Headlines

ആനയെ ലോറിയിൽ കൊണ്ടുപോകുന്നതിനിടെയുണ്ടായ അപകടത്തിൽ ആനയുടെ കൊമ്പ് അറ്റുവീണു

തൃശൂർ:ആനയെ ലോറിയിൽ കൊണ്ടുപോകുന്നതിനിടെയുണ്ടായ അപകടത്തിൽ ആനയുടെ കൊമ്പ് അറ്റുവീണു. തൃശൂർ ചാവക്കാട് മണത്തലയിലാണ് സംഭവം. കൊമ്പൻ കുളക്കാടൻ കുട്ടികൃഷ്ണനാണ് പരിക്കേറ്റത്. കുളക്കാടൻ കുട്ടികൃഷ്ണനെ ലോറിയിൽ കൊണ്ടുപോകുന്നതിനിടെ എതിരെ വന്ന ലോറിയിൽ കൊമ്പ് ഇടിക്കുകയായിരുന്നു. വീതി കുറഞ്ഞ റോഡിൽ ടാങ്കർ ലോറിയ്ക്ക് പോകുന്നതിനായി ആനയെ കയറ്റിയ ലോറി ഒതുക്കി നിർത്തുകയായിരുന്നു.ടാങ്കർ ലോറി കടന്നുപോകുന്നതിനിടെ ലോറിയിലുണ്ടായിരുന്ന ആന കൊമ്പുകൊണ്ട് ടാങ്കർ ലോറിയിലിടിച്ചു. ഇടിയുടെ ആഘാതത്തിൽ കൊമ്പ് അറ്റ് വീഴുകയായിരുന്നു. സംഭവം ശ്രദ്ധയിൽപ്പെടാതെ ടാങ്കർ ലോറി നിർത്താതെ പോവുകയായിരുന്നു. തൃശൂരിൽനിന്നുള്ള ഡോക്ടർമാരെത്തി…

Read More

സ്വവര്‍ഗാനുരാഗിയായ യുവാവിന്റെ മൃതദേഹം വീട്ടുകാര്‍ ഏറ്റെടുത്തു; അന്തിമോപചാരം അര്‍പ്പിക്കാന്‍ പങ്കാളിക്ക് അനുമതി

കൊച്ചി: ഫ്ലാറ്റില്‍ നിന്നും വീണുമരിച്ച സ്വവര്‍ഗാനുരാഗിയായ യുവാവിന്റെ മൃതദേഹം വീട്ടുകാര്‍ ഏറ്റെടുത്തു. കളമശ്ശേരി മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയശേഷം മൃതദേഹം യുവാവിന്റെ നാടായ കണ്ണൂരിലേക്ക് കൊണ്ടുപോകും. കളമശ്ശേരി മെഡിക്കല്‍ കോളജിലെത്തി അന്തിമോപചാരം അര്‍പ്പിക്കാന്‍ പങ്കാളിക്ക് ഹൈക്കോടതി അനുമതി നല്‍കി. മൃതദേഹം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് തീരുമാനം അറിയിക്കണമെന്ന് ഹൈക്കോടതി ബന്ധുക്കളോട് ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ചാണ് മൃതദേഹം ഏറ്റെടുക്കാന്‍ സന്നദ്ധമാണെന്ന് വീട്ടുകാര്‍ അറിയിച്ചത്. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം കണ്ണൂര്‍ പയ്യാവൂരിലെ വീട്ടിലേക്ക് കൊണ്ടുപോകുമെന്നും അറിയിച്ചിട്ടുണ്ട്. മൃതദേഹത്തെ കണ്ണൂരിലെ വീട്ടിലേക്ക് കൊണ്ടുപോകുമ്പോള്‍ അനുഗമിക്കാനും,…

Read More

‘ഭരിക്കാന്‍ അറിയാത്തതുകൊണ്ടാണ് സംസ്ഥാനം സാമ്പത്തികമായി തകര്‍ന്നത്’; മുഖ്യമന്ത്രിക്കെതിരെ കെ സുരേന്ദ്രന്‍

തിരുവനന്തപുരം: പിണറായി വിജയന്‍ സര്‍ക്കാരിന് ഭരിക്കാന്‍ അറിയാത്തതുകൊണ്ടാണ് സംസ്ഥാനം സാമ്പത്തികമായി തകര്‍ന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. അതിന് ഡല്‍ഹിയില്‍ പോയി സമരം ചെയ്തതു കൊണ്ട് കാര്യമില്ലെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ കൂടുതല്‍ സഹായം ഇല്ലാതിരുന്നെങ്കില്‍ കേരളം പട്ടിണിയായേനെയെന്നും അദ്ദേഹം പറഞ്ഞു. ജന്തര്‍മന്തറില്‍ അഴിമതിക്കാരുടെ കൂട്ടായ്മയാണ് കണ്ടത്. നിലനില്‍പ്പിന് വേണ്ടിയാണ് അവര്‍ ഒന്നിച്ചു നില്‍ക്കുന്നത്. മസാല ബോണ്ട് പോലെയുള്ള തലതിരിഞ്ഞ സാമ്പത്തിക നയമാണ് സംസ്ഥാനത്തിന്റെ സമ്പദ്ഘടന പൂര്‍ണമായും തകര്‍ത്തത്. വലിയ തട്ടിപ്പാണ് മസാല…

Read More

യുവാവിനെ വീട്ടിൽ കയറി ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ

പാലാ : യുവാവിനെ വീട്ടിൽ കയറി ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. വെള്ളിലാപ്പള്ളി ഏഴാച്ചേരി ഭാഗത്ത് ചിലമ്പിൽ വടക്കേൽ വീട്ടിൽ അനൂപ്(36) എന്നയാളെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞദിവസം വൈകിട്ടോടുകൂടി പാലാ, കവിക്കുന്ന് ഭാഗത്ത് താമസിക്കുന്ന യുവാവിന്റെ വീട്ടിൽ അതിക്രമിച്ചുകയറി യുവാവിനെ മർദ്ദിക്കുകയും കമ്പിവടി കൊണ്ട് തലയ്ക്കടിച്ച്‌ കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു. ഇയാൾക്ക് യുവാവിനോട് മുൻ വിരോധം നിലനിന്നിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് ഇയാളെ വീട്ടിൽ കയറി ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചത്. പരാതിയെ തുടർന്ന്…

Read More

മുക്കുപണ്ടം പണയം വച്ചു; തട്ടിയത് ഒന്നേകാൽ ലക്ഷം; യുവാവും യുവതിയും അറസ്റ്റിൽ

കൊല്ലം: പുനലൂരിൽ മുക്കുപണ്ടം പണയംവച്ച് പണം തട്ടിയ കേസിൽ യുവാവും യുവതിയും അറസ്റ്റിൽ. ഒന്നേകാൽ ലക്ഷം രൂപയാണ് സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍നിന്ന് ഇരുവരും ചേർന്ന് തട്ടിയെടുത്തത്. കൊല്ലം കുണ്ടറ കൊറ്റങ്കര മാമൂട് വയലില്‍പുത്തന്‍ വീട്ടില്‍ അനീഷ (23), വര്‍ക്കല അയിരൂര്‍ ശ്രീലാല്‍ ഭവനില്‍ ശ്രീലാല്‍ (23) എന്നിവരാണ് അറസ്റ്റിലായത്. പുനലൂര്‍ ടി.ബി. ജങ്ഷനിലെ സ്ഥാപനത്തില്‍നിന്ന് കഴിഞ്ഞദിവസം ഉച്ചയ്ക്കാണ് ഇരുവരേയും അറസ്റ്റുചെയ്തത്. ഇക്കഴിഞ്ഞ ഡിസംബര്‍ 28-ന് അശ്വതി എന്ന വ്യാജപ്പേരില്‍ ഇവിടെ 31 ഗ്രാം മുക്കുപണ്ടം പണയം വെച്ച്…

Read More

ആറ്റുകാൽ പൊങ്കാലയോട് അനുബന്ധിച്ച് മദ്യശാലകൾക്ക് നിരോധനം

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയോട് അനുബന്ധിച്ച് തിരുവനന്തപുരത്ത് മദ്യശാലകൾക്ക് നിരോധനം. തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലും വെള്ളാർ വാർഡിലുമാണ് നിരോധനം. ഈ മാസം 24ന് വൈകിട്ട് 6 മുതൽ 25 വൈകിട്ട് 6 വരെയാണ് നിരോധനം. ആറ്റുകാൽ ഭഗവതിക്ഷേത്രത്തിലെ പൊങ്കാല ഉത്സവം 17-ന് തുടങ്ങും. ഉത്സവത്തിന്റെ ക്രമീകരണങ്ങൾ ക്ഷേത്ര ട്രസ്റ്റിന്റെയും വിവിധ സർക്കാർ വകുപ്പുകളുടെയും നേതൃത്വത്തിൽ അവസാന ഘട്ടത്തിലാണ്. നഗരമെങ്ങും ഉത്സവത്തിനുള്ള തയ്യാറെടുപ്പ് തുടങ്ങി. മൺകലങ്ങളും ഇഷ്ടികകളും പ്രധാന കവലകളിൽ എത്തിത്തുടങ്ങി. വിവിധ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ വഴിയോരത്ത് അലങ്കാരങ്ങളും…

Read More

ബൈക്ക് വൈദ്യുതി പോസ്റ്റിൽ ഇടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം

അടൂർ കെ പി റോഡിൽ കേന്ദ്രീയ വിദ്യാലയത്തിന് മുൻവശം ബൈക്ക് വൈദ്യുതി പോസ്റ്റിൽ ഇടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം. അപകടത്തിൽ പടനിലം നൂറനാട് സ്വദേശിസൂരജ് (25) ആണ് മരിച്ചത്.കൂടെ ഉണ്ടായിരുന്ന നൂറനാട് സ്വദേശി അരുണിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.അർദ്ധരാത്രി 12.30 ഓടെയാണ് അപകടം.

Read More

കൈതചാമുണ്ഡിയെ കണ്ട് പേടിച്ചോടിയ കുട്ടിക്ക് വീണ് പരിക്ക്; പ്രകോപിതരായി നാട്ടുകാർ, തെയ്യം കെട്ടിയ ആൾക്ക് മർദ്ധനം

കണ്ണൂർ : തില്ലങ്കേരിയിൽ തെയ്യം കെട്ടിയയാൾക്ക് നാട്ടുകാരുടെ കൂട്ടത്തല്ല്. കൈതച്ചാമുണ്ഡി തെയ്യം കണ്ട് പേടിച്ചോടിയ കുട്ടി വീണു പരിക്കേറ്റതാണ് നാട്ടുകാരുടെ പ്രകോപനത്തിന് കാരണമായത്. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടില്ല. പെരിങ്ങാനം ഉദയംകുന്ന് മടപ്പുര ഉത്സവത്തിന് കൈതചാമുണ്ഡി തെയ്യക്കോലം കെട്ടിയ ആളെയാണ് നാട്ടുകാരിൽ ചിലർ തല്ലിയത്. ഇന്നലെ വൈകിട്ടാണ് സംഭവം. കൈതച്ചെടി വെട്ടി മടപ്പുരയിലേക്ക് തെയ്യം വരുന്ന ചടങ്ങ് നടന്നിരുന്നു. ഇതിനിടയിൽ ഉഗ്രരൂപത്തിൽ ആളുകളെ പിന്തുടർന്ന് ഭയപ്പെടുത്തുന്നതാണ് ആചാരം. അതാണ് കൈവിട്ടുപോയത്. പേടിച്ചോടിയ ഒരു കുട്ടിയ്ക്ക് വീണു പരിക്കേറ്റു. തുടർന്ന്…

Read More

യുവാവിനെ ആക്രമിച്ച്‌ പണം കവർച്ച ചെയ്ത കേസിൽ ഒരാൾ പിടിയിൽ

കോട്ടയം: യുവാവിനെ ആക്രമിച്ച് പണവും, മൊബൈൽഫോണും കവർച്ച ചെയ്ത കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. കിടങ്ങൂർ പിറയാർ ഭാഗത്ത് ചിറപ്പുറത്ത് വീട്ടിൽ സനിൽ സണ്ണി (30) എന്നയാളെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളും, സുഹൃത്തും ചേർന്ന് കഴിഞ്ഞദിവസം രാത്രി പാലാ ടൗൺ ഭാഗത്ത് വച്ച് കോട്ടയം സ്വദേശിയായ യുവാവിനെ ബിയർ കുപ്പി കൊണ്ട് ആക്രമിച്ച് കയ്യിൽ ഉണ്ടായിരുന്ന പണവും, മൊബൈൽഫോണും തട്ടിയെടുത്ത് കടന്നു കളയുകയായിരുന്നു. പരാതിയെ തുടർന്ന് പാലാ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും,…

Read More

സംസ്ഥാനത്തെ പൊതുമേഖല സ്ഥാപനങ്ങളില്‍ 57 എണ്ണം ലാഭത്തില്‍

തിരുവനന്തപുരം: സംസ്ഥാനത്തെ 131 പൊതുമേഖല സ്ഥാപനങ്ങളിൽ 57 എണ്ണം ലാഭത്തിലെന്ന് ബ്യൂറോ ഓഫ് പബ്ലിക് എന്റർപ്രൈസസ് റിപ്പോർട്ട്. ബജറ്റ് രേഖകൾക്കൊപ്പം നിയമസഭയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇത് ഉള്ളത്. സംസ്ഥാനത്ത പൊതുമേഖല സ്ഥാപനങ്ങളിൽ 59 എണ്ണം നഷ്ടത്തിലാണെന്നും റിപ്പോർട്ട് പറയുന്നു. കെഎസ്എഫ്ഇയാണ് കൂടുതൽ 2021-22 105.49 കോടിയാണ് ലാഭമെങ്കിൽ2022-23 350.88 കോടിയായാണ് വർധിച്ചത്.കെഎംഎംഎൽ (85.04 കോടി) രണ്ടാം സ്ഥാനത്തും ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസ് (67.91 കോടി) മൂന്നാം സ്ഥാനത്തുമാണ്. മദ്യവിൽപ്പനയിൽ മുന്നിലുണ്ടെങ്കിലും ബിവറേജസ് കോർപ്പറേഷൻ (35.93 കോടി) ലാഭപ്പട്ടികയിൽ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial