എം.ആർ അജിത് കുമാറിനെ സംസ്ഥാന പൊലീസ് മേധാവിയാക്കരുതെന്ന് ബിനോയ് വിശ്വം
തിരുവനന്തപുരം: യുഡിഎഫിലേക്കുള്ള അടൂർ പ്രകാശിൻ്റെ ക്ഷണം തള്ളി സിപിഐ. അടൂർ പ്രകാശിൻ്റെ ക്ഷണം കേട്ട് ചിരിവന്നുവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. മോദി സ്തുതി നടത്തുന്ന ആളുകൾ ബിജെപിയിലേക്ക് പോകാതിരിക്കാനാണ് കോൺഗ്രസ് നോക്കേണ്ടതെന്നും ബിനോയ് വിശ്വം പ്രതികരിച്ചു. എം.ആർ അജിത് കുമാറിനെ സംസ്ഥാന പൊലീസ് മേധാവിയാക്കരുതെന്ന് ബിനോയ് വിശ്വം പറഞ്ഞു. തൃശൂർ പൂരത്തിനിടെ പ്രശ്നങ്ങളുണ്ടായപ്പോൾ മന്ത്രിയുടെ ഫോൺ ഒരു തവണ പോലും എടുക്കാത്ത ആളാണ് എം.ആർ അജിത് കുമാറെന്നും എന്നാൽ ആർഎസ്‌എസ് നേതാക്കളെ അദ്ദേഹം…

