മൂന്ന് സീറ്റ് വേണമെന്ന ആവശ്യത്തിൽ നിന്ന് പിന്മാറാതെ ലീഗ്; യു.ഡി.എഫ് ഏകോപന സമിതിയിലും തീരുമാനമായില്ല

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മൂന്ന് സീറ്റ് വേണമെന്ന അവശ്യത്തിൽ ഉറച്ച് മുസ്ലിം ലീ​ഗ്. ഇന്ന് ഇതു സംബന്ധിച്ച് യു.ഡി.എഫ് ഏകോപന സമിതി യോ​ഗം ചേർന്നെങ്കിലും തീരുമാനമായില്ല. ഫെബ്രുവരി 13 വീണ്ടും ചർച്ച നടത്താനാണ് തീരുമാനം. രാഹുൽ ഗാന്ധി മത്സരിക്കുന്നില്ലെങ്കിൽ വയനാട്, അല്ലെങ്കിൽ കണ്ണൂർ, വടകര സീറ്റുകളാണ് ലീഗ് ആവശ്യപ്പെടുന്നത്. കണ്ണൂരിൽ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ മത്സരിക്കുന്നില്ലെന്ന് നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. എന്നാൽ സിറ്റിങ് സീറ്റ് വിട്ടുകൊടുക്കേണ്ട എന്ന നിലപാടാണ് കോൺഗ്രസിനുള്ളത്. അതേസമയം ലീഗിനെ പിണക്കുന്നത് വലിയ…

Read More

കേരളത്തിന്റെ വികസന പ്രവർത്തനങ്ങളിലൂന്നി രണ്ടാം പിണറായി സർക്കാരിന്റെ ബജറ്റ്

സംസ്ഥാന ബജറ്റ് 2024 കേരളത്തിന്റെ വികസന പ്രവര്‍ത്തനങ്ങളിലൂന്നി രണ്ടാം പിണറായി സര്‍ക്കാരിന്റെ ബജറ്റ്. കേരളത്തിന്റേത് സൂര്യോദയ ബജറ്റെന്ന് പറഞ്ഞാണ് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ബജറ്റ് അവതരണം ആരംഭിച്ചത്.രണ്ടുതരം അനിശ്ചതത്വങ്ങള്‍ക്കിടയിലാണ് ബജറ്റ് തയ്യാറാക്കിയതെന്ന് ധനമന്ത്രി. ഒന്ന് ലോകത്ത് നടക്കുന്ന യുദ്ധങ്ങളും മാന്ദ്യവുമാണ്. യുദ്ധം വഷളായാല്‍ കേരളത്തെയും ബാധിക്കും. കേന്ദ്ര അവഗണയാണ് രണ്ടാമത്തേതെന്നും മന്ത്രി പറഞ്ഞു. -വിഴിഞ്ഞം തുറമുഖം വൈകാതെ യാഥാര്‍ത്ഥ്യമാകും. വിഴിഞ്ഞം പദ്ധതിക്ക് 10,000 ഏക്കര്‍ ഭൂമി ലഭ്യമാക്കും. . -തിരുവവനന്തപുരം മെട്രോയ്ക്ക് കേന്ദ്രാനുമതി ഉടന്‍. ഇത്തവണത്തെ…

Read More

പമ്പാ നദിയിൽ ഒഴുക്കിൽപെട്ട് മൂന്നു പേർ മരിച്ചു

പമ്പാ നദിയിൽ ഒഴുക്കിൽപെട്ട മൂന്നു പേർ മരിച്ചു. പത്തനംതിട്ട റാന്നി ചന്തക്കടവിലാണ് സംഭവം.ഉതിമൂട് സ്വദേശി അനിൽകുമാർ, മകൾ നിരഞ്ജന സഹോദരൻ്റെ മകൻ ഗൗതം എന്നിവരാണ് മരിച്ചത്. സഹോദരൻ്റെ വീട്ടിൽ എത്തിയ അനിൽകുമാറും കുടുംബവും ഗൗതത്തെ കൂട്ടി നദിയിൽ തുണി നനയ്ക്കാൻ എത്തിയപ്പോഴാണ് അപകടം സംഭവിച്ചത്.ഗൗതമിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ അനിൽകുമാറും ,നിരഞ്ജനയും ഒഴുക്കിൽപ്പെടുകയായിരുന്നു.

Read More

പറമ്പിൽ അതിക്രമിച്ചു കയറി ടൺ കണക്കിന് മാലിന്യം തള്ളി; അന്വേഷണം ആരംഭിച്ച് പോലീസ്

തിരുവനന്തപുരം: തിരുവനന്തപുരത്ത് ആമയിഴഞ്ചാൻ തോടിന് സമീപമുള്ള പറമ്പിൽ അതിക്രമിച്ചു കയറി ടൺ കണക്കിന് മാലിന്യം തള്ളി. ആക്കുളം കേന്ദ്രീയ വിദ്യാലയത്തിന് മുന്നിലുള്ള സ്വകാര്യവ്യക്തിയുടെ പറമ്പിലാണ് രാവിലെ മുതൽ മാലിന്യം തള്ളിതുടങ്ങിയത്. വൈകീട്ട് അഞ്ചുമണിയോടെ മാലിന്യത്തിന് തീപിടിച്ചു. സമീപത്താകെ പുക ഉയർന്നതോടെ ചാക്ക, ചെങ്കൽച്ചൂള എന്നിവിടങ്ങളിൽ നിന്ന് മൂന്ന് അഗ്നിരക്ഷാസേനകളെത്തി നാലു മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത് റെയിൽവേയിൽ നിന്നുള്ള അവശിഷ്ടങ്ങളാണ് മാലിന്യത്തിൽ കൂടുതലും. കൂടുതലും ഭക്ഷണാവശിഷ്ടങ്ങളും പ്ലാസ്റ്റിക്കുമാണ്. തന്റെ പറമ്പിൽ മാലിന്യം തള്ളുകയായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി…

Read More

ആശ വർക്കർമാരുടെ ഓണറേറിയം ഉയർത്തി

തിരുവനന്തപുരം:ആശ വർക്കർമാരുടെ ഓണറേറിയം 1000 രൂപ വർദ്ധിപ്പിച്ചതായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. കഴിഞ്ഞ ഡിസംബർ മുതൽ മുൻകാല പ്രാബല്യത്തിലാണ് വർദ്ധന. ഇതോടെ ആശ വർക്കർമാരുടെ പ്രതിഫലം 7000 രൂപയായി. ആശപ്രവർത്തകരുടെ ജനുവരി, ഫെബ്രുവരി മാസങ്ങളിലെ പ്രതിഫല വിതരണത്തിനായി 31.35 കോടി രൂപ അനുവദിച്ചു. ഓണറേറിയം പൂർണ്ണമായും സംസ്ഥാന സർക്കാരാണ് നൽകുന്നത്. കേന്ദ്രസർക്കാർ 2000 രൂപയാണ് ആശമാർക്ക് ഇൻസെന്റീവായി നൽകുന്നത്.കേരളത്തിൽ ദേശീയ ആരോഗ്യ ദൗത്യ (എൻ.എച്ച്‌.എം) പ്രവർത്തനങ്ങൾക്ക്‌ കേന്ദ്ര സർക്കാർ അനുവദിച്ച തുകയും മൂന്നു മാസമായി ലഭ്യമാക്കിയിട്ടില്ലെന്നും…

Read More

‘2 മണിക്കൂർ പ്രഭാഷണത്തിന് 2400 രൂപ പ്രതിഫലം; മേലാൽ എന്നെ ബുദ്ധിമുട്ടിക്കരുത് ‘; കേരള സാഹിത്യ അക്കാദമിക്കെതിരെ തുറന്നടിച്ച് ബാലചന്ദ്രൻ ചുള്ളിക്കാട്

കൊച്ചി: കേരള സാഹിത്യ അക്കാദമിക്കെതിരെ തുറന്നടിച്ച് എഴുത്തുകാരൻ ബാലചന്ദ്രൻ ചുള്ളിക്കാട്. സാഹിത്യ അക്കാദമി സംഘടിപ്പിച്ച അന്താരാഷ്ട്ര സാഹിത്യോത്സവത്തിൽ രണ്ട് മണിക്കൂർ നീണ്ട പ്രഭാഷണത്തിന് നൽകിയത് വെറും 2400 രൂപയാണെന്ന് അദ്ദേഹം പറഞ്ഞു. മിമിക്രിക്കും പാട്ടിനും ഒക്കെ പതിനായിരക്കണക്കിലും ലക്ഷക്കണക്കിലും പ്രതിഫലം നൽകുന്ന മലയാളികളേ, സാഹിത്യ അക്കാദമിവഴി എനിക്കു നിങ്ങൾ കൽപിച്ചിരിക്കുന്ന വില 2400 രൂപ മാത്രമാണെന്നു മനസ്സിലാക്കിത്തന്നതിനു നന്ദിയുണ്ടെന്നും നിങ്ങളുടെ സാംസ്കാരികാവശ്യങ്ങൾക്കായി ദയവായി മേലാൽ എന്നെ ബുദ്ധിമുട്ടിക്കരുതെന്നും ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു. ജനുവരി 30ന് കുമാരനാശാന്റെ കരുണാകാവ്യത്തെക്കുറിച്ചു…

Read More

മയക്കുവെടിവെച്ച് പിടികൂടിയ തണ്ണീർ കൊമ്പൻ ചരിഞ്ഞു

ബന്ദിപ്പൂര്‍: വെള്ളിയാഴ്ച വയനാട് മാനന്തവാടിയില്‍ നിന്നും മയക്കുവെടിവച്ച് ബന്ദിപ്പൂരിലെത്തിച്ച കാട്ടാന തണ്ണീർ കൊമ്പൻ ചരിഞ്ഞു. കര്‍ണാടക വനംവകുപ്പിന് കൈമാറിയ ശേഷമാണ് പുലർച്ചെയോടെ ആന ചരിഞ്ഞത്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചശേഷം മാത്രമേ ആനയുടെ മരണകാരണം സംബന്ധിച്ച് വ്യക്തതയുണ്ടാകൂ എന്ന് വനംവകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ മാധ്യമങ്ങളോട് പ്രതികരിച്ചു. തണ്ണീർ കൊമ്പനെ പിടികൂടാനുള്ള ദൗത്യത്തിലെ എല്ലാകാര്യങ്ങളും സുതാര്യമായിരുന്നു, തുടർനടപടികളും അതുപോലെ സുതാര്യമായിരിക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്. കഴിഞ്ഞദിവസം രാത്രി 10 മണിയോടെയാണ് കുങ്കിയാനകളുടെ സഹായത്തോടെയാണ് ആനയെ എലിഫന്റ് ആംബുലന്‍സിലേക്ക് കയറ്റിയത്. കര്‍ണാടകയില്‍…

Read More

പഴയതുപോലെ അപേക്ഷിച്ചാൽ ഇനി ലൈസൻസ് കിട്ടില്ല

തിരുവനന്തപുരം: ഡ്രൈവിങ് ലൈസൻസ്, ലേണേഴ്സ് ലൈസൻസ് എന്നിവയ്ക്ക് ആവശ്യമായ മെഡിക്കൽ സർട്ടിഫിക്കറ്റ് എടുക്കാൻ ഇനി മുതൽ പുതിയ ഫോം. ട്രാൻസ്പോർട്ട് കമ്മീഷണറാണ് അറിയിപ്പ് നല്‍കിയിരിക്കുന്നത്. കേന്ദ്ര മോട്ടോര്‍ വാഹന ചട്ടത്തിൽ വന്ന മാറ്റത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു മാറ്റം കൊണ്ടുവന്നത്. ഡ്രൈവിംഗ് ലൈസൻസ്, ലേണേഴ്സ് ലൈസൻസ് സംബന്ധിച്ച സേവനങ്ങൾ നൽകാൻ നിഷ്കർഷിച്ചിരിക്കുന്ന ഫോം നമ്പർ. IA യിലാണ് മാറ്റം വന്നിരിക്കുന്നത്. 2021 മാര്‍ച്ച് 31ലെ GSR 240 (E) വിജ്ഞാപനം അനുസരിച്ച് പ്രകാരം കേന്ദ്ര മോട്ടോർ വാഹന ചട്ടത്തിൽ…

Read More

വാട്ടര്‍ അതോറിറ്റി എല്‍ഡി ക്ലര്‍ക്ക്, അധിക യോഗ്യതയുള്ളവരെ ഒഴിവാക്കണം: ഹൈക്കോടതി

കൊച്ചി: വാട്ടർ അതോറിറ്റിയിലെ എൽഡി ക്ലർക്ക് നിയമനത്തിനായി തയ്യാറാക്കിയ റാങ്ക് ലിസ്റ്റിൽ നിന്ന് വിജ്ഞാപനത്തിൽ പറഞ്ഞതിനേക്കാൾ അധിക യോഗ്യതയുള്ളവരെ ഒഴിവാക്കണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് ശരിവെച്ചു. റാങ്ക് പട്ടിക പുനഃക്രമീകരിക്കാൻ ഒരു മാസത്തെ സമയമാണ് ഡിവിഷൻ ബെഞ്ച് അനുവദിച്ചിരിക്കുന്നത്. റാങ്ക് ലിസ്റ്റിൽ ഉയർന്ന യോഗ്യതയുള്ളവരെ ഒഴിവാക്കണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ നൽകിയ അപ്പീൽ തീർപ്പാക്കിയാണ് ജസ്റ്റിസ് അനു ശിവരാമൻ, ജസ്റ്റിസ് സി പ്രദീപ് കുമാർ എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. വിജ്ഞാപനം വന്ന…

Read More

കെഎസ്ആർടിസി പുതിയ 41 അന്തർ സംസ്ഥാന സർവീസുകൾ ആരംഭിക്കുന്നു

കൊച്ചി: കെഎസ്ആർടിസി പുതിയ 41 അന്തർ സംസ്ഥാന സർവീസുകൾ ആരംഭിക്കുന്നു. കോയമ്പത്തൂർ, തെങ്കാശി, തേനി, കമ്പം, ഉദുമൽപേട്ട, പൊള്ളാച്ചി എന്നിവിടങ്ങളിലേക്കാണ് പുതിയ സർവീസുകൾ തുടങ്ങുന്നത്. വോൾവോ ലോഫ്ളോർ ബസുകൾ ഉൾപ്പെടെയാണ് പുതുതായി സർവീസ് നടത്തുക. തമിഴ്‌നാടുമായുള്ള 2019-ലെ അന്തർസംസ്ഥാന കരാറിന്റെ അടിസ്ഥാനത്തിലാണ് പുതിയ സർവീസുകൾ. തമിഴ്‌നാട്ടിൽനിന്നു കേരളത്തിലേക്ക് എത്ര സർവീസ് ഉണ്ടോ അത്രയുംതന്നെ കേരളത്തിന് തിരികെയും ഓടിക്കാം എന്നതാണ് 2019-ലെ അന്തഃസംസ്ഥാന കരാറിലെ പ്രധാന വ്യവസ്ഥകളിലൊന്ന്. ഇതനുസരിച്ചാണ് പുതുതായി 41 സർവീസുകൾ കൂടി കെഎസ്ആർടിസി ആരംഭിക്കുന്നത്. തൃശ്ശൂരിൽനിന്നു…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial