സ്വർണ്ണം കടത്തിയത് കൊതുകിനെ കൊല്ലാൻ ഉപയോഗിക്കുന്ന ബാറ്റിലും സോളാർ ലൈറ്റിലും ഒളിപ്പിച്ച്; കരിപ്പൂർ വിമാനത്താവളത്തിൽ യുവാവിനെ കസ്റ്റംസ് പിടികൂടി
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ 25 ലക്ഷം രൂപയുടെ സ്വർണ്ണവുമായെത്തിയ ആളെ കസ്റ്റംസ് പിടികൂടി. കൊതുകിനെ കൊല്ലാൻ ഉപയോഗിക്കുന്ന ബാറ്റിലും സോളാർ ലൈറ്റിലും ഒളിപ്പിച്ചാണ് സ്വർണ്ണം കടത്തിയത്. കരിപ്പൂർ സ്വദേശി സിദ്ധിക്കിനെയാണ് 399ഗ്രാം സ്വർണ്ണവുമായി കസ്റ്റംസ് പിടികൂടിയത്. സിദ്ധിഖിന്‍റെ കൈവശമുണ്ടായിരുന്ന ബാഗിനുള്ളിലുണ്ടായിരുന്ന ഇലക്ട്രോണിക് വസ്തുക്കൾ കണ്ട് സംശയം തോന്നി കസ്റ്റംസ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയപ്പോഴാണ് സ്വർണ്ണം കണ്ടെത്തിയത്. കഴിഞ്ഞ ദിവസവും കരിപ്പൂരിൽ സ്വർണ്ണം പിടികൂടിയിരുന്നു. കസ്റ്റംസും പൊലീസും ഡിആർഐയും ചേർന്ന് വ്യത്യസ്ത കേസുകളിലായി രണ്ട് കോടി രൂപയുടെ സ്വർണമാണ്…

