കെ സ്മാര്‍ട്ട് പദ്ധതി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു; തദ്ദേശ സേവനങ്ങൾ ഇനി വിരൽ തുമ്പിൽ
എറണാകുളം: തദ്ദേശ സ്വയംഭരണ വകുപ്പ് ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ (ഐകെഎം) കേന്ദ്ര ഫണ്ടുപയോഗിച്ച് തയാറാക്കിയ വിവിധോദ്ദേശ്യ സോഫ്റ്റ്‌വെയറായ കെ സ്മാര്‍ട്ട് പദ്ധതിക്ക് തുടക്കമായി. കൊച്ചി ഗോകുലം കൺവെൻഷനിൽ പദ്ധതി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. എട്ടിന സേവനങ്ങളാകും തുടക്കത്തിൽ കെ സ്മാർട്ട് വഴി ജനങ്ങളിലേക്ക് എത്തുക. സേവനങ്ങൾക്കായി സർക്കാർ ഓഫീസുകളിലേക്ക് എത്തുന്ന ജനങ്ങളെ അനാവശ്യമായി ബുദ്ധിമുട്ടിക്കരുതെന്ന് കെ സ്മാർട്ട് പദ്ധതി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പറഞ്ഞു. സർക്കാർ ഓഫീസുകളിൽ ഇരിക്കുന്നവർ ജനങ്ങളെ സേവിക്കാനാണ് അതിന് എന്തെങ്കിലും കൈപ്പറ്റാമെന്ന് ധരിക്കരുതെന്ന്…

