Headlines

25ന് ആറ്റുകാല പൊങ്കാല: ഞായറാഴ്ച മൂന്ന് സ്പെഷ്യൽ ട്രെയിൻ

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് 25ന് മൂന്ന് സ്പെഷ്യൽ ട്രെയിൻ അനുവദിച്ചതായി റെയിൽവേ.എറണാകുളം- തിരുവനന്തപുരം സെൻട്രൽ സ്പെഷ്യൽ മെമു 25ന് എറണാകുളത്ത് നിന്ന് പുലർച്ചെ 1.45ന് പുറപ്പെടും. 6.30 തിരുവനന്തപുരം സെൻട്രലിൽ എത്തും. തിരുവനന്തപുരം സെൻട്രൽ- എറണാകുളം മെമു സ്പെഷ്യൽ അന്ന് പകൽ തിരുവനന്തപുരം സെൻട്രലിൽ നിന്ന് പുറപ്പെടും. നാഗർകോവിൽ- തിരുവനന്തപുരം സെൻട്രൽ മെമു സ്പെഷ്യൽ നാഗർകോവിൽ നിന്ന് പുലർച്ചെ 2.15ന് പുറപ്പെടും. ട്രെയിൻ 3.32ന് തിരുവനന്തപുരം സെൻട്രലിൽ എത്തും. സെൻട്രൽ- തിരുവനന്തപുരം സെൻട്രലിന് (16348) പരവൂർ, വർക്കല,…

Read More

പ്ലസ് വൺ വിദ്യാർത്ഥിനി ചാലിയാർ പുഴയിൽ മുങ്ങിമരിച്ചു

മലപ്പുറം: പ്ലസ് വൺ വിദ്യാർഥിനി വാഴക്കാട് ചാലിയാർ പുഴയിൽ മുങ്ങിമരിച്ചു. വെട്ടത്തൂർ സ്വദേശി വളച്ചട്ടിയിൽ സന ഫാത്തിമ ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് ആറുമണിയോടെ മുട്ടിങ്ങൽ കടവിലാണ് അപകടമുണ്ടായത്. കുട്ടിയെ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിൽ സനയെ പുഴയിൽ കണ്ടെത്തി. തുടർന്ന് വാഴക്കാട് ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.

Read More

നിർണായകമായത് ഡ്രോൺ നിരീക്ഷണം; കുട്ടിയെ കണ്ടെത്തിയത് കാടുമൂടിയ മേഖലയിൽ നിന്ന്

തിരുവനന്തപുരം: പേട്ടയിൽ കാണാതായ രണ്ടുവയസുകാരിയെ കണ്ടെത്തിയത് ബ്രഹ്മോസ് ഓഫിസിനരികെ കാടുമൂടിക്കിടക്കുന്ന പ്രദേശത്തുനിന്ന്. പൊലീസ് ഈ മേഖലയിൽ രാവിലെ മുതൽ വ്യാപക തെരച്ചിൽ നടത്തിയിരുന്നു. ഡ്രോൺ ഉപയോഗിച്ച് ഇവിടെ നടത്തിയ തെരച്ചിലാണ് കുട്ടിയെ കണ്ടെത്തുന്നതിൽ നിർണായകമായതെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമീഷണർ സി.എച്ച്. നാഗരാജു പറഞ്ഞു. കിടക്കുന്ന നിലയിലാണ് കുഞ്ഞിനെ കണ്ടെത്തിയത്. കുഞ്ഞ് ഈ സ്ഥലത്ത് സ്വയം നടന്നുവന്നതാണെന്ന് കരുതാനാവില്ല. വിവിധ ടീമുകളായി തിരിഞ്ഞ് കുട്ടിയെ കാണാതായ സംഭവത്തിൽ തെളിവ് ശേഖരിക്കാനായി ശ്രമിക്കുകയാണ്. ജനറൽ ആശുപത്രിയിൽ നടത്തിയ പ്രാഥമിക…

Read More

ബിജു പ്രഭാകറിനെ ഗതാഗത സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റി; പകരം നിയമനം വ്യവസായ വകുപ്പിൽ

തിരുവനന്തപുരം: ബിജു പ്രഭാകറിനെ ഗതാഗത സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റി. വ്യവസായ വകുപ്പിലേക്ക് ആണ് മാറ്റിയിരിക്കുന്നത്. ഗതാഗത മന്ത്രി ഗണേഷ് കുമാറുമായുള്ള അഭിപ്രായ തർക്കങ്ങളെ തുടർന്നാണ് മാറ്റം. ബിജു പ്രഭാകർ കെ.എസ്.ആർ.ടി.സി എം.ഡി സ്ഥാനവും ഒഴിഞ്ഞു. കെ വാസുകിക്ക് ആണ് ഗതാഗത വകുപ്പിന്റെ അധിക ചുമതല. ഇന്ന് ബിജു പ്രഭാകർ ഐ.എ.എസ് അവധി കഴിഞ്ഞ് തിരിച്ചെത്തിയത്. ഗതാഗത സെക്രട്ടറി, കെ.എസ്.ആർ.ടി.സി എം.ഡി എന്നീ സ്ഥാനങ്ങളിൽനിന്നു മാറ്റണമെന്നാവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് കത്ത് നൽകിയതിനു പിന്നാലെയായിരുന്നു അവധിയിൽ പ്രവേശിച്ചത്. ഗതാഗത…

Read More

മകനെ പട്ടിക കൊണ്ട് അടിച്ച് കൊലപ്പെടുത്തിയ അച്ഛന്‍ അറസ്റ്റില്‍

ഇരിങ്ങാലക്കുട: മകനെ പട്ടിക കൊണ്ട് അടിച്ച് കൊലപ്പെടുത്തിയ അച്ഛന്‍ അറസ്റ്റില്‍. ആലപ്പുഴ വീട്ടില്‍ ബാബു (59) വിനെയാണ് ഇരിങ്ങാലക്കുട പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. ഈ മാസം 10നായിരുന്നു ബാബുവിന്റെ മകന്‍ ബൈജു (39) മരണപ്പെട്ടത്. മദ്യപിച്ച് എത്തിയ ബൈജുവും ബാബുവും തമ്മില്‍ വീട്ടില്‍ വെച്ച് തര്‍ക്കത്തിലാവുകയും അച്ഛന്‍ മകനെ പട്ടിക കൊണ്ട് തലയ്ക്ക് അടിക്കുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പരിക്കേറ്റ ബൈജുവിനെ കൊടുങ്ങല്ലൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കില്ലും പരിക്ക് ഗുരുതരമായതിനാല്‍ തൃശ്ശൂര്‍…

Read More

ലോക്സഭാ തെരഞ്ഞെടുപ്പ്; കടുത്ത പോരാട്ടത്തിനൊരുങ്ങി ബിജെപി, തിരുവനന്തപുരത്തും ആറ്റിങ്ങലിലും മത്സരിക്കുന്നത് കേന്ദ്രമന്ത്രിമാർ

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ രണ്ട് മണ്ഡലങ്ങളിലേക്ക് ബിജെപി ഇറക്കുന്നത് കേന്ദ്രമന്ത്രിമാരെ. ആറ്റിങ്ങലിൽ വി മുരളീധരനും തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖറും മത്സരിച്ചേക്കും. ഡൽഹിയിൽ നടക്കുന്ന രണ്ടുദിവസത്തെ ദേശീയ കൗണ്‍സില്‍ യോഗത്തിനുശേഷം അന്തിമ തീരുമാനം എടുക്കും. സ്ഥാനാര്‍ഥിപ്പട്ടികയുമായി സംസ്ഥാനനേതാക്കള്‍ ഡല്‍ഹിയിലാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. രണ്ടാമതെത്തിയ തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖറിനാണ് മുന്‍തൂക്കം. ആറ്റിങ്ങലില്‍ കേന്ദ്രമന്ത്രി വി. മുരളീധരനും തൃശ്ശൂരില്‍ നടന്‍ സുരേഷ് ഗോപിക്കും മാറ്റമുണ്ടാകില്ല. തൃശൂർ മണ്ഡലത്തിൽ സുരേഷ് ഗോപി തന്നെ മത്സരിച്ചേക്കും. 2019 ൽ പരാജയപ്പെട്ടിട്ടും മണ്ഡലത്തിൽ…

Read More

തിരുവനന്തപുരത്ത് രണ്ടു വയസുള്ള പെൺകുഞ്ഞിനെ തട്ടിക്കൊണ്ടുപോയി

തിരുവനന്തപുരം: തിരുവനന്തപുരത്ത് രണ്ടു വയസുള്ള പെൺകുഞ്ഞിനെ തട്ടിക്കൊണ്ടുപോയി. തിരുവനന്തപുരം പേട്ട റെയിൽവേ സ്റ്റേഷന് സമീപം താമസിച്ചിരുന്ന നാടോടി ദമ്പതികളുടെ മകളെയാണ് കാണാതായത്. മൂന്നു സഹോദരങ്ങൾക്ക് ഒപ്പം ഉറങ്ങാൻ കിടന്ന കുട്ടിയെ ആരോ എടുത്തുകൊണ്ടുപോയി എന്നാണ് പരാതി. ഹൈദ്രബാദ് എൽ പി നഗർ സ്വദേശികളാണ് ഇവർ. അമർദ്വീപ് – റമീനദേവി ദമ്പതികളുടെ മകളാണ്. മേരി എന്നാണ് കുഞ്ഞിന്റെ പേര്. ഇവർക്ക് നാലുകുട്ടികളാണുള്ളത്. ഇവരെല്ലാം ഒന്നിച്ചാണ് ഉറങ്ങാൻ കിടന്നത്. ഇക്കൂട്ടത്തിൽ നിന്നാണ് പെൺകുഞ്ഞിനെ തട്ടിക്കൊണ്ടുപോയിരിക്കുന്നത്. സംഭവത്തിൽ പൊലീസ് വ്യാപകമായി പരിശാധന…

Read More

പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ

മണിമല: പോക്സോ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മണിമല മുക്കട ചാരുവേലി ഗേറ്റ് ഭാഗത്ത് പനച്ചിയിൽ വീട്ടിൽ അജിത്ത് പി.എ (22) എന്നയാളെയാണ് മണിമല പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ പ്രായപൂർത്തിയാകാത്ത അതിജീവതയെ സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ടതിനുശേഷം വിവാഹവാഗ്ദാനം നൽകി അതിജീവിതയുടെ നേരെ ലൈംഗികാതിക്രമം നടത്തുകയായിരുന്നു. പരാതിയെ തുടർന്ന് മണിമല പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. മണിമല സ്റ്റേഷൻ എസ്.എച്ച്.ഓ ജയപ്രസാദ്, എസ്.ഐ മാരായ വിനു റ്റി.വി, സജീവ്. റ്റി, സി.പി.ഓ മാരായ ജിമ്മി…

Read More

തൂക്കത്തിനിടെ 10 മാസം പ്രായമുള്ള കുഞ്ഞ് താഴെ വീണ സംഭവം; നടപടിയെടുക്കാൻ ബാലാവകാശ കമ്മീഷന്റെ നിർദേശം

പത്തനംതിട്ട :ഏഴംകുളം ക്ഷേത്രത്തിലെ തൂക്കം വഴിപാടിനിടെ 10 മാസം പ്രായമുള്ള കുഞ്ഞ് താഴെ വീണ സംഭവത്തില്‍ നടപടിയെടുക്കാൻ നിർദ്ദേശം നൽകി സംസ്ഥാന ബാലാവകാശ കമ്മീഷൻ ചെയർമാൻ. ജില്ലാ ശിശു സംരക്ഷണ സമിതിയോടാണ് നടപടിയെടുക്കാൻ ബാലാവകാശ കമ്മീഷൻ നിർദേശം നൽകിയത്. ഇന്നലെ രാത്രിയിലാണ് സംഭവം നടന്നത്. തൂക്കം വഴിപാടിനിടെ മുകളില്‍ നിന്ന് താഴേ വീണ് പരിക്കേറ്റ കുഞ്ഞ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പത്തനംതിട്ടയിലെ ഏറെ പ്രശസ്തമായ ക്ഷേത്രമാണ് ഏഴംകുളം ദേവീ ക്ഷേത്രം. ക്ഷേത്രത്തിൽ ഇന്നലെ രാത്രിയാണ് ഗരുഡൻ തൂക്കം…

Read More

എൻ.കെ പ്രേമചന്ദ്രൻ കൊല്ലത്ത് യു.ഡി.എഫ് സ്ഥാനാർത്ഥി; പ്രഖ്യാപനവുമായി ഷിബു ബേബി ജോൺ

എൻ.കെ പ്രേമചന്ദ്രൻ വീണ്ടും കൊല്ലം ലോക്സഭാ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയാവും. ആർ എസ് പി സംസ്ഥാന സമിതി ഏകകണ്ഠമായി പറഞ്ഞ പേരാണ് പ്രേമചന്ദ്രന്റേതെന്ന് ഷിബു ബേബി ജോൺ പറഞ്ഞു. രാജ്യത്തിന് തന്നെ മാതൃകയായി പാർലമെൻ്റിൽ പ്രവർത്തിച്ച എംപിയാണ് പ്രേമചന്ദ്രൻ. അദ്ദേഹം മണ്ഡലത്തിൽ വികസന പ്രവർത്തനങ്ങൾ എത്തിച്ചുവെന്നും നിരവധി അപവാദ പ്രചരണങ്ങളെ അതിജീവിച്ചാണ് ഇവിടെവരെ എത്തിയതെന്നും ഷിബു ബേബി ജോൺ വ്യക്തമാക്കി. 2014ൽ പ്രേമചന്ദ്രനെതിരെ ഒരു പദപ്രയോഗമാണ് നടത്തിയതെങ്കിൽ 2019 ൽ മറ്റൊരു തന്ത്രമായിരുന്നു. ഇപ്പോൾ ഒന്നും പറയാനില്ലാത്തതിനാൽ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial