Headlines

‘സന്ദേശം ലഭിച്ചു’; അര്‍ജന്റീന കേരളത്തില്‍ കളിക്കാൻ തയ്യാറെന്ന് മന്ത്രി വി അബ്ദുറഹ്‌മാന്‍

തിരുവനന്തപുരം: ലോകകപ്പ് ജേതാക്കളായ അര്‍ജന്റീന ഫുട്‌ബോള്‍ ടീം കേരളത്തില്‍ കളിക്കാനെത്തുന്നു. സന്നദ്ധത അറിയിച്ചുകൊണ്ടുള്ള അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്റെ ഇ മെയില്‍ ലഭിച്ചതായി സംസ്ഥാന കായിക മന്ത്രി വി. അബ്ദുറഹ്‌മാന്‍ അറിയിച്ചു. ഇക്കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടത്തേണ്ടതുണ്ടെന്നും മന്ത്രി വ്യക്തമാക്കി. നേരത്തേ സൗഹൃദമത്സരം കളിക്കാനുള്ള അര്‍ജന്റീനയുടെ ക്ഷണം ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ നിരസിച്ചിരുന്നു. മത്സരത്തിന് ആതിഥേയത്വം വഹിക്കാനുള്ള ഉയര്‍ന്ന ചെലവായിരുന്നു എ.ഐ.എഫ്.എഫിന്റെ പിന്മാറ്റത്തിന് കാരണമായി പറഞ്ഞിരുന്നത്. ഇതോടെ അര്‍ജന്റീനാ ടീമിനെ സൗഹൃദ മത്സരത്തിനായി കേരളത്തിലേക്ക് സ്വാഗതം ചെയ്ത് മന്ത്രി…

Read More

തലയിലൂടെ കെഎസ്ആർടിസി ബസ് കയറിയിറങ്ങി; കോട്ടയത്ത് യാത്രക്കാരന് ദാരുണാന്ത്യം

കോട്ടയം: കെഎസ്ആർടിസി ബസ് തലയിലൂടെ കയറിയിറങ്ങി യാത്രക്കാരന് ദാരുണാന്ത്യം. കോട്ടയം ബസ് സ്റ്റാന്‍റിലാണ് സംഭവം. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല .വൈകിട്ട് നാലരയ്ക്ക് ശേഷമായിരുന്നു അപകടം. അപകടത്തിൽ പെട്ടയാൾ സംഭവ സ്ഥലത്തു വച്ചു തന്നെ മരിച്ചു. മൃതദേഹം കോട്ടയം മെഡിക്കൽ കോളെജ് മോർച്ചറിയിലേക്ക് മാറ്റി. എങ്ങനെയാണ് അപകടം നടന്നതെന്ന് വ്യക്തമല്ല.സംഭവത്തെ കുറിച്ച് പൊലീസ് അന്വേഷിച്ച് വരികയാണ്.

Read More

പ്രധാനമന്ത്രി ഇന്ന് കേരളത്തിൽ; കനത്ത സുരക്ഷയിൽ തൃശൂർ

തൃശൂർ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് തൃശൂർ താലൂക്ക് പരിധിയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി. മുൻനിശ്ചയപ്രകാരമുള്ള പൊതു പരീക്ഷകൾക്കും കേന്ദ്ര-സംസ്ഥാന സർക്കാർ സ്ഥാപനങ്ങളിലേക്ക് നിയമനത്തിനായി നടത്തുന്ന പരീക്ഷകൾക്കും മാറ്റമുണ്ടാകില്ല. ഇന്നത്തെ അവധിക്ക് പകരം ഏതെങ്കിലും ശനിയാഴ്ച പ്രവർത്തി ദിവസമാക്കുമെന്നും കലക്ടർ വി.ആർ.കൃഷ്ണ തേജ അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി തേക്കിൻകാട് മൈതാനിയിലെ പൊതുസമ്മേളനത്തിൽ പങ്കെടുക്കുന്നതിനാലാണ് തൃശ്ശൂർ താലൂക്കിൽ പ്രാദേശിക അവധി പ്രഖ്യാപിച്ചത്. തൃശൂർ താലൂക്കിലും പ്രധാനമന്ത്രിയുടെ യാത്രാപഥത്തിലും പ്രൈവറ്റ് ഹെലികോപ്റ്റർ, ഹെലികാം…

Read More

പത്ത് പശുക്കളെ വാങ്ങുന്നതിന് പണം നല്‍കും; തൊടുപുഴയിലെ കുട്ടിക്കർഷകർക്ക് സഹായ ഹസ്തവുമായി ലുലു ഗ്രൂപ്പ്

തൊടുപുഴ: തൊടുപുഴയില്‍ കുട്ടിക്കർഷകർക്ക് സഹായവുമായി ലുലു ഗ്രൂപ്പ്. പശുക്കള്‍ കൂട്ടത്തോടെ ചത്ത സംഭവത്തിലാണ് പത്ത് പശുക്കളെ വാങ്ങുന്നതിന് ലുലു ഗ്രൂപ്പ് പണം നൽകുമെന്ന് വാഗ്ദാനം ചെയ്തത്. വീട്ടിലെത്തിയാണ് തുക കൈമാറുന്നത്. നേരത്തെ ജയറാം അഞ്ച് ലക്ഷം രൂപയും മമ്മൂട്ടി ഒരു ലക്ഷം രൂപയും പൃഥ്വിരാജ് രണ്ട് ലക്ഷം രൂപയും നൽകിയിരുന്നു. കുട്ടികളുടെ വീട് മന്ത്രിമാരായ ജെ ചിഞ്ചുറാണിയും റോഷി അഗസ്റ്റിനും സന്ദര്‍ശിച്ചു. ഇവര്‍ക്ക് എല്ലാ വിധ സഹായങ്ങളും സര്‍ക്കാര്‍ നല്‍കുമെന്ന് മന്ത്രി ചിഞ്ചുറാണി വ്യക്തമാക്കി. ആദ്യ ഘട്ടത്തില്‍…

Read More

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന മൂന്നുവയസ്സുകാരിയെ സിംഹവാലൻ കുരങ്ങ് ആക്രമിച്ചു; ദേഹമാസകലം പരുക്ക്

ചെറുതോണി: ഇടുക്കി ചെറുതോണി മക്കുവള്ളിയിൽ 3 വയസ്സുകാരിക്ക് നേരെ സിംഹവാലൻ കുരങ്ങിന്റെ ആക്രമണം. സാരമായ പരിക്കുകളോടെ ഇടുക്കി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച കുട്ടി ചികിത്സയിലാണ്. ഇന്നലെ വൈകുന്നേരം വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കുമ്പോൾ പാഞ്ഞെത്തിയ കുരങ്ങ് കുട്ടിയുടെ ദേഹമാസകലം മാന്തി പരുക്കേൽപ്പിക്കുകയായിരുന്നു.

Read More

അഞ്ചു പശുക്കളെ നല്‍കും, ഒരുമാസത്തെ കാലിത്തീറ്റയും സൗജന്യം; കുട്ടിക്കർഷകരുടെ വീട്ടിലെത്തി മന്ത്രിമാരായ റോഷി അ​ഗസ്റ്റിനും ചിഞ്ചു റാണിയും

ഇടുക്കി: കപ്പത്തൊണ്ട് കഴിച്ചതിനെ തുടർന്ന് പശുക്കള്‍ കൂട്ടത്തോടെ ചത്ത കുട്ടിക്കര്‍ഷകരുടെ വെള്ളിയാമറ്റത്തെ വീട് സന്ദർശിച്ച് മന്ത്രിമാരായ ചിഞ്ചുറാണിയും റോഷി അഗസ്റ്റിനും. കുട്ടികൾക്ക് അഞ്ചു പശുക്കളെ സര്‍ക്കാര്‍ നല്‍കുമെന്നും മൃഗസംരക്ഷണ- ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചു റാണി പറഞ്ഞു. മാത്രമല്ല കൂടുതല്‍ സഹായങ്ങൾ നാളെ ചേരുന്ന മന്ത്രിസഭാ യോ​ഗത്തിൽ തീരുമാനിക്കുമെന്നും മന്ത്രി വ്യക്തമാക്കി. കുട്ടിക്കര്‍ഷകര്‍ക്ക് 45000 രൂപ മില്‍മ ഇന്നു തന്നെ നല്‍കും. ഒരുമാസത്തെ കാലിത്തീറ്റ സൗജന്യമായി നല്‍കുമെന്നും മന്ത്രി അറിയിച്ചു. കുട്ടിക്കര്‍ഷകര്‍ക്ക് അഞ്ചു ലക്ഷം രൂപ…

Read More

സംസ്ഥാന സ്‌കൂള്‍ കലോത്സവം; വിജയികള്‍ക്കുള്ള സ്വര്‍ണക്കപ്പ് ഇന്ന് കൊല്ലത്തേക്ക് പുറപ്പെടും

കൊല്ലം: 62-ാം സംസ്ഥാന സ്‌കൂള്‍ കലോത്സവ വിജയികള്‍ക്കുള്ള സ്വര്‍ണക്കപ്പ് ചൊവ്വാഴ്ച കൊല്ലത്തേക്ക് പുറപ്പെടും. കഴിഞ്ഞവര്‍ഷത്തെ ചാമ്പ്യന്മാരായ കോഴിക്കോട്ടുനിന്ന് സംസ്ഥാന സ്‌കൂള്‍ കലോത്സവ വേദിയായ കൊല്ലത്തേക്കുള്ള യാത്രയ്ക്കിടയിലുള്ള എല്ലാ ജില്ലകളിലും കപ്പിന് സ്വീകരണം നല്‍കും. ബുധനാഴ്ച കൊല്ലം ജില്ലയില്‍ പ്രവേശിക്കുന്ന സ്വര്‍ണക്കപ്പിന് വിവിധ ഭാഗങ്ങളില്‍ സ്വീകരണം നല്‍കും. കുളക്കടയിലെ ആദ്യ സ്വീകരണത്തിനുശേഷം കൊട്ടാരക്കര മാര്‍ത്തോമ ഹൈസ്‌കൂള്‍, കൊട്ടാരക്കര പോലീസ് സ്റ്റേഷന്‍, നെടുവത്തൂര്‍ ജങ്ഷന്‍, എഴുകോണ്‍, കുണ്ടറ ആറുമുറിക്കട, ആശുപത്രിമുക്ക്, മുക്കട ജങ്ഷന്‍, ഇളമ്പള്ളൂര്‍ ജങ്ഷന്‍, കേരളപുരം ഹൈസ്‌കൂള്‍, ശിവറാം…

Read More

തൃശ്ശൂർ പൂരത്തിന് ചെരുപ്പിന് വിലക്ക്; വടക്കുന്നാഥക്ഷേത്രത്തിൽ ചെരുപ്പ് വിലക്കി ഹൈക്കോടതി

തൃശ്ശൂർ: തൃശ്ശൂർ പൂരത്തിന് വടക്കുന്നാഥ ക്ഷേത്രത്തിൽ ചെരുപ്പിന് വിലക്ക് ഏർപ്പെടുത്തി ഹൈക്കോടതി. ദേവസ്വംബെഞ്ചാണ് സുപ്രധാന വിധി പുറപ്പെടുവിച്ചത്. ക്ഷേത്രത്തിലെ ആചാരാനുഷ്ടാനങ്ങൾക്കും പാരമ്പര്യങ്ങൾക്കും വിധേയമായി വേണം ആരാധനയെന്നും ചെരുപ്പ് ധരിച്ചുള്ള ആളുകളുടെ വരവ് അനുവദിക്കരുതെന്നും ക്ഷേത്രത്തിലെ നിത്യപൂജകളും ചടങ്ങുകളും ഉൽസവങ്ങളും നടക്കുന്നുണ്ടെന്ന് കൊച്ചിൻ ദേവസ്വം ബോർഡ് ഉറപ്പ് വരുത്തണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. പൂരം ദിവസങ്ങളിൽ ബന്ധപ്പെട്ടവരെല്ലാം ഇത് അർഹിക്കുന്ന ഗൗരവത്തോടെ പാലിക്കണമെന്നും ജസ്റ്റിസ് അനിൽ കെ.നരേന്ദ്രൻ, ജി.ഗിരീഷ് എന്നിവരടങ്ങുന്ന ദേവസ്വം ബെഞ്ച് നിർദ്ദേശിച്ചു. പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങൾ മുഖ്യ…

Read More

നവകേരള സദസ്സിന് ഇന്ന് സമാപനമാകും; പ്രതിഷേധം കണക്കിലെടുത്ത് സുരക്ഷ ശക്തമാക്കി

കൊച്ചി: സംസ്ഥാന മന്ത്രിസഭയുടെ ജനസമ്പർക്ക പരിപാടിയായ നവകേരള സദസ് ഇന്ന് സമാപിക്കും. എറണാകുളം ജില്ലയിലെ കുന്നത്തുനാട്, തൃപ്പൂണിത്തുറ മണ്ഡലങ്ങളിലാണ് ഇന്ന് നവകേരള സദസ്. വൈകിട്ട് മൂന്നുമണിക്കും അഞ്ചുമണിക്കുമാണ് പൊതുസമ്മേളനങ്ങൾ നടക്കുക. യൂത്ത് കോൺഗ്രസ് പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ വൻ സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. നവകേരള സദസിന് നേരത്തെ തന്നെ സമാപനമായെങ്കിലും കാനം രാജേന്ദ്രന്റെ മരണത്തെ തുടർന്ന് മാറ്റിവെച്ച എറണാകുളം ജില്ലയിലെ നാലു മണ്ഡലങ്ങളിലെ നവകേരള സദസാണ് ഇന്നലെയും ഇന്നുമായി തുടരുന്നത്. പാലാരിവട്ടത്ത് കരിങ്കൊടികാണിച്ച യൂത്ത് കോൺഗ്രസ് പ്രവ‍ർത്തകരെ അറസ്റ്റുചെയ്തതുമായി…

Read More

മകരവിളക്ക് മഹോത്സവത്തിന് വിപുലമായ സേവനങ്ങളുമായി വനംവകുപ്പ്

പത്തനംതിട്ട: മകരവിളക്ക് മഹോത്സവത്തിന് വിപുലമായ സേവനങ്ങളുമായി വനംവകുപ്പ്. നൂറോളം ഫോറസ്റ്റ് ഓഫീസര്‍മാരെ സന്നിധാനത്ത് വിന്യസിച്ചു. റേഞ്ച് ഓഫീസര്‍, സെക്ഷന്‍ ഓഫീസര്‍, ഡെപ്യൂട്ടി റേഞ്ചര്‍, 45 ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാര്‍ എന്നിവരെയും സന്നിധാനത്ത് നിയോഗിച്ചിട്ടുണ്ട്.പമ്പ മുതല്‍ സന്നിധാനം വരെയും പുല്‍മേട് മുതല്‍ സന്നിധാനം വരെയും സ്നേക്ക് റെസ്‌ക്യൂ ടീം, എലിഫന്റ് സ്‌ക്വാഡ്, ഫോറസ്റ്റ് വാച്ചര്‍മാര്‍, പ്രൊട്ടക്ഷന്‍ വാച്ചര്‍മാര്‍, ആംബുലന്‍സ് സര്‍വീസ്, ഭക്തര്‍ക്ക് ആവശ്യമായ വെള്ളവും ബിസ്‌ക്കറ്റും നല്‍കാന്‍ സ്പെഷ്യല്‍ ടീം, റാപ്പിഡ് റെസ്പോണ്‍സ് ടീം എന്നിവരെയും നിയോഗിച്ചു. മകരജ്യോതി…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial