Headlines

കൊല്ലത്ത് വിദ്യാർഥിയെ വീട്ടിൽ കയറി കുത്തിക്കൊന്നു

കൊല്ലത്ത് വിദ്യാർഥിയെ വീട്ടിൽ കയറി കുത്തിക്കൊന്നു. ഉളിയക്കോവിലിലാണ് സംഭവം. ഉളിയക്കോവിൽ സ്വദേശി ഫെറിൻ (24) ആണ് മരിച്ചത്. ആക്രമണത്തിൽ ഫെറിൻ്റെ പിതാവ് ജോർജ് ഗോമസിനും കുത്തേറ്റിട്ടുണ്ട്. കാറിലെത്തിയ ആളാണ് ആക്രമിച്ചതെന്നും ഇയാൾ പറുദയാണ് ധരിച്ചിരുന്നത് എന്നുമാണ് ഫെറിൻ്റെ പിതാവ് പറയുന്നത്.

Read More

ഇറങ്ങുന്നതിന് മുൻപ് കെഎസ്ആർടിസി ബസ് മുന്നോട്ടെടുത്തു; വയോധികയ്ക്ക് കാൽ നഷ്ടമായി

തിരുവനന്തപുരം: നെടുമങ്ങാട് വയോധികയുടെ കാലിന് മുകളിലൂടെ കെഎസ്ആർടിസി ബസ് കയറിയിറങ്ങി അപകടം. ബസിൽ നിന്നിറങ്ങുന്നതിന് മുൻപ് ബസ് എടുത്തതോടെയാണ് അപകടമുണ്ടായത്. ടയറിനടിയിൽപ്പെട്ട് വയോധികയ്ക്ക് വലതുകാൽ നഷ്ടമായി. ഇതോടെ വാളിക്കോട് സ്വദേശി ഐ ഷാബീവിയുടെ (72) കാൽ മുറിച്ചു മാറ്റേണ്ടതായി വന്നു. സംഭവത്തിൽ ഇവരുടെ കുടുംബം പോലീസിൽ പരാതി നൽകി.

Read More

ആശമാര്‍ക്ക് ഓണറേറിയത്തിനുള്ള മാനദണ്ഡങ്ങള്‍ സര്‍ക്കാര്‍ പിന്‍വലിച്ചു

ആശാ വര്‍ക്കേഴ്‌സിന് ഓണറേറിയം അനുവദിക്കാനുള്ള എല്ലാ മാനദണ്ഡങ്ങളും പിന്‍വലിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറത്ത്. കഴിഞ്ഞ മാസം 19ന് സര്‍ക്കാര്‍ എടുത്ത തീരുമാനം ഈ മാസം 12 നാണ് ഉത്തരവായി പുറത്തിറങ്ങിയത്. ആശമാര്‍ ഉന്നയിച്ച ആവശ്യങ്ങളില്‍ ഒന്നാണ് ഇതോടെ അംഗീകരിക്കപ്പെട്ടത്. പ്രതിമാസ ഓണറേറിയം 7000 രൂപയില്‍ നിന്ന് 21000 രൂപയാക്കി വര്‍ധിപ്പിക്കുക, വിരമിക്കല്‍ ആനുകൂല്യം അഞ്ച് ലക്ഷം രൂപയായി വര്‍ധിപ്പിക്കുക, ഓണറേറിയത്തിന് ഏര്‍പ്പെടുത്തിയ ഉപാധികള്‍ പിന്‍വലിക്കുക തുടങ്ങിയതവയായിരുന്നു ഇവരുടെ പ്രധാന ആവശ്യങ്ങള്‍. ഫെബ്രുവരി മാസം ആറാം തിയതി ആരോഗ്യമന്ത്രി…

Read More

സംസ്ഥാനത്തെ നാട്ടാനകളുടെ സർവ്വേ നടത്തണമെന്ന ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവിന് സ്‌റ്റേ

ന്യൂഡൽഹി: സംസ്ഥാനത്തെ നാട്ടാനകളുടെ സർവ്വേ നടത്തണമെന്ന ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവിന് സ്‌റ്റേ. ഹൈക്കോടതി ഉത്തരവിനെതിരെ വിശ്വ ഗജസേവാ സമിതി നൽകിയ ഹർജിയിലാണ് സുപ്രീം കോടതിയുടെ നടപടി. തെരുവ് നായ്ക്കളുടെ വിഷയം പരിഗണിക്കാനായി സ്വമേധയാ സ്വീകരിച്ച ഹർജിയാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പരിഗണിക്കുന്നത്. ഇത് എങ്ങനെ നാട്ടാന പരിപാലനത്തിലേക്ക് എത്തിയെന്നും സുപ്രീം കോടതി ചോദിച്ചു. ചരിത്രപരമായി സംസ്‌കാരത്തിന്റെ ഭാഗമാണ് ആന എഴുന്നള്ളത്ത്. അത് അവസാനിപ്പിക്കാനുള്ള നീക്കമാണ് ഹൈക്കോടതിയിൽ നടക്കുന്നതെന്നും സുപ്രീം കോടതിയുടെ നിരീക്ഷിച്ചു. ആനകൾ മനുഷ്യജീവിതത്തിന്റെ ഭാഗമാണെന്നും…

Read More

പ്രശസ്‌ത ഗാനരചയിതാവ് മങ്കൊമ്പ് ഗോപാലകൃഷ്‌ണൻ  അന്തരിച്ചു

കൊച്ചി: പ്രശസ്‌ത ഗാനരചയിതാവ് മങ്കൊമ്പ് ഗോപാലകൃഷ്‌ണൻ (78) അന്തരിച്ചു. ഇന്ന് വൈകിട്ട് 4.55ന് കൊച്ചി മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. ഹൃദയാഘാതമാണ് മരണകാരണം. ന്യുമോണിയ ബാധയെ തുടർന്ന് കഴിഞ്ഞ എട്ട് ദിവസമായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 200 സിനിമകളിൽ എഴുന്നൂറിലധികം പാട്ടുകൾ അദ്ദേഹം എഴുതിയിട്ടുണ്ട്. ബാഹുബലിയടക്കം മൊഴിമാറ്റ ചിത്രങ്ങളുടെ സംഭാഷണവും തിരക്കഥയും നിർവഹിച്ചിട്ടുണ്ട്. സംവിധായകൻ ഹരിഹരന് വേണ്ടിയായിരുന്നു മങ്കൊമ്പ് ഗോപാലകൃഷ്‌ണൻ ഏറ്റവും കൂടുതൽ ഗാനങ്ങൾ രചിച്ചത്. അദ്ദേഹത്തിന്റെ വരികൾക്ക് ഏറ്റവും കൂടുതൽ തവണ ഈണം പകർന്നത് എംഎസ്…

Read More

മഹാരാജാസ് കോളേജിൽ കെഎസ്‌യു നേതാവിന് മര്‍ദ്ദനം

കൊച്ചി: മഹാരാജാസ് കോളേജിൽ കെഎസ്‌യു നേതാവിന് മര്‍ദ്ദനം. മലപ്പുറം ജില്ലാ സെക്രട്ടറിയും മഹാരാജാസ് കോളേജ് മുന്‍ യൂണിറ്റ് പ്രസിഡന്റുമായ മുഹമ്മദ് നിയാസിനാണ് മര്‍ദനമേറ്റത്. എറണാകുളം ജില്ലാ പ്രസിഡന്റ് കൃഷ്ണലാലിന്റെ നേതൃത്വത്തില്‍ മര്‍ദിച്ചെന്നാണ് പരാതി. യൂണിറ്റ് കമ്മിറ്റി തിരഞ്ഞെടുപ്പിലെ തര്‍ക്കത്തെ തുടര്‍ന്നാണ് മര്‍ദ്ദനമെന്നും പരാതിയിലുണ്ട്. സംഭവത്തില്‍ നിയാസ് കെഎസ്‌യു സംസ്ഥാന പ്രസിഡന്റിനും കെപിസിസി പ്രസിഡന്റിനും പരാതി നല്‍കി. മഹാരാജാസ് മുന്‍ യൂണിറ്റ് സെക്രട്ടറിയായ തന്നെ യൂണിറ്റ് സമ്മേളനത്തിന്റെ ഭാഗമായി ക്ഷണിച്ചിരുന്നുവെന്നും കോളേജിലെത്തിയപ്പോള്‍ ഫ്രറ്റേണിറ്റിയുമായി ബന്ധമുള്ള വിദ്യാര്‍ത്ഥിയെ പുതിയ യൂണിറ്റ്…

Read More

യുവാവ് ഫ്ലാറ്റിൽ ജീവനൊ‌ടുക്കിയ നിലയിൽ

കോഴിക്കോട്: യുവാവ് ഫ്ലാറ്റിൽ ജീവനൊ‌ടുക്കിയ നിലയിൽ. കോഴിക്കോട് താമരശ്ശേരിയിലാണ് സംഭവം. പൂനൂർ പെരിങ്ങളം സ്വദേശി സഞ്ജയ് (33)നെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ഫ്ലാറ്റിലെ ജനൽ കമ്പനിയിൽ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയ്ക്ക് പിന്നിൽ കുടുംബ വഴക്കാണെന്നാണ് പ്രാഥമിക നി​ഗമനം. സഞ്ജയ് ഇന്നലെ രാത്രിയിൽ ഭാര്യയുമായി കലഹമുണ്ടായിരുന്നതായി വിവരമുണ്ട്. പൊലീസ് സംഭവ സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂർത്തിയാക്കി. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

Read More

അമ്മായിയമ്മയെ കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ചു

കൊല്ലം: കുടുംബ പ്രശ്നത്തെത്തുടർന്ന് അമ്മായിയമ്മയെ കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ചു. കൊല്ലം കല്ലുവാതുക്കലിലാണ് സംഭവം. പാമ്പ്രം സ്വദേശി മണിയപ്പനാണ് അമ്മായിയമ്മ രത്നമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ചത്. രത്നമ്മയെ ആക്രമിച്ച പ്രതി വീടിന് തീയിട്ടശേഷം ബാത്ത്റൂമിൽ കയറി കഴുത്തറക്കുകയായിരുന്നു. ഫയർഫോഴ്സ് എത്തി തീയണച്ച ശേഷമാണ് മണിയപ്പനെ അവശനിലയിൽ ബാത്ത്റൂമിൽ കണ്ടെത്തിയത് കിടപ്പു മുറിയിൽ ഗ്യാസ് സിലിണ്ടർ കൊണ്ടുവെച്ചായിരുന്നു മണിയപ്പൻ വീടിന് തീയിട്ടത്. ഫയര്‍ഫോഴ്സെത്തി തീയണിച്ചശേഷം ഇരുവരെയും ഗുരുതര പരിക്കോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഗ്യാസ്…

Read More

മോഷ്ടിച്ച 6 ബൈക്കുകളുമായി 5 സ്കൂൾ വിദ്യാർത്ഥികൾ പിടിയിൽ

കോഴിക്കോട്: മോഷ്ടിച്ച 6 ബൈക്കുകളുമായി 5 സ്കൂൾ വിദ്യാർത്ഥികൾ പിടിയിൽ. വടകരയിലെയും സമീപ പ്രദേശങ്ങളിലെയും സ്കൂളുകളിലെ വിദ്യാർത്ഥികളാണ് പിടിയിലായത്. ഒൻപത്, പത്ത് ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളാണ് പിടിയിലായത്. വടകര റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നും ആണ് ഇവർ ബൈക്കുകൾ മോഷ്ടിച്ചത്. വിദ്യാർത്ഥികൾ ലഹരി വസ്തുക്കൾ ഉപയോഗിച്ചിരുന്നെന്നും ,ബൈക്കുകളിൽ ലഹരി വസ്തുക്കൾ കടത്താനായിരുന്നു ബൈക്കുകൾ മോഷ്ടിച്ചതെന്നും പോലീസ് പറയുന്നു. തട്ടിയെടുത്ത ബൈക്കുകൾ രൂപമാറ്റം വരുത്തിയും വ്യാജ നമ്പർ പ്ലേറ്റുകൾ ഘടിപ്പിച്ചും ഉപയോഗിക്കുകയാണ് രീതി. ബൈക്കുകളുടെ ലോക്ക് പൊട്ടിച്ചാണ് വിദ്യാർത്ഥികൾ…

Read More

മാനന്തവാടിയിൽ പ്രതിയുമായി പോയ പൊലീസ് ജീപ്പിടിച്ച് വഴിയോരക്കച്ചവടക്കാരന്‍ മരിച്ചു

മാനന്തവാടി വള്ളിയൂർക്കാവിൽ പ്രതിയുമായി പോയ പൊലീസ് ജീപ്പിടിച്ച് വഴിയോരക്കച്ചവടക്കാരന്‍ മരിച്ചു. ശ്രീധരൻ എന്നയാൾ ആണ് മരിച്ചത്. അമ്പലവയല്‍ സ്റ്റേഷനിലെ ജീപ്പാണ് അപകടത്തില്‍പ്പെട്ടത്. ചാറ്റൽ മഴ മൂലം റോഡിൽ നിന്നും തെന്നിമാറിയ ജീപ്പ് വള്ളിയൂർക്കാവ് അമ്പലപറമ്പിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽ മൂന്ന് പൊലീസുകാര്‍ക്കും പ്രതിക്കും പരുക്കേറ്റിട്ടുണ്ട്. ഇവരെ മാനന്തവാടി മെഡിക്കൽ കോളേജിലേക്ക് കൊണ്ട് പോയി. ജീപ്പ് ഇടിച്ചിട്ട ശ്രീധരനെ ഗുരുതരമായി പരുക്കേറ്റതിനെ തുടർന്ന് മാനന്തവാടി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. സിപിഒമാരായ കെ ബി പ്രശാന്ത്, ജോളി സാമുവൽ, വി…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial