Headlines

കെഎസ്ആർടിസി വനിത കണ്ടക്ടർമാർക്ക് ഇനി ചുരിദാർ നിർബന്ധമില്ല

തിരുവനന്തപുരം: കെഎസ്ആർടിസി വനിത കണ്ടക്ടർമാർക്ക് ഇനി ചുരിദാർ നിർബന്ധമില്ല.യൂണിഫോം ചുരിദാർ മാത്രമെന്ന വ്യവസ്ഥ ഒഴിവാക്കി ഉത്തരവിറക്കി.താല്പര്യമുള്ള കണ്ടക്ടർമാർക്ക് പാന്റ്സും ഷർട്ടും ധരിക്കാവുന്നതാണ്.ഓവർ കോട്ട് നിർബന്ധമാണെന്ന് ഉത്തരവിൽ വ്യക്തമാക്കി. യൂണിഫോമിൽ ലിംഗ സമത്വം ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായാണ് നടപടി. കാക്കി നിറത്തിലാണ് പുതിയ യൂണിഫോം.കെഎസ്ആർടിസി ജീവനക്കാരുടെ യൂണിഫോം പരിഷ്കരിച്ചപ്പോൾ വനിതകൾക്ക് ചുരിദാറും ഓവർകോട്ടുമായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാൽ ബസിൽ ജോലി ചെയ്യുമ്പോൾ ചുരിദാറിനെക്കാൾ പാന്റ്സും ഷർട്ടുമാണ് സൗകര്യമെന്ന് ചൂണ്ടികാട്ടി കുറച്ചു ജീവനക്കാർ സിഎംഡിക്ക് നിവേദനം നൽകിയിരുന്നു. ഇതിനെ തുടർന്നാണ് പുതുക്കിയ…

Read More

കൊണ്ടോട്ടിയിൽ കെഎസ്ആർടിസി ബസ് ഡിവൈഡറിൽ തട്ടി നടുറോഡിൽ മറിഞ്ഞു; നിരവധി യാത്രക്കാർക്ക് പരിക്ക്

കൊണ്ടോട്ടിയിൽ കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് നടുറോഡിൽ മറിഞ്ഞു അപകടം. കൊണ്ടോട്ടി ടൗണിൽ മേലങ്ങാടി-തങ്ങൾസ് റോഡ് ജംങ്ഷനിലാണ് ഇന്ന് രാവിലെ അപകടം നടന്നത്. അപകടത്തിൽ പരിക്കേറ്റ ബസ് ഡ്രൈവർ അടക്കമുള്ളവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മലപ്പുറം ഭാഗത്തുനിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസിന് പിന്നാലെ പോയ കെഎസ്ആർടിസി ബസ് കൊണ്ടോട്ടിയിൽ തങ്ങൾസ് റോഡ് ജംഗ്ഷനിൽ വെച്ച് ഡിവൈഡറിൽ ഇടിച്ച് നടുറോഡിൽ മറിയുകയായിരുന്നു. ഉടൻതന്നെ നാട്ടുകാരും പോലീസും ഓടിയെത്തി പരിക്കേറ്റ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവഴിയുള്ള ഗതാഗതം…

Read More

വിവരാവകാശ കമ്മിഷണർമാരുടെ നിയമനം; സർക്കാർ സമർപ്പിച്ച പട്ടിക മടക്കി അയച്ച് ഗവർണർ

തിരുവനന്തപുരം: സംസ്ഥാന വിവരാവകാശ കമ്മിഷണർമാരായി മൂന്നുപേരെ ശുപാർശ ചെയ്തുകൊണ്ട് സർക്കാർ സമർപ്പിച്ച പട്ടിക ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മടക്കി അയച്ചു. പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് ഗവർണറുടെ വിശദീകരണം. പട്ടികയിലെ ചില ആളുകൾക്കെതിരെ സേവ് യൂണിവേഴ്സിറ്റി ഫോറം അടക്കം പരാതി നൽകിയിട്ടുണ്ട്. അതിൽ വിശദീകരണം വേണമെന്നാണ് ആവശ്യം. ഡോ. സോണിച്ചന്‍ പി ജോസഫ്, എം ശ്രീകുമാര്‍, ടി കെ രാമകൃഷ്ണന്‍ എന്നിവരാണ് വിവരാവകാശ കമ്മിഷണര്‍മാരാവാനുള്ള പട്ടികയിലുള്ളത്. ഇതില്‍ ഒരാള്‍ മാധ്യമപ്രവര്‍ത്തകനും രണ്ടു പേര്‍ അധ്യാപകരുമാണ്. മുഖ്യമന്ത്രി പിണറായി…

Read More

ബിജെപി സാധ്യതാ പട്ടികയിൽ സാബു ജേക്കബും മേജർ രവിയും; മറ്റു പേരുകൾ ഇങ്ങനെ

തിരുവനന്തപുരം : ലോക്സഭാ തിരഞ്ഞെടുപ്പിനായുള്ള ബിജെപിയുടെ പ്രഥമ സാധ്യത പട്ടികയിൽ കിറ്റെക്‌സ് എംഡി സാബു ജേക്കബും. എറണാകുളത്തും ചാലക്കുടിയിലുമാണ് സാബു ജേക്കബിനെ പരിഗണിക്കുന്നത്. തൃശൂരിൽ സുരേഷ് ഗോപി, ആറ്റിങ്ങൽ വി മുരളീധരൻ, പാലക്കാട് സി കൃഷ്ണകുമാർ എന്നിവർ സീറ്റ് ഉറപ്പിച്ചതാണ്. തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖറും കുമ്മനം രാജശേഖരനുമാണ് ആദ്യ പരിഗണനയിലുള്ളത്. പത്തനംതിട്ടയിൽ കുമ്മനത്തിന് പുറമേ പി.സി ജോർജ്, ഷോൺ ജേർജ് എന്നിവരുടെ പേരുകളുമുണ്ട് എറണാകുളത്ത് അനിൽ ആൻ്റണി, മേജർ രവി, അൽഫോൺസ് കണ്ണന്താനം. ചാലക്കുടിയിൽ എ.എൻ രാധാകൃഷ്‌ണനും…

Read More

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് ഗർഭിണിയാക്കി; പ്രതിക്ക് 31 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും

കാട്ടാക്കട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പ്രതിക്ക് 31 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. പ്രതി പെൺകുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് ഗർഭിണിയാക്കുകയായിരുന്നു. കാട്ടാക്കട അതിവേഗ പോക്സോ കോടതിയാണ്, പത്തനംതിട്ട മലയാലപ്പുഴ പുതുകുളം കുമ്പഴ എസ്റ്റേറ്റ് 10-ാം ലൈൻ ക്വാർട്ടേഴ്സിൽ വിഷ്ണു വിത്സണെ(25) ശിക്ഷിച്ചത്. പിഴത്തുക അതിജീവിതക്ക് നൽകണം. ഇല്ലെങ്കിൽ 12 മാസം കൂടി കഠിനതടവ് അനുഭവിക്കണം. അതിജീവിതക്കും കുഞ്ഞിനും പ്രത്യേക സാഹചര്യം കണക്കിലെടുത്ത് പിഴത്തുക കൂടാതെ…

Read More

വയനാട് നിരവിൽപുഴയിൽ ഓടികൊണ്ടിരിക്കുന്ന കാറിന് തീപിടിച്ചു

വയനാട് :നിരവിൽ പുഴയിൽ കാറിന് തീപിടിച്ചു. കുറ്റ്യാടി ചുരത്തിലെ വാളാംതോടിന് സമീപം ആണ് ഓടികൊണ്ടിരുന്ന കാറിനു തീ പിടിച്ചത്.കോഴിക്കോട് ഭാഗത്ത് നിന്നും വയനാട്ടിലേക്ക് വരികയായിരുന്ന കാറാണ് വാളാംതോടിന് സമീപം കത്തിയത്. കാർ യാത്രക്കാരായ രണ്ട് പേർ തീ പടരുന്നതിന് മുൻപേ പുറത്തിറങ്ങിയിരുന്നതിനാൽ ആർക്കും പരിക്കില്ല. മാനന്തവാടിയിൽ നിന്നും ഫയർഫോയ്‌സ് സംഭവ സ്ഥലത്ത് എത്തി തീ അണച്ചു

Read More

തിരുവനന്തപുരം മുദാക്കൽ പഞ്ചായത്ത് ഭരണം സിപിഐഎമ്മിന് നഷ്ടമായി

തിരുവനന്തപുരം: തിരുവനന്തപുരം മുദാക്കൽ പഞ്ചായത്ത് ഭരണം സിപിഐഎമ്മിന് നഷ്ടമായി. കോൺഗ്രസും സിപിഐയും ചേർന്ന് അവിശ്വാസ പ്രമേയ നോട്ടീസ് നൽകിയതിനെത്തുടർന്നാണ് സിപിഐഎമ്മിന് ഭരണം നഷ്ടമായത്. ഭൂരിപക്ഷം നഷ്ടമാകുമെന്ന് ഉറപ്പായതോടെ സിപിഐഎം വോട്ടെടുപ്പിൽ പങ്കെടുത്തില്ല. ബിജെപിയും അവിശ്വാസ പ്രമേയ നോട്ടീസ് നൽകിയിരുന്നു. കോൺഗ്രസിന്റെ അവിശ്വാസ പ്രമേയ നോട്ടീസിൽ ഒപ്പിട്ട സിപിഐ അംഗം പള്ളിയറ ശശിക്ക് എതിരെ നടപടി ഉണ്ടാകുമെന്ന് സിപിഐ നേതൃത്വം അറിയിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രണ്ടരവർഷം കഴിയുമ്പോൾ സി പി ഐക്ക് നൽകാമെന്ന് എൽ ഡി എഫിൽ…

Read More

കോഴിക്കോട് പ്ലസ്ടു വിദ്യാർത്ഥിനി തൂങ്ങി മരിച്ച നിലയിൽ

കോഴിക്കോട്: കല്ലാച്ചി ചേലക്കാട് പ്ലസ് ടു വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. കല്ലാച്ചി ഗവ ഹയർ സെക്കന്ററി സ്കൂൾ വിദ്യാർത്ഥിനി ചേലക്കാട് സ്വദേശിനി ദിനയ ദാസാണ് തൂങ്ങി മരിച്ചത്. സംഭവത്തിൽ നാദാപുരം പൊലീസ് അന്വേഷണം തുടങ്ങി. നാദാപുരം പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം മെഡിക്കൽ കോളജിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം വീട്ടുകാർക്ക് വിട്ടുനൽകും.

Read More

ഉഴവൂരിൽ പൊലീസിന് ഡിവൈഎഫ്ഐ പ്രവർത്തകരുടെ മർദ്ദനം; എസ്ഐയുടെ ചെവിയുടെ ഡയഫ്രം പൊട്ടി

കോട്ടയം: ഉഴവൂരിൽ എസ്ഐക്ക് ഡിവൈഎഫ്ഐ പ്രവർത്തകരുടെ മർദ്ദനം. ആക്രമണത്തിൽ കുറവിലങ്ങാട് സബ് ഇൻസ്പെക്ടർ കെ.വി സന്തോഷിന്റെ ഇടതു ചെവിയുടെ ഡയഫ്രം പൊട്ടി. അസഭ്യം പറഞ്ഞ് അലറി വിളിച്ചായിരുന്നു ആക്രമണം. ചൊവ്വാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം. ഓട്ടോറിക്ഷാ തൊഴിലാളികളും വിദ്യാർത്ഥികളും തമ്മിൽ കോട്ടയം ഉഴവൂരിൽ സംഘർഷമുണ്ടായതറിഞ്ഞ് സ്ഥലത്തെത്തിയതായിരുന്നു എസ്.ഐ. വിദ്യാർഥിയെ മർദിച്ച ഓട്ടോ തൊഴിലാളിയെ പിടികൂടണമെന്ന് പറഞ്ഞ് പുറത്ത് നിന്നെത്തിയ പാർട്ടി പ്രവർത്തകർ സന്തോഷിനെ ആക്രമിക്കുകയായിരുന്നു. പിടിയിലായ മൂന്ന് പ്രതികള്‍ ഡിവൈഎഫ്ഐ പ്രവർത്തകരെന്ന് ബ്ലോക്ക് നേതൃത്വം സ്ഥിരീകരിച്ചു. സി.പി.എം പ്രാദേശിക…

Read More

നിർമ്മാണത്തിനിടെ കെട്ടിടത്തിന്‍റെ സ്ലാബ് തകർന്നു 22കാരന് ദാരുണാന്ത്യം

ഹരിപ്പാട്: നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന കെട്ടിടത്തിന്റെ സ്ലാബ് തകർന്നു വീണു ഒരാൾ മരിച്ചു. ബിഹാർ റൊയാരി വെസ്റ്റ് ചമ്പാരൻ സ്വദേശി ശർമ്മ ചൗധരി (22) ആണ് മരിച്ചത്. കൂടെ ജോലി ചെയ്തിരുന്ന അരവിന്ദ് ചൗധരിക്ക് ഗുരുതര പരിക്കേറ്റു. ഇന്നലെ വൈകിട്ട് നാലു മണിയോടെ മുട്ടം കൊച്ചുവീട്ടിൽ മുക്കിന് തെക്കുവശം പരിമണം ഏബെനേസർ ചർച്ചിന്റെ മുകൾ നിലയുടെ സ്ലാബ് തേക്കുന്നതിനിടയിലാണ് അപകടം ഉണ്ടായത്. 20 അടിയോളം ഉയരമുള്ള കെട്ടിടത്തിന്റെ മുകളില്‍ നിന്നാണ് ഇരുവരും വീണത്. തകർന്നു വീണ സ്ലാബിന് അടിയിൽ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial