സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കലാ കിരീടം കണ്ണൂരിന്; രണ്ടാം സ്ഥാനത്ത് കോഴിക്കോട്
കൊല്ലം: 62-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കണ്ണൂരിന് കിരീടം. സ്വർണ്ണ കപ്പിൽ കണ്ണൂർ നാലാം തവണയാണ് മുത്തമിടുന്നത്. ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ കോഴിക്കോട് രണ്ടാം സ്ഥാനം കരസ്ഥമാക്കി. 952 പോയിന്‍റോടെയാണ് കണ്ണൂർ കിരീടം നേടിയത്. കോഴിക്കോട് 949 പോയിന്‍റ് ലഭിച്ചു. 23 വർഷത്തിന് ശേഷമാണ് കണ്ണൂർ കലാകിരീടം തിരിച്ചുപിടിച്ചത്. 2000ൽ പാലക്കാട് നടന്ന കലോത്സവത്തിലാണ് കണ്ണൂർ ഏറ്റവും ഒടുവിൽ കലാകിരീടം നേടിയത്. പാലക്കാട്- 938, തൃശൂർ- 925, മലപ്പുറം- 913, കൊല്ലം- 910 എന്നീ ജില്ലകളാണ് തുടർന്നുള്ള സ്ഥാനങ്ങളിൽ…

