Headlines

റസ്റ്റ് ഹൗസുകളിൽ ഓൺലൈൻ ബുക്കിംഗ് വഴി അധിക വരുമാനം 16 കോടി: മന്ത്രി മുഹമ്മദ് റിയാസ്

നെടുമങ്ങാട്:രണ്ടര വർഷം കൊണ്ട് സംസ്ഥാനത്തെ സർക്കാർ റസ്റ്റ് ഹൗസുകൾ ഓൺലൈൻ ബുക്കിംഗിലൂടെ നേടിയ അധിക വരുമാനം 16 കോടി രൂപയാണെന്ന് പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി പി. എ മുഹമ്മദ്‌ റിയാസ്. നെടുമങ്ങാട് നിയോജകമണ്ഡലത്തിൽ പൊതുമരാമത്ത് വകുപ്പ് നിർമ്മിച്ച വിശ്രമ മന്ദിരത്തിന്റെ പുതിയ കെട്ടിട സമുച്ചയം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. സർക്കാർ റസ്റ്റ് ഹൗസുകളെ കൂടുതൽ ജനസൗഹൃദമാക്കുക എന്ന ലക്ഷ്യത്തോടെ 2021 നവംബറിൽ ആരംഭിച്ച ഓൺലൈൻ ബുക്കിംഗ് സംവിധാനം മൂന്ന് ലക്ഷത്തിലധികം പേരാണ് ഉപയോഗിച്ചത്.സംസ്ഥാനത്തെ 156…

Read More

അജീഷിന്റെ ജീവനെടുത്ത ആനയെ തേടി ദൗത്യസംഘം; മയക്കുവെടി വയ്ക്കും, കുങ്കിയാനകളും എത്തുന്നു

വയനാട്ടിൽ ഭീതി വിതച്ച മോഴയാനയെ മയക്കുവെടിവെക്കാനുള്ള ഉത്തരവ് എത്തിയതോടെ ആനയെ തേടി ദൗത്യസംഘം. ദൗത്യസംഘത്തെ സഹായിക്കാനായി മുത്തങ്ങയില്‍ നിന്ന് മൂന്ന് കുങ്കിയാനകളെയും എത്തിക്കുകയാണ്. അജീഷിനെ ആക്രമിച്ച പ്രദേശത്തുനിന്ന് ഏറെ അകലെയല്ലാതെ തന്നെയാണ് ആന നിലയുറപ്പിച്ചിട്ടുള്ളത് എന്നാണ് വിവരം. മയക്കുവെടി വെക്കാന്‍ അനുയോജ്യമായ പ്രദേശത്താണോ ആന നില്‍ക്കുന്നതെന്ന കാര്യത്തില്‍ മാത്രമാണ് പരിശോധന വേണ്ടത്. മയക്കുവെടി വച്ച് പിടികൂടുന്ന ആനയെ മുത്തങ്ങയിലെ ആനപ്പന്തിയിലേക്ക് മാറ്റാനാണ് ഇപ്പോഴുള്ള തീരുമാനം.

Read More

നിക്ഷേപക സമാഹരണ യജ്ഞത്തിലൂടെ
15000 കോടിയുടെ നിക്ഷേപം: മന്ത്രി വി.എൻ. വാസവൻ

കോട്ടയം: നിക്ഷേപക സമാഹരണയജ്ഞത്തിന്റെ ഭാഗമായി സഹകരണമേഖലയിൽ പതിനയ്യായിരം കോടി രൂപയുടെ നിക്ഷേപം ലഭിച്ചതായി സഹകരണ-തുറമുഖ വകുപ്പ് മന്ത്രി വി.എൻ. വാസവൻ. സഹകരണ അംഗസമാശ്വാസ പദ്ധതിയുടെ ജില്ലാതല സഹായവിതരണ ഉദ്ഘാടനം ഏറ്റുമാനൂർ കെ.എൻ.ബി ഓഡിറ്റോറിയത്തിൽ നടന്ന നിർവഹിക്കുകയായിരുന്നു മന്ത്രി. നിക്ഷേപക സമാഹരണയജ്ഞം അവസാനിക്കാൻ ഒരു ദിവസം ബാക്കി നിൽക്കെയാണ് ഈ നേട്ടം. 9000 കോടി രൂപയാണ് ലക്ഷ്യമിട്ടിരുന്നത്. സഹകരണ മേഖലയക്കെതിരേ കുപ്രചരണങ്ങൾ നടക്കുന്ന കാലത്താണ് ഇത്രയും തുക ലഭ്യമായത്. സമാശ്വാസ പദ്ധതിയിലൂടെ കോട്ടയം ജില്ലയിൽ ഏഴുകോടി രൂപ വിതരണം…

Read More

‘വിദേശ സര്‍വകലാശാലകൾക്ക് അനുമതി നൽകുന്നത് ഇടത് നയത്തിന് വിരുദ്ധം’; സിപിഐ

തിരുവനന്തപുരം: സ്വകാര്യ,വിദേശ സർവകലാശാലകൾ അനുവദിക്കുന്നത് ഇടത് നയത്തിന് വിരുദ്ധമാണെന്ന നിലടപടിൽ സിപിഐ. വിദേശ സര്‍വ്വകലാശാലകളേയും സ്വകാര്യ സര്‍വകലാശാലകളേയും പ്രോത്സാഹിപ്പിക്കുമെന്നതാണ് ബജറ്റ് നയം. നിര്‍ണ്ണായകമായ ഈ നിലപാട് മാറ്റത്തിൽ വേണ്ടത്ര കൂടിയാലോചനകൾ ഉണ്ടായില്ലെന്നതാണ് സിപിഐയുടെ വിമര്‍ശനം. ഇടതുമുന്നണിയിൽ ചര്‍ച്ചചെയ്യാതെ മുന്നണി നേതൃത്വത്തെ വിശ്വാസത്തിലെടുക്കാതെ എങ്ങനെ പ്രഖ്യാപനത്തിലേക്ക് പോകുമെന്നാണ് കഴിഞ്ഞ ദിവസം ചേര്‍ന്ന സിപിഐ എക്സിക്യൂട്ടീവ് യോഗത്തിൽ ഉയര്‍ന്ന വിമര്‍ശനം. ഇക്കാര്യം സിപിഎം നേതൃത്വം സിപിഐ നേതൃത്വവുമായി ആശയവിനിമയം നടത്തും.

Read More

പി എസ് സി പരീക്ഷയ്ക്കിടെ ആൾമാറാട്ടം; സഹോദരങ്ങളായ അമൽജിത്തും അഖിൽജിത്തും കീഴടങ്ങി

തിരുവനന്തപുരം : പി.എസ്.സി പരീക്ഷയ്ക്കിടെ ആൾമാറാട്ടം നടത്തിയ കേസിൽ പ്രതികളായ സഹോദരങ്ങൾ കോടതിയിൽ കീഴടങ്ങി. നേമം സ്വദേശികളായ അഖിൽജിത്ത്, സഹോദരൻ അമൽജിത്ത് എന്നിവരാണ് കീഴടങ്ങിയത്. ഇരുവരെയും കോടതി റിമാൻഡ് ചെയ്തു. പൂജപ്പുര പൊലീസ് ഇവരെ ചോദ്യംചെയ്യുന്നതിനായി വിട്ടുകിട്ടാൻ കസ്റ്റഡി അപേക്ഷ നൽകും. മുഖ്യപ്രതിയായ അമൽജിത്തിന് വേണ്ടി ആൾമാറാട്ടം നടത്തിയത് സഹോദരൻ അഖിൽ ജിത്താണെന്നാണ് പൊലീസിന്റെ സംശയം. ഇരുവരും ഒളിവിൽ പോയതാണ് പൊലീസിന് സംശയം ഇരട്ടിക്കാൻ കാരണമായത്. ബുധനാഴ്ചയാണ് പൂജപ്പുര ചിന്നമ്മ മെമ്മോറിയൽ ഗേൾസ് ഹൈസ്കൂളിൽ പി.എസ്.സി പരീക്ഷയ്ക്കിടെയാണ്…

Read More

പി എസ് സി പരീക്ഷയിൽ ആൾമാറാട്ടം നടത്തിയത് ഉദ്യോഗാർഥിയുടെ സഹോദരൻ

തിരുവനന്തപുരം: പി എസ് സി ലാസ്റ്റ് ഗ്രേഡ് പരീക്ഷയിൽ ആൾമാറാട്ടം നടന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. നേമം സ്വദേശി അമൽജിത്തിനു വേണ്ടി പരീക്ഷയെഴുതാനായെത്തിയത് സഹോദരനായ അഖിൽജിത്താണ്. പരീക്ഷാഹാളിൽ നിന്ന് ഓടിരക്ഷപ്പെട്ടത് അഖിൽജിത്താണ് പൊലീസ് കണ്ടെത്തി. അഖിൽജിത്തിനെ ബൈക്കിൽ രക്ഷപ്പെടുത്തിയത് അമൽജിത്താണെന്നും തെളിഞ്ഞു. പ്രതികൾ ഇരുവരും ഒളിവിലാണ്. പൂജപ്പുര ചിന്നമ്മ മെമ്മോറിയൽ ഗേൾസ് സ്കൂളിൽ നടന്ന സർവകലാശാല ലാസ്റ്റ് ഗ്രേഡ് പരീക്ഷയിലാണ് തട്ടിപ്പ് കണ്ടെത്തിയത്. തിരുവനന്തപുരം നേമം മേലാംകോട് ശ്രീഹരി സദനത്തിൽ അമൽജിത്ത് എന്ന പേരിലാണ് ഒരാൾ…

Read More

വനിതാ ജീവനക്കാരോട് അശ്ലീല സംഭാഷണം, മാനസിക പീഡനം; നഗരംപാറ വനം വകുപ്പ് ഉദ്യോഗസ്ഥന് സസ്പെൻഷൻ

ഇടുക്കി: വനിതാ ജീവനക്കാരോട് അശ്ലീല സംഭാഷണം നടത്തിയ നഗരംപാറ വനം വകുപ്പ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസർ കെ സി വിനോദിനെ ആണ് സസ്പെൻഡ് ചെയ്തത്. റെയ്ഞ്ചിലെ രണ്ട് വനിതാ ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരെ മാനസികമായും ജോലി പരമായും പീഡിപ്പിച്ചെന്ന പരാതിയിലാണ് ഉദ്യോഗസ്ഥനെതിരെ നടപടി. ഉദ്യോഗസ്ഥൻ അപമര്യാദയായി പെരുമാറിയെന്നും അശ്ലീല സന്ദേശങ്ങൾ അയച്ചെന്നും പരാതിയുണ്ടായിരുന്നു. ഒപ്പം പാൽക്കുളംമേട് ഭാഗത്ത് വനഭൂമിയിലൂടെ റോഡ് നിർമ്മിച്ചത് അറിഞ്ഞിട്ടും നടപടിയെടുത്തില്ലെന്ന് കോട്ടയം ഡിഎഫ്ഒ റിപ്പോർട്ട് നൽകിയിരുന്നു. ഇതും പരിഗണിച്ചാണ് വനംവകുപ്പ്…

Read More

വേളാങ്കണ്ണി – ചങ്ങനാശ്ശേരി KSRTC ബസും ലോറിയും കൂട്ടിയിടിച്ചു; നിരവധിപേര്‍ക്ക് പരിക്ക്

തൃശൂർ കൊടകരയില്‍ കെ.എസ്.ആര്‍.ടി.സി ബസും ലോറിയും കുട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്. നാലുപേരെ ഗുരുതര പരിക്കുകളോടെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വേളാങ്കണ്ണി – ചങ്ങനാശ്ശേരി ബസ്സാണ് അപകടത്തില്‍പ്പെട്ടത്. ദേശീയ പാതയില്‍ വെള്ളിയാഴ്ച്ച പുലര്‍ച്ചെ നാല് മണിയോടെയായിരുന്നു അപകടം. ലോറിക്ക് പിന്നിലിടിച്ച കെ.എസ്.ആര്‍.ടി.സി ബസിന് പിന്നില്‍ മറ്റൊരു ലോറിയിടിച്ചു. പരിക്കേറ്റ എട്ട് പേരെ കൊടകരയിലെ സ്വകാര്യ ആശുപത്രിയിലും ഒരാളെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ നാല് പേര്‍ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണുള്ളത്. ഗുരുതരമായി പരിക്കേറ്റ…

Read More

കടുത്ത ബലക്ഷയം, വൈറ്റിലയിലെ കൂറ്റൻ ആർമിടവർ പൊളിക്കേണ്ടിവരും

കൊച്ചി: സൈനികർക്കായി വൈറ്റിലയിൽ 160 കോടി ചെലവിൽ നിർമ്മിച്ച് അഞ്ചുവർഷം മുമ്പ് കൈമാറിയ മൂന്ന് കൂറ്റൻ ഫ്ലാറ്റുകൾ അപകടനിലയിൽ. ഇതിൽ രണ്ട് ടവറുകളിലെ 208 ഫ്ലാറ്റുകളിലെ താമസക്കാരെ ഉടൻ ഒഴിപ്പിക്കണമെന്ന് പരിശോധനാ റിപ്പോർട്ട്. കോൺക്രീറ്റ് ചട്ടക്കൂടും ബീമുകളും തട്ടുകളും പൊട്ടിപ്പൊളിഞ്ഞ് വൻ അഴിമതിയുടെ സ്മാകരം പോലെ നിൽക്കുന്ന സമുച്ചയം പൊളി ച്ചുമാറ്റുകയല്ലാതെ വേറെ മാർഗമില്ലെന്നാണ് സൂചന. കളക്ടറുടെ നിർദ്ദേശാനുസരണം തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റിയും ജി.സി.ഡി.എയുമാണ് നവംബറിൽ സംയുക്ത പരിശോധന നടത്തിയത്. ചെന്നൈ ഐ.ഐ.ടി വിദഗ്ദ്ധസംഘവും സമാന നിർദ്ദേശം നേരത്തേ…

Read More

കിണർ വെള്ളത്തിന് അസാധാരണ പച്ചനിറം;ആശങ്കയിൽ വിജയപുരം പഞ്ചായത്ത് ആനത്താനം നിവാസികൾ

കോട്ടയം:വിജയപുരം ഗ്രാമപഞ്ചായത്ത് 13-ാം വാർഡിലെ ആനത്താനം താഴ്‌വര പ്രദേശത്തെ ആറ് കിണറുകളിലാണ് നിലവിൽ അസാധാരണമാകും വിധം കടും പച്ച നിറത്തിൽ വെള്ളം കാണപ്പെട്ടത്. ഇന്ന് ഉച്ചയ്ക്ക് ശേഷം നിറവ്യത്യാസം ഉണ്ടായിരിക്കുന്നതെന്ന് വീട്ടുകാർ പറയുന്നു. രാവിലെ മോട്ടോർ ഉപയോഗിച്ച് ടാങ്കുകളിൽ അടിച്ചിട്ട് വെള്ളത്തിന് നിറഭേദം ഉണ്ടായിട്ടില്ല. ഉച്ചയ്ക്കു ശേഷം കിണറ്റിലെ വെള്ളം ശേഖരിച്ചവർ നിറഭേദം തിരിച്ചറിഞ്ഞ് പ്രദേശവാസികളുമായി വിവരം പങ്കുവച്ചപ്പോഴാണ് മറ്റു കിണറുകളിലും വെള്ളത്തിൻ്റെ നിറഭേദം തിരിച്ചറിഞ്ഞത്. പ്രദേശത്തെ കൂടുതൽ കിണറുകളിൽ വെള്ളത്തിന് നിറവ്യത്യാസം ഉണ്ടായിട്ടുണ്ടോ എന്നുള്ളതും പരിശോധിച്ച്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial