Headlines

സിപിഎം സംസ്ഥാന സമിതിയിലേക്ക് 89 പേരെ തെരഞ്ഞെടുത്തു; 17 പേർ പുതുമുഖങ്ങൾ

കൊല്ലം: സിപിഎം സംസ്ഥാന സമിതിയിലേക്ക് 89 പേരെ തെരഞ്ഞെടുത്തു. അതിൽ 17 പേർ പുതുമുഖങ്ങളാണ്. ഇപി ജയരാജനും ടിപി രാമകൃഷ്ണനും സംസ്ഥാന കമ്മിറ്റിയിൽ തുടരും. കൂടാതെ അഞ്ച് ജില്ലാസെക്രട്ടറിമാരേയും മന്ത്രി ആർ ബിന്ദുവിനേയും സംസ്ഥാന കമ്മിറ്റിയിൽ ഉൾപ്പെടുത്തി. ആലപ്പുഴയിൽ നിന്ന് കെ പ്രസാദ്, കണ്ണൂരിൽ നിന്ന് വികെ സനോജ്, പിആർ രഘുനാഥിനെ കോട്ടയത്തു നിന്നും, തിരുവനന്തപുരത്തു നിന്നും ഡികെ മുരളി, കൊല്ലത്ത് നിന്ന് എസ് ജയമോഹൻ, വയനാട്ടിൽ നിന്ന് കെ റഫീഖ്, എറണാകുളത്തുനിന്നും എം അനിൽ കുമാർ,…

Read More

അശാസ്ത്രീയ ഡയറ്റ് ; വിദ്യാർത്ഥിനി മരിച്ചു

കണ്ണൂര്‍: യൂട്യൂബ് നോക്കി ഭക്ഷണക്രമീകരണം നടത്തിയതിന് പിന്നാലെയുണ്ടായ ആരോഗ്യപ്രശ്‌നങ്ങളെത്തുടര്‍ന്ന് ചികിത്സ തേടിയ വിദ്യാര്‍ത്ഥിനി മരിച്ചു. മെരുവമ്പായി ഹെല്‍ത്ത് സെന്ററിന് സമീപം കൈതേരികണ്ടി വീട്ടില്‍എം ശ്രീനന്ദ (18) ആണ് മരിച്ചത്. തലശ്ശേരി സഹകരണ ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജിലും ചികിത്സ തേടിയിരുന്നു. വണ്ണം കൂടുതലാണെന്ന ധാരണയില്‍ കുറച്ചുനാളായി ഭക്ഷണത്തിന്റെ അളവ് കുറച്ചതാണ് പ്രശ്‌നമായതെന്നാണ് വിവരം. മട്ടന്നൂര്‍ പഴശ്ശിരാജാ എന്‍എസ്സ്എസ്സ് കോളജ് ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയായിരുന്നു.

Read More

ഷഹബാസിനെ മർദിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതികളെ പരീക്ഷയെഴുതാൻ അനുവദിച്ചതിനെതിരെ പിതാവ് ഹൈക്കോടതിയെ സമീപിച്ചു

കൊച്ചി: താമരശ്ശേരിയിൽ പത്താം ക്ലാസ് വിദ്യാർഥി ഷഹബാസിനെ മർദിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതികളെ പരീക്ഷയെഴുതാൻ അനുവദിച്ചതിനെതിരെ പിതാവ് ഹൈക്കോടതിയെ സമീപിച്ചു. കോഴിക്കോട് ജുവനൈൽ ജസ്റ്റിസ് ബോർഡിന്റെ ഉത്തരവ് റദ്ദാക്കണമെന്നാണ് ആവശ്യം. കുറ്റകൃത്യത്തിൻ്റെ തീവ്രത മനസ്സിലാക്കാതെയാണ് ഒന്നു മുതൽ അഞ്ച് വരെയുള്ള പ്രതികളെ പരീക്ഷയെഴുതാൻ അനുവദിച്ചതെന്നാണ് വാദം. ഹരജി ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും.

Read More

ഓട്ടോ ഡ്രൈവറെ കനാലില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കോഴിക്കോട്: ഓട്ടോ ഡ്രൈവറെ കനാലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചെമ്മരത്തൂര്‍ സ്വദേശിയായ അജിത് കുമാറിനെയാണ് (50) മരിച്ച നിലയില്‍ കണ്ടത്.വടകര-മാഹി കനാലിന്റെ കോട്ടപ്പള്ളി നരിക്കോത്ത് താഴെയാണ് മൃതദേഹം കണ്ടെത്തിയത് വടകര ടൗണിലെ ഓട്ടോ ഡ്രൈവറായിരുന്നു സന്തോഷ്. പുലര്‍ച്ചെ ആറ് മണിയോടെ വീട്ടില്‍ നിന്ന് ഓട്ടോയുമായി ഇറങ്ങിയതായിരുന്നു. ഓട്ടോറിക്ഷ കനാലിന് സമീപം നിര്‍ത്തിയിട്ടത് കണ്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഓട്ടോയില്‍ മൊബൈല്‍ ഫോണും ചെരിപ്പും കണ്ടെത്തി. തുടര്‍ന്ന് നാട്ടുകാര്‍ വടകര അഗ്നിശമനസേനയെ വിവരം അറിയിക്കുകയും ഉച്ചയോടെ മൃതദേഹം കണ്ടെത്തുകയുമായിരുന്നു….

Read More

സ്ത്രീശക്തി ഇനി ക്രെയിനിലും; വിഴിഞ്ഞം തുറമുഖത്തെ വനിതാ ക്രെയിൻ ഓപ്പറേറ്റർമാർ

തിരുവനന്തപുരം: വനിതാ ദിനത്തിൽ വനിതകൾ നിയന്ത്രിക്കുന്ന ക്രെയിനുകളുമായി വിഴിഞ്ഞം രാജ്യാന്തര തുറമുഖം ശ്രദ്ധ നേടുന്നു. രാജ്യത്ത് ആദ്യമായാണ് വനിതകൾ ഓട്ടോമേറ്റഡ് സിആർഎംജി ക്രെയിനുകളുടെ നിയന്ത്രണം ഏറ്റെടുക്കുന്നത്. വിഴിഞ്ഞം സ്വദേശികളായ ഏഴ് പേർ ഉൾപ്പെടുന്ന ഒമ്പത് വനിതാ ഓപ്പറേറ്റർമാരാണ് പോർട്ടിലെ യാർഡ് ക്രെയിനുകളുടെ (സി.ആർ.എം.ജി) പ്രവർത്തനം നിയന്ത്രിക്കുന്നത്. ആകെ 20 ക്രെയിൻ ഓപ്പറേറ്റർമാരാണ് വിഴിഞ്ഞത്ത് ജോലി ചെയ്യുന്നത്. വിഴിഞ്ഞം, കോട്ടപ്പുറം, പൂവാർ സ്വദേശിനികളായ പി. പ്രിനു, എസ്. അനിഷ, എൽ. സുനിത രാജ്, ഡി.ആർ. സ്റ്റെഫി റബീറ, ആർ.എൻ.രജിത,…

Read More

കളമശ്ശേരിയില്‍  തീപിടിത്തം

കൊച്ചി: കളമശ്ശേരിയില്‍ വന്‍ തീപിടിത്തം. കളമശ്ശേരി ബിവറേജസ് ഔട്ട്‌ലെറ്റിന്റെ പിന്നിലായി പ്രവർത്തിക്കുന്ന കിടക്ക കമ്പനി ഗോഡൗണിലാണ് തീപിടുത്തമുണ്ടായത്. അപകടത്തെത്തുടർന്ന് പരിസരമാകെ വൻ തോതിൽ പുക ഉയർന്നു. രണ്ട് യൂണിറ്റ് അഗ്നിശമന സേന സ്ഥലത്തെത്തി. ഏലൂര്‍, തൃക്കാക്കര എന്നീ യൂണിറ്റുകളിൽ നിന്നെത്തിയ അഗ്നിരക്ഷാ സേന തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. തീപിടിത്തം നടന്ന കെട്ടിടത്തിനു സമീപം ജനവാസമേഖല കൂടി ആയതിനാല്‍ തീയണയ്ക്കാനായി കൂടുതല്‍ യൂണിറ്റുകളില്‍ നിന്ന് ഫയര്‍ഫോഴ്‌സിനെ എത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചു. തീ പിടുത്തമുണ്ടായപ്പോൾ സമീപത്തുള്ള ഇലക്ട്രിക്…

Read More

ജ്വാല : പൊലീസിൻറെ സൗജന്യ വനിതാ സ്വയം പ്രതിരോധ പരിശീലന പരിപാടി മാർച്ച് 10, 11

തിരുവനന്തപുരം: അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് സോഷ്യൽ പോലീസിങ് വിഭാഗത്തിന്റെ(ആഭിമുഖ്യത്തിൽ മാർച്ച് 10, 11 (തിങ്കൾ, ചൊവ്വ) തീയതികളിൽ സംസ്ഥാനത്ത് സ്ത്രീകൾക്കും കുട്ടികൾക്കുമായി സ്വയംപ്രതിരോധ പരിശീലനപരിപാടി, ജ്വാല 3.0 സംഘടിപ്പിക്കുന്നു. പൊലീസിലെ വനിതാ ഉദ്യോഗസ്ഥരാണ് സൗജന്യമായി പരിശീലനം നൽകുന്നത്. കേരളത്തിലെ 20 പൊലീസ് ജില്ലകളിലും സൗജന്യമായി നൽകുന്ന പരിശീലനമാണിത്. രണ്ട് ദിവസവും രാവിലെ 9.30, 11, ഉച്ചക്ക് ശേഷം രണ്ട്, നാലു എന്നിങ്ങനെ നാലു ബാച്ചുകളിലാണ് പരിശീലനം. പരിപാടിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ക്യു.ആർ കോഡ് സ്കാൻ ചെയ്ത് പേര് രജിസ്റ്റർ…

Read More

കാട്ടുപന്നികളെ കൊല്ലുന്ന ഷൂട്ടർക്ക് 1500 രൂപ ഓണറേറിയം നൽകാൻ സർക്കാരിന്റെ തീരുമാനം

തിരുവനന്തപുരം: അപകടകാരികളായ കാട്ടുപന്നികളെ വെടിവെച്ച് കൊല്ലുന്നതിനായുളള തുക നിശ്ചയിച്ചു. കാട്ടുപന്നികളെ കൊല്ലുന്ന ഷൂട്ടർക്ക് 1500 രൂപ ഓണറേറിയം നൽകാനാണ് സർക്കാരിന്റെ തീരുമാനം. നേരത്തെ ഇത് 1000 രൂപയായിരുന്നു. പന്നിയെ സംസ്കരിക്കുന്നയാൾക്ക് 2000 രൂപയും നൽകുന്നതിനും തീരുമാനമായിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങൾ പണം നൽകണം എന്നായിരുന്നു വ്യവസ്ഥ. എന്നാൽ ഇനി മുതൽ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയായിരിക്കും പണം നൽകുക മനുഷ്യ-വന്യജീവി സംഘർഷങ്ങൾ വർദ്ധിച്ചു വരുന്ന പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതത്തല യോഗം നേരത്തെ ചേർന്നിരുന്നു. തുടർന്ന് കാട്ടുപന്നികളെ അടക്കം…

Read More

കാട്ടുപന്നിയെ കണ്ട് ഭയന്ന് വീണ യുവതിക്ക് ഗുരുതര പരിക്ക്

കൽപ്പറ്റ: വയനാട് മേപ്പാടി കുന്നംപ്പറ്റയിൽ കടയിലേക്ക് പാഞ്ഞടുത്ത കാട്ടുപന്നിയെ കണ്ട് ഭയന്ന് വീണ യുവതിക്ക് ഗുരുതര പരിക്ക്.കുന്നമ്പറ്റ മിൽക്ക് സൊസൈറ്റി സ്റ്റാഫ് റസിയ പി സിക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ 11 മണിയോടെയാണ് അപകടം നടന്നത്. കൂട്ടമായി എത്തിയ കാട്ടുപന്നി കടയിലേക്ക് കയറാൻ ശ്രമിക്കുന്നതിനിടയായിരുന്നു അപകടം. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ റസിയയെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read More

കഞ്ചാവും  എംഡിഎംഎയുമായി സഹോദരങ്ങൾ ഉൾപ്പടെ മൂന്നുപേർ അറസ്റ്റിൽ

തൃശൂർ: തൃശൂർ നെടുപുഴയിൽ അഞ്ച് കിലോ കഞ്ചാവും 70ഗ്രാം എംഡിഎംഎയുമായി സഹോദരങ്ങൾ ഉൾപ്പടെ മൂന്നുപേർ അറസ്റ്റിൽ.ആഞ്ജനേയൻ, സഹോദരങ്ങളായ അലൻ, അരുൺ എന്നിവരാണ് പിടിയിലായത്.അലന്റെ വാടക വീട്ടിൽ നിന്നാണ് ലഹരി വസ്തുക്കൾ പിടിച്ചെടുത്തത്.വീട് കേന്ദ്രീകരിച്ചായിരുന്നു ഇവർ ലഹരി വില്പന നടത്തിയിരുന്നത്. ലഹരി വില്പനയ്ക്ക് ഉപയോഗിച്ചിരുന്ന ബൈക്കും തൂക്കി വിൽക്കാൻ ഉപയോഗിച്ച ത്രാസും പൊലീസ് കണ്ടെത്തി.

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial