
സെൻസർ ബോർഡിന്റെ കൈയിലുള്ള ആൺ-പെൺ ദൈവങ്ങളുടെ പട്ടിക ആവശ്യപ്പെട്ടുകൊണ്ട് വിവരാവകാശ നിയമപ്രകാരം അപേക്ഷ
സെൻസർ ബോർഡിന്റെ കൈയിലുള്ള ആൺ-പെൺ ദൈവങ്ങളുടെ പട്ടിക ആവശ്യപ്പെട്ടുകൊണ്ട് വിവരാവകാശ നിയമപ്രകാരം അപേക്ഷ. അഡ്വ.ഹരീഷ് വാസുദേവനാണ് ഇതുസംബന്ധിച്ച് അപേക്ഷ നൽകിയത്. ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള എന്ന സിനിമയുടെ പേരിനെ ചൊല്ലി സെൻസർ ബോർഡ് ഉയർത്തിയ തടസങ്ങൾ കോടതി കയറിയതിനു പിന്നാലെയാണ് വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷ നൽകിയിരിക്കുന്നത്.മുംബൈയിലെ സെൻസർ ബോർഡ് ആസ്ഥാനത്താണ് അപേക്ഷ നൽകിയത് ബോർഡിന്റെ പക്കലുള്ള ഇന്ത്യയിലെ ആൺ ദൈവങ്ങളുടേയും പെൺ ദൈവങ്ങളുടേയും പട്ടികയാണ് കേരള ഹൈക്കോടതിയിലെ അഭിഭാഷകനായ ഹരീഷ് വാസുദേവൻ ആവശ്യപ്പെട്ടിരിക്കുന്നത്. തുടങ്ങാനിരിക്കുന്ന…