Headlines

ജ്യൂസ് എന്ന് കരുതി ചെടിക്കൊഴിക്കുന്ന കീടനാശിനി കഴിച്ച് അഞ്ചാം ക്ലാസ് വിദ്യാർത്ഥി മരിച്ചു

പാലോട് : കീടനാശിനി കഴിച്ച് അഞ്ചാം ക്ലാസ് വിദ്യാർത്ഥി മരിച്ചു. ജ്യൂസ് എന്ന് കരുതിയാണ് വിദ്യാർത്ഥി ചെടിക്ക് ഒഴിക്കുന്ന കീട നാശിനി കഴിച്ചത്. തിരുവനന്തപുരം പാലോട് പയറ്റടി പ്രിയാഭിയിൽ ഭവനിൽ പ്രശാന്തിന്റെയും യമുനയുടെയും മകൻ അഭിനവ് (11) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് 6.30 ഓടെയാണ് സംഭവം. മെഡിക്കൽ കോളജ് ആശുപത്രിയിൽ കുട്ടിയെ ചികിത്സയ്ക്കായി എത്തിച്ചെങ്കിലും രാത്രി എട്ട് മണിയോടെ മരണം സംഭവിക്കുകയായിരുന്നു.

Read More

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചശേഷം അസമിലേക്ക് മുങ്ങിയ പ്രതിയെ ഒന്നരവർഷത്തിനു ശേഷം പിടികൂടി

കളമശ്ശേരിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചശേഷം ഒന്നര വർഷമായി അസമിൽ ഒളിവിൽ കഴിഞ്ഞയാളെ കളമശ്ശേരി പൊലീസ് അസമിൽ നിന്ന് പിടികൂടി. അപ്പർ അസാം ദിമാജി ജില്ലയിൽ കാലിഹമാരി ഗ്രാമത്തിൽ പുസാൻഡോ എന്ന് വിളിക്കുന്ന മഹേശ്വൻ സൈക്കിയയെയാണ് കളമശ്ശേരി പൊലീസ് സാഹസികമായി അറസ്റ്റ് ചെയ്തത്. 2022 ൽ കളമശ്ശേരി ചേനക്കാല റോഡിൽ മാതാപിതാക്കളോടൊപ്പം താമസിച്ചിരുന്ന പ്രതി സമീപത്തു താമസിച്ചിരുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിക്കുകയായിരുന്നു. പ്രതി താമസിച്ചിരുന്ന വാടക വീട്ടിൽ വിളിച്ച് വരുത്തി ലൈംഗീകമായി പീഡിപ്പിച്ച ശേഷം…

Read More

പ്രതിപക്ഷ സംഘടനകളുടെ പണിമുടക്ക്; സെക്രട്ടേറിയറ്റിന് മുന്നില്‍ സംഘർഷം; കയ്യാങ്കളി സമരക്കാരും ഇടതുസംഘടനാ പ്രവർത്തകരും തമ്മിൽ

തിരുവനന്തപുരം: പ്രതിപക്ഷ സംഘടനകളുടെ കീഴിലുള്ള സര്‍ക്കാര്‍ ജീവനക്കാരുടെ പണിമുടക്കില്‍ സംഘർഷം. ഇടതു സംഘടനാ പ്രവര്‍ത്തകരും സമരക്കാരും തമ്മിലാണ് സെക്രട്ടേറിയറ്റിന് മുന്നില്‍ വാക്കേറ്റവും കയ്യാങ്കളിയുമുണ്ടായത്. ഒടുവിൽ പോലീസ് ഇടപ്പെട്ട് സംഘർഷം നിയന്ത്രണവിധേയമാക്കി. തിരുവനന്തപുരം എസ്എന്‍വി സ്കൂളിന് മുന്നില്‍ അധ്യാപകര്‍ തമ്മിലും വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായി. സമരക്കാര്‍ അധ്യാപകരെ തട‍ഞ്ഞത് കെഎസ്ടിഎ പ്രവര്‍ത്തകര്‍ ചോദ്യം ചെയ്തതാണ് വാക്കേറ്റത്തിന് കാരണമായത്. പണിമുടക്കിന്‍റെ ഭാഗമായി സെക്രട്ടേറിയറ്റിന് മുന്നില്‍ പ്രതിഷേധിക്കുന്നതിനിടെ ഇടത് സംഘടനാ പ്രവര്‍ത്തകന്‍ ഇരുചക്രവാഹനത്തില്‍ പലതവണയായി ഗേറ്റിലൂടെ കടന്നുപോയി മനപൂര്‍വം പ്രകോപനമുണ്ടാക്കാന്‍ ശ്രമിച്ചുവെന്നാണ്…

Read More

ടൂര്‍ പോകാന്‍ അനുവദിച്ചില്ല; അഞ്ചാം ക്ലാസ് വിദ്യാര്‍ഥി തൂങ്ങിമരിച്ച നിലയില്‍

പാലക്കാട്: എടത്തനാട്ടുകരയിൽ പതിനൊന്നുവയസുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കോട്ടപ്പള്ളി സ്കൂകൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥി റിഥാനെയാണ് വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ മണ്ണാർക്കാട് പൊലീസ് അന്വേഷണം ആരംഭിച്ചു. ഇന്ന് രാവിലെയാണ് വിദ്യാർഥിയെ വീട്ടിനുള്ളിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. സ്കൂ‌ളിൽ നിന്ന് വിനോദയാത്രയ്ക്ക് പോകാൻ റിഥാൻ ആഗ്രഹിച്ചിരുന്നു. എന്നാൽ വീട്ടുകാർ ഇതിന് അനുവാദം നൽകിയിരുന്നില്ല. ഇതിന്റെ മനോവിഷമമാകാം ആത്മഹത്യയിലേക്ക് നയിച്ചതെന്നാവാം എന്നാണ് ബന്ധുക്കൾ പറയുന്നത്.

Read More

മനുഷ്യൻ മതങ്ങളെ സൃഷ്‌ടിച്ചു, മതങ്ങൾ ദൈവങ്ങളെ സൃഷ്‌ടിച്ചു…ഇപ്പോൾ മനുഷ്യരെ മാത്രം കാണാനില്ല; പ്രതികരണവുമായി ഗായകരും

കഴിഞ്ഞ ദിവസമായിരുന്നു അയോധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങ്. ഈ വേളയിൽ പ്രതികരണങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് ഗായകരും. പ്രതാപ്, സയനോരാ ഫിലിപ്പ്, സിതാരാ കൃഷ്ണകുമാർ എന്നിവർ സോഷ്യൽ മീഡിയയിലൂടെയാണ് ഈ വിഷയത്തിൽ തങ്ങളുടെ നിലപാട് വ്യക്തമാക്കി. മൂന്നുപേരുടേയും പോസ്റ്റുകൾക്ക് നിരവധി പേരാണ് പ്രതികരണവുമായെത്തിയത്. ‘അല്ലാഹ് തേരോ നാം…’ എന്ന ഗാനം ആലപിച്ചുകൊണ്ടുള്ള വീഡിയോ ആണ് സിതാര കൃഷ്ണകുമാർ പങ്കുവെച്ചത്. പകലുകൾ പങ്കിടുന്ന, രാത്രികൾ ഒരേപോലെയുള്ള ഈ ഭൂമിയിൽ നിൽക്കുമ്പോൾ, സ്നേഹത്തെയും സമാധാനത്തെയും ഐക്യത്തെയും കുറിച്ചുള്ള ലളിതവും മനോഹരവുമായ ഒരു കഥ കേൾക്കാൻ…

Read More

മഹാരാജാസ് കോളേജ് നാളെ തുറക്കും; വിദ്യാര്‍ഥി പ്രതിനിധികളുമായി നടത്തിയ യോഗത്തിലാണ് തീരുമാനം

എറണാകുളം: വിദ്യാര്‍ഥി സംഘര്‍ഷത്തെ തുടര്‍ന്ന് അടച്ചിട്ട എറണാകുളം മഹാരാജാസ് നാളെ കോളേജ് തുറക്കും. വിദ്യാര്‍ഥി പ്രതിനിധികളുമായി നടത്തിയ യോഗത്തിലാണ് കോളേജ് തുറക്കാന്‍ ധാരണ്. കാമ്പസില്‍ അഞ്ച് സെക്യൂരിറ്റ് ഉദ്യോഗസ്ഥരെ നിയമിക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടാനും യോഗത്തില്‍ തീരുമാനമായി. കോളേജ് ഉടന്‍ തുറക്കണമെന്ന് ഇന്നലെ നടന്ന പിടിഎ യോഗം തീരുമാനിച്ചിരുന്നു. വൈകിട്ട് ആറുമണിക്ക് ശേഷം ക്യാമ്പസ് വിടുക, ഐഡി കാര്‍ഡ് നിര്‍ബന്ധമാക്കുക, സുരക്ഷാ ജീവനക്കാരുടെ എണ്ണം കൂട്ടുക എന്നിവയടക്കമുള്ള നിയന്ത്രണങ്ങള്‍ നടപ്പാക്കാനും യോഗം തീരുമാനിച്ചിരുന്നു. ആറു മണിക്ക് കാമ്പസിനകത്ത് പുറത്തുനിന്നുള്ളവര്‍…

Read More

ഒരു രാത്രി മുഴുവൻ കലുങ്കിനടിയിൽ ജീവനു വേണ്ടി പോരാടി; സ്കൂട്ടർ ഇടിച്ചുമറിഞ്ഞ് പരിക്കേറ്റ യുവതിക്ക് ദാരുണാന്ത്യം

പത്തനംതിട്ട: കലുങ്കിന്റെ മതിലിൽ ഇടിച്ച് സ്കൂട്ടർ മറിഞ്ഞ് പരിക്കേറ്റ് രാത്രി മണിക്കൂറുകളോളം കലുങ്കിനടിയിൽ കിടന്ന യുവതി മരിച്ചു. മല്ലപ്പള്ളി മഞ്ഞത്താനം അരുൺസ് കോട്ടേജിൽ സിജി എം ബിജി (25) ആണ് മരിച്ചത്. ഞായറാഴ്ച രാത്രിയോടെയാണ് സംഭവം. മുട്ടുമൺ-ചെറുകോൽപുഴ റോഡിൽ പമ്പ ജലസേചന പദ്ധതിയുടെ നീർപ്പാലത്തിനു സമീപമാണ് അപകടം. ഭർത്താവിന്റെ മാതാപിതാക്കളുടെ വീട്ടിൽ നിന്ന് രാത്രി 9 മണിയോടെ ഭക്ഷണം കഴിച്ചിട്ടു ശേഷം താമസസ്ഥലത്തേക്കു പോകുന്നതിനിടെ നീർപ്പാലത്തിനു താഴെ റോഡിലുള്ള കലുങ്കിൽ സ്കൂ‌ട്ടർ ഇടിച്ചു മറിയുകയായിരുന്നു. സ്കൂട്ടറും യുവതിയും…

Read More

ആറ്റിങ്ങൽ തിരിച്ചു പിടിക്കാൻ കടകംപള്ളി? കളത്തിറങ്ങി കളി തുടങ്ങി കേന്ദ്ര മന്ത്രി വി.മുരളീധരനും സിറ്റിങ് എംപി അടൂർ പ്രകാശും

തിരുവനന്തപുരം: മികച്ച സ്ഥാനാർഥിയെ ഇറക്കിയാല്‍ ആറ്റിങ്ങലിന്‍റെ സ്നേഹം ഇടത്തോട്ട് ചായുമെന്ന പ്രതീക്ഷയിൽ സിപിഎം. മുന്‍മന്ത്രി കടകംപള്ളി സുരേന്ദ്രനെ കളത്തിലിറക്കാനാണ് സാധ്യത. പാർട്ടി പട്ടികയില്‍ ഒന്നാം പേരുകാരന്‍ മുന്‍മന്ത്രിയും കഴക്കൂട്ടം എംഎല്‍എയുമായ കടകംപള്ളി സുരേന്ദ്രനാണ്. യു.ഡി.എഫ് സ്ഥാനാർഥിയായി അടൂർപ്രകാശും ബി.ജെ.പിക്കായി കേന്ദ്രമന്ത്രി വി.മുരളീധരനും വരുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. പാർട്ടി കോട്ടയായി വിലയിരുത്തപ്പെട്ടിരുന്ന മണ്ഡലം തിരിച്ച് പിടിക്കാന്‍ ശക്തനായ സ്ഥാനാർഥിയെ വേണം എന്നാലോചനയുടെ ഭാഗമായിട്ടാണ് കടകംപള്ളിയുടെ പേര് ഉയർന്ന് വരുന്നത്. ചില യുവനേതാക്കളുടെ പേരും പറഞ്ഞ് കേട്ടിരിന്നു. എന്നാല്‍ ഇത്തവണ…

Read More

‘കമ്മ്യൂണിസ്റ്റ് രീതിയല്ല, പ്രോത്സാഹിപ്പിക്കാൻ പാടില്ല’; തൃശൂരിൽ വി എസ് സുനിൽ കുമാറിനു വേണ്ടിയുള്ള സൈബര്‍ പ്രചരണത്തിൽ സിപിഐ എക്സിക്യൂട്ടീവിൽ വിമർശനം

തിരുവനന്തപുരം: തൃശൂരിൽ വി എസ് സുനിൽ കുമാറിനായുള്ള പോസ്റ്ററുകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിൽ സിപിഐ എക്സിക്യൂട്ടീവിൽ വിമർശനം. ഇത്തരം പ്രവർത്തികളെ പ്രോത്സാഹിപ്പിക്കാൻ പാടില്ലെന്നാണ് അംഗങ്ങൾ എക്സിക്യൂട്ടീവിലെടുത്ത നിലപാട്. ഇതു കമ്മ്യൂണിസ്റ്റ് രീതിയല്ലെന്നും വിമർശനം ഉയർന്നു. ലോക്സഭാ തെര‍ഞ്ഞെടുപ്പില്‍ തൃശൂർ മണ്ഡലത്തിൽ സ്ഥാനാർത്ഥിയുമായി ബന്ധപ്പെട്ടുള്ള ചർച്ച തുടങ്ങുന്നതിനിടെ വി എസ് സുനിൽ കുമാറിനായുള്ള സൈബര്‍ പ്രചരണമാണ് വിമര്‍ശനത്തിന് ഉടയാക്കിയത്. കോൺഗ്രസ് നേതാവ് ടി എൻ പ്രതാപനും ബിജെപി നേതാവും നടനുമായ സുരേഷ് ഗോപിക്കും വേണ്ടി ചുവരെഴുത്തുകൾ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെയാണ്…

Read More

സ്കൂൾ വിദ്യാർത്ഥിനിക്ക് മുന്നിൽ ന​ഗ്നതാ പ്രദർശനം; ഇരുപത്തിമൂന്നുകാരൻ അറസ്റ്റിൽ

പെരിന്തൽമണ്ണ: പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ. തവനൂർ തൃക്കണാപുരം വെള്ളാഞ്ചേരി സ്വദേശി ജിഷ്‌ണു(23)വിനെയാണ് പെരിന്തൽമണ്ണ പൊലീസ് അറസ്‌റ്റ് ചെയ്‌തത്. സ്‌കൂൾ വിട്ട് വീട്ടിലേക്ക് പോകുകയായിരുന്ന 14 വയസ്സുകാരിക്കു മുന്നിൽ നഗ്നതാപ്രദർശനം നടത്തിയെന്നാണു കേസ്. എസ്ഐ ഷിജോ, എഎസ്‌ഐ രേഖ, എസ്‌സിപിഒ സജീർ, സിപിഒ കൃഷ്‌ണപ്രസാദ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial