മഞ്ചേശ്വരത്ത് വോർക്കാടിയിൽ അമ്മയെ തീ കൊളുത്തി കൊന്ന സംഭവത്തിൽ മകനും പ്രതിയുമായ മെൽവിൻ പിടിയിൽ

മഞ്ചേശ്വരം: മഞ്ചേശ്വരത്ത് വോർക്കാടിയിൽ അമ്മയെ തീ കൊളുത്തി കൊന്ന സംഭവത്തിൽ മകനും പ്രതിയുമായ മെൽവിൻ പിടിയിൽ. വോർക്കാടി സ്വദേശി ഹിൽഡ ഡിസൂസ എന്ന 60 വയസുകാരിയാണ് കൊല്ലപ്പെട്ടത്. ഉഡുപ്പി കുന്ദാപുരയിൽ വെച്ചാണ് പ്രതിയായ മെൽവിനെ പിടികൂടിയത്. അമ്മയെ കൊലപ്പെടുത്തിയതിന് ശേഷം തീ കൊളുത്തിയതായാണ് പ്രാഥമിക നിഗമനം. കൊലപാതകത്തിന് പിന്നാലെ ഇയാൾ ഒളിവിൽ പോയിരുന്നു. ഹിൽഡ ഉറങ്ങികിടക്കുമ്പോഴായിരുന്നു സംഭവം. അയൽക്കാരിയായ ലൊലിറ്റ എന്ന യുവതിയേയും മെൽവിൻ തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ചെങ്കിലും ഇവർ പൊള്ളലുകളോടെ രക്ഷപ്പെട്ടു. ലൊലിറ്റ ഗുരുതരാവസ്ഥയിൽ…

Read More

3 ജില്ലകളില്‍ റെഡ് അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം. 3 ജില്ലകളില്‍ റെഡ് അലേര്‍ട്ട്. ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലാണ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, കോഴിക്കോട് ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ യെല്ലോ അലേര്‍ട്ടാണ്. ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ചക്രവാതച്ചുഴി രൂപപ്പെട്ടിരുന്നു. അത് ന്യൂനമര്‍ദമായി മാറി. ഇതിന്റെ സ്വാധീനഫലമായാണ് സംസ്ഥാനത്ത് കനത്ത മഴ ലഭിച്ചുകൊണ്ടിരിക്കുന്നത്. മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും കടല്‍ക്ഷോഭത്തിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു. അതേസമയം, നാളെയും…

Read More

കാവിക്കൊടിയേന്തി പട്ടുസാരിയുടുത്ത ഭാരതാംബയെ രാജ്യം അംഗീകരിച്ചിട്ടില്ലെന്നും അതിനെ അംഗീകരിപ്പിച്ചെടുക്കാൻ ഗവർണ്ണർ ശ്രമിക്കുകയാണെന്നും മന്ത്രി ആരോപിച്ചു

തിരുവനന്തപുരം: ഗവർണ്ണർ വിഭാഗീയത സൃഷ്ടിക്കാൻ ശ്രമിക്കുന്നുവെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു. കാവിക്കൊടിയേന്തി പട്ടുസാരിയുടുത്ത ഭാരതാംബയെ രാജ്യം അംഗീകരിച്ചിട്ടില്ലെന്നും അതിനെ അംഗീകരിപ്പിച്ചെടുക്കാൻ ഗവർണ്ണർ ശ്രമിക്കുകയാണെന്നും മന്ത്രി ആരോപിച്ചു. കാവികൊടിയേന്തിയ ഭാരതാംബയെ നമ്മുടെ സംസ്ഥാനം അംഗീകരിക്കില്ല. സർവ്വകലാശാല മതേതര വേദിയാണ്, അതിന് നേതൃത്വം കൊടുക്കേണ്ട ചാൻസിലർ വിഭാഗീയത സൃഷ്ടിക്കാൻ ശ്രമിക്കുകയാണ് സർവ്വകലാശാല നിയമപരമായി ഇക്കാര്യം പരിശോധിക്കും അത് അവർക്കുള്ള അധികാരമാണെന്നും മന്ത്രി പറഞ്ഞു. അതേസമയം, സെനറ്റ് ഹാളില്‍ ഇന്നലെ നടന്ന സംഘർഷത്തെ തുടര്‍ന്നുണ്ടായ നാശ നഷ്ടങ്ങളുടെ കണക്ക് എടുക്കാൻ…

Read More

കേരള സർവകലാശാല സെനറ്റ് ഹാളിന്റെ അകത്തും പുറത്തും സംഘർഷം; സ്ഥലത്ത് എസ്എഫ്ഐ- പോലീസ് കയ്യാങ്കളി; പ്രതിഷേധിച്ച് കെ എസ് യു പ്രവർത്തകരും

തിരുവനന്തപുരം: കേരള സര്‍വകലാശാല സെനറ്റ് ഹാളില്‍ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ പങ്കെടുത്ത പരിപാടിയില്‍ കാവിക്കൊടിയേന്തിയ ‘ഭാരതാംബ’ ചിത്രം. അടിയന്തരാവസ്ഥയുടെ അന്‍പതാണ്ടുകള്‍ എന്ന പേരില്‍ പത്മനാഭ സേവാഭാരതി എന്ന സംഘടന സംഘടിപ്പിച്ച പരിപാടിയിലാണ് ചിത്രം ഉള്‍പ്പെടുത്തിയത്. ചിത്രം മാറ്റിയില്ലെങ്കില്‍ പരിപാടി നടത്താന്‍ കഴിയില്ലെന്ന് സര്‍വകലാശാല രജിസ്ട്രാര്‍ നിലപാട് സ്വീകരിച്ചെങ്കിലും പൊലീസിന്റെ ശക്തമായ സുരക്ഷയില്‍ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ പരിപാടിയില്‍ പങ്കെടുത്തു. ഈ സമയം സര്‍വകലാശാലയുടെ പുറത്ത് ശക്തമായ പ്രതിഷേധവുമായി എസ്എഫ്‌ഐ, കെഎസ്‌യു സംഘടനകള്‍ അണിനിരന്നു. അടിയന്തരാവസ്ഥയുടെ അന്‍പതാം വാര്‍ഷിക…

Read More

സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് സീമാ വിനീത് വിവാഹിതയായി

ട്രാൻസ്ജെൻഡർ സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് സീമാ വിനീത് വിവാഹിതയായി. സാമൂഹികമാധ്യമങ്ങളിലൂടെ സീമ തന്നെയാണ് വിവാഹ ചിത്രങ്ങൾ പങ്കുവെച്ചത്. നിശാന്താണ് സീമയുടെ ജീവിതപങ്കാളി. കഴിഞ്ഞദിവസം ഇരുവരുമൊന്നിച്ചുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങളും സീമ പങ്കുവെച്ചിരുന്നു. വെള്ള ലെഹങ്കയാണ് സീമാ വിനീതിന്റെ വിവാഹവേഷം. പച്ചയും വെള്ളയും കല്ലുകൾ പതിച്ച മാലകളും കമ്മലും വളകളും അഴകിന് മാറ്റേകി. ലളിതമായ മേക്കപ്പാണുണ്ടായിരുന്നത്. സീമയോട് യോജിക്കും വിധം അതേ നിറത്തിലുള്ള കുർത്തയാണ് നിശാന്ത് ധരിച്ചത്. ഒപ്പം തന്റെ പ്രിയതമയ്ക്ക് സമാനമായി പച്ചയും വെള്ളയും മുത്തുകളുള്ള മാലയുമുണ്ടായിരുന്നു. സമൂഹമാധ്യമത്തിലെത്തി…

Read More

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു

ഇടുക്കി: ജില്ലയിൽ കനത്ത മഴയും കാറ്റും തുടരുന്ന സാഹചര്യത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (ജൂൺ -26) അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ പ്രഖ്യാപിച്ചു.  അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ, ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടുകൾ, കേന്ദ്രീയ വിദ്യാലയം ഉൾപ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. എന്നാൽ ജില്ലയിൽ പ്രവർത്തിക്കുന്ന റസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സാധാരണ പോലെ പ്രവർത്തിക്കാം. ഇവർക്ക് അവധി ബാധകമല്ല.  നാളത്തെ നഷ്ടപെടുന്ന പഠന സമയം…

Read More

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു

ഇടുക്കി: ജില്ലയിൽ കനത്ത മഴയും കാറ്റും തുടരുന്ന സാഹചര്യത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (ജൂൺ -26) അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ പ്രഖ്യാപിച്ചു.  അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ, ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടുകൾ, കേന്ദ്രീയ വിദ്യാലയം ഉൾപ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. എന്നാൽ ജില്ലയിൽ പ്രവർത്തിക്കുന്ന റസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സാധാരണ പോലെ പ്രവർത്തിക്കാം. ഇവർക്ക് അവധി ബാധകമല്ല.  നാളത്തെ നഷ്ടപെടുന്ന പഠന സമയം…

Read More

യൂണിഫോമിൽ കുത്തി വരച്ചത് ചോദ്യംചെയ്തു; പ്ലസ്ടു വിദ്യാർത്ഥിക്ക് സഹപാഠികളുടെ ക്രൂരമർദനം, കേസെടുത്ത് പൊലീസ്

പത്തനംതിട്ട ; പത്തനംതിട്ടയിൽ പ്ലസ്ടു വിദ്യാർത്ഥിയെ സഹപാഠികൾ മർദ്ദിച്ച സംഭവത്തിൽ അഞ്ച് സഹപാഠികൾക്കെതിരെ കേസ്. യൂണിഫോമിന് പിന്നിൽ പേന ഉപയോഗിച്ച് കുത്തി വരച്ചത് ചോദ്യം ചെയ്ത പ്ലസ്ടു വിദ്യാർത്ഥിയെയാണ് സഹപാഠികൾ അഞ്ച് സഹപാഠികൾ ചേർന്ന് മർദ്ദിച്ചത്. സഹപാഠികളായ അഞ്ച് വിദ്യാർഥികൾക്കെതിരെ പെരുമ്പെട്ടി പൊലീസാണ് കേസെടുത്തത്. വിദ്യാർത്ഥിയുടെ മാതാവ് നൽകിയ പരാതിയിലാണ് പൊലീസ് ക്രിമിനൽ കേസെടുത്തത്. എഴുമറ്റൂർ ഗവ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയായ എഴുമറ്റൂർ ഊന്നുകല്ലിൽ പുത്തൻ വീട്ടിൽ അഭിനവ് പിള്ളയ്ക്കാണ് സഹപാഠികളുടെ മർദ്ദനം…

Read More

എം.ആർ അജിത് കുമാറിനെ സംസ്ഥാന പൊലീസ് മേധാവിയാക്കരുതെന്ന് ബിനോയ് വിശ്വം

തിരുവനന്തപുരം: യുഡിഎഫിലേക്കുള്ള അടൂർ പ്രകാശിൻ്റെ ക്ഷണം തള്ളി സിപിഐ. അടൂർ പ്രകാശിൻ്റെ ക്ഷണം കേട്ട് ചിരിവന്നുവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. മോദി സ്തുതി നടത്തുന്ന ആളുകൾ ബിജെപിയിലേക്ക് പോകാതിരിക്കാനാണ് കോൺഗ്രസ് നോക്കേണ്ടതെന്നും ബിനോയ് വിശ്വം പ്രതികരിച്ചു. എം.ആർ അജിത് കുമാറിനെ സംസ്ഥാന പൊലീസ് മേധാവിയാക്കരുതെന്ന് ബിനോയ് വിശ്വം പറഞ്ഞു. തൃശൂർ പൂരത്തിനിടെ പ്രശ്നങ്ങളുണ്ടായപ്പോൾ മന്ത്രിയുടെ ഫോൺ ഒരു തവണ പോലും എടുക്കാത്ത ആളാണ് എം.ആർ അജിത് കുമാറെന്നും എന്നാൽ ആർഎസ്‌എസ് നേതാക്കളെ അദ്ദേഹം…

Read More

സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു. ഇന്ന് പവന് 200 രൂപയാണ് കുറഞ്ഞത്. 72,560 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില. 25 രൂപ കുറഞ്ഞ് ഒരു ഗ്രാം സ്വർണത്തിന്റെറെ വില 9070 രൂപയായി. ഇന്നലെ രണ്ടു ഘട്ടങ്ങളിലായി 1080 രൂപ കുറഞ്ഞതോടെയാണ് സ്വർണവില 73,000ൽ താഴെയെത്തിയത്. മൂന്ന് ദിവസത്തിനിടെ 1300 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial