ നടന്ന പരീക്ഷക്കിടെയാണ് തട്ടിപ്പിന് ശ്രമം നടന്നത്. രാവിലെ 7.15 മുതൽ 9.15 വരെയായിരുന്നു പരീക്ഷ രേഖകൾ പരിശോധിക്കാൻ ഇൻവിജിലേറ്റർ അടുത്തെത്തിയപ്പോൾ യുവാവ് ഇറങ്ങിയോടുകയായിരുന്നു….

Read More

നാല് ബഡ്‌സ് സ്കൂളുകൾ കൂടി സാമൂഹ്യനീതി വകുപ്പ് ഏറ്റെടുക്കും: മന്ത്രി ഡോ. ആർ ബിന്ദു

കാസർഗോഡ് ജില്ലയിലെ എൻഡോസൾഫാൻ ദുരിതബാധിത മേഖലയിലെ നാല് ബഡ്സ് സ്കൂളുകൾ കൂടി സാമൂഹ്യനീതി വകുപ്പ് ഏറ്റെടുത്ത് കേരള സാമൂഹ്യസുരക്ഷാ മിഷന് കൈമാറുമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. കാസർഗോഡ് ജില്ലയിലെ എൻഡോസൾഫാൻ ദുരിതബാധിത മേഖലയിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് 10 ബഡ്സ് സ്കൂളുകൾ പൂർണ്ണമായും സാമൂഹ്യനീതിവകുപ്പ് ഏറ്റെടുത്ത് കേരള സാമൂഹ്യ സുരക്ഷാമിഷൻ വഴി മാതൃകാ പുനരധിവാസ കേന്ദ്രങ്ങളായി ഉയർത്താനുള്ള തീരുമാനത്തിൻ്റെ ഭാഗമായാണ് നടപടി. ജില്ലയിലെ എൻമകജെ, പനത്തടി, ബദിയടുക്ക, കള്ളാർ എന്നീ പഞ്ചായത്തുകളിലെ നാല്…

Read More

സാങ്കേതിക വിദ്യ വളരുന്നതിനൊപ്പം സൈബര്‍ കുറ്റകൃത്യങ്ങളും കൂടുന്നു: മുഖ്യമന്ത്രി

തിരുവനന്തപുരം: സാങ്കേതിക വിദ്യ വളരുന്നതിനൊപ്പം സൈബര്‍ കുറ്റകൃത്യങ്ങള്‍ കൂടുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.സാങ്കേതിക വിദ്യയുടെ ദുരുപയോഗത്തെ വേണ്ട പ്രാധാന്യത്തോടെ കാണണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കുട്ടികള്‍ വരെ ഊരാക്കുടുക്കില്‍പ്പെടുന്നു. ചിലര്‍ ആത്മഹത്യയില്‍ അഭയം പ്രാപിക്കുന്നു. ആവശ്യമായ ബോധവത്കരണം ഉണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരള പൊലീസില്‍ പുതുതായി രൂപവല്‍ക്കരിച്ച സൈബര്‍ ഡിവിഷന്റെയും പുതിയ പൊലീസ് കെട്ടിടങ്ങളുടേയും ഉദ്ഘാടനം നിര്‍വഹിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സൈബര്‍ പൊലീസ് സ്റ്റേഷനുകളിലെ അംഗബലം കൂട്ടുമെന്നും സൈബര്‍ സാങ്കേതിക മേഖലയിലെ പൊലീസുകാര്‍ക്ക് പരിശീലനം നല്‍കുമെന്നും മുഖ്യമന്ത്രി…

Read More

സംസ്ഥാന ബജറ്റിൽ സിപിഐ മന്ത്രിമാരുടെ വകുപ്പുകളെ അവഗണിച്ചുവെന്ന് പരാതി

സംസ്ഥാന ബജറ്റിൽ സിപിഐ മന്ത്രിമാരുടെ വകുപ്പുകളെ അവഗണിച്ചുവെന്ന് പരാതി. കഴിഞ്ഞ തവണ അനുവദിച്ചതിന്റെ പകുതി പണം പോലും അനുവദിച്ചില്ല. മുന്നണി മര്യാദ ലംഘിച്ചെന്നും അഭിപ്രായം. വിഷയം എൽഡിഎഫിൽ ഉന്നയിക്കും. അതൃപ്‌തി മുഖ്യമന്ത്രിയെയും ധനമന്ത്രിയെയും അറിയിക്കും. അടിയന്തര വിഷയങ്ങളിൽ ശ്രദ്ധ കൊടുത്തില്ല. എന്നാൽ പ്രശ്നം വഷളാക്കേണ്ടെന്ന് സിപിഐഎം ആവശ്യപ്പെട്ടു. സിപിഐ മന്ത്രിമാരുടെ അതൃപ്‌തി പരിഹരിക്കണമെന്നാണ് സിപിഐഎമ്മിൽ അഭിപ്രായം. ബജറ്റ് നിയമസഭയിൽ പാസാക്കും മുമ്പ് കൂടുതൽ പണം അനുവദിച്ചേക്കും. അതേസമയം സംസ്ഥാന ബജറ്റിൽ കടുത്ത അതൃപ്തിയുമായി ഭക്ഷ്യ മന്ത്രി ജിആർ…

Read More

സപ്ലൈകോയെ പരിഗണിച്ചില്ല’; സംസ്ഥാന ബജറ്റിൽ ഭക്ഷ്യമന്ത്രിക്കു നീരസം

സംസ്ഥാന ബജറ്റിൽ ഭക്ഷ്യ മന്ത്രി ജിആർ അനിലിനു നീരസം. സപ്ലൈകോയെ പരിഗണിക്കാത്തതാണ് നീരസത്തിനു കാരണം. ബജറ്റിൽ സപ്ലൈകോയെ കാര്യമായി പരിഗണിച്ചില്ല. കുടിശിക തീർക്കാൻ സഹായവും ഉണ്ടായിരുന്നില്ല. ബജറ്റിന് ശേഷം ധനമന്ത്രിക്ക് ഹസ്‌തദാനം നൽകാൻ തയ്യാറാവാതിരുന്ന ജിആർ അനിൽ അതൃപ്ത്‌തി മുഖ്യമന്ത്രിയെയും ധനമന്ത്രിയെയും അറിയിച്ചേക്കും. പ്രതിസന്ധികളും പ്രയാസങ്ങളും മറികടന്ന് പുതിയ കേരളം സൃഷ്ടിക്കുന്നതിനുള്ള ഉറച്ച കാൽവെപ്പാണ് സംസ്ഥാന സർക്കാരിൻറെ 2024 -25 സാമ്പത്തിക വർഷത്തെ ബജറ്റെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ വ്യക്തമാക്കിയതു പോലെ, അതിവേഗം…

Read More

ബസ് കാത്തു നിന്നവര്‍ക്കിടയിലേക്ക് കെഎസ്ആര്‍ടിസി ബസ് പാഞ്ഞുകയറി; 5 പേര്‍ക്ക് പരിക്ക്

കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് നിരവധിപേരെ ഇടിച്ചു. തിരുവനന്തപുരം നെയ്യാറ്റിൻകര ബസ് സ്റ്റാൻഡിലാണ് സംഭവം ഉണ്ടായത്. നെയ്യാറ്റിൻകര ബസ്റ്റാൻ്റിൽ ബസ് കാത്ത് നിന്നവർക്ക് നേരെ ബസ് പാഞ്ഞ് കയറിയാണ് അപകടം. നിരവധി യാത്രക്കാർക്ക് പരുക്കേറ്റു. പരുക്കേറ്റവരിൽ രണ്ടുവയസായ കുഞ്ഞും ഉണ്ട്. ബസ് നിർത്തുന്നതിനിടെ ബ്രേക്ക് നഷ്ടപ്പെടുകയായിരുന്നു.രണ്ടു പേരുടെ കാലിന് ഗുരുതര പരുക്ക്. ചെങ്കൽ സ്വദേശി ലതകുമാരി 48 മഞ്ചവിളാകം സ്വദേശികളായ സൂര്യ 26, ശ്രീകല 51, ആദിത്യ 23 മകൻ അധർവ്വ് 2 വയസ്, നിലമാമൂട് സ്വദേശി…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial