സംസ്ഥാനത്ത് ഇന്ന് പൊതു അവധി, രണ്ട് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ച് സർക്കാർ

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നിര്യാണത്തിൽ സംസ്ഥാനത്ത് ഇന്ന് പൊതു അവധി പ്രഖ്യാപിച്ചു. രണ്ടു ദിവസത്തെ ഔദ്യോഗിക ദുഃഖാചരണത്തിനും സർക്കാർ ഉത്തരവിട്ടിട്ടുണ്ട്. ബെംഗളൂരു ചിന്മയ മിഷന്‍ ആശുപത്രിയിലായിരുന്നു ഉമ്മൻചാണ്ടിയുടെ അന്ത്യം. ക്യാന്‍സര്‍ ബാധിതനായി ചികിത്സയിലായിരുന്നു. പുലർച്ചെ 4.25-നായിരുന്നു മരണം. മകന്‍ ചാണ്ടി ഉമ്മനാണ് വാര്‍ത്ത ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചത്.

Read More

ഉമ്മന്‍ ചാണ്ടി അന്തരിച്ചു; വിട പറഞ്ഞത് കേരള രാഷ്ട്രീയത്തിലെ പകരം വെക്കാനില്ലാത്ത നേതാവ്

കേരളം കണ്ട ഏറ്റവും ജനകീയരായ രാഷ്ട്രീയ നേതാക്കളിൽ ഒരാളാണ് അടുപ്പുമുള്ളവർ കുഞ്ഞൂഞ്ഞ് എന്ന് വിളിക്കുന്ന ഉമ്മൻചാണ്ടി. ഒരേ മണ്ഡലത്തില്‍ നിന്ന് തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ കാലം നിയമസഭാംഗമായ നേതാവ് എന്ന ബഹുമതിയും ഉമ്മൻ ചാണ്ടിക്ക് സ്വന്തം. 27ാം വയസില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായിരിക്കെയാണ് ഉമ്മന്‍ ചാണ്ടി ആദ്യമായി മത്സര ഗോദയിലിറങ്ങുന്നത്. ദേശീയ തലത്തില്‍ കോണ്‍ഗ്രസ് വലിയൊരു പിളര്‍പ്പ് നേരിട്ട് നില്‍ക്കുന്ന സമയം. പുതുപ്പള്ളിയാകട്ടെ സി പിഎമ്മിന്റെ സിറ്റിങ് സീറ്റും. മണ്ഡലത്തില്‍ രണ്ടാം സ്ഥാനത്ത് എത്തിയാലും വിജയിച്ചതായി…

Read More

പീഡനത്തിരയായ പതിമൂന്നുകാരി അസുഖബാധിതയായി മരിച്ചു; തിരുവല്ലയിലെ പീഡനത്തിൽ മുഖ്യപ്രതി പിടിയിൽ

തിരുവല്ല: തിരുവല്ലയിൽ പതിമൂന്നുകാരിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ മുഖ്യപ്രതി പിടിയിൽ. കുന്നന്താനം പാലയ്ക്കാത്തകിടി മഠത്തിൽ കാവ് ക്ഷേത്രത്തിന് സമീപം ആഞ്ഞിലിമൂട്ടിൽ വീട്ടിൽ ഇട്ടി എന്ന് വിളിക്കുന്ന ജിബിൻ ജോണിനെ (26) ആണ് തിരുവല്ല ഡിവൈഎസ്പി എസ് അഷാദിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. ആറുമാസം മുമ്പായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. കീഴ്വായ്പൂർ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ കുമളി തോട്ടയ്ക്കാട് വില്ലേജിൽ കൈലാസ മന്ദിരത്തിൽ വിഷ്ണു സുരേഷ് ( 26 ) നെ മാർച്ച്…

Read More

പത്തനംതിട്ട കോന്നിയിൽ പുലിയിറങ്ങി; ആടിനെ കടിച്ചു കൊന്നു; പരിഭ്രാന്തിയിൽ നാട്ടുകാർ

കോന്നി: പത്തനംതിട്ട കോന്നിയിൽ പുലിയുടെ ആക്രമണത്തിൽ ആട് ചത്തു. വരിക്കാഞ്ഞേലിൽ കിടങ്ങിൽ വീട്ടിൽ അനിലിൻറെ ആടിനെയാണ് പുലി കടിച്ചു കൊന്നത്. രാത്രി 12 മണിക്കായിരുന്നു സംഭവം. ആടിന്റെ ബഹളം കേട്ടെത്തിയ വീട്ടുകാർ പുലി ആടിനെ ആക്രമിക്കുന്നതാണ് കണ്ടത്.തുടർന്ന് വീട്ടുകാർ ബഹളം വെച്ചതോടെ പുലി ആടിനെ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. രണ്ട് ആടുകളെ കാണാനില്ല. തുടർന്ന് വിവരം അറിയിച്ചതിനെ തുടർന്ന് ഞള്ളൂർ താലൂക്ക് റെഞ്ചിലെ ഫോറസ്റ്റ് ഉദ്യോഗസ്ഥർ അറിയിച്ചു. പ്രദേശത്ത് പുലിയുടെ ഉണ്ടെന്ന് പ്രദേശവാസികൾ അറിയിച്ച സാഹചര്യത്തിൽ കാമറയും കൂടും…

Read More

നെല്ല് സംഭരണം: ബാങ്കിംഗ് കൺസോർഷ്യവുമായി 400 കോടി രൂപ ലഭ്യമാക്കാൻ ധാരണയായി

2022-23 സീസണിൽ കർഷകരിൽ നിന്ന് ശേഖരിച്ച നെല്ലിന്റെ വില മുഴുവനും കൊടുത്തു തീർക്കുന്നതിന് ആവശ്യമായ 400 കോടി രൂപ കൂടി വായ്പയായി അനുവദിയ്ക്കാൻ ബാങ്കിംഗ് കൺസോർഷ്യവുമായി ധാരണയായതായി ഭക്ഷ്യ, സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി. ആർ. അനിൽ അറിയിച്ചു. 2023 മാർച്ച് 28 വരെ സംഭരിച്ച നെല്ലിന്റെ തുക പൂർണ്ണമായും നൽകിയിരുന്നു. മെയ് 15 വരെ പി.ആർ.എസ് നല്കിയ നെല്ലിന്റെ വില കർഷകർക്ക് നിലവിൽ വിതരണം ചെയ്തുവരികയാണ്. മെയ് 15 ന് ശേഷം ശേഖരിച്ച നെല്ലിന്റെ…

Read More

ഏക സിവിൽകോഡ് വിഷയത്തിൽ എംപിമാർ പാർലമെന്റിൽ ഏകകണ്ഠമായ അഭിപ്രായം സ്വീകരിക്കണമെന്നു മുഖ്യമന്ത്രി

തിരുവനന്തപുരം: ഏക സിവിൽകോഡ് വിഷയത്തിൽ എംപിമാർ പാർലമെന്റിൽ ഏകകണ്ഠമായ അഭിപ്രായം സ്വീകരിക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഈ മാസം 20നാണ് പാർലമെന്റിന്റെ മഴക്കാല സമ്മേളനം ആരംഭിക്കുന്നത്. ഇതിനു മുന്നോടിയായി മുഖ്യമന്ത്രി എംപിമാരുടെ യോഗം വിളിച്ചു ചേർത്തു. ഈ യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്തെ നാനാജാതിമതസ്ഥരുടെയും ജനവിഭാഗങ്ങളുടെയും അഭിപ്രായങ്ങള്‍ വേണ്ട രീതിയില്‍ സ്വരൂപിക്കാതെ നടത്തുന്ന ഇത്തരം പ്രഖ്യാപനങ്ങള്‍ മത ന്യൂനപക്ഷങ്ങളുടെ ഇടയില്‍ വലിയ ആശങ്ക ഉയര്‍ത്തിയിരിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. വ്യക്തിനിയമങ്ങളുടെ കാര്യത്തില്‍ ആവശ്യമായ ചര്‍ച്ചകള്‍ നടത്താതെ തിടുക്കത്തില്‍…

Read More

ഫ്രീഡം ഫെസ്റ്റ് ആഗസ്റ്റ് 12 മുതൽ

ആഗസ്റ്റ് 12 മുതൽ 15 വരെ തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ നടക്കുന്ന ‘ഫ്രീഡം ഫെസ്റ്റ് 2023: നോളഡ്ജ് ഇന്നൊവേഷൻ ടെക്‌നോളജി’ രാജ്യാന്തര സമ്മേളനത്തിന്റെ പ്രചാരണ പരിപാടികൾ പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. പത്തോളം വേദികളിൽ വിവിധ സെഷനുകളായി നടക്കുന്ന ഫ്രീഡം ഫെസ്റ്റ് 2023-ൽ കെ-ഡിസ്‌ക്, കൈറ്റ്, ഡിജിറ്റൽ യൂണിവേഴ്‌സിറ്റി, സ്റ്റാർട്ട്അപ് മിഷൻ, ഐ.ടി. മിഷൻ, ഐസിഫോസ്, സി-ഡിറ്റ് തുടങ്ങി പതിനെട്ട് സർക്കാർ സ്ഥാപനങ്ങളും യുണിസെഫ്, ഡി.എ.കെ.എഫ്, ഫ്രീ സോഫ്റ്റ് വെയർ മൂവ്‌മെന്റ് ഓഫ് ഇന്ത്യ,…

Read More

സംസ്ഥാനത്തെ തെരുവു നായ പ്രശ്നത്തിൽ ശാശ്വത പരിഹാരം വേണം :സുപ്രീം കോടതി

സംസ്ഥാനത്തെ അലട്ടുന്ന തെരുവ് നായ വിഷയത്തിൽ ശ്വാശ്വതമായി പരിഹാരം വേണമെന്ന് വാക്കാൽ പരാമർശിച്ച് സുപ്രീം കോടതി. സംസ്ഥാന ബാലാവകാശ കമ്മിഷനും കണ്ണൂർ ജില്ലാ പഞ്ചായത്തു സമർപ്പിച്ച ഹർജി പരിഗണിക്കവേയാണ് കോടതിയുടെ പരാമർശം. ഹർജികൾ ഓഗസ്റ്റ് 16ന് പരിഗണിക്കാനായി മാറ്റി. സംസ്ഥാനത്ത് തെരുവ് നായയുടെ അക്രമം, പ്രത്യേകിച്ച് കുട്ടികൾക്കു നേരെയുള്ളത് കൂടിവരികയാണെന്നും അതിന് എത്രയും പെട്ടെന്ന് പരിഹാരം കാണാൻ നിർദേശിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു. വളരെയധികം അക്രമകാരികളായ തെരുവുനായ്ക്കളെ ദയാവധം ചെയ്യാൻ അനുവദിക്കണമെന്ന് കണ്ണൂർ ജില്ലാ പഞ്ചായത്ത് സമർപ്പിച്ച ഹർജിയിൽ…

Read More

മന്ത്രിസഭാ യോഗ തീരുമാനങ്ങൾ

ആശ്രിത നിയമനം: ഉറപ്പുകൾ പാലിക്കാത്ത ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് 25 % തുക പിടിക്കും സമാശ്വാസ തൊഴിൽദാന പദ്ധതി പ്രകാരം മരണമടഞ്ഞ ജീവനക്കാരുടെ ആശ്രിതരെ സംരക്ഷിക്കാം എന്ന സമ്മതമൊഴി നൽകി സർക്കാർ സർവ്വീസിൽ പ്രവേശിച്ച ശേഷം വ്യവസ്ഥ ലംഘിക്കുന്ന ജീവനക്കാർക്കെതിരെ സർക്കാർ നടപടി എടുക്കും. ആശ്രിതരെ സംരക്ഷിക്കാത്ത ജീവനക്കാരുടെ പ്രതിമാസ അടിസ്ഥാന ശമ്പളത്തിൽ നിന്ന് 25 ശതമാനം തുക പിരിച്ചെടുത്ത് അർഹരായ ആശ്രിതർക്ക് നൽകാൻ നിയമനാധികാരികളെ അധികാരപ്പെടുത്തി ഉത്തരവ് പുറപ്പെടുവിക്കും. സമാശ്വാസ തൊഴിൽദാന പദ്ധതി പ്രകാരം ജോലിയിൽ…

Read More

സ്കൂൾ കുട്ടികളുമായി വരികയായിരുന്ന ഓട്ടോയിൽ പന്നി ഇടിച്ചു; വനിത ഓട്ടോ ഡ്രൈവർ മരിച്ചു.

പാലക്കാട്: സ്കൂൾ കുട്ടികളുമായി വന്ന ഓട്ടോയിൽ പന്നി ഇടിച്ച് വനിത ഓട്ടോ ഡ്രൈവർ മരിച്ചു. വക്കാല സ്വദേശിനി വിജിഷ (35) ആണ് മരിച്ചത്.ഇന്ന് രാവിലെ എട്ട് മണിയോടെയാണ് അപകടം ഉണ്ടായത്. ഓടംതോട് ഭാഗത്ത് നിന്നും സ്കൂൾ കുട്ടികളുമായി വരികയായിരുന്ന ഓട്ടോയിൽ കരിങ്കയം പള്ളിക്ക് സമീപം വച്ച് പന്നി ഇടിക്കുകയായിരുന്നു. ഇതേ തുടർന്ന് നിയന്ത്രണം വിട്ട് ഓട്ടോ മറിയുകയായിരുന്നുവെന്ന് പ്രദേശവാസികൾ പറഞ്ഞു. ഓട്ടോയിൽ ഉണ്ടായിരുന്ന മൂന്ന് കുട്ടികൾക്ക് നിസാര പരിക്ക് പറ്റിയതിനെ തുടർന്ന് മംഗലംഡാമിലെ ഹെൽത്ത്‌ വിഷൻ മെഡിക്കൽ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial