സംസ്ഥാനത്ത് മഴ കനക്കും; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; പത്തിടത്ത് യെല്ലോ

തിരുവനന്തപുരം: ന്യൂനമർദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് മഴ ശക്തമായ സാഹചര്യത്തിൽ ഇന്ന് നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 മില്ലീമീറ്റർ മുതൽ 204.4മില്ലീമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട്…

Read More

കനത്ത മഴയെ തുടർന്ന് തിരുവനന്തപുരം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി

തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് തിരുവനന്തപുരം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ കളക്ടർ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജ്, കേന്ദ്രീയ വിദ്യാലയങ്ങൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ(ഒക്ടോബർ 16) ജില്ലാ കളക്ടർ ജെറോമിക് ജോർജ് അവധി പ്രഖ്യാപിച്ചു. ജില്ലയിൽ അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിലാണ് അവധി നൽകിയത്.

Read More

എൻ.വി വൈശാഖനെ ഒഴിവാക്കി; ഡി.വൈ. എഫ്.ഐ തൃശൂർ ജില്ലാ സെക്രട്ടറിയായി വി.പി ശരത് പ്രസാദിനെ തിരഞ്ഞെടുത്തു

തൃശൂർ: എൻ.വി വൈശാഖനെ ഡി.വൈ.എഫ്.ഐ കമ്മിറ്റികളിൽ നിന്ന് ഒഴിവാക്കി. വി.പി ശരത് പ്രസാദിനെ ഡി.വൈ.എഫ്.ഐ തൃശൂർ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തു. കേന്ദ്ര കമ്മിറ്റിയംഗം ഗ്രീഷ്മ അജയഘോഷ് പങ്കെടുത്ത ജില്ലാ കമ്മിറ്റി യോഗത്തിലാണ് പുതിയ ജില്ലാ സെക്രട്ടറിയെ തെരഞ്ഞെടുത്തത്. ജില്ലാ സെക്രട്ടറിയായിരുന്ന എൻ.വി. വൈശാഖനെ വനിതാ സഹപ്രവർത്തകയുടെ പരാതിയിൽ ഒഴിവാക്കിയിരുന്നു. തുടർന്നാണ് വിപി ശരത് പദവിയിലേക്കെത്തുന്നത്. തൃശ്ശൂര്‍ വെള്ളിക്കുളങ്ങരയില്‍ ക്വാറിക്കെതിരെ പരാതി നല്‍കിയ ആള്‍ക്ക് പണം വാഗ്ദാനംചെയ്ത വീഡിയോ പുറത്തു വന്നത് കഴിഞ്ഞ ദിവസമായിരുന്നു. പരാതി പിന്‍വലിച്ചാല്‍ ക്വാറി…

Read More

പാഠ്യപദ്ധതി പരിഷ്ക്കരണം: 1,3,4,5,7,9 ക്ലാസുകളിലെ പുതുക്കിയ പാഠപുസ്തകങ്ങൾ ജൂൺ ഒന്നുമുതൽ

തിരുവനന്തപുരം:പാഠ്യപദ്ധതി പരിഷ്‌കരണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും ഒന്ന്, മൂന്ന്, നാല്, അഞ്ച്, ഏഴ്, ഒമ്പത് ക്ലാസുകളിലെ പുതുക്കിയ പാഠ പുസ്തകങ്ങൾ 2024 ൽ സ്‌കൂൾ തുറക്കുന്നതോടെ വിദ്യാർത്ഥികൾക്ക് ലഭ്യമാക്കുമെന്നും മന്ത്രി വി. ശിവൻകുട്ടി. പാഠ്യപദ്ധതി പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ഇതിനകം 3 കരട് ചട്ടക്കൂടുകൾ പുറത്തിറക്കികഴിഞ്ഞു. സ്‌കൂൾ വിദ്യാഭ്യാസം, പ്രീസ്‌കൂൾ വിദ്യാഭ്യാസം, മുതിർന്നവരുടെ വിദ്യാഭ്യാസവും തുടർവിദ്യാഭ്യാസവും എന്നിവയാണിവ.കൂടാതെ ടീച്ചർ ടെക്സ്റ്റ്, ഡിജിറ്റൽ ടെക്സ്റ്റ്,രക്ഷിതാക്കൾക്കുള്ള ടെക്സ്റ്റ് എന്നിവയുംതയ്യാറാക്കും. നിരവധി ജനകീയ ചർച്ചകൾക്ക് ശേഷമാണ് പാഠ്യപദ്ധതി പരിഷ്‌കരണത്തിന്റെ ഈ ഘട്ടത്തിൽ എത്തി നിൽക്കുന്നത്….

Read More

പനി ബാധിച്ച് ആശുപത്രിയിൽ എത്തിച്ച രണ്ടാം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു.

ചാവക്കാട്:പനി ബാധിച്ച് ആശുപത്രിയിൽ എത്തിച്ച രണ്ടാം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു.കടപ്പുറം ആറങ്ങാടി ഉപ്പാപ്പ മസ്ജിദിന് കിഴക്ക് ഭാഗം താമസിക്കുന്ന പണിക്കവീട്ടിൽ ഷബീറിന്റെ മകൾ നൗല നഫീസ (7)യാണ് പൊന്നാനിയിലെ കുട്ടികളുടെ ആശുപത്രിയിൽ വെച്ച് മരിച്ചത്. പാടൂർ ടി.ഐ.ഇ സ്ക്കൂൾ 2-ാം ക്ലാസ്സ് വിദ്യാർത്ഥിനിയാണ് നഫീസ.രണ്ടു ദിവസമായി കുട്ടിക്ക് പനിയുണ്ടായിരുന്നു.തുടർന്ന് ഇന്ന് പൊന്നാനി ആശുപത്രിയിൽ കൊണ്ട് പോയെങ്കിലും മരണം സംഭവിക്കുകയായിരുന്നു.മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി.

Read More

മുഖ്യമന്ത്രിക്ക് അകമ്പടി പോയ ഫയർ ആന്റ് റസ്ക്യൂ വാഹനം അപകടത്തിൽപ്പെട്ടു; മൂന്ന് പേർക്ക് പരിക്ക്

തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് അകമ്പടി പോയ ഫയർ ആന്റ് റസ്ക്യൂ വാഹനം അപകടത്തിൽപ്പെട്ടു. നിയന്ത്രണം വിട്ട് തൂണിൽ ഇടിക്കുകയായിരുന്നു. പത്തനംതിട്ടയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോകുമ്പോഴാണ് സംഭവം. പുനലൂർ മൂവാറ്റുപുഴ റോഡിൽ പത്തനാപുരം കല്ലുംകടവിലാണ് അപകടം നടന്നത്. അപകടത്തിൽ മൂന്ന് ഫയർഫോഴ്സ് അംഗങ്ങൾക്ക് പരിക്കേറ്റു. പരിക്കേറ്റവരെ പത്തനാപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. മഴ പെയ്തിരുന്നു. വാഹനം നിയന്ത്രണം വിട്ട് തൂണിൽ ഇടിക്കുകയായിരുന്നു. പ്രാഥമിക ചികിത്സക്ക് ശേഷം പരിക്കേറ്റവർ ആശുപത്രി വിടുമെന്നാണ് വിവരം. മുഖ്യമന്ത്രിയുടെ…

Read More

വിഴിഞ്ഞത്ത് ആദ്യകപ്പലിന് ഇന്ന് ഔദ്യോഗിക സ്വീകരണം.

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തെത്തിയ ആദ്യകപ്പൽ ഷെന്‍ഹുവായ്‌ക്ക് ഇന്ന് ഔദ്യോഗിക സ്വീകരണം. വൈകുന്നേരം നാലിന് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്ര തുറമുഖമന്ത്രി സര്‍ബാനന്ദ് സോനോവാള്‍, സംസ്ഥാന തുറമുഖമന്ത്രി അഹമ്മദ് ദേവര്‍കോവില്‍, അദാനി ഗ്രൂപ്പ് സിഇഒകരണ്‍ അദാനി തുടങ്ങിയവര്‍ പങ്കെടുക്കും. വ്യാഴാഴ്ചയാണ് തുറമുഖത്ത് സ്ഥാപിക്കാനുള്ള മൂന്ന് ക്രെയിനുകളുമായി ചൈനയില്‍ നിന്നുള്ള കപ്പല്‍ തുറമുഖത്ത് എത്തിയത്. 100 മീറ്റര്‍ ഉയരവും 60 മീറ്ററോളം കടലിലേക്ക് തള്ളി നില്‍ക്കുന്നതുമായ സൂപ്പര്‍ പോസ്റ്റ് പനാമാക്‌സ് ക്രെയിനും 30 മീറ്റര്‍ ഉയരമുള്ള രണ്ട്…

Read More

ചക്രവാതച്ചുഴി, സംസ്ഥാനത്ത് കനത്ത മഴ; വെള്ളക്കെട്ട്; ഇന്ന് ഒമ്പതു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. തിരുവനന്തപുരത്ത് രാത്രിയിലും ശക്തമായ മഴ തുടരുകയാണ്. കൊച്ചിയിൽ മഴയെത്തുടർന്ന് നഗരത്തിലെ വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ട് അനുഭവപ്പെട്ടു. കലൂർ, എംജി റോഡ് തുടങ്ങിയ സ്ഥലങ്ങളിലാണ് വെള്ളക്കെട്ട് രൂപപ്പെട്ടത്. സംസ്ഥാനത്ത് അഞ്ചു ദിവസം കൂടി കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്. ഇന്ന് കേരളത്തിൽ ഒമ്പതു ജില്ലകളിൽ യെല്ലോ അലർട്ട് മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് ശക്തമായ മഴ…

Read More

വിവാഹം നടക്കാത്തതി​ന്റെ മനോവിഷമം കൊണ്ടെത്തിച്ചത് ആത്മഹത്യയിലേക്ക്; പെട്രോളൊഴിച്ച് തീകൊളുത്തിയ യുവാവി​ന് ദാരുണാന്ത്യം

ഇടുക്കി: ഇടുക്കി അടിമാലി ടൗണിൽ പെട്രോൾ ഒഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് മരിച്ചു. പണിക്കൻകുടി സ്വദേശി തെക്കേ കൈതക്കൽ ജിനീഷ് (39) ആണ് മരിച്ചത്. ഈ മാസം 10നാണ് അടിമാലി സെന്റർ ജംഗ്ഷനിൽ വെച്ച് പെട്രോളൊഴിച്ചു തീ കൊളുത്തി ജിനീഷ് ആത്മഹത്യക്ക് ശ്രമിച്ചത്. കോട്ടയം മെഡിക്കൽ കോളേജിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലിരിക്കെ ആണ് മരിച്ചത്. ആത്മഹത്യ ശ്രമത്തിൽ ഇയാൾക്ക് തൊണ്ണൂറ് ശതമാനം പൊളളലേറ്റിരുന്നു. അടിമാലി അമ്പലപ്പടിയിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു പന്നിയാർകുട്ടി സ്വദേശിയായ ജിനീഷ്. കയ്യിൽ കരുതിയിരുന്ന പെട്രോളുമായി യുവാവ്…

Read More

ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത. തെക്കൻ, മധ്യ കേരളത്തിലാണ് ഇന്നും കൂടുതൽ മഴയ്ക്ക് സാധ്യതയുള്ളത്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ പ്രതീക്ഷിക്കാം. തിരുവനന്തപുരം മുതൽ ഇടുക്കി വരെയുള്ള ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനത്തിനും വിലക്കുണ്ട്. തുലാവർഷത്തിന് മുന്നോടിയായുള്ള മഴയാണ് ഈ ദിവസങ്ങളിൽ കിട്ടുന്നത്. തമിഴ്നാടിന് മുകളിൽ ഒരു ചക്രവാതച്ചുഴിയും നിലനിൽക്കുന്നുണ്ട്. ഇതിന്റെ സ്വാധീനഫലമായാണ് മഴ ശക്തമാകുന്നത്. തുലാവർഷ കാറ്റും സജീവമാകുന്നുണ്ട്. അടുത്തയാഴ്ചയോടെ തുലാവർഷം തുടങ്ങിയേക്കും

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial