കാനം രാജേന്ദ്രൻ സെക്രട്ടറിസ്ഥാനം ഒഴിഞ്ഞേക്കും
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് പാർട്ടി സംസ്ഥാന സെക്രട്ടറിയുടെ ചുമതല മറ്റൊരാൾക്ക് കൈമാറാൻ സിപിഐ ആലോചിക്കുന്നുവെന്ന് സൂചന. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ആരോഗ്യ കാരണങ്ങളാൽ മാറിനിൽക്കേണ്ടി വരുന്ന സാഹചര്യത്തിലാണിത്. ഉടനെ നടക്കാനിരിക്കുന്ന സിപിഐ നേതൃയോഗങ്ങളിൽ അന്തിമ തീരുമാനമുണ്ടായേക്കും. ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളിൽ സംസ്ഥാനത്ത് നിന്നുള ദേശീയ എക്സിക്യൂട്ടീവ് അംഗങ്ങൾക്ക് മുൻഗണന നൽകിയാണ് നിലവിൽ പുതിയ സെക്രട്ടറിയെ സംബന്ധിച്ചുള്ല ആലോചന പാർട്ടിക്കുളിൽ നടക്കുന്നത്. കാനം രാജേന്ദ്രന് പുറമേ ബിനോയ് വിശ്വം, കെ പ്രകാശ് ബാബു, പി…

