Headlines

ദേശാഭിമാനി സീനിയര്‍ റിപ്പോര്‍ട്ടര്‍ എം വി പ്രദീപ് അന്തരിച്ചു

തിരുവനന്തപുരം: ദേശാഭിമാനി തിരുവനന്തപുരം ബ്യൂറോയിലെ സീനിയര്‍ റിപ്പോര്‍ട്ടര്‍ എം വി പ്രദീപ് (48) അന്തരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിൽ തിങ്കളാഴ്ച രാത്രി 11.15 ഓടെയാണ് മരണം സംഭവിച്ചത്. നെഞ്ചുവേദനയുണ്ടായതിനെ തുടര്‍ന്ന് തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളജിലേക്കും മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടിങ്ങില്‍ ശ്രദ്ധേയമായ വാര്‍ത്തകള്‍ കൊണ്ടുവന്നിരുന്നു. മികച്ച ഹ്യൂമന്‍ ഇന്ററിസ്റ്റിംഗ് സ്റ്റോറിക്ക് തിരുവനന്തപുരം റസിഡന്റ്‌സ് അപ്പക്‌സ് കൗണ്‍സില്‍ ഏര്‍പ്പെടുത്തിയ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. 1998ല്‍ ശ്രീകണ്ഠപുരം ഏരിയ ലേഖകനായി ദേശാഭിമാനിയിലെത്തി….

Read More

ഗുരുവായൂരിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസിന് തീപിടിച്ചു; ബസിൽ കുട്ടികളടക്കം 50 പേർ; ഒഴിവായത് വൻ ദുരന്തം

തൃശൂർ: ഗുരുവായൂരിൽ ശബരിമല തീർത്ഥാടകരുടെ ബസിന് തീപിടുത്തം. ഏഴു കുട്ടികളടക്കം 50 പേരാണ് ബസ്സിൽ ഉണ്ടായിരുന്നത്. അപകടത്തിൽ ആർക്കും പരിക്കില്ലെന്നാണ് വിവരം. സേലം എടപ്പാടിയിൽ നിന്ന് വന്നിരുന്ന ബസിനാണ് തീ പടർന്നത്. ഫയർഫോഴ്സും പൊലീസും ഉടൻ തന്നെ സ്ഥലത്തെത്തിയെങ്കിലും പെട്രോൾ പമ്പ് ജീവനക്കാരും നാട്ടുകാരും ചേർന്ന് തീയണച്ചു. റെയിൽവേ മേൽപ്പാലം ഇറങ്ങി പെട്രോൾ പമ്പിന് മുന്നിലെത്തിയതോടെ ബസ് ഓഫാവുകയും മുൻവശത്തുനിന്ന് തീ ഉയരുകയുമായിരുന്നു. ഡ്രൈവറുടെ സീറ്റ് കത്തി നശിച്ചു. സെൽഫ് മോട്ടോർ നിന്നുള്ള ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന്…

Read More

വ്യാജ തിരിച്ചറിയൽ കാർഡ് കേസ്; കുറ്റം സമ്മതിച്ച് യൂത്ത് കോൺഗ്രസ് നേതാവ് ജയ്സൺ മുകളേൽ

തിരുവനന്തപുരം: വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ കുറ്റം സമ്മതിച്ച് യൂത്ത് കോൺഗ്രസ് നേതാവ് ജയ്സൺ മുകളേൽ. ആപ്പ് തയ്യാറാക്കിയത് തന്റെ നിർദ്ദേശ പ്രകാരമെന്ന് ജയ്സൺ മുകളേൽ സമ്മതിച്ചു. വ്യാജ ഐഡി കാർഡ് തയ്യാറാക്കിയത് യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിന് വേണ്ടിയെന്നും ജയ്സൺ മൊഴിനൽകി. കാസർകോട് വെച്ചാണ് സി ആർ കാർഡ് ആപ്പ് തയ്യാറാക്കിയത്. കേസിലെ ആറാം പ്രതിയായ ജയ്സൺ യൂത്ത് കോൺഗ്രസ് ഈസ്റ്റ് എളേരി മണ്ഡലം വൈസ് പ്രസിഡന്റാണ്. കോടതി വിലക്ക് കാരണം ജയ്സണെ അറസ്റ്റ് ചെയ്തിട്ടില്ല. കാസർഗോഡ്…

Read More

ആരോഗ്യ സ്ഥാപനങ്ങളെ ആധുനികവൽക്കരിക്കാന്‍ ഇനി ആധാര്‍ അധിഷ്ഠിത പഞ്ചിങ് സംവിധാനം; 7.85 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി വീണാ ജോര്‍ജ്

തിരുവനന്തപുരം: ആരോഗ്യ സ്ഥാപനങ്ങളെ ആധുനികവത്ക്കരിക്കാന്‍ 7.85 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആരോഗ്യ മേഖലയില്‍ ഡിജിറ്റല്‍ സാങ്കേതികവിദ്യ നടപ്പിലാക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇങ്ങനെ ഒരു തീരുമാനം. കൂടാതെ ആധാര്‍ അധിഷ്ഠിത പഞ്ചിംഗ് സിസ്റ്റം സാമൂഹികാരോഗ്യ കേന്ദ്രം മുതലുള്ള ആശുപത്രികളില്‍ സ്ഥാപിക്കുന്നതിനായി 5.16 കോടി രൂപയാണ് അനുവദിച്ചത്. ജില്ലാ മെഡിക്കല്‍ ഓഫീസുകള്‍, സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍, താലൂക്ക് ആശുപത്രികള്‍, ജില്ലാ, ജനറല്‍ ആശുപത്രികള്‍ എന്നിവിടങ്ങളിലാണ് പഞ്ചിംഗ് നടപ്പിലാക്കുന്നത്. നിലവില്‍ ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റ് ഉള്‍പ്പെടെയുള്ള…

Read More

യുഡിഎഫിന്റെ കുറ്റവിചാരണ സദസ്സിന് ഇന്ന് തുടക്കം; ധര്‍മ്മടത്ത് കെ സി വേണുഗോപാല്‍ ഉദ്ഘാടനം ചെയ്യും

കണ്ണൂര്‍: യുഡിഎഫിന്റെ നേതൃത്വത്തിലുള്ള കുറ്റവിചാരണ സദസ്സിന് ഇന്ന് തുടക്കം. മുഖ്യമന്ത്രിയുടെ മണ്ഡലമായ ധര്‍മ്മടത്ത് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാനത്തെ മുഴുവന്‍ നിയോജക മണ്ഡലങ്ങളിലും മുഖ്യമന്ത്രിയേയും മന്ത്രിമാരെയും പ്രതീകാത്മകമായി വിചാരണ ചെയ്യുന്ന പരിപാടിയാണ് കുറ്റവിചാരണ സദസ്സ്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ അഴിമതിയും, ധൂര്‍ത്തും, സാമ്പത്തിക തകര്‍ച്ചയും, അക്രമവും, കെടുകാര്യസ്ഥതയും ജനങ്ങളോട് വിശദീകരിക്കുക എന്നതാണ് കുറ്റവിചാരണ സദസ്സ് സംഘടിപ്പിക്കുന്നതിന്റെ ലക്ഷ്യമെന്ന് യുഡിഎഫ് കണ്‍വീനര്‍ എം എം ഹസ്സന്‍ വ്യക്തമാക്കിയിരുന്നു. ആദ്യദിവസം 12 നിയോജകമണ്ഡലങ്ങളിലാണ് പ്രതിഷേധം…

Read More

വൈദ്യുതി കമ്പിയിൽ നിന്നും ഷോക്കേറ്റ് പതിനൊന്നുകാരന് ദാരുണാന്ത്യം

വൈദ്യുതി കമ്പിയിൽ നിന്നും ഷോക്കേറ്റ് പതിനൊന്ന് വയസുകാരന് ദാരുണാന്ത്യം. മൂവാറ്റുപുഴ പേഴയ്ക്ക‌ാപ്പിള്ളിയിൽ ഇതരസംസ്ഥാന തൊഴിലാളിയുടെ മകൻ റാബുൽ ഹുസൈനാണ് മരിച്ചത്. അപകടത്തിൽ റാബുലിന്റെ സഹോദരനും പൊള്ളലേറ്റു. വെള്ളിയാഴ്ച രാവിലെ 11 മണിയോടെ ആണ് സംഭവം. മൂവാറ്റുപുഴ പേഴയ്ക്കാപ്പിള്ളിയിലെ ജാതി തോട്ടത്തിൽ പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്നുമാണ് കുട്ടിക്ക് ഷോക്കേറ്റത്. മരണപ്പെട്ട റാബുൽ ഹുസൈനും, സഹോദരനും ചേർന്ന് ആക്രി സാധനങ്ങൾ ശേഖരിക്കുന്നതിനിടെയാവാം അപകടം സംഭവിച്ചിരിക്കുക എന്നാണ് നിഗമനം. ഷോക്കേറ്റ ഉടൻ തന്നെ സഹോദരൻ സമീപത്തുള്ളവരെ വിവരമറിയിച്ചു. തുടർന്ന് നാട്ടുകാരെത്തി…

Read More

പാലില്‍ യൂറിയ ചേര്‍ത്തിട്ടുണ്ടെന്ന യൂട്യൂബറുടെ വീഡിയോക്കെതിരെ മില്‍മ; പരീക്ഷണം തെറ്റ്, നിയമ നടപടി സ്വീകരിക്കും

തിരുവനന്തപുരം : മിൽമ പാലിൽ മായം ചേർത്തിട്ടുണ്ടെന്ന തരത്തിൽ വീഡിയോ പ്രസിദ്ധീകരിച്ച യൂട്യൂബർക്കെതിരെ മിൽമ അധികൃതർ. ഇത്തരത്തിലുള്ള അവകാശവാദം വിഡ്ഢിത്തത്തിൽ നിന്ന് ഉറവെടുത്തതാണെന്ന് വിശദീകരിച്ച മിൽമ, അപകീർത്തിപ്പെടുത്തിയതിൽ യൂട്യൂബർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും മാനേജ്മെന്റ്റ് വ്യക്തമാക്കി. മിൽമ പാലിൽ യൂറിയ അടങ്ങിയിട്ടുണ്ടെന്ന് തെളിയിക്കാൻ ബാലിശമായ പരീക്ഷണമാണ് യൂട്യൂബർ നടത്തിയിട്ടുള്ളതെന്ന് മിൽമ പറഞ്ഞു. പത്ത് മിനിറ്റുള്ള വീഡിയോയിൽ മിൽമയുടെയും മറ്റ് രണ്ട് കമ്പനികളുടെയും പാലുമാണ് ഇയാൾ പരിശോധിക്കുന്നത്. ലാബ് പരിശോധനകളുമായി പുലബന്ധം പോലുമില്ലാത്ത രീതികൾ വഴി ഉപഭോക്താക്കളുടെ ഇടയിൽ…

Read More

അർദ്ധരാത്രി ആശ്യപ്പെട്ട സ്റ്റോപ്പിൽ ഇറക്കിയില്ല; കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് ജീവനക്കാർക്കെതിരെ വീട്ടമ്മയുടെ പരാതി

വീട്ടമ്മയെ അർദ്ധരാത്രി ആശ്യപ്പെട്ട സ്റ്റോപ്പിൽ ഇറക്കിയില്ലെന്ന് പരാതി. വാണിയംപാറ സ്വദേശി രജനിയാണ് സ്വിഫ്റ്റ് ബസിനെതിരെ രംഗത്തെത്തിയത്. കെഎസ്ആർടിസി ബസിലെ ജീവനക്കാർക്കെതിരെ ഗതാഗത മന്ത്രിക്കും, കെഎസ്ആർടിസി എം.ഡിക്കും പരാതി നൽകി. ബുധനാഴ്ച രാത്രിയാണ് സംഭവം ഉണ്ടായത്. തൃശൂർ ബസ് സ്റ്റാൻഡിൽ നിന്നും വാണിയംപാറയിലേയ്ക്ക് യാത്ര ചെയ്യുകയായിരുന്നു രജനി. രാത്രി സ്റ്റാൻഡിൽ നിന്നും പുറപ്പെട്ട ബസിൽ കയറുന്നതിന് മുൻപേ വാണിയംപാറയിൽ ബസ് നിർത്തുമെന്നുള്ള കാര്യം ഇവർ ഉറപ്പ് വരുത്തിയിരുന്നു. എന്നാൽ ഇറങ്ങേണ്ട സ്റ്റോപ്പിന് പകരം 1 കിലോമീറ്റർ അപ്പുറത്താണ് വണ്ടി…

Read More

പ്രൊഫ. ബിജോയ് നന്ദന് കണ്ണൂർ വിസിയുടെ ചുമതല

കണ്ണൂർ: കണ്ണൂർ വിസിയുടെ ചുമതല കുസാറ്റ് പ്രൊഫസർ ബിജോയ് നന്ദന്. കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രൻ്റെ പുനർനിയമനം സുപ്രീംകോടതി റദ്ദാക്കിയ സാഹചര്യത്തിലാണ് പുതിയ നടപടി. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തീരുമാനമെടുത്തത് സർക്കാരുമായി ആലോചിക്കാതെയാണ്. അതിനിടെ ഡോക്ടർ ഗോപിനാഥ് രവീന്ദ്രൻ ഇന്ന് ഡൽഹിയിലെത്തി ജോലിയിൽ പ്രവേശിക്കും. വൈസ് ചാന്‍സലരെ പുന‍ര്‍ നിയമിച്ച രീതി ചട്ടവിരുദ്ധമാണെന്നും ഗവർണ്ണർ ബാഹ്യശക്തികൾക്ക് വഴങ്ങിയെന്നും സുപ്രീം കോടതി ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. സംസ്ഥാന സർക്കാരിന്റെ അനാവശ്യ ഇടപെടലിനെത്തുടർന്ന് ഗവര്‍ണര്‍ക്ക് തീരുമാനം…

Read More

കൊല്ലത്ത് ഇസ്രയേലി വനിതയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിൽ

കൊല്ലം: കൊല്ലം മുഖത്തലയിൽ വിദേശ വനിതയെ കഴുത്തറുത്ത നിലയിൽ കണ്ടെത്തി. ഇസ്രയേലി യുവതി സ്വാതയാണ് മരിച്ചത്. സംഭവത്തിന് പിന്നാലെ ഒപ്പം താമസിച്ചിരുന്ന യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഗുരുതരമായി പരിക്കേറ്റ കൃഷ്ണചന്ദ്രനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊട്ടിയം പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ ആരംഭിച്ചു.

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial