25 കോടിയുടെ തിരുവോണം ബംബർ ഒന്നാം സമ്മാനം ‘TE 230662’ എന്ന നമ്പറിന്

തിരുവനന്തപുരം: ഇൗ വർഷത്തെ തിരുവോണം ബംബർ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. 25 കോടിയുടെ ഒന്നാം സമ്മാനം TE 230662 എന്ന നമ്പറിന് . കോഴിക്കോട് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. ഭാഗ്യവാനെ ഇതുവരെ കണ്ടെത്തിയിട്ടില്ല.രണ്ടാം സമ്മാനം ഒരു കോടി വീതം ഇരുപത് പേർക്ക് . TH 305041 TL 894358 TC 708749 TA 781521 TD 166207 TB 398415 TB 127095 TC 320948 TB 515087 TJ 410906 TC 946082…

Read More

സ്വപ്ന പദ്ധതിയായ വിഴിഞ്ഞം തുറമുഖത്തിന്റെ ഔദ്യോഗിക പേരും ലോഗോ പ്രകാശനവും മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു; വിഴിഞ്ഞം ഇന്റർനാഷ്ണൽ സീ പോർട്ട് തിരുവനന്തപുരം എന്നാണ് പേര്

തിരുവനന്തപുരം: സ്വപ്ന പദ്ധതിയായ വിഴിഞ്ഞം തുറമുഖത്തിന്റെ ഔദ്യോഗിക പേരും ലോഗോ പ്രകാശനവും മുഖ്യമന്ത്രി പിണറായി വിജയൻ നടത്തി. മസ്കറ്റ് ഹോട്ടലിൽ വച്ച് മന്ത്രി അഹമ്മദ് ദേവർ കോവിൽ അധ്യക്ഷത വഹിച്ച ചടങ്ങിലാണ് മുഖ്യമന്ത്രി പ്രകാശനം നിർവഹിച്ചത്. വിഴിഞ്ഞം ഇന്റർനാഷണൽ സീ പോർട്ട് തിരുവനന്തപുരം എന്നാണ് പേരിട്ടിരിക്കുന്നത്. കേരളത്തിൻറെ ഒരു സ്വപ്ന പദ്ധതിയാണ് ഇതെന്നും യാഥാർത്ഥ്യമാകുന്നതോടെ അനന്ത സാധ്യതകളാണ് തുറന്നിടുന്നതെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ പേരിനൊപ്പം ‘തിരുവനന്തപുരം’ എന്നുകൂടി ചേർത്തേക്കുമെന്ന് സൂചനകൾ നേരത്തെ പുറത്തുവന്നിരുന്നു. രാജ്യാന്തര…

Read More

കൊച്ചിയിൽ നീറ്റ ജലാറ്റിൻ കമ്പനിയിൽ പൊട്ടിത്തെറി, ഒരു മരണം, 4 പേ‍‍ര്‍ക്ക് പരിക്ക്

കൊച്ചി: എറണാകുളം കാക്കനാടുള്ള നീറ്റ ജലാറ്റിൻ കമ്പനിയിൽ പൊട്ടിത്തെറി. തൊഴിലാളികളിൽ ഒരാൾ മരിച്ചു. 4 പേർക്ക് പരുക്കേറ്റു. പഞ്ചാബ് സ്വദേശിയായ രാജൻ ഒറാങ് (30) ആണ് മരിച്ചത്. രാത്രി 8 മണിയോടെയാണ് പൊട്ടിത്തെറിയുണ്ടായത്. ബോയിലറിൽ നിന്ന് നീരാവി പോകുന്ന പൈപ്പ് ലൈനിലാണ് പൊട്ടിത്തെറിയുണ്ടായത്. പരിക്കേറ്റവരിൽ 2 പേ‍ര്‍ മലയാളികളാണ്. ഇടപ്പള്ളി സ്വദേശി നജീബ്, തോപ്പിൽ സ്വദേശി സനീഷ്, പങ്കജ് കൗഷിക് എന്നിവ‍‍ര്‍ക്കാണ് പരിക്കേറ്റത്.

Read More

നബിദിനം സെപ്റ്റംബര്‍ 28 ന്; സർക്കാർ അവധി 27-ന്

ഇക്കഴിഞ്ഞ ശനിയാഴ്ച റബീഉല്‍ അവ്വല്‍ മാസപ്പിറവി കണ്ടതായി വിവരം ലഭിക്കാത്തതിന്‍റെ അടിസ്ഥാനത്തില്‍ ഞായറാഴ്ച റബീഉല്‍ അവ്വല്‍ ഒന്നും അതനുസരിച്ച്‌ 28ന് നബിദിനവും ആയിരിക്കുമെന്ന് വിവിധ മതപണ്ഡിതന്മാർ അറിയിച്ചു.ഖാസിമാരായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്‍റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, പാണക്കാട് സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങള്‍, കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍, സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി, പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ്…

Read More

കേരള പി എസ് സി രാജ്യത്തിന് ആകെ മാതൃകയാണെന്ന് മുഖ്യമന്ത്രി

കേരള പി എസ് സി രാജ്യത്തിനാകെ മാതൃകയായ പ്രവർത്തനമാണ് നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പി എസ് സിയെ ശക്തിപ്പെടുത്താനുള്ള നടപടിയാണ് സർക്കാർ ചെയ്യുന്നത്. സമൂഹത്തിന്റെ ഇടതുപക്ഷ മനോഭാവമാണ് അതിന് കാരണം. മറ്റ് സംസ്ഥാനങ്ങളിൽ പിഎസ്‌സി ദുർബലമാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. കേരളത്തിന് പുറത്ത് പി എസ്‌ സി പോലുള്ള സ്ഥാപനങ്ങളുടെ നിലനിൽപ്പ് തന്നെ അപകടത്തിൽ ആകുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്. ഈ സാഹചര്യത്തിൽ ഇവർക്ക് സർക്കാർ സർവീസ് വേണമോ എന്ന ചിന്താഗതി ശക്തിപ്പെട്ടിട്ടുണ്ട്. ശരിയായ രീതിയിൽ കേരളത്തിൽ സാമൂഹ്യനീതി…

Read More

19 വയസുളള യുവതിയുടെ മൃതദേഹം പെട്ടിയിൽ ഉപേക്ഷിച്ച നിലയിൽ; തലശ്ശേരി–കുടക് അന്തർസംസ്ഥാന പാതയിലാണ് സംഭവം

കണ്ണൂർ : തലശ്ശേരി–കുടക് അന്തർസംസ്ഥാന പാതയിൽ അഴുകിയ നിലയിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. 19 വയസുള്ള യുവതിയുടെ മൃതദേഹം മടക്കിക്കൂട്ടി പെട്ടിയിൽ ഉപേക്ഷിച്ച നിലയിലായിരുന്നു. രണ്ടാഴ്ച പഴക്കമുണ്ടെന്നാണു പ്രാഥമിക നിഗമനം. വിരാജ്പേട്ട പൊലീസ് അന്വേഷണം തുടങ്ങി. മാക്കൂട്ടം പെരുമ്പാടി ചുരത്തിൽ റോഡിനു സമീപമായിരുന്നു മൃതദേഹം ഉപേക്ഷിച്ചത്. കേരള അതിർത്തിയായ കൂട്ടുപുഴയിൽനിന്ന് 17 കി.മീ മാറി ഓട്ടക്കൊല്ലിക്കു സമീപമാണു മൃതദേഹമടങ്ങിയ നീല ബ്രീഫ് കേസ് കണ്ടെത്തിയതെന്നു പൊലീസ് പറഞ്ഞു. അമേരിക്കയിൽനിന്നുള്ള പുതിയ സ്യൂട്ട് കേസിലാണ് മൃതദേഹം ഉണ്ടായിരുന്നത്. ഇതിനൊപ്പമുണ്ടായിരുന്ന…

Read More

സംസ്ഥാനത്ത് 2000 പൊതു ഇടങ്ങളില്‍ക്കൂടി സൗജന്യ ഇന്റര്‍നെറ്റ്

സംസ്ഥാനത്ത് കൂടുതല്‍ പൊതു ഇടങ്ങളില്‍ സൗജന്യ ഇന്റര്‍നെറ്റ് സൗകര്യം ഏര്‍പ്പെടുത്തുന്നതിന് 20 കോടിയുടെ പദ്ധതിക്ക് ഭരണാനുമതി. നിലവില്‍ ലഭ്യമായ സേവനത്തിന് പുറമെ 2000 പൊതു ഇടങ്ങളിലാണ് ഐടി മിഷന്‍ മുഖാന്തരമുള്ള കെ ഫൈ ഹോട്ട്സ്പോട്ടുകള്‍ ഒരുക്കുക. തീരദേശ ഗ്രാമങ്ങള്‍ക്കും ആദിവാസി ഊരുകള്‍ക്കും മുന്‍ഗണന നല്‍കും. സമ്പൂര്‍ണ ഡിജിറ്റല്‍ സംസ്ഥാനമെന്ന ലക്ഷ്യം അതിവേഗം യാഥാര്‍ഥ്യമാക്കുന്നതിന്റെ ഭാഗമായാണ് കെ ഫൈ ഹോട്ട്സ്പോട്ടുകള്‍ വ്യാപിപ്പിക്കുന്നത്. എല്ലാ ജില്ലകളിലെയും തെരഞ്ഞെടുത്ത ബസ് സ്റ്റാന്‍ഡുകള്‍, ജില്ലാ ഭരണ കേന്ദ്രങ്ങള്‍, പഞ്ചായത്ത് കേന്ദ്രങ്ങള്‍, പാര്‍ക്കുകള്‍, പ്രധാന…

Read More

പുതിയ ചക്രവാതച്ചുഴി രൂപപ്പെട്ടു; സംസ്ഥാനത്ത് മഴ തുടരും, ഇന്ന് ശക്തമായ കാറ്റിനും സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ തുടരും. മിതമായ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. അടുത്ത മണിക്കൂറുകളിൽ കേരളത്തിലെ തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. മണിക്കൂറിൽ 40 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു ഇന്ന്…

Read More

പ്രകടനങ്ങൾക്കും പ്രതിഷേധങ്ങൾക്കും വിലയിടാനുള്ള തീരുമാനം ഫാസിസ്റ്റ് വാഴ്ച്ച; എസ്ഡിപിഐ സംസ്ഥാന ജനറൽ സെക്രട്ടറി റോയ് അറയ്ക്കൽ

പ്രകടനങ്ങൾക്കും പ്രതിഷേധങ്ങൾക്കും വിലയിടാനുള്ള തീരുമാനം ഫാസിസ്റ്റ് വാഴ്ച്ചയാണെന്ന് എസ്ഡിപിഐ സംസ്ഥാന ജനറൽ സെക്രട്ടറി റോയ് അറയ്ക്കൽ. പ്രകടനം നടത്താൻ അനുമതിക്ക് 10,000 രൂപ വരെ ഫീസ് ഈടാക്കാനുള്ള തീരുമാനം ജനാധിപത്യവിരുദ്ധമാണ്.പ്രക്ഷോഭങ്ങളിലൂടെയും നവോത്ഥാന പോരാട്ടങ്ങളിലൂടെയും മുന്നോട്ട് വന്ന പ്രബുദ്ധമായ കേരളത്തിന്റെ സമര ചരിത്രത്തെ റദ്ദ് ചെയ്യാനുള്ള ശ്രമമാണിത്.വിമർശനങ്ങളോടും വിയോജിപ്പുകളോടുമുള്ള ഈ അസഹിഷ്ണുതയാണ് ഫാസിസം.പ്രതിഷേധങ്ങളെ ഭയക്കുന്നത് സ്വേഛാധിപത്യമാണ്. അവശ്യ സേവനങ്ങൾക്ക് ഫീസ് ഈടാക്കിഇടതു സർക്കാർ ജനാധിപത്യത്തിന് ഭീഷണിയായി മാറിക്കൊണ്ടിരിക്കുകയാണ്.വാഹനാപകടങ്ങളുമായി ബന്ധപ്പെട്ട രേഖകൾ മുതൽ മൈക്ക് പ്രവർത്തിപ്പിക്കുന്നതിനുള്ള അനുമതിക്ക് വരെ ഭീകരമായി…

Read More

തിരുവനന്തപുരത്ത് നിപ രോഗബാധ സംശയിച്ച മെഡിക്കൽ വിദ്വാർത്ഥിയുടെ ഫലം നെഗറ്റീവ് ; കാട്ടാക്കട സ്വദേശിയുടെ പരിശോധന ഫലം ഇന്ന് ലഭിക്കും.

തിരുവനന്തപുരം: തിരുവനന്തപുരത്ത് നിപ ആശങ്കയിൽ ആശ്വാസം. രോഗബാധ സംശയിച്ച തിരുവനന്തപുരത്ത് നിരീക്ഷണത്തിലായിരുന്ന മെഡിക്കൽ വിദ്യാർത്ഥിയുടെ ഫലം നെഗറ്റീവ്. തോന്നയ്ക്കൽ വൈറോളജി ഇൻസ്റ്റിറ്റ്യട്ടിൽ നടത്തിയ പരിശോധനയിലാണ് ഫലം നെഗറ്റീവായത്. തിരുവനന്തപുരത്ത് നിപ വൈറസ് ലക്ഷണങ്ങൾ പ്രകടിപ്പിച്ച ഒരാൾ കൂടി നിരീക്ഷണത്തിലുണ്ട്. കാട്ടാക്കട സ്വദേശിനിയും പരിശോധന ഫലം ഇന്ന് ലഭിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. 72 കാരിയായ കാട്ടാകട സ്വദേശിനിയുടെ അടുത്ത ബന്ധുക്കൾ കോഴിക്കോട് നിന്ന് തിരുവനന്തപുരത്ത് വന്നിരുന്നു. പിന്നാലെ ഇവർക്ക് പനിയുണ്ടായി. ഇതേ തുടർന്ന് മുൻകരുതൽ എന്ന നിലയിൽ ഇവരെ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial