Headlines

ലഹരി ഉപയോഗം കണ്ടെത്താൻ ‘മൊബൈൽ ടെസ്റ്റ് സിസ്റ്റം’

തിരുവനന്തപുരം : മയക്കുമരുന്ന് വസ്തുക്കളുൾപ്പെടെയുള്ള ലഹരിമരുന്നുകൾ ഉപയോഗിക്കുന്നവരെ കണ്ടെത്താൻ നൂതന സംവിധാനവുമായി സിറ്റി പോലീസ്‌. ‘മൊബൈൽ ടെസ്റ്റ് സിസ്റ്റം’ എന്ന സംവിധാനമാണ്‌ തയ്യാറാക്കിയിരിക്കുന്നത്‌. തിരുവനന്തപുരം നഗരത്തിലെ വിവിധ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ നിരവധിപേർ പിടിയിലായി. എംഡിഎംഎ, ലഹരിഗുളികകൾ, കഞ്ചാവ് ഉൾപ്പെടെയുള്ളവ ഉപയോഗിച്ചവരെ ഇതിലൂടെ കണ്ടെത്താനാകും. ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നുവെന്ന്‌ കണ്ടെത്തിയിട്ടുള്ള സ്ഥലങ്ങൾ, ബസ്‌ സ്റ്റാൻഡുകൾ എന്നിവ കേന്ദ്രീകരിച്ച്‌ പരിശോധന ശക്തമാക്കുമെന്ന്‌ സിറ്റി പോലീസ്‌ കമീഷണർ നാഗരാജു ചകിലം അറിയിച്ചു. നർകോട്ടിക് സെൽ അസിസ്റ്റന്റ്‌ കമ്മീഷണറുടെ നേതൃത്വത്തിലുള്ള പ്രത്യേകസംഘമാണ്…

Read More

സംസ്ഥാനത്തെ റേഷൻ കടകൾ ഈ മാസം 16 ന് അടച്ചിടും

തിരുവനന്തപുരം : സംസ്ഥാനത്തെ റേഷൻ വ്യാപാരികൾ വീണ്ടും സമരത്തിലേക്ക്. ഈ മാസം 16ന് വ്യാപാരികൾ റേഷൻ കടകൾ അടച്ചിട്ട് പ്രതിഷേധിക്കും.വേതന വ്യവസ്ഥകൾ പരിഷ്ക്കരിക്കണം, കോവിഡ് കാലത്ത് വിതരണം ചെയ്ത കിറ്റിന്റെ മുഴുവൻ തുകയും ലഭ്യമാക്കണം തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. 16-ാം തിയതി സെക്രട്ടറിയേറ്റ് പടിക്കൽ ധർണ്ണ സംഘടിപ്പിക്കുമെന്ന് റേഷൻ ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജോണി നെല്ലൂർ പറഞ്ഞു. ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ നൽകേണ്ട കമ്മിഷൻ ഒക്ടോബർ ആദ്യവാരം പിന്നിട്ടിട്ടും സംസ്ഥാനത്തെ 14,157 റേഷൻ…

Read More

സംസ്ഥാനത്ത് ഇന്ന് മുതൽ തുലാവർഷം സജീവമായേക്കും; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ തുലാവർഷം സജീവമായേക്കും. വടക്കൻ കേരളത്തിലാകും തുലാവ‍ർഷം ആദ്യം സജീവമാകുകയെന്നാണ് കാലാവസ്ഥ കേന്ദ്രം നൽകുന്ന സൂചന. ഇത് പ്രകാരം ഇന്ന് സംസ്ഥാനത്ത് 3 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.അതിനിടെ കേരള തീരത്ത് ഉയർന്ന തിരമാല ജാഗ്രത നിർദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. കേരള  തീരത്തും തെക്കൻ തമിഴ്‌നാട് തീരത്തും 09-10-2023 രാത്രി 11.30 വരെ 0.6 മുതൽ 1.5 മീറ്റർ  വരെ ഉയർന്ന തിരമാലയ്ക്കും…

Read More

പുതിയ അക്ഷയ കേന്ദ്രങ്ങള്‍ ആരംഭിക്കാന്‍ അവസരം; ചെയ്യേണ്ടത് ഇത്ര മാത്രം

തിരുവനന്തപുരം: സംസ്ഥാന ഐ.ടി മിഷന്റെ വിവര സാങ്കേതികവിദ്യാ സംരംഭമായ അക്ഷയ പദ്ധതിയില്‍ തിരുവനന്തപുരം ജില്ലയില്‍ പുതിയതും, ഒഴിവു വന്നതുമായ പതിമൂന്ന് ലൊക്കേഷനുകളിലേക്ക് സംരംഭകരെ തെരഞ്ഞെടുക്കുന്നതിനായുള്ള അപേക്ഷ ക്ഷണിച്ചു. വെങ്ങാനൂര്‍ ഗ്രാമ പഞ്ചായത്തിലെ നെല്ലിവിള, അഴൂര്‍ ഗ്രാമ പഞ്ചായത്തിലെ പെരുങ്ങുഴി, ചിറയിന്‍കീഴ് ഗ്രാമ പഞ്ചായത്തിലെ മണ്ണാത്തിമൂല, വെമ്പായം ഗ്രാമ പഞ്ചായത്തിലെ വെട്ടുപാറ, വഴക്കാട്, കല്ലിയൂര്‍ ഗ്രാമപഞ്ചായത്തിലെ കാക്കാമൂല, വിളപ്പില്‍ ഗ്രാമ പഞ്ചായത്തിലെ പുളിയറക്കോണം, ആര്യന്‍കോട് ഗ്രാമപഞ്ചായത്തിലെ ആര്യന്‍കോട്, കുറ്റിയായണിക്കാട്, കള്ളിക്കാട് ഗ്രാമ പഞ്ചായത്തിലെ നാല്‍പ്പറക്കുഴി, കല്ലറ ഗ്രാമ പഞ്ചായത്തിലെ…

Read More

കോളാമ്പി മൈക്കുകള്‍ 24 മണിക്കൂറിനുള്ളില്‍ നീക്കണം: ആരാധനാലയങ്ങൾക്ക് നോട്ടീസ്

തിരുവനന്തപുരം : ശബ്ദമലിനീകരണത്തിനെതിരേ നടപടിയെടുക്കുമെന്ന് കാണിച്ച് സംസ്ഥാനത്തെ ഇരുനൂറ്റമ്പതോളം ആരാധനാലങ്ങൾക്ക് നോട്ടീസ്. ആഭ്യന്തരവകുപ്പിന് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് നോട്ടീസ് നൽകുന്നത്. കഴിഞ്ഞ മാസം അവസാനവും ഈ മാസം ആദ്യവുമായി പല ആരാധനാലയങ്ങൾക്കും നോട്ടീസ് ലഭിച്ചിട്ടുണ്ട്. കോളാമ്പി മൈക്കുകൾ ഉപയോഗിക്കാൻ പാടില്ലെന്ന നിയമം നിലവിലിരിക്കെ അത് ഉപയോഗിച്ചുവെന്നും 24 മണിക്കൂറിനുള്ളിൽ അവ നീക്കിയില്ലെങ്കിൽ മുന്നറിയിപ്പില്ലാതെ നിയമനടപടികൾ സ്വീകരിക്കുമെന്നുമാണ് നോട്ടീസിലുള്ളത്. എസ്ഐമാരും എസ്എച്ച്ഒമാരുമാണ് നോട്ടീസ് നൽകുന്നത്. ആരാധാനാലയ കമ്മറ്റികൾ ഇക്കാര്യത്തിൽ എന്തു ചെയ്യണമെന്ന് ആലോചിക്കുന്നുണ്ട്. ഇക്കൊല്ലം മെയിൽ തിരുവനന്തപുരം സ്വദേശിയിൽ…

Read More

ആധാർ – ആർസി പൊരുത്തമില്ലെങ്കിൽ വാഹന വകുപ്പിന്റെ സേവനം മുടങ്ങും

കോഴിക്കോട്: മോട്ടർ വാഹന വകുപ്പിന്റെ ‘പരിവാഹൻ’ സൈറ്റിൽ വാഹന റജിസ്ട്രേഷൻ (ആർസി) രേഖയും ഉടമകളുടെ ആധാറും ലിങ്ക് ചെയ്തതോടെ ആധാർ കാർഡിലും ആർസിയിലും പേരും ഫോൺ നമ്പറും മാറ്റമുള്ളവർക്ക് വാഹനസംബന്ധമായ സേവനങ്ങൾക്കു ബുദ്ധിമുട്ടനുഭവപ്പെട്ടുതുടങ്ങി. വാഹനവുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങൾക്കും ഫീസ് അടയ്ക്കുന്നതിനു വാഹന ഉടമയുടെ ആർസിയിലെ പേരും ആധാറിലെ പേരും ഒന്നായിരിക്കണം. ആധാറിൽ നൽകിയ ഫോൺ നമ്പർ ആർസിയിലും നൽകണം. നിലവിൽ നേരത്തേ എടുത്ത ആധാർ കാർഡിലും പേരിനൊപ്പം ഇനിഷ്യൽ ഇല്ലാത്ത പ്രശ്നമുണ്ട്. എന്നാൽ ആർസിയിൽ ഇനിഷ്യൽ…

Read More

റേഷന്‍ കടകളില്‍ ഡ്രോപ്പ് ബോക്‌സ് സ്ഥാപിക്കും

തിരുവനന്തപുരം : പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് ആവിഷ്‌കരിക്കുന്ന ‘തെളിമ’ എന്ന പദ്ധതിയിലൂടെ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് റേഷന്‍ കാര്‍ഡ്/ റേഷന്‍ കട സംബന്ധമായ അപേക്ഷകള്‍/പരാതികള്‍/ അഭിപ്രായങ്ങള്‍/ നിര്‍ദ്ദേശങ്ങള്‍ എന്നിവ റേഷന്‍ കടകളില്‍ സ്ഥാപിക്കുന്ന ഡ്രോപ്പ് ബോക്‌സില്‍ നിക്ഷേപിക്കാം. നവംബര്‍ 15 മുതല്‍ ഡിസംബര്‍ 15 വരെയാണ് നിക്ഷേപിക്കാന്‍ കഴിയുക. പദ്ധതിയിലൂടെ റേഷന്‍ കാര്‍ഡിലെ അംഗങ്ങളുടെ പേരിലും ഇനിഷ്യലിലും മേല്‍വിലാസത്തിലും കാര്‍ഡുടമയുമായിട്ടുള്ള ബന്ധത്തിലും അംഗങ്ങളുടെ തൊഴില്‍ എല്‍പിജി വിവരങ്ങളിലും തെറ്റുകള്‍ വന്നിട്ടുണ്ടെങ്കില്‍ അത് തിരുത്തുന്നതിന് അപേക്ഷ സമര്‍പ്പിക്കാം. റേഷന്‍…

Read More

വിഴിഞ്ഞത്തേക്ക് ആദ്യ കപ്പലെത്തുന്നു; ഷെന്‍ ഹുവാ-15 ഗുജറാത്തില്‍ നിന്ന് പുറപ്പെട്ടു

തിരുവനന്തപുരം : വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തേക്കുള്ള ആദ്യ കപ്പല്‍ യാത്ര തിരിച്ചു. ചൈനീസ് കപ്പലായ ഷെന്‍ ഹുവാ -15 ആണ് ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തു നിന്നും ഇന്ന് കേരള തീരത്തേക്കുള്ള യാത്ര ആരംഭിച്ചത്. ഒക്ടോബര്‍ 11ന് കപ്പല്‍ കേരള തീരത്ത് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. തുടര്‍ന്ന് ഒക്ടോബര്‍ 14ന് വിഴിഞ്ഞം പുറംകടലില്‍ കപ്പലെത്തുന്ന വിധത്തിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. ഒക്ടോബര്‍ 15നാണ് വിഴിഞ്ഞം തുറമുഖത്ത് ആദ്യ കപ്പലെത്തുന്ന ചടങ്ങ് നിശ്ചയിച്ചിരിക്കുന്നത്. ഷാങ്ഹായ് തുറമുഖത്ത് നിന്ന് ആഗസ്റ്റ് 31ന് യാത്ര തുടങ്ങിയ…

Read More

ആനത്തലവട്ടം ആനന്ദന്റെ സംസ്കാരം ഇന്ന് വൈകിട്ട് 5 മണിക്ക്; എകെജി സെന്ററിലും സിഐടിയു ഓഫീസിലും പൊതുദർശനം

തിരുവനന്തപുരം : അന്തരിച്ച മുതിർന്ന സിപിഐഎം നേതാവ് ആനത്തലവട്ടം ആനന്ദന്റെ സംസ്കാരം ഇന്ന് വൈകിട്ട് 5 മണിക്ക്. 11 മണി മുതൽ എകെജി സെന്ററിലും പിന്നീട് സിഐടിയു ഓഫീസിലും പൊതുദർശനം ഉണ്ടാകും. ഇന്നലെ വൈകുന്നേരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. 86 വയസായിരുന്നു. അർബുദബാധയെ തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു .ഇന്ന് രാവിലെ 11 മണിക്ക് ഭൗതിക ശരീരം എകെജി സെൻററിൽ പൊതുദർശനത്തിനായി കൊണ്ടുവരും. സിഐടിയു സംസ്ഥാന കമ്മിറ്റി ഓഫീസിൽ മൂന്ന് മണിക്കും പൊതുദർശനത്തിന് വയ്ക്കും. വൈകിട്ട് അഞ്ച്…

Read More

അതിദരിദ്ര കുടുംബങ്ങളിലെ കുട്ടികൾക്ക് ബസുകളിൽ സൗജന്യ യാത്ര; പ്രാബല്യത്തിൽ വരുന്നത് നവംബർ ഒന്നുമുതൽ

തിരുവനന്തപുരം: അതിദരിദ്ര കുടുംബങ്ങളിലെ കുട്ടികൾക്ക് കെഎസ്ആർടിസിയിലും സ്വകാര്യ ബസുകളിലും സൗജന്യ യാത്ര. വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് മാത്രമാണ് സൗജന്യ യാത്ര അനുവദിക്കുന്നത്. നവംബർ ഒന്ന് മുതൽ ഉത്തരവ് പ്രാബല്യത്തിൽ വരും.ഇത് സംബന്ധിച്ച് ​ഗതാഗതവകുപ്പ് ഉത്തരവിറക്കി. പുതിയ ഉത്തരവ് പ്രാബല്യത്തിൽ വരുന്നതോടെ സംസ്ഥാനത്ത് അതിദരിദ്രമെന്ന് കണ്ടെത്തിയ 64,000 കുടുംബങ്ങളിലെ വിദ്യാർത്ഥികളുടെ യാത്ര പൂർണ്ണമായും സൗജന്യമാകും. പത്താം തരം കഴിഞ്ഞ കുട്ടികൾക്ക് തൊട്ടടുത്ത സ്കൂളിൽ പഠിക്കാൻ സൗകര്യം ഏർ‌പ്പെടുത്തും. ഉന്നതവിദ്യാഭ്യാസ സ്കോളർഷിപ്പ്, സ്റ്റൈഫന്റ്, കോളജ് കാന്റീനിൽ സൗജന്യഭക്ഷണം എന്നിവയും നൽകും. റേഷൻ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial