‘ഭാരതാംബയല്ല ഭരണഘടനയാണ് നട്ടെല്ല്’;   ഗവർണർക്കെതിരെ എസ് എഫ് ഐയുടെ ബാനർ പ്രതിഷേധം

തിരുവനന്തപുരം: കേരള ഗവർണർ രാജേന്ദ്ര ആർലേക്കർക്കെതിരെ വീണ്ടും എസ്എഫ്ഐയുടെ ബാനർ പ്രതിഷേധം. ആയുർവേദ കോളേജിലും കാലടി സംസ്‌കൃത സർവകലാശാലയിലും എസ്എഫ്ഐ ബാനർ കെട്ടി. ‘ഹിറ്റ്ലർ തോറ്റു, മുസോളിനി തോറ്റു, സാർ സി പിയും തോറ്റുമടങ്ങി. എന്നിട്ടാണോ രാജേന്ദ്രാ’ എന്നാണ് ഒരു ബാനറിലുള്ളത്. ‘ഭാരതാംബയല്ല ഭരണഘടനയാണ് നട്ടെല്ല്’ എന്ന് എഴുതിയ ബാനറും കെട്ടിയിരുന്നു. നേരത്തെ തിരുവനന്തപുരം സംസ്‌കൃത കോളേജിലും എസ്എഫ്ഐ ബാനർ കെട്ടിയിരുന്നു. ആർഎസ്എസിന്റെ തറവാട്ട് സ്വത്തല്ല രാജ്ഭവൻ എന്നാണ് ബാനറിൽ എഴുതിയിരുന്നത്. ഭാരതാംബ വിവാദത്തിൽ മന്ത്രി വി…

Read More

ഭാരതാംബ വിവാദത്തിൽ തെരുവിൽ തമ്മിൽ തല്ലി എസ്എഫ്ഐയും യുവമോർച്ചയും

കോഴിക്കോട്: രാജ്ഭവനിലെ ഭാരതാംബ വിവാദത്തിൽ തെരുവിൽ തമ്മിൽ തല്ലി എസ്എഫ്ഐയും യുവമോർച്ചയും. വിദ്യാഭ്യാസ മന്ത്രിക്കെതിരെ പ്രതിഷേധത്തിന് ശ്രമിച്ച യുവമോർച്ച പ്രവർത്തകരെ എസ്എഫ്ഐ പ്രവർത്തകർ തടഞ്ഞതാണ് സംഘർഷത്തിൽ കലാശിച്ചത്. മന്ത്രിക്കെതിരെ പ്രതിഷേധിച്ച യുവമോർച്ച പ്രവർത്തകരെ സംഭവസ്ഥലത്ത് നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു. കോഴിക്കോട് തളിയിലായിരുന്നു സംഭവം. അതെ സമയം, സെക്രട്ടറിയേറ്റിന് മുന്നിൽ ‘ഭാരതമാതാവിന് പുഷ്പാര്‍ച്ചന’ എന്ന പേരില്‍ ഇന്ന് നടക്കാനിരിക്കുന്ന സമരപരിപാടിക്കായി തയ്യാറാക്കിയ പോസ്റ്ററിൽ ആര്‍എസ്എസിന്റെ കാവിക്കൊടിക്ക് പകരം ത്രിവർണ പതാകയേന്തിയ ഭാരതാംബയുടെ ചിത്രമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. പോസ്റ്ററില്‍ നിന്നും ആർഎസ്എസ്…

Read More

സൂംബ പരിശീലന ചുമതല ഏല്‍പിച്ചതിനെതിരെ കായിക അധ്യാപകര്‍ രംഗത്ത്

തിരുവനന്തപുരം: സ്‌കൂളുകളിലെ സൂംബ പരിശീലന ചുമതല ഏല്‍പിച്ചതിനെതിരെ കായിക അധ്യാപകര്‍ രംഗത്ത്. തസ്തിക പുനര്‍നിര്‍ണയം ഉൾപ്പെടെ നിരവധി പ്രശ്നങ്ങൾ നേരിടുന്നതിനിടെയാണ് പുതിയ ചുമതല കൂടി നൽകുന്നത്. ഇത് അംഗീകരിക്കാൻ കഴിയില്ലെന്നാണ് കായികാധ്യാപകർ പറയുന്നത്. പ്രശ്നങ്ങൾ സംബന്ധിച്ച് സംഘടന വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിക്ക് പരാതി നല്‍കിയിട്ടുണ്ട്. കായിക അധ്യാപകരുടെ തസ്തിക നിര്‍ണയത്തിന്റെ മാനദണ്ഡം മാറ്റണമെന്നതാണ് പ്രധാന ആവശ്യം. തസ്തിക പുനര്‍നിര്‍ണയം പൂര്‍ത്തിയാകുന്നതോടെ കൂടുതല്‍ കായിക അധ്യാപകർ പുറത്താകും. നിലവിൽ സംസ്ഥാനത്ത് വളരെ കുറവുള്ള തസ്തികയാണ് ഇത്. 2739…

Read More

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ പ്രചാരണത്തിനായി തന്നെ ക്ഷണിച്ചില്ലെന്ന്  ശശി തരൂര്‍

തിരുവനന്തപുരം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ പ്രചാരണത്തിനായി തന്നെ ക്ഷണിച്ചില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എംപി. ക്ഷണിക്കുന്നിടത്ത് പോകും. ക്ഷണിക്കാത്തിടത്ത് പോകാറില്ല. മര്യാദയോടെ പെരുമാറുന്ന വ്യക്തിയാണ് താന്‍. എങ്കിലും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നല്ല രീതിയില്‍ നിലമ്പൂരില്‍ പ്രവര്‍ത്തിച്ചു. നല്ലൊരു സ്ഥാനാര്‍ത്ഥിയാണ് യുഡിഎഫിനുള്ളത്. അദ്ദേഹം നല്ല മാര്‍ജിനില്‍ വിജയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ശശി തരൂര്‍ പറഞ്ഞു. കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗമായ താങ്കളെ ആരെങ്കിലും നിലമ്പൂരിലേക്ക് പ്രത്യേകം ക്ഷണിക്കേണ്ടതുണ്ടോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് തരൂരിന്റെ മറുപടി ഇപ്രകാരമായിരുന്നു. തിരക്കുള്ള സമയത്ത് വിളിച്ച് വരുന്നുണ്ടോ, വരുന്നില്ലേ, ഒരു പ്രോഗ്രാം ഇടട്ടേ…

Read More

‘ഭാരതാംബയെ ഒഴിവാക്കുന്ന പ്രശ്നമില്ല’; ഗവർണർ

തിരുവനന്തപുരം: മന്ത്രി വി ശിവൻകുട്ടി ഇറങ്ങിപ്പോയ രാജ്ഭവനിലെ പുതിയ ഭാരതാംബ വിവാദത്തിൽ വിട്ടുവീഴ്ചയില്ലെന്ന സൂചനയുമായി ഗവർണർ രാജേന്ദ്ര ആർലേക്കർ. ഭാരതാംബയുടെ ചിത്രം വേദിയിൽ നിന്ന് ഒഴിവാക്കുന്ന പ്രശ്നമില്ല എന്ന് ഗവർണർ വ്യക്തമാക്കി. ഭാരതാംബയുടെ ചിത്രം ഒഴിവാക്കുമെന്ന് ആര്‍ക്കും ഉറപ്പ് കൊടുത്തിട്ടില്ലെന്നും പരിപാടി ബഹിഷ്‌കരിച്ച മന്ത്രി വി ശിവന്‍കുട്ടി പ്രോട്ടോക്കോള്‍ ലംഘിച്ചെന്നുമുള്ള രാജ്ഭവൻ വിശദീകരണത്തിന് പിന്നാലെയാണ് ഗവർണർ നിലപാട് കടുപ്പിച്ചത്. മന്ത്രിയും രാജ്ഭവനും സംഭവത്തിൽ പരസ്പരം കുറ്റപ്പെടുത്തുകയാണ് ചെയ്യുന്നത്. ഉദ്ഘാടനവും പുഷ്പാര്‍ച്ചനയും കഴിഞ്ഞതിനുശേഷമാണ് മന്ത്രി എത്തിയതെന്നും അതിനുശേഷം പരിപാടി…

Read More

വേദിയിലേക്ക് അയ്യങ്കാളി തലപ്പാവ് അണിയിക്കാന്‍ എത്തിയ സംഘാടകരെ സ്നേഹപൂർവ്വം തടഞ്ഞ് തലപ്പാവ് കൈയില്‍ സ്വീകരിച്ച് വേടൻ

തിരുവനന്തപുരം: അംബേദ്കറും അയ്യങ്കാളിയും തുറന്നിട്ട വഴികളിലൂടെ സഞ്ചരിക്കുന്ന ഒരാളാണ് താനെന്ന് റാപ്പര്‍ വേടന്‍. അയ്യങ്കാളിയുടെ 84-ാം ചരമവാര്‍ഷിക ദിനാചരണത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് കെപിഎംഎസ് നടത്തിയ സ്മൃതിസംഗമത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു വേടൻ. വേദിയിലേക്ക് അയ്യങ്കാളി തലപ്പാവ് അണിയിക്കാന്‍ എത്തിയ സംഘാടകരെ സ്നേഹപൂർവ്വം തടഞ്ഞ് തലപ്പാവ് കൈയില്‍ സ്വീകരിച്ചു. പ്രതീകാത്മകമായി വേടന് വാളും സമ്മാനിച്ചിരുന്നു. ദളിതരായ, പട്ടിക ജാതിക്കാരായ നമ്മളിപ്പോഴും സനാതനത്തിന്റെ അടിമകളാണെന്ന് വേടന്‍ പറഞ്ഞു. മഹാവീര അയ്യങ്കാളിയെയും ബാബാ സാഹിബ് അംബേദ്കറെയും ആഘോഷിക്കുന്ന ഒരു കാലം വരും. അതിനായി…

Read More

ഭാരതാംബ ചിത്രം വെച്ചതിൽ പ്രതിഷേധിച്ച് മന്ത്രി വി ശിവൻകുട്ടി ഇറങ്ങിപ്പോയി

തിരുവനന്തപുരം: രാജ്ഭവനിൽ വീണ്ടും ഭാരതാംബ വിവാദം. സ്‌കൗട്ട് ആൻഡ് ഗൈഡ്‌സ് പരിപാടിയിൽ ഭാരതാംബ ചിത്രം വെച്ചതിൽ പ്രതിഷേധിച്ചാണ് മന്ത്രി വി ശിവൻകുട്ടി ഇറങ്ങിപ്പോയത്. ചിത്രം വെക്കില്ലെന്ന് നേരത്തെ മന്ത്രിക്ക് ഉറപ്പ് ലഭിച്ചിരുന്നു. എന്നാൽ മന്ത്രി എത്തിയപ്പോൾ വേദിയിൽ ഭാരതാംബയുടെ ചിത്രം ഉണ്ടായിരുന്നു. ഇതോടെ മന്ത്രി പരിപാടിയിൽ നിന്ന് ഇറങ്ങിപ്പോകുകയായിരുന്നു.

Read More

കേരളത്തില്‍ അടുത്ത അഞ്ച് ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാവകുപ്പിന്‌റെ മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളത്തില്‍ അടുത്ത അഞ്ച് ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാവകുപ്പിന്‌റെ മുന്നറിയിപ്പ്. ഇരട്ടന്യൂനമര്‍ദ്ദം ശക്തി പ്രാപിക്കുന്നതിന്‌റെ ഭാഗമായാണ് കേരളത്തില്‍ മഴ ശക്തമാകുന്നത്.തെക്കന്‍ ഗുജറാത്തിനു മുകളിലെ ചക്രവാതച്ചുഴി ന്യുനമര്‍ദ്ദമായി. വടക്ക് പടിഞ്ഞാറന്‍ ബംഗ്ലാദേശിനും മുകളിലായി മറ്റൊരു ന്യുനമര്‍ദ്ദവും രൂപപ്പെട്ടു. കേരളത്തിന് മുകളില്‍ പടിഞ്ഞാറന്‍ കാറ്റും ശക്തമാകുകയാണ്. സംസ്ഥാനത്ത് 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാനും സാധ്യത. ശക്തമായ തിരമാലക്കും കടല്‍ക്ഷോഭത്തിനും സാധ്യതയുള്ളതിനാല്‍ കേരളതീരത്ത് ഇന്നും നാളെയും മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തി. ലക്ഷദ്വീപ് – കര്‍ണാടക…

Read More

ഹൈസ്കൂൾ സമയമാറ്റത്തിൽ നിലവിൽ യാതൊരു പരാതിയും വന്നിട്ടില്ലെന്ന് മന്ത്രി വി ശിവൻകുട്ടി

ഹൈസ്കൂൾ സമയമാറ്റത്തിൽ നിലവിൽ യാതൊരു പരാതിയും വന്നിട്ടില്ലെന്ന് മന്ത്രി വി ശിവൻകുട്ടി. സമസ്തയുടെ അഭിപ്രായം പരാതിയായി പരിഗണിക്കണമെങ്കിൽ ആവാം. സർക്കാരിന് ഒരു കടുംപിടുത്തവുമില്ല. കോടതി നിശ്ചയിച്ച പ്രകാരമാണ് കാര്യങ്ങൾ നടക്കുന്നത്. പരാതിയില്ലാത്ത പശ്ചാത്തലത്തിൽ കോടതി പറഞ്ഞത് നടപ്പിലാക്കുകയേ നിവൃത്തിയുള്ളൂ പ്ലസ് വൺ പ്രവേശനം പ്രശ്നങ്ങൾ ഒന്നും ഇല്ലാതെ അവസാനിച്ചു. ജൂൺ 18 ന് പ്രവേശനോത്സവം നടക്കും. മൂന്നാം ഘട്ട പ്രവേശനം പൂർത്തിയാക്കി. 3,40,000 വിദ്യാർത്ഥികൾക്ക് നാളെ ക്ലാസുകൾ ആരംഭിക്കും. സംസ്ഥാനതല ഉദ്ഘാടനം നാളെ തൈക്കാട് മോഡൽ ഗവൺമെൻ്റ്…

Read More

ഒമാൻ ഉൾക്കടലിൽ എണ്ണക്കപ്പൽ മറ്റൊരു കപ്പലുമായി കൂട്ടിയിടിച്ചു

ഒമാൻ ഉൾക്കടലിൽ എണ്ണക്കപ്പൽ മറ്റൊരു കപ്പലുമായി കൂട്ടിയിടിച്ചു. അപകടത്തിൽ തീ പിടിച്ച എണ്ണക്കപ്പലിൽ നിന്നും 24 ജീവനക്കാരെ രക്ഷിച്ചതായി യുഎഇയുടെ നാഷണല്‍ ഗാര്‍ഡിന്‍റെ കോസ്റ്റ് ഗാര്‍ഡ് വിഭാഗം അറിയിച്ചു. യുഎഇ തീരത്ത് 24 നോട്ടിക്കൽ മൈൽ അകലെ ഒമാൻ ഉൾക്കടലിലാണ് അപകടം സംഭവിച്ചത്. പുലർച്ചെ 1.40 ഓടെയായിരുന്നു സംഭവം. ഈജിപ്തിലെ സൂയസ് കനാലിലേക്ക് പോകുകയായിരുന്ന ക്രൂഡ് ഓയിൽ ടാങ്കറായ അഡലിൻ എന്ന കപ്പലാണ് അപകടത്തിൽപ്പെട്ടത്. അമേരിക്കൻ എണ്ണക്കപ്പലായ ഫ്രണ്ട് ഈഗിളുമായാണ് അഡലിൻ കൂട്ടിയിടിച്ചത്. ഫ്രണ്ട് ഈഗിളിലെ ജീവനക്കാരെ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial