Headlines

പുതുവത്സര രാവില്‍ ഫോര്‍ട്ട് കൊച്ചി വേളി ഗ്രൗണ്ടില്‍ പപ്പാഞ്ഞിയെ കത്തിക്കാനാകില്ലെന്ന് പറഞ്ഞ സബ് കലക്ടർ ഉത്തരവ് പുനപരിശോധിക്കണമെന്ന് നാട്ടുകാർ

കൊച്ചി: പുതുവത്സര രാവില്‍ ഫോര്‍ട്ട് കൊച്ചി വേളി ഗ്രൗണ്ടില്‍ പപ്പാഞ്ഞിയെ കത്തിക്കാനാകില്ലെന്ന് പറഞ്ഞ സബ് കലക്ടർ ഉത്തരവ് പുനപരിശോധിക്കണമെന്ന് നാട്ടുകാർ. പരേഡ് ഗ്രൗണ്ടിനേക്കാൾ വലുപ്പമുള്ള വെളി മൈതാനത്തും പാപ്പാഞ്ഞിയെ കത്തിച്ചാൽ തിരക്ക് നിയന്ത്രിക്കാനാകുമെന്നാണ് വാദം. എന്നാൽ, സുരക്ഷ പ്രശ്നങ്ങൾ ഉള്ളതിനാൽ അനുമതി നൽകാനാകില്ലെന്ന് സിറ്റി പൊലീസ് കമ്മീഷണറും,കെ ജെ മാക്സി എംഎൽഎ യും പ്രതികരിച്ചു. കൊച്ചിയിലെങ്ങും ആഭ്യന്തര വിദേശ സഞ്ചാരികളാണിപ്പോള്‍.ഫോർട്ട് കൊച്ചിയിലേക്കും ജനം ഒഴുകി തുടങ്ങി.പാപ്പാഞ്ഞിയെ കത്തിച്ച് പുതുവത്സരത്തെ വരവേൽക്കാൻ കൊച്ചിൻ കാർണിവലിന്‍റെ നേതൃത്വത്തിൽ പരേഡ് ഗ്രൗണ്ടും…

Read More

സംസ്ഥാനത്ത് പുതുവത്സര തലേന്ന് പെട്രോള്‍ പമ്പുകള്‍ അടച്ചിടും

തിരുവനന്തപുരം:സംസ്ഥാനത്ത് പുതുവത്സര തലേന്ന് പെട്രോള്‍ പമ്പുകള്‍ അടച്ചിടും. നാളെ രാത്രി എട്ട് മുതല്‍ മറ്റന്നാള്‍ പുലര്‍ച്ചെ ആറു വരെയാണ് സംസ്ഥാനത്തെ പെട്രോള്‍ പമ്പുകള്‍ അടച്ചിടുക. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി പെട്രോള്‍ പമ്പുകള്‍ക്കുനേരെ നടക്കുന്ന ഗുണ്ടാ ആക്രമണത്തില്‍ പ്രതിഷേധിച്ചാണ് നടപടി. പ്രശ്‌ന പരിഹാരമുണ്ടായില്ലെങ്കില്‍ മാര്‍ച്ച് പത്ത് മുതല്‍ രാത്രി പത്ത് മണി വരെയെ പമ്പുകള്‍ പ്രവര്‍ത്തിക്കുകയുള്ളുവെന്നും അസോസിയേഷന്‍ വ്യക്തമാക്കി. ഗുണ്ടാ ആക്രമണം തടയാന്‍ ആശുപത്രി സംരക്ഷണ നിയമം പോലെ നിയമനിര്‍മാണം വേണമെന്നാണ് ആവശ്യം. പുതുവത്സര തലേന്ന് രാത്രി മുതല്‍…

Read More

മുഖത്തു നോക്കാതെ ഗവര്‍ണറും മുഖ്യമന്ത്രിയും, അടുത്തിരുന്നിട്ടും അഭിവാദ്യമില്ല

തിരുവനന്തപുരം: പുതിയ മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിൽ പരസ്പരം മിണ്ടാതെ മുഖ്യമന്ത്രിയും ഗവർണറും. അടുത്തടുത്ത് ഇരുന്നിട്ടും മുഖ്യമന്ത്രി പിണറായി വിജയനോ, ഗവർണർ ആരിഫ് മുഹമ്മദ് ഖാനോ ഹസ്തദാനം ചെയ്യാനോ, പരസ്പരം മുഖത്ത് നോക്കാനോ തയ്യാറായില്ല. സത്യപ്രതിജ്ഞയ്ക്ക് ശേഷം മുഖ്യമന്ത്രിക്ക് പിന്നിലൂടെ ഗവർണർ കടന്നുപോകുകയും ചെയ്തു. രാജ്ഭവനിലെ ചായസൽക്കാരത്തിൽ പങ്കെടുക്കാതെ മുഖ്യമന്ത്രിയും മടങ്ങി. വൈകിട്ട് നാലുമണിയോടെയാണ് പുതിയ മന്ത്രിമാരായി രാമചന്ദ്രൻ കടന്നപ്പള്ളിയും കെബി ഗണേഷ് കുമാറും ചുമതലയേറ്റു. രാജ്ഭവനിൽ ഒരുക്കിയ പന്തലിലെ ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ…

Read More

രാമചന്ദ്രന്‍ കടന്നപ്പള്ളിയും കെ.ബി.ഗണേഷ് കുമാറും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു

തിരുവനന്തപുരം: കെബി ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. ഗവർണർ സത്യവാചകം ചൊല്ലി കൊടുത്തു. വൈകിട്ട് നാലിന് രാജ്ഭവനിലായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്. ഗണേഷ് കുമാറിന് ഗതാഗതവും കടന്നപ്പള്ളിക്ക് തുറമുഖ വകുപ്പുമാണ് ലഭിച്ചത്. ​കടന്നപ്പള്ളി സഗൗരവം സത്യപ്രതിജ്ഞ ചെയ്തപ്പോൾ ഗണേഷ്‌കുമാർ ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്. എൽഡിഎഫിലെ മുൻധാരണ പ്രകാരമാണ് രണ്ടര വർഷത്തിനു ശേഷമുള്ള മന്ത്രിസഭ പുനഃസംഘടന. അതേസമയം കോൺഗ്രസ് ഗണേഷ് കുമാറിൻ്റെ സത്യപ്രതിജ്ഞ ചടങ്ങ് ബഹിഷ്കരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഉമ്മൻചാണ്ടിയെ അപമാനിച്ച വ്യക്തിയാണ് കെ ബി ഗണേഷ്…

Read More

കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്ക് 100 കോടി രൂപ കൂടി അനുവദിച്ചു; കെ.എന്‍ ബാലഗോപാല്‍

തിരുവനന്തപുരം: കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി(കാസ്പ്)ക്ക് 100 കോടി രൂപ കൂടി അനുവദിച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. രണ്ടുവര്‍ഷത്തില്‍ 3200 കോടി രൂപയുടെ സൗജന്യ ചികിത്സയാണ് പദ്ധതിയിലൂടെ ഉറപ്പാക്കിയത്. 12.5 ലക്ഷത്തോളം പേര്‍ക്കാണ് മികച്ച ചികിത്സ ലഭ്യമാക്കിയതെന്നും ഇക്കാര്യം വ്യക്തമാക്കിക്കൊണ്ട് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ മന്ത്രി വിശദീകരിച്ചു. കാസ്പില്‍ സംസ്ഥാനത്തെ ദരിദ്രരും ദുര്‍ബലരുമായ 41.96 ലക്ഷം കുടുംബങ്ങള്‍ ഉള്‍പ്പെടുന്നുണ്ട്. കുടുംബത്തിന് ആശുപത്രി ചികിത്സക്കായി പ്രതിവര്‍ഷം അഞ്ച് ലക്ഷം രൂപയാണ് നല്‍കുന്നത്. ഒരു കുടുംബത്തിലെ മുഴുവന്‍ വ്യക്തികള്‍ക്കോ…

Read More

യുവതിയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു; 2 ഡോക്ടര്‍മാരും 2 നഴ്‌സുമാരും പ്രതികൾ

കോഴിക്കോട്: ശസ്ത്രക്രിയക്കിടെ കോഴിക്കോട് പന്തീരാങ്കാവ് സ്വദേശി ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയ കേസിൽ കുന്ദമംഗലം കോടതിയിൽ കുറ്റപത്രം സമർപ്പിച്ച് അന്വേഷണ സംഘം. രണ്ട് ഡോക്ടർമാരെയും രണ്ട് നഴ്സുമാരെയും പ്രതികളാക്കിയാണ് കുറ്റപത്രം. 750 പേജുള്ള കുറ്റപത്രമാണ് അന്വേഷണ ഉദ്യോഗസ്ഥനായ അസിസ്റ്റന്റ് കമ്മീഷണർ കെ സുദർശൻ സമർപ്പിച്ചത്. കേസിൽ 60 സാക്ഷികൾ ആണ് ഉള്ളത്. ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയത് കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നാണെന്ന് അന്വേഷണത്തിൽ വ്യക്തമായെന്ന് അസിസ്റ്റന്റ് കമ്മീഷണർ അറിയിച്ചു. അന്വേഷണത്തിൽ നിർണായക തെളിവായത് 2017-ൽ നടത്തിയ…

Read More

തദ്ദേശ സ്ഥാപന സേവനങ്ങള്‍ ഇനി വിരല്‍ത്തുമ്പില്‍; പുതുവത്സര സമ്മാനമായി കെ സ്മാര്‍ട്ട് ജനുവരി ഒന്നിന്

തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലെ സേവനങ്ങൾ വിരൽത്തുമ്പിലെത്തിക്കുന്ന ഓൺലൈൻ പദ്ധതിയായ കെ സ്മാർട്ട് പ്രഖ്യാപിച്ച് സർക്കാർ. ‘കേരള സൊല്യൂഷൻ ഫോർ മാനേജിംഗ് അഡ്‌മിനിസ്ട്രേറ്റീവ് റിഫോർമേഷൻ ആൻഡ് ട്രാൻഫർമേഷൻ (കെ-സ്മാർട്ട്) പദ്ധതിയുടെ ഉദ്ഘാടനം ജനുവരി ഒന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുമെന്ന് തദ്ദേശ വകുപ്പ് മന്ത്രി എംബി രാജേഷ് അറിയിച്ചു. തദ്ദേശ സ്ഥാപനങ്ങൾ ലഭ്യമാക്കുന്ന എല്ലാ സേവനങ്ങളും ഇനി മുതൽ വിരൽത്തുമ്പിൽ ലഭ്യമാകും എന്നതാണ് പദ്ധതിയുടെ നേട്ടമെന്ന് മന്ത്രി രാജേഷ് പറഞ്ഞു. കെ സ്‌മാർട്ട് മൊബൈൽ ആപ്ലിക്കേഷനും വെബ്സൈറ്റും മലയാളികൾക്ക്…

Read More

പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ നാളെ; ഗവർണറും മുഖ്യമന്ത്രിയും ഒരു വേദിയിൽ, കനത്ത സുരക്ഷയിൽ തലസ്ഥാനം

തിരുവനന്തപുരം : സർക്കാരുമായുള്ള രൂക്ഷമായ പോരിനിടെ ഗവർണർ ഇന്ന് ദില്ലിയിൽ നിന്ന് തലസ്ഥാനത്തേക്ക്തിരിച്ചെത്തും. നാളെയാണ് പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ. മുഖ്യമന്ത്രിയും ഗവർണറും തമ്മിലുള്ള നേർക്കുനേർ പോർവിളിക്ക് ശേഷം ഇരുവരും ഒന്നിച്ചെത്തുക സത്യപ്രതിജ്ഞ വേദിയിലാകും. അതേസമയം ഗവർണർക്കെതിരായ പ്രതിഷേധം തുടരുമെന്നാണ് എസ്എഫ്ഐയുടെ അറിയിപ്പ്. ഗവർണർ തിരിച്ചെത്തുമ്പോൾ പ്രതിഷേധത്തിന് സാധ്യതയുണ്ട്. കേരള സ‍ർവകലാശാല സിൻണ്ടിക്കേറ്റ് യോഗം ഇന്ന് ചേരും. സർവകലാശാല കവാടത്തിലെ ബാനറിനെ ചൊല്ലിയുള്ള വിവാദങ്ങൾക്കിടെയാണ് ഇന്നത്തെ യോഗം. ഇത് യോഗത്തിൽ ചർച്ചയാകും. ഗവർണർക്കെതിരായ ബാനർ നീക്കണമെന്നാണ് വിസിയുടെ ആവശ്യം. എന്നാൽ…

Read More

ക്രിസ്തുമസ് പുതുവത്സര ഡ്രൈവ് 972 ലിറ്റർ മദ്യം എക്സൈസ് പിടിച്ചെടുത്തു.

കോട്ടയം: ക്രിസ്തു‌മസ് പുതുവത്സര സ്പെഷ്യൽ ഡ്രൈവിൽ 972.36 ലിറ്റർ മദ്യം പിടിച്ചെടുത്തതായി എക്സൈസ്. 5.4 ലിറ്റർ ചാരായവും 254.91 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യവും 32.050 ലിറ്റർ ബിയറും 680 ലിറ്റർ വാഷുമാണ് പിടിച്ചെടുത്തത്. ഡിസംബർ ഒന്നു മുതൽ ഡിസംബർ 25 വരെയുള്ള കണക്കാണിതെന്ന് എക്സൈസ് അറിയിച്ചു. 108 അബ്കാരി കേസുകളിലായി 104 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. നാല് വാഹനങ്ങൾ തൊണ്ടിയായി കണ്ടെടുക്കുകയും 48,005 രൂപ പിടിച്ചെടുക്കുകയും ചെയ്തു‌. 102 എൻ.ഡി.പി.എസ് കേസുകളിലായി 103 പേരെ അറസ്റ്റ്…

Read More

സംസ്ഥാനത്തെ ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്ക് പുതുവത്സര സമ്മാനമായി 5000 രൂപ വീതം ബാങ്കിലെത്തിച്ചു: ആര്‍ ബിന്ദു

തിരുവനന്തപുരം:സംസ്ഥാനത്തെ ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്ക് പുതുവത്സര സമ്മാനമായി 5000 രൂപ വീതം ബാങ്ക് അക്കൗണ്ടുകളിലെത്തിച്ചതായി ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍ ബിന്ദു പറഞ്ഞു. 731 പേര്‍ക്ക് 36.55 ലക്ഷം രൂപയാണ് പ്രൊഫിഷ്യന്‍സി അവാര്‍ഡായി അനുവദിച്ചത്. 2023 മാര്‍ച്ചില്‍ നടന്ന എസ്.എസ്.എല്‍.സി /പ്ലസ് ടു (സ്റ്റേറ്റ്, സി.ബി.എസ്.ഇ ഐ.സി.എസ്.സി.) പരീക്ഷകളില്‍ ഉന്നതവിജയം കൈവരിച്ച കേരളത്തിലെ ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍ക്കാണ് സംസ്ഥാന ഭിന്നശേഷിക്ഷേമ കോര്‍പ്പറേഷന്‍ മാനദണ്ഡങ്ങള്‍ പ്രകാരം 5,000/ രൂപ വീതം ക്യാഷ് അവാര്‍ഡ് നല്‍കിയത്. പ്ലസ് ടു ജനറല്‍ വിഭാഗത്തിലെ 167…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial