Headlines

സംസ്ഥാന സ്കൂൾ കലോത്സവം; സമാപന സമ്മേളനത്തില്‍ മുഖ്യാതിഥി മമ്മൂട്ടി

കൊല്ലം: ഒന്നര പതിറ്റാണ്ടിനു ശേഷം 62മത് സംസ്ഥാന സ്കൂൾ കലോത്സവത്തിനു ഒരുങ്ങി കൊല്ലം. മുഖ്യമന്ത്രി പിണറായി വിജയൻ ജനുവരി നാലിന് രാവിലെ കലോത്സവം ഉദ്ഘാടനം ചെയ്യും. സിനിമാ താരം മമ്മൂട്ടി സമാപന സമ്മേളനത്തിൽ മുഖ്യാതിഥി ആകും. അഞ്ച് ദിവസങ്ങളിലായി 24 വേദികളിലാണ് മത്സരങ്ങൾ നടക്കുന്നത്. കലോത്സവത്തിന് ഇക്കുറിയും വെജിറ്റേറിയൻ ഭക്ഷണമാണ് നൽകുക. ഏറ്റവും മികവുറ്റത് ആക്കാനുള്ള ശ്രമത്തിലാണ് സംഘാടക സമിതി. പ്രതിഭകളെ സ്വീകരിക്കാനുള്ള ഒരുക്കങ്ങൾ എല്ലാം പൂർത്തിയായി. പ്രധാന വേദി ആശ്രാമം മൈതാനമാണ്. ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ററി…

Read More

കൈക്കൂലി പണം ഒളിപ്പിച്ചത് പ്രിന്ററിൽ; കുമളി ചെക്ക് പോസ്റ്റിൽ വിജിലൻസ് പരിശോധനയിൽ കണ്ടെത്തിയത് വൻ ക്രമക്കേടുകൾ

ഇടുക്കി: കുമളി ചെക്ക് പോസ്റ്റിൽ വിജിലൻസ് പരിശോധനയിൽ വൻ ക്രമക്കേടുകൾ കണ്ടെത്തി. അതിർത്തിയിലുള്ള മോട്ടോർ വാഹനവകുപ്പിന്റെ ചെക്ക് പോസ്റ്റിലാണ് വിജിലൻസ് പരിശോധന നടത്തിയത്. പരിശോധനയിൽ ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങിയ പണവും പിടികൂടി. അയ്യപ്പ ഭക്തരുടെ വാഹനങ്ങളിൽ നിന്നും ചരക്ക് ലോറികളിൽ നിന്നും കൈക്കൂലി വാങ്ങുന്നതായി തെളിഞ്ഞു. അയൽ സംസ്ഥാനങ്ങളിൽ നിന്നും വരുന്ന വാഹനങ്ങളിൽ നിന്നും ഉദ്യോഗസ്ഥർ അനധികൃതമായി പണം വാങ്ങുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഓഫീസ് സമുച്ചയത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നും കെട്ടിടത്തിൽ ഉപേക്ഷിച്ച നിലയിലുണ്ടായിരുന്ന പ്രിന്ററിൽ…

Read More

സംസ്ഥാനത്ത് റേഷൻ കടകൾക്ക് നാളെ അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ കടകൾക്ക് നാളെയും അവധി. ഇന്ന് ഞായറാഴ്ച അവധിയാണ്. ഒരു മാസത്തെ റേഷൻ വിതരണം പൂർത്തിയായതിനെ തുടർന്ന് വരുന്ന ആദ്യ പ്രവൃത്തിദിനം അവധി നൽകുന്നതിന്റെ ഭാഗമായാണ് നാളത്തെ അവധി. ഡിസംബറിലെ റേഷൻ വിതരണം ഇന്നലെ അവസാനിച്ചപ്പോൾ 77.62 ലക്ഷം കാർഡ് ഉടമകൾ റേഷൻ വാങ്ങി. ജനുവരിയിലെ റേഷൻ വിതരണം ചൊവ്വാഴ്ച ആരംഭിക്കും. വെള്ള കാർഡ് ഉടമകൾക്ക് സാധാരണ റേഷൻ വിഹിതമായി ആറു കിലോ അരി കിലോയ്ക്ക് 10.90 രൂപ നിരക്കിൽ ലഭിക്കും. നീല കാർഡ്…

Read More

കൊച്ചുവേളി, നേമം റെയിൽവേ സ്റ്റേഷനുകളുടെ പേര് മാറുന്നു; കേന്ദ്രത്തിന് കത്ത് നൽകി ഗതാഗത സെക്രട്ടറി

തിരുവനന്തപുരം: രണ്ട് റെയിൽവെ സ്റ്റേഷനുകളുടെ പേര് മാറ്റാൻ ഒരുങ്ങി ഇന്ത്യൻ റെയിൽവെ. കൊച്ചുവേളി, നേമം സ്റ്റേഷനുകളുടെ പേരാണ് മാറ്റാൻ പോകുന്നത്. നേമം സ്റ്റേഷന്റെ പേര് തിരുവനന്തപുരം സൗത്ത് എന്നും കൊച്ചുവേളി സ്റ്റേഷൻ തിരുവനന്തപുരം നോർത്ത് എന്നുമാക്കും. രണ്ടു സ്റ്റേഷനുകളും തിരുവനന്തപുരം സെൻട്രൽ സ്റ്റേഷന്റെ ഉപ​ഗ്രഹ​ ടെർമിനലുകളാക്കുന്നതിന്റെ ഭാ​ഗമായാണ് പുതിയ തീരുമാനം. സ്റ്റേഷനുകളുടെ പേരുമാറ്റാൻ തിരുവനന്തപുരം റെയിൽവെ ഡിവിഷണൽ മാനേജർ ഡിസംബർ ആദ്യം സർക്കാരിന് കത്ത് നൽകിയിരുന്നു. ഇതിന് പിന്നാലെ പേര് മാറ്റത്തിന് സർക്കാർ അനുമതി നൽകി. തീരുമാനം…

Read More

‘സമരാഗ്നി’ ജനുവരി 21ന് തുടങ്ങും; കെ.പി.സി.സിയുടെ ‌കേരള പര്യടനം കെ. സുധാകരൻ നയിക്കും

തിരുവനന്തപുരം: ‘സമരാഗ്നി’ എന്ന പേരിൽ കെ.പി.സി.സി നടത്തുന്ന ‌കേരള പര്യടനം ജനുവരി 21ന് തുടങ്ങും. ജാഥ സംസ്ഥാനത്തെ മുഴുവന്‍ നിയോജക മണ്ഡലങ്ങളിലും പര്യടനം നടത്തും. കാസർഗോഡ് മഞ്ചേശ്വരത്ത് നിന്ന് ആരംഭിക്കുന്ന പര്യടനം ഒരു മാസം നീണ്ടുനിൽക്കും. ഫെബ്രുവരി 21ന് തിരുവനന്തപുരത്തായിരിക്കും സമാപനം. സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന പൊതുസമ്മേളനത്തോടെയാണ് ജാഥ സമാപിക്കുക. സമ്മേളത്തില്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കും. ചികിത്സാവശ്യാർഥം യു.എസിലേക്ക് പോവാനായി പത്ത് ദിവസത്തെ അവധിയില്‍ പ്രവേശിച്ച കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരന്‍ തിരികെ വന്ന ശേഷമായിരിക്കും യാത്രയുടെ…

Read More

ചിക്കൻ വിഭവങ്ങളിൽ കൃത്രിമ നിറങ്ങൾ: 448 ഇടത്ത് പരിശോധന; 15 കടകൾ പൂട്ടി

തിരുവനന്തപുരം: ചിക്കൻ വിഭവങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കാനായി സംസ്ഥാന വ്യാപകമായി ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ പരിശോധനകൾ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ചിക്കൻ വിഭവങ്ങളിൽ അളവിൽ കൂടുതൽ കൃത്രിമ നിറങ്ങൾ ചേർക്കുന്നുവെന്ന പരാതിയെ തുടർന്നാണ് വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന നടത്തിയത്. സംസ്ഥാന സർക്കാർ രൂപീകരിച്ച സ്പെഷ്യൽ ടാസ്ക് ഫോഴ്സിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. ന്യൂ ഇയർ വിപണിയിലെ പരിശോധന ശക്തമായി തുടരുമെന്ന് മന്ത്രി വ്യക്തമാക്കി. അൽ ഫാം, തന്തൂരി ചിക്കൻ, ഗ്രിൽഡ് ചിക്കൻ, ഷവായി തുടങ്ങിയ…

Read More

വനപാലകരെത്താന്‍ വൈകി; പഞ്ചായത്തംഗത്തിന്റെ വീട്ടുമുറ്റത്തേക്ക് പെരുമ്പാമ്പിനെ എറിഞ്ഞ് പ്രതിഷേധം

പത്തനംതിട്ട ചെന്നീർക്കരയിൽ പഞ്ചായത്ത് അംഗത്തിന്റെ വീട്ടുമുറ്റത്തേക്ക് പെരുമ്പാമ്പിനെ ചാക്കിൽ കെട്ടി എറിഞ്ഞു. പെരുമ്പാമ്പിനെ ഏറ്റെടുക്കാൻ വനപാലകർ എത്താൻ വൈകി എന്നാരോപിച്ചാണ് നാട്ടുകാരിൽ ചിലർ പാമ്പിനെ പഞ്ചായത്തംഗത്തിന്റെ വീട്ടുമുറ്റത്ത് ഇട്ടത്. പൊലീസ് സ്റ്റേഷനിൽ വച്ച് പ്രശ്നം ചർച്ച ചെയ്ത പരിഹരിച്ചു. ചെന്നീർക്കര ആറാം വാർഡ് മെമ്പർ ബിന്ദു ടി ചാക്കോയുടെ വീടിന്റെ മുറ്റത്തേക്ക് ആണ് പെരുമ്പാമ്പിനെ അറിഞ്ഞത്. ചെന്നീർക്കര പഞ്ചായത്തിനോട് ചേർന്നാണ് ബിന്ദുവിന്റെ വീട്. സമീപത്ത് പെരുമ്പാമ്പിനെ പിടികൂടിയതായി പഞ്ചായത്ത് അംഗത്തെ ഒരു സംഘം നാട്ടുകാർ അറിയിച്ചിരുന്നു. പഞ്ചായത്ത്…

Read More

പരിപാടികൾ 12 മണിക്ക് അവസാനിപ്പിക്കണം; പുതുവത്സര ആഘോഷത്തിന് കടുത്ത നിയന്ത്രണം; തിരുവനന്തപുരത്ത് പരിശോധനകൾ കടുപ്പിക്കാനൊരുങ്ങി പൊലീസ്

തിരുവനന്തപുരം: പുതുവത്സര ആഘോഷത്തിന് കടുത്ത നിയന്ത്രണം ഏർപ്പെടുത്തി തിരുവനന്തപുരം. 12 മണിക്ക് ശേഷം മാനവീയം വീഥിയിയിൽ പരിപാടികൾ നടത്താൻ അനുവാദം ഇല്ല. നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്ക് എതിരേ ജാമ്യമില്ലാ വകുപ്പ് ചുമത്തുമെന്ന് പൊലീസ് വ്യക്തമാക്കി. പുതുവത്സരാഘോഷവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് പരിശോധനകൾ കടുപ്പിക്കാനൊരുങ്ങി പൊലീസ്. ബീച്ചുകളിലെയും പൊതു ഇടങ്ങളിലെയും ആഘോഷ പരിപാടികൾ 12 മണിക്ക് അവസാനിപ്പിക്കണം. ഹോട്ടലുകളുടെയും, ക്ലബ്ബുകളുടെയും പുതുവത്സര പാർട്ടികൾ പന്ത്രണ്ടര വരെ അനുവദിക്കും. മാനവീയം വീഥിയിൽ വൈകിട്ട് ഏഴരയ്ക്ക് ബാരിക്കേഡുകൾ സ്ഥാപിക്കും. 12 മണിക്ക് തന്നെ മാനവീയം…

Read More

കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീണു; പത്തനംതിട്ടയിൽ എംബിബിഎസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

പത്തനംതിട്ട: കെട്ടിടത്തിന്റെ മുകളിൽ നിന്ന് എംബിബിഎസ് വിദ്യാർത്ഥി വീണു മരിച്ചു. കൊല്ലം ആശ്രാമം സ്വദേശി ജോൺ തോമസ് (26) ആണ് മരിച്ചത്. ഇന്നലെ രാത്രി 10.30 നാണ് അപകടം നടന്നത്. പത്തനംതിട്ട തിരുവല്ല ബിലീവേഴ്സ് മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് എംബിബിഎസ് വിദ്യാർത്ഥി കെട്ടിടത്തിന് മുകളിൽ നിന്ന് വീണു മരിച്ചത്. സംഭവത്തിൽ ദുരൂഹതയില്ലെന്നും യുവാവ് കാൽ വഴുതി വീണതാണെന്നും പൊലീസ് വ്യക്തമാക്കുന്നു.

Read More

തൃശ്ശൂരിൽ സുരേഷ് ഗോപി തന്നെ സ്ഥാനാർഥി; ബിജെപിയ്ക്ക് മികച്ച മുന്നേറ്റമുണ്ടാകുമെന്ന് കെ സുരേന്ദ്രൻ

തൃശ്ശൂര്‍: ഇക്കുറി തൃശ്ശൂരിൽ സുരേഷ്‌ഗോപി മികച്ച മുന്നേറ്റമുണ്ടാക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃശ്ശൂരിൽ സുരേഷ് ഗോപി തന്നെ സ്ഥാനാർഥി ആകുമെന്നും മതന്യൂനപക്ഷങ്ങളിൽ പ്രത്യേകിച്ച് ക്രൈസ്തവര്‍ തൃശ്ശൂരിൽ ബിജെപിയെ പിന്തുണയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. തൃശ്ശൂരിൽ ബുദ്ധിമുട്ട് ഉണ്ടാകില്ല. സുരേഷ് ഗോപി കഴിഞ്ഞ തവണ തോറ്റിട്ടും തൃശ്ശൂരിൽ ജനങ്ങൾക്കൊപ്പം നിന്നു. ടിഎൻ പ്രതാപൻ ജനത്തിനായി ഒന്നും ചെയ്തില്ല. അപ്പോഴും തെരഞ്ഞെടുപ്പിൽ തോറ്റ സുരേഷ് ഗോപി എല്ലാ ശക്തിയുമെടുത്ത് ജനങ്ങളെ സഹായിച്ചു. അതിനാൽ തന്നെ ഇക്കുറി…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial