യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എസ്എഫ്ഐ-ഫ്രറ്റേണിറ്റി സംഘർഷം; മഹാരാജാസ് കോളജിൽ ഒമ്പത് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു

കൊച്ചി: എറണാകുളം മഹാരാജാസ് കോളജിൽ വിദ്യാർത്ഥികൾ തമ്മിൽ ഏറ്റുമുട്ടി. എസ്എഫ്ഐ- ഫ്രറ്റേണിറ്റി പ്രവർത്തകർ തമ്മിലാണ് സംഘർഷം. കഴിഞ്ഞ വർഷം നടന്ന കോളജ് യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് ഏറ്റുമുട്ടലിന് കാരണം. സംഭവത്തിൽ ഏഴ് ഫ്രറ്റേണിറ്റി പ്രവർത്തകർക്കും രണ്ട് എസ്എഫ്ഐ പ്രവർത്തകർക്കും പരിക്കേറ്റു. വൈകീട്ട് നാലോടെയാണ് സംഘർഷമുണ്ടായത്. കഴിഞ്ഞവർഷം നടന്ന തെരഞ്ഞെടുപ്പിൽ കെ.എസ്.യുവിന്റെ ഒരു സ്ഥാനാർഥി വിജയിച്ചിരുന്നു.ഇത് ഫ്രറ്റേണിറ്റി പിന്തുണയോടെയാണെന്ന് എസ്എഫ്ഐ ആരോപിച്ചിരുന്നു. ഇതു സംബന്ധിച്ച് ഇരു സംഘടനകളും തമ്മിൽ തർക്കങ്ങളും ഉണ്ടായി. ഇതാണ് സംഘർഷത്തിൽ കലാശിച്ചത്. അധ്യാപകരുടെ…

Read More

ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം; പൊലീസിനു നേര കല്ലേറ്, പ്രവർത്തകർക്കു നേരെ ജലപീരങ്കി പ്രയോഗിച്ചു

ആലപ്പുഴ: ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം. പൊലീസിനു നേര പ്രവർത്തകർ കല്ലെറിഞ്ഞു. ഇതിനു പിന്നാലെ ജലപീരങ്കി പ്രയോഗിച്ചു പൊലീസ്. രാഹുൽ മാങ്കൂട്ടത്തിലി​ന്റെ അറസ്റ്റിനെതിരെയാണ് ആലപ്പുഴയിൽ യൂത്ത് കോൺ​ഗ്രസി​ന്റെ പ്രതിഷേധം. കാസർഗോഡ് ആർഡിഒ ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ മാർച്ചിലും സംഘർഷമുണ്ടായി.

Read More

വായിൽ മണ്ണെണ്ണ ഒഴിച്ച് ഉയർത്തിപ്പിടിച്ച തീയിലേക്ക് തുപ്പുന്നതിനിടെ അപകടം; ഫയർ ഡാൻസിനിടെ യുവാവിന് പൊള്ളലേറ്റു

മലപ്പുറം: ഫയർ ഡാൻസിനിടെ യുവാവിന് പൊള്ളലേറ്റു. നിലമ്പൂർ പാട്ടുത്സവ വേദിയിൽവച്ച് തമ്പോളം ഡാൻസ് ടീമിലെ സജിക്കാണ് പൊള്ളലേറ്റത്. വായിൽ മണ്ണെണ്ണ ഒഴിച്ച് ഉയർത്തിപ്പിടിച്ച തീയിലേക്ക് തുപ്പുന്നതിനിടെ യുവാവിന്റെ മുഖത്തും ശരീരത്തിലും സാരമായി പൊള്ളലേൽക്കുകയായിരുന്നു. നാട്ടുകാർ വേഗത്തിൽ ഇടപെട്ട് തീ അണയ്ക്കുകയൂം യുവാവിനെ അടുത്തുള്ള മെഡിക്കൽ കോളജിലേക്ക് എത്തിക്കുകയുമായിരുന്നു. കാര്യമായ സുരക്ഷാ മുൻകരുതൽ സ്വീകരിച്ചില്ലെന്നും ആരോപണം ഉയർന്നു. 10 മണിവരെ മാത്രമായിരുന്നു പരിപാടി അവതരിപ്പിക്കാൻ പൊലീസ് അനുവദിച്ചത് എന്നാൽ 10.50 നാണ് സംഭവം ഉണ്ടായത്. അതേസമയം, ഫയർഡൻസുമായി ബന്ധപ്പെട്ട…

Read More

ലോറി മറിഞ്ഞ് ഒന്നരലക്ഷത്തോളം മുട്ട റോഡിൽ പൊട്ടിച്ചിതറി;വാഹനങ്ങൾ തെന്നിമറിഞ്ഞ് യാത്രക്കാർക്ക് പരിക്ക്

മുഴപ്പിലങ്ങാട് (കണ്ണൂർ): ദേശീയപാതയിൽ കോഴിമുട്ട കയറ്റിവന്ന ലോറി മറിഞ്ഞു. മുട്ട റോഡിൽ പൊട്ടിച്ചിതറി. ഞായറാഴ്ച രാവിലെ ഏഴോടെ മുഴപ്പിലങ്ങാട് റെയിൽവേ മേൽപ്പാലത്തിലാണ് സംഭവം. തമിഴ്നാട് നാമക്കലിൽനിന്ന് കാഞ്ഞങ്ങാട്ടേക്ക് പോകുകയായിരുന്ന ലോറിയാണ് മറിഞ്ഞത്. എതിരെവന്ന മത്സ്യ ലോറിയെ വെട്ടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമെന്ന് കരുതുന്നു. ഡ്രൈവർ സോമസുന്ദരം മാത്രമായിരുന്നു ലോറിയിൽ. ആർക്കും പരിക്കില്ല. ഒന്നര ലക്ഷത്തോളം മുട്ട ലോറിയിലുണ്ടായിരുന്നു. അഞ്ചുലക്ഷത്തിലേറെ രൂപയുടെ നഷ്ടം കണക്കാക്കുന്നു. റാക്കുകളിൽ അടുക്കിവെച്ച നിലയിലായിരുന്നു. റോഡിലേക്ക് പൊട്ടിച്ചിതറിയതോടെ യാത്ര ദുഷ്കരമായി. വെള്ളയും മഞ്ഞയും മേൽപ്പാലത്തിൽ നിന്ന്…

Read More

ഇന്ന് മകരവിളക്ക്; ദര്‍ശനം കാത്ത് തീര്‍ഥാടക ലക്ഷങ്ങള്‍

പത്തനംതിട്ട: ഇന്ന് മകരവിളക്ക്. പെന്നമ്പലമേട്ടിൽ തെളിയുന്ന മകരജ്യോതി ദർശിച്ച് പുണ്യം നേടാനായി പതിനായിരങ്ങളാണ് ശബരിമലയിലും പരിസര പ്രദേശങ്ങളിലും കാത്തിരിക്കുന്നത്. ഇന്ന് വൈകിട്ട് ആറുമണിയോടെ സന്നിധാനത്തെത്തുന്ന തിരുവാഭരണം ചാർത്തി ദീപാരാധന നടക്കുന്നതോടെയാണ് പൊന്നമ്പലമേട്ടിൽ മകരവിളക്ക് തെളിയുന്നത്. മകരജ്യോതി ദർശിക്കാൻ സന്നിധാനത്തും പരിസരത്തും ഭക്തജനപ്രവാഹമാണ്. ഭക്തർ മലയിറങ്ങാതെ സന്നിധാനത്ത് തുടരുകയാണ്. ഒന്നര ലക്ഷത്തിൽ അധികം ഭക്തർ മകരവിളക്ക് ദർശനത്തിനായി സന്നിധാനത്ത് മാത്രം ഉണ്ടാകും എന്നാണ് വിലയിരുത്തൽ. ശക്തമായ സുരക്ഷ ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. മകരജ്യോതി ദർശിക്കാൻ 10 വ്യൂ പോയിന്റുകളാണുള്ളത്. അതേസമയം,…

Read More

ഗർഭിണിയായ യുവതി ആശുപത്രിയിൽ കുഴഞ്ഞുവീണു മരിച്ചു

രാജകുമാരി: ​ഗർഭിണിയായ യുവതി ആശുപത്രിയിൽ കുഴഞ്ഞുവീണു മരിച്ചു. പൂപ്പാറ വടക്കേക്കര ജിജോയുടെ ഭാര്യ അനു (24) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി കല്ലാറിലെ സ്വകാര്യ ആശുപത്രിയിലാണു സംഭവം. പനിയും ശ്വാസംമുട്ടലുമായാണ് അനു ചികിത്സതേടിയെത്തിയത്. കുമളിയിലെ ആശുപത്രിയിലായിരുന്ന ഇവരെ മൂന്നു ദിവസം മുൻപാണു കല്ലാറിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ച രാത്രി ആരോഗ്യനില വഷളായി മരിക്കുകയായിരുന്നു. 7 മാസം മുൻപാണ് അനുവും ജിജോയും തമ്മിലുള്ള വിവാഹം നടന്നത്. സംസ്കാരം ഇന്നു 2നു മുരിക്കുംതൊട്ടി സെന്റ് മരിയ ഗൊരോത്തി പള്ളിയിൽ

Read More

മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ ടി എച്ച് മുസ്തഫ അന്തരിച്ചു.

കൊച്ചി: മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ടി എച്ച് മുസ്തഫ (84) അന്തരിച്ചു. ഇന്ന് പുലർച്ചയോടെ ആസ്റ്റർ മെഡിസിറ്റിയിലാണ് അന്ത്യം. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിൽ ആയിരുന്നു. ഒരു മാസമായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കോൺഗ്രസിന്‍റെ വിദ്യാർഥി പ്രസ്ഥാനത്തിലൂടെ കടന്നുവന്ന തീപ്പൊരി പ്രാസംഗികനായിരുന്ന മുസ്തഫ, യൂത്ത് കോൺഗ്രസിലൂടെ വളർന്ന് കോൺഗ്രസിന്‍റെ നേത്യസ്ഥാനങ്ങളിലെത്തിയായിരുന്നു. കുന്നത്തുനാട് നിയമസഭാ മണ്ഡലത്തില്‍ നിന്നും നാല് തവണ നിയമസഭയിലേക്ക് എത്തിയ ടി എച്ച് മുസ്തഫ എറണാകുളം ഡിസിസി ജനറല്‍ സെക്രട്ടറി, എറണാകുളം ഡിസിസി പ്രസിഡന്റ്,…

Read More

റേഷന്‍ വിതരണക്കാരുടെ സംസ്ഥാന വ്യാപക പണിമുടക്ക് ഇന്ന് മുതല്‍

തിരുവനന്തപുരം: റേഷന്‍ വിതരണക്കാരുടെ സംസ്ഥാന വ്യാപക പണിമുടക്ക് ഇന്ന് മുതല്‍. കുടിശിക മുഴുവനായി ലഭിക്കണമെന്ന ആവശ്യമുന്നയിച്ചാണ് പണിമുടക്ക്. കുടിശിക തുക ലഭിച്ചില്ലെങ്കില്‍ സമരം പിന്‍വലിക്കില്ലെന്നാണ് ട്രാന്‍സ്‌പോര്‍ട്ട് കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്റെ നിലപാട്. ഉടന്‍ പണം ലഭ്യമാക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചെങ്കിലും സമരക്കാര്‍ വഴങ്ങിയിട്ടില്ല. തിങ്കളാഴ്ചയോടെ വിതരണക്കാരുടെ പണം അക്കൗണ്ടുകളില്‍ എത്തുമെന്ന് ഭക്ഷ്യവകുപ്പ് അറിയിച്ചു. നിലവില്‍ എല്ലാ റേഷന്‍കടകളിലും സാധനം ഉണ്ടെങ്കിലും വിതരണക്കാരുടെ സമരം തുടര്‍ന്നാല്‍ റേഷന്‍ വിതരണം ആകെ പ്രതിസന്ധിയില്‍ ആകും.പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ തിരക്കിട്ട നീക്കങ്ങളാണ് നടക്കുന്നത്….

Read More

കുടുംബപ്രശ്നം ചർച്ച ചെയ്യുന്നതിനിടെ സംഘർഷം; പഞ്ചായത്ത് വൈസ് പ്രസിഡന്റ് മർദ്ദനമേറ്റ് മരിച്ചു, തൊടിയൂരിൽ ഹർത്താൽ

കൊല്ലം: കുടുംബപ്രശ്‌നം ചർച്ച ചെയ്യുന്നതിനിടെയുണ്ടായ സംഘർഷത്തിൽ മർദ്ദനമേറ്റ് തൊടിയൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കുഴഞ്ഞു വീണ് മരിച്ചു. തൊടിയൂർ ഇടക്കുളങ്ങര മണ്ണേൽ വീട്ടിൽ സലിം മണ്ണേൽ (60) ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് നാല് മണിയോടെയാണ് സംഭവം. സിപിഎം ഇടക്കുളങ്ങര ബ്രാഞ്ച് കമ്മിറ്റി അംഗവും കർഷക സംഘം വില്ലേജ് കമ്മിറ്റി അംഗവുമാണ് സലിം. പാലോലിക്കുളങ്ങര ജമാഅത്ത് ഓഫീസിൽ വച്ചാണ് ചർച്ച നടന്നത്. ജമാഅത്ത് പ്രസിഡൻ്റായ സലിം കൂടി പങ്കെടുത്ത ചർച്ചക്കിടെ സംഘർഷം ഉടലെടുത്തു. പിന്നാലെ മർദ്ദനമേറ്റ് കുഴഞ്ഞു…

Read More

മകരപ്പൊങ്കല്‍; സംസ്ഥാനത്ത് തിങ്കളാഴ്ച ആറ് ജില്ലകള്‍ക്ക് അവധി

തിരുവനന്തപുരം:മകരപ്പൊങ്കൽ പ്രമാണിച്ച് സംസ്ഥാനത്തെ ആറ് ജില്ലകൾക്ക് ജനുവരി 15 തിങ്കളാഴ്ച അവധി. ശബരിമല മകരവിളക്ക്, ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ മകരശീവേലി, തൈപ്പൊങ്കൽ എന്നിവ പ്രമാണിച്ചാണ് അവധി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകൾക്കാണു പ്രാദേശിക അവധി പ്രഖ്യാപിച്ചത്. ജനുവരി 15നാണ് ശബരിമല മകരവിളക്ക് മഹോത്സവം. തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന ജില്ലകൾക്കാണ് അവധി. മകരപ്പൊങ്കൽ സമയത്തെ തിരക്കുകൾ പരിഗണിച്ച് റെയിൽവെ പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ചിരുന്നു. ശബരിമല മകരവിളക്ക് ഉത്തവത്തോട് അനുബന്ധിച്ചുള്ള ഏരുമേലി പേട്ടതുള്ളൽ പ്രമാണിച്ച് വെള്ളിയാഴ്ച്‌ച കാഞ്ഞിരപ്പള്ളി…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial