കളിക്കുന്നതിനിടെ മതിലിടിഞ്ഞ് വീണു; താനൂരിൽ മൂന്നുവയസ്സുകാരന് ദാരുണാന്ത്യം

മലപ്പുറം: മുറ്റത്ത് കളിക്കുന്നതിനിടെ മതിലിടിഞ്ഞ് വീണ് മൂന്ന് വയസുകാരന് ദാരുണാന്ത്യം. മലപ്പുറം താനൂരിൽ ഇന്ന് രാവിലെയാണ് ദാരുണ സംഭവം നടന്നത്. ഫസൽ – അഫ്സിയ ദമ്പതികളുടെ മകൻ ഫർസീൻ ആണ് മരിച്ചത്. അമ്മയോടൊപ്പം കുഞ്ഞ് മുറ്റത്തേക്ക് ഇറങ്ങുകയായിരുന്നു. ശക്തമായ മഴയുമുണ്ടായിരുന്നു. നേരത്തെ തന്നെ മതിലിന് പ്രശ്നമുണ്ടായിരുന്നു എന്നാണ് നാട്ടുകാർ പറയുന്നത്. കളിക്കുന്നതിനിടെ കുഞ്ഞിന്റെ മുകളിലേക്ക് മതിൽ വീഴുകയായിരുന്നു. ഉടൻ തന്നെ കുഞ്ഞിനെ താനൂരിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

Read More

കണ്ണൂർ തളിമ്പറമ്പിൽ സിപിഐ – സിപിഎം സംഘർഷം; കാൽനട ജാഥയ്ക്ക് നേരെ ആക്രമണം

കണ്ണൂർ: തളിപ്പറമ്പിൽ സിപിഐ സിപിഎം സംഘർഷം.സിപിഐ ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി തളിപ്പറമ്പ് ലോക്കല്‍ കമ്മറ്റി സംഘടിപ്പിച്ച കാല്‍നടപ്രചാരണ ജാഥക്കിടയില്‍ ഇന്നലെ വെകുന്നേരം നാലരയോടെ കണികുന്നില്‍ വെച്ചായിരുന്നു സംഘര്‍ഷം.സിപിഎം വിട്ട് സിപിഐയില്‍ ചേര്‍ന്ന ഇപ്പോള്‍ സിപിഐ ജില്ലാ കൗണ്‍സില്‍ അംഗമായി പ്രവര്‍ത്തിക്കുന്ന കോമത്ത് മുരളീധരനെ കണികുന്നില്‍ പ്രസംഗിക്കാന്‍ അനുവദിക്കില്ലെന്ന് ആക്രോശിച്ച് എത്തിയ ഒരു സംഘം സിപിഎം പ്രവര്‍ത്തകര്‍ ബഹളം വെക്കുകയും സംഘര്‍ഷത്തിനിടയില്‍ കോമത്ത് മുരളീധരനെ പിടിച്ച് തള്ളുകയും ചെയ്തതായി സിപിഐ ആരോപിച്ചു. സിപിഎം ശക്തികേന്ദ്രമായ കണികുന്നില്‍ സിപിഐക്കാരില്ലെന്നും ഇവിടെ…

Read More

പ്രശസ്‌ത മാപ്പിളപ്പാട്ട് ഗായിക അസ്മ കൂട്ടായി അന്തരിച്ചു

തിരൂർ: മാപ്പിളപ്പാട്ട് ഗായിക അസ്മ കൂട്ടായി (51) അന്തരിച്ചു. രോഗബാധിതയായി തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കേയാണ് അന്ത്യം. നാല് പതിറ്റാണ്ടോളം മാപ്പിളപ്പാട്ട് രംഗത്ത് സജീവമായിരുന്ന ഗായിക അസ്മ. കലാ കുടുംബത്തിലെ അംഗമായ അസ്മ അഞ്ചാം വയസിലാണ് പാടിത്തുടങ്ങിയത്. പിതാവ് ചാവക്കാട് ഖാദർ ഭായ് ഗായകനും തബലിസ്റ്റുമായിരുന്നു. മാതാവ് ആമിന ബീവിയും ഗായികയായിരുന്നു. തബലിസ്റ്റായ മുഹമ്മദലി എന്ന ബാവയാണ് ഭർത്താവ് ലവ് എഫ്.എം എന്ന ചിത്രത്തിൽ അസ്മ പിന്നണി പാടിയിട്ടുണ്ട്. മയ്യിത്ത് തിരൂരിനടത്ത് നിറമരുതൂർ ജനതാ ബസാറിലെ വീട്ടിൽ…

Read More

മദ്യലഹരിയിൽ യുവതിയെ മർദ്ദിച്ച സംഭവത്തിൽ നടക്കാവ് എസ്ഐ വിനോദ് കുമാറിന് സസ്പെൻഷൻ

കോഴിക്കോട്: മദ്യലഹരിയിൽ യുവതിയെ മർദ്ദിച്ച സംഭവത്തിൽ നടക്കാവ് എസ്ഐയ്ക്ക് സസ്പെൻഷൻ. സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആണ് എസ്ഐ വിനോദ് കുമാറിനെതിരെ നടപടിയെടുത്തത്. അത്തോളി സ്വദേശിയായ യുവതിയോട് ഇദ്ദേഹം മോശമായി പെരുമാറിയെന്ന് കോഴിക്കോട് റൂറൽ പൊലീസ് നൽകിയ റിപ്പോർട്ട് അനുസരിച്ചാണ് നടപടി. അത്തോളി സ്വദേശിയായ യുവതിയോട് എസ് ഐ വിനോദ് കുമാർ മോശമായി പെരുമാറിയെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. യുവതിയുടെ പരാതിയിൽ പറയുന്ന കാര്യങ്ങളിൽ വസ്തുതയുണ്ടെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സ്ത്രീത്വത്തെ അപമാനിക്കുകയും , ആയുധമുപയോഗിച്ച് മർദിക്കുകയും ചെയ്തത്…

Read More

നിമസഭയുടെ ഒൻപതാം സമ്മേളനം ഇന്നു മുതൽ ; ചാണ്ടി ഉമ്മൻ എം എൽ എ യായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും.

നിയമസഭയുടെ ഒന്‍പതാം സമ്മേളനം ഇന്ന് പുനഃരാരംഭിക്കും. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്ന സമ്മേളനത്തിനാണ് തുടക്കമാകുന്നത്. ചാണ്ടി ഉമ്മന്‍ ഇന്നു രാവിലെ 10 മണിക്ക് എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്യും. പിതാവിന്റെ ചരമോപചാരത്തിനും അദ്ദേഹത്തിന്റെ മരണം മൂലം ഒഴിവുവന്ന മണ്ഡലത്തില്‍ വിജയിച്ച മകന്റെ സത്യപ്രതിജ്ഞയ്ക്കും സാക്ഷ്യം വഹിക്കുന്നുവെന്ന പ്രത്യേകതയും പതിനഞ്ചാം കേരള നിയമസഭയുടെ ഒന്‍പതാം സമ്മേളനത്തിനുണ്ട്. ഈ മാസം 14 വരെ ചേരുന്ന നാല് ദിവസത്തെ നിയമസഭ സമ്മേളനത്തില്‍ പുതുപ്പള്ളിയില്‍ പിണറായി സര്‍ക്കാരിനെതിരായ ജനവിധിയെന്ന് ചൂണ്ടിക്കാട്ടി സഭയില്‍ ആഞ്ഞടിക്കാനാണ്…

Read More

വാഴത്തോപ്പ് ഇനി സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരത പഞ്ചായത്ത് ;ഇ-മുറ്റം ഡിജിറ്റല്‍ സാക്ഷരതാ പദ്ധതി പൂര്‍ത്തീകരണ പ്രഖ്യാപനം നടത്തി

സംസ്ഥാനത്ത് ഇ-മുറ്റം ഡിജിറ്റല്‍ സാക്ഷരതാ പദ്ധതി പൂര്‍ത്തീകരിച്ച ആദ്യ ഗ്രാമപഞ്ചായത്തായി വാഴത്തോപ്പ്. സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കിയ ഇ-മുറ്റം ഡിജിറ്റല്‍ സാക്ഷരതാ പദ്ധതിയുടെ പൂര്‍ത്തീകരണ പ്രഖ്യാപനം പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് പോള്‍ നിര്‍വഹിച്ചു. പദ്ധതി പൂര്‍ത്തീകരണ പ്രഖ്യാപനച്ചടങ്ങും ലോക സാക്ഷരതാ ദിനാചരണവും വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് പോള്‍ ഉദ്ഘാടനം ചെയ്തു. ഡിജിറ്റല്‍ സാക്ഷരത നേടിയില്ലെങ്കില്‍ മുന്നോട്ട് പോകാന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നും ഈ പശ്ചാത്തലത്തിലാണ് ഇ-മുറ്റം പോലുള്ള ഡിജിറ്റല്‍ സാക്ഷരത പദ്ധതികള്‍…

Read More

വനിത എം.എൽ.എയെ തടഞ്ഞുവെച്ച് കയ്യേറ്റം; നിയമസഭാ കയ്യാങ്കളി കേസിൽ രണ്ട് മുൻ എം.എൽ.എമാരെ കൂടി പ്രതിചേർക്കും

തിരുവനന്തപുരം: വനിതാ എം.എൽ.എയെ തടഞ്ഞുവെന്ന് കുറ്റത്തിന് നിയമസഭാ കയ്യാങ്കളി കേസിൽ രണ്ട് മുൻകൂർ എം.എൽ.എമാരെക്കൂടി പ്രതിചേര് ത്തു. എം.എ വാഹിദ്, ശിവദാസൻ നായർ എന്നിവർക്കെതിരെയാണ് ക്രൈം ബ്രാഞ്ച് കേസ് എടുക്കാൻ ഒരുങ്ങുന്നത്. മുൻ എം.എൽ.എ ജമീല പ്രകാശത്തെ അന്യായമായി തടഞ്ഞുവെച്ച് കയ്യേറ്റം ചെയ്തു എന്നതാണ് കുറ്റം. 2015 മാർച്ച് 13ന് ബാർകോഴ വിവാദം കത്തിനിൽക്കെ ധനമന്ത്രി കെ.എം. മാണിയുടെ ബജറ്റ് അവതരണം തടസ്സപ്പെടുത്താനാണ് നിയസമഭയിൽ അന്നത്തെ പ്രതിപക്ഷത്തെ ഇടതു എം.എൽ.എമാർ അഴിഞ്ഞാടിയത്. പ്രതിപക്ഷം സ്പീക്കറുടെ കസേരയടക്കം മറിച്ചിട്ടു….

Read More

ചക്രവാതച്ചുഴി ശക്തമായ മഴയ്ക്ക് സാധ്യത; ആറു ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. മധ്യപ്രദേശിന് മുകളിൽ രൂപപ്പെട്ട ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായാണ് മഴ കനത്തത്. മധ്യ, തെക്കൻ കേരളത്തിലാണ് കൂടുതൽ മഴ സാധ്യതയുള്ളതെന്ന് കാലാവസ്ഥാ വിഭാഗം അറിയിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്. ആറു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലാണ് മഞ്ഞ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുള്ളത്. അടുത്ത ദിവസങ്ങളിലും സംസ്ഥാനത്ത് മഴ തുടരും. മലയോരമേഖലകളിൽ ജനങ്ങൾ അതീവ ജാ ഗ്രത…

Read More

എ.ഐ ക്യാമറകള്‍ ഡ്രോണില്‍ സ്ഥാപിച്ച് നിരീക്ഷണം നടത്താനൊരുങ്ങി മോട്ടോർ വാഹന വകുപ്പ്

കൊച്ചി : എ.ഐ ക്യാമറകള്‍ ഡ്രോണില്‍ സ്ഥാപിച്ച് നിരീക്ഷണം നടത്താനൊരുങ്ങി മോട്ടോർ വാഹന വകുപ്പ്. ഇതു സംബന്ധിച്ച് സംസ്ഥാന സർക്കാർ മോട്ടോർ വാഹന വകുപ്പിന് അനുമതി നൽകി. ഒരു ജില്ലയിൽ പത്ത് ഡ്രോൺ എ.ഐ ക്യാമറകളായിരിക്കും സ്ഥാപിക്കുക. ക്യാമറകൾ സ്ഥാപിച്ച സ്ഥലത്ത് മാത്രം നിയമം പാലിക്കുന്നതും ഇല്ലാത്ത ഇടങ്ങളിൽ നിയമലംഘനങ്ങൾ വർധിക്കുന്നതും ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഡ്രോൺ എ.ഐ ക്യാമറകൾ സ്ഥാപിക്കാൻ മോട്ടാർ വാഹനവകുപ്പ് തീരുമാനിച്ചത്. കഴിഞ്ഞ മാസം ഇതു സംബന്ധിച്ച് സർക്കാരിന് വകുപ്പ് ശിപാർശ നൽകിയിരുന്നു. തുടർന്ന് സർക്കാർ…

Read More

സംസ്ഥാനത്തെ റേഷൻ വ്യാപാരികൾ സമരത്തിലേക്ക്; സെപ്റ്റംബർ പതിനൊന്നിന് കടകൾ അടച്ചിടും

തിരുവനന്തപുരം: സംസ്ഥാനത്തെ വ്യാപകമായി റേഷൻ വ്യാപാരികൾ വീണ്ടും സമരത്തിലേക്ക്. ഇന്ന് ഭക്ഷ്യമന്ത്രിയുമായുള്ള യോഗത്തിൽ അനുകൂല നടപടികള്‍ ഉണ്ടായില്ലെങ്കിൽ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങുമെന്നും കേരള സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ ഭാരവാഹികള്‍ കോഴിക്കോട് പറഞ്ഞു. കിറ്റ് വിതരണത്തിൽ വ്യാപാരികള്‍ക്ക് നൽകാനുള്ള 11 മാസത്തെ കുടിശിക നൽകുക, വേതന പാക്കേജ് പരിഷ്ക്കരിക്കുക,ഇ പോസ് യന്ത്രത്തിന് നിരന്തരമുണ്ടാകുന്ന തകരാറുകള്‍ പൂർണമായി പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം.സെപ്റ്റംബർ 11ന് സംസ്ഥാനവ്യാപകമായി റേഷൻ കടകള്‍ അടച്ചിടും

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial