Headlines

കെഎസ്ആര്‍ടിസിയെ ലാഭത്തിലാക്കാം എന്ന മണ്ടത്തരമൊന്നും പറയുന്നില്ല, ചില പ്ലാനുകൾ മനസിലുണ്ടെന്ന് ഗണേഷ് കുമാർ; അഭിനയം മുഖ്യമന്ത്രി സമ്മതിച്ചാൽ മാത്രം

തിരുവനന്തപുരം: മന്ത്രിയാക്കാൻ എൽഡിഎഫ് തീരുമാനിച്ചതിൽ സന്തോഷമുണ്ടെന്ന് കെ ബി ഗണേഷ് കുമാർ. ഗതാഗത വകുപ്പാണോ ലഭിക്കുക എന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടില്ല. ഗതാഗത വകുപ്പ് ലഭിച്ചാൽ ഇന്നത്തെ നിലയിൽ നിന്നും കൂടുതൽ മെച്ചപ്പെടുത്താൻ ചില പ്ലാനുകൾ മനസ്സിലുണ്ട്. അസാധ്യമായി ഒന്നുമില്ല എന്നും ഗണേഷ് കുമാർ മാധ്യമങ്ങളോട് പറഞ്ഞു. ഇപ്പോഴത്തെ സ്ഥിതിയേക്കുറിച്ച് പഠിക്കേണ്ടതുണ്ട്. തൊഴിലാളികളുടെ സഹകരണവും ആവശ്യമുണ്ട്. കെഎസ്ആർടിസിയെ പക്കാ നന്നാക്കി ലാഭത്തിലാക്കാം എന്ന മണ്ടത്തരമൊന്നും പറയുന്നില്ല. എന്നാൽ അതിനെ അഭിമാനിക്കാവുന്ന തരത്തിൽ ഇംപ്രൂവ് ചെയ്യാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കുമാർ…

Read More

എറണാകുളം സെന്റ് മേരീസ് കത്തീഡ്രൽ ബസിലിക്ക പള്ളി നാളെ ക്രിസ്തുമസ് ദിനത്തിലും തുറക്കില്ല

കൊച്ചി: കുര്‍ബാന തര്‍ക്കത്തെ തുടര്‍ന്ന് അടച്ച എറണാകുളം സെന്റ് മേരീസ് കത്തീഡ്രൽ ബസിലിക്ക പള്ളി നാളെ ക്രിസ്തുമസ് ദിനത്തിൽ തുറക്കില്ല. അഡ്മിനിസ്ട്രേറ്റര്‍ ആന്റണി പുതുവേലിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. വത്തിക്കാൻ പ്രതിനിധിയുമായുള്ള ചര്‍ച്ചയിൽ രണ്ട് വ‌ർഷമായി അടച്ചിട്ട പള്ളി തുറക്കാൻ സമവായമായിരുന്നു. എന്നാലത് ഉണ്ടാകില്ലെന്നാണ് ഇപ്പോൾ അഡ്മിനിസ്ട്രേറ്റര്‍ പറഞ്ഞത്. മാർപ്പാപ്പയുടെ നിർദ്ദേശ പ്രകാരം എറണാകുളം അങ്കമാലി അതിരൂപതയിൽ 25 മുതൽ സിനഡ് കുർബാന അർപ്പിക്കണമെന്നായിരുന്നു വത്തിക്കാൻ പ്രതിനിധിയുടെ കത്ത്. വൈദികരുമായുള്ള യോഗത്തിൽ ഇക്കാര്യമാണ് വത്തിക്കാൻ പ്രതിനിധി ആവശ്യപ്പെട്ടത്. തുടർ…

Read More

ഭാര്യയെയും മകളെയും വെട്ടി; പത്താനാപുരത്ത് യുവാവ് തീകൊളുത്തി ജീവനൊടുക്കി

പത്തനംതിട്ട: ഭാര്യയെയും കുഞ്ഞിനെയും വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം യുവാവ് ആത്മഹത്യ ചെയ്തു. നടുകുന്ന് സ്വദേശി രൂപേഷ് ആണ് മരിച്ചത്. സ്വയം തീകൊളുത്തി ഇയാൾ ജീവനൊടുക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. പത്തനാപുരം നടുകുന്നിൽ ആണ് സംഭവം. ആക്രമണത്തിൽ സാരമായി പരിക്കേറ്റ 27കാരിയായ അഞ്ജു, പത്തുവയസുകാരിയായ മകൾ അരുഷ് എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിനും ആത്മഹത്യക്കും പിന്നിൽ കുടുംബവഴക്കാണ്

Read More

ചിറയിൻകീഴിൽ ഭിന്നശേഷിക്കാരിയായ മകളെ കൊലപ്പെടുത്തി; ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം പെൺകുട്ടിയെ കിണറ്റിലിട്ടു; കുറ്റം സമ്മതിച്ച് അമ്മ

തിരുവനന്തപുരം: ഭിന്നശേഷിക്കാരിയെ അമ്മ കൊലപ്പെടുത്തി. തിരുവനന്തപുരം ചിറയിന്‍കീഴിലാണ് സംഭവം. എട്ടുവയസ്സുകാരിയെ കിണറ്റിൽ തള്ളിയിട്ടാണ് അമ്മ കൊലപ്പെടുത്തിയത്. ചിറയിന്‍കീഴ് ചിലമ്പില്‍ പടുവത്ത് വീട്ടില്‍ മിനി(48)യാണ് എട്ടുവയസ്സുള്ള മകള്‍ അനുഷ്‌കയെ കിണറ്റില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയത്. ചൊവ്വാഴ്ച മുതല്‍ മിനിയെയും മകള്‍ അനുഷ്‌കയെയും വീട്ടില്‍നിന്ന് കാണാതായിരുന്നു. ചിറയിന്‍കീഴ് പോലീസ് സ്‌റ്റേഷനിലെത്തിയെ മിനി തന്നെയാണ് മകളെ കിണറ്റില്‍ തള്ളിയിട്ടെന്ന വിവരം വെളിപ്പെടുത്തിയത്. തുടര്‍ന്ന് പോലീസ് സംഘം എത്തി പരിശോധിച്ചപ്പോള്‍ പെണ്‍കുട്ടിയെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് കുടുംബം പോലീസില്‍ പരാതി നല്‍കി. സാമൂഹികമാധ്യമങ്ങളിലടക്കം…

Read More

KSU വിന്റെ DGP ഓഫീസ് മാര്‍ച്ചില്‍ പൊലിസിന് നേരെ മുട്ടയില്‍ മുളക്‌പൊടി പ്രയോഗവും ഗോലി ഏറും

ഇടുക്കി:  വണ്ടിപ്പെരിയാറില്‍ കെഎസ്‌യുവിന്റെ ഡിജിപി ഓഫീസ് മാര്‍ച്ചില്‍ പൊലിസിന് നേരെ മുളക് പൊടി പ്രയോഗവും ചീമുട്ടയേറും ഗോലിയേറും. പൊലിസിന് നേരെ പ്രവര്‍ത്തകര്‍ ബിയര്‍ കുപ്പി വലിച്ചെറിഞ്ഞു. കല്ലേറും ഉണ്ടായി. ഇതിനെ തുടര്‍ന്ന് പൊലിസ് ലാത്തിവീശി. പൊലിസിനെ എറിയാന്‍ കെഎസ്‌യുക്കാര്‍ കൊണ്ടുവന്ന ഗോലികള്‍ പൊലിസ് പിടിച്ചെടുത്തു. ആല്‍ത്തറ സിഐടിയു ചുമട് തൊഴിലാളികളുടെ ഷെഡില്‍ കയറി കെഎസ്‌യുക്കാര്‍ അതിക്രമം കിട്ടി. കെഎസ്‌യു സമരത്തെ തുടര്‍ന്ന് പരീക്ഷക്കായി വിദ്യാര്‍ഥികളുമായി പോയ സ്‌കൂള്‍വാഹനങ്ങള്‍ വഴിയില്‍ കുടുങ്ങി. തുടര്‍ന്ന് പൊലീസ് ലാത്തിവീശുകയും ജലപീരങ്കി പ്രയോഗിക്കുകയും…

Read More

ഹൃദയാഘാതത്തെതുടർന്ന് ശബരിമലയിൽ തീർത്ഥാടകൻ മരിച്ചു

ഹൃദയാഘാതത്തെതുടർന്ന് ശബരിമലയിൽ തീർത്ഥാടകൻ മരിച്ചു. പെരിന്തൽമണ്ണ സ്വദേശി രാമകൃഷ്ണൻ (60) ആണ് മരിച്ചത്. മൃതദേഹം നിലവിൽ പമ്പ ഗവണ്മെന്റ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. തുടർനടപടികൾക്കുശേഷം നാട്ടിലേക്ക് കൊണ്ടുപോകും. അപ്പാച്ചിമേട്ടിൽ ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം.തുടർന്ന് പമ്പ ഗവ.ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

Read More

തലസ്ഥാനം ഇന്നും അക്രമാസക്തം; കെഎസ്‌യുവിന്റെ ഡിജിപി ഓഫീസ് മാർച്ചിൽ സംഘർഷം

തിരുവനന്തപുരം: തലസ്ഥാനത്ത് ഇന്നും സംഘർഷം. കെ എസ് യുവിന്റെ പ്രതിഷേധ മാർച്ചാണ് സംഘർഷത്തിൽ കലാശിച്ചത്. കെഎസ്‌യു മാർച്ചിന് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രവർത്തകർ പൊലീസിന് നേരെ മുളകുപൊടി പ്രയോഗിച്ചു. പോലീസ് കെഎസ്‌യു പ്രവർത്തകരെ വളഞ്ഞിട്ട് തല്ലി ബലം പ്രയോഗിച്ച് നീക്കി. തലസ്ഥാനത്തെ യുദ്ധക്കളമാക്കിയ യൂത്ത് കോൺഗ്രസിന്‍റെ സെക്രട്ടേറിയേറ്റ് മാർച്ചിന് പിന്നാലെയാണ് കെഎസ്‌യുവും പ്രതിഷേധവുമായി രംഗത്തെത്തിയത്. പൊലീസ് നടപടിയില്‍ മാത്യു കുഴല്‍നാടന്‍ എംഎല്‍എക്കും കെഎസ്‍‍യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യറിനും ഉള്‍പ്പെടെ പരിക്കേറ്റു. വനിത പ്രവര്‍ത്തകര്‍ക്കുനേരെയും പൊലീസ്…

Read More

നവകേരള സദസ്സ് അവസാന ഘട്ടത്തിലേക്ക്; തിരുവനന്തപുരം ജില്ലയിൽ ഇന്ന് മുതൽ 

തിരുവനന്തപുരം: നവകേരള സദസ്സിന്റെ തിരുവനന്തപുരം ജില്ലയിലെ പര്യടനം ഇന്ന് മുതൽ ആരംഭിക്കും. ഇന്നലെ രാത്രിയോടെയാണ് നവകേരള സദസ്സ് വർക്കലയിൽ എത്തിയത്. രാവിലെ ആറ്റിങ്ങൽ മാമത്തെ പൂജ കൺവെൻഷൻ സെന്ററിലാണ് പ്രഭാതയോഗവും മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനവും നിശ്ചയിച്ചിരിക്കുന്നത്. ചിറയൻകീഴ്, ആറ്റിങ്ങൽ, വാമനപുരം, നെടുമങ്ങാട് മണ്ഡലങ്ങളിലാണ് ഇന്ന് നവകേരള സദസ്സ്. മൂന്ന് ദിവസമാണ് തിരുവനന്തപുരം ജില്ലയിലെ നവ കേരള സദസ് പര്യടനം. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് ജില്ലയിൽ ആകെ ഒരുക്കിയിരിക്കുന്നത്. അടിച്ചാൽ തിരിച്ചടിക്കുമെന്ന പ്രതിപക്ഷ നേതാവിന്റെ വെല്ലുവിളിയെ ഇന്നലെ…

Read More

താമരശ്ശേരി ചുരത്തിൽ പട്ടാപ്പകൽ കാർ തടഞ്ഞ് കവർന്നത് 68 ലക്ഷം രൂപ; രണ്ടുപേർ അറസ്റ്റിൽ

താമരശ്ശേരി: താമരശ്ശേരി ചുരത്തിൽ പട്ടാപ്പകൽ കാർ തടഞ്ഞുനിർത്തി യുവാവിനെ ആക്രമിച്ച് 68 ലക്ഷം രൂപയും മൊബൈൽ ഫോണും കവരുകയും കാർ തട്ടിയെടുത്ത് കടന്നുകളയുകയും ചെയ്ത സംഘത്തെ സഹായിച്ച രണ്ടുപേർ പിടിയിൽ. താമരശ്ശേരി മൂന്നാംതോട് മുട്ടുകടവ് സുബീഷ് എന്ന കുപ്പി സുബീഷ് (40), താമരശ്ശേരിയിൽ വാടകയ്ക്ക്ക് താമസിക്കുന്ന കണ്ണൂർ ഇരിട്ടി പായം കോയിലേരി ഹൗസിൽ അജിത്ത് ഭാസ്കരൻ (30) എന്നിവരാണ് അറസ്റ്റിലായത്. താമരശ്ശേരി ഡിവൈ.എസ്.പി. ഇൻ ചാർജ് പി. പ്രമോദ്, താമരശ്ശേരി ഇൻസ്പെക്ടർ എ. സായൂജ്‌കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള…

Read More

76 കാരി കഴുത്തറ്റം ചതുപ്പിൽ പുതഞ്ഞ് കിടന്നത് 4 മണിക്കൂർ; ഒടുവിൽ ആശ്വാസം

കൊച്ചി: കൊച്ചിയിൽ മരണത്തെ മുഖാമുഖം കണ്ട് വയോധിക ചതുപ്പിൽ കുടുങ്ങിക്കിടന്നത് നാല് മണിക്കൂറുകളോളം. മരടിലാണ് ദാരുണമായ സംഭവം നടന്നത്. മരട് നിവാസിയായ 76 വയസ്സുള്ള മത്സ്യത്തൊഴിലാളിയായ കമലാക്ഷി അമ്മയാണ് വീട്ടിലേക്ക് നടന്ന് പോകുന്നതിനിടെ ചതുപ്പിൽ കുടുങ്ങിയത്. നാല് മണിക്കൂറോളമാണ് ഇവർ ചതുപ്പിൽ പുതഞ്ഞു കിടന്നത്. പ്രദേശവാസികൾ കണ്ടെത്തി ഫയർഫോഴ്സിനെ വിവരം അറിയിച്ചാണ് ചെളിയിൽ നിന്ന് വൃദ്ധയെ പുറത്ത് എടുത്തത്. കഴിഞ്ഞ ദിവസമാണ് സംഭവം. മരട് മുനിസിപ്പാലിറ്റിയിലെ ഡിവിഷൻ 21-ൽ മാലിന്യം നിക്ഷേപിക്കുന്ന ചതുപ്പ് സ്ഥലത്തേക്ക് കമലാക്ഷി അമ്മ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial