‘കപ്പലിനകത്തെ ചരക്കിന് തീപിടിച്ചതാകാന്‍ സാധ്യത, കണ്ടെയ്‌നറുകളില്‍ എന്താണെന്ന് കസ്റ്റമ്‌സ് പരിശോധിക്കുന്നു’ : ബേപ്പൂര്‍ പോര്‍ട്ട് ഓഫീസര്‍
ബേപ്പൂര്‍ – അഴീക്കല്‍ തീരത്ത് തീപിടിച്ച സിംഗപ്പൂര്‍ കപ്പലിലെ കണ്ടെയ്‌നറുകളില്‍ എന്താണുള്ളതെന്ന് വ്യക്തയില്ലെന്നും ഇത് കസ്റ്റമ്‌സ് പരിശോധിക്കുകയാണെന്നും ബേപ്പൂര്‍ പോര്‍ട്ട് ഓഫീസര്‍ ഹരി അച്യുത വാര്യര്‍ മാധ്യമങ്ങളോട് പറഞ്ഞു. ബേപ്പൂരില്‍ നിന്ന് കോസ്റ്റ് ഗാഡിന്റെ ഒരു കപ്പലാണ് അപകടസ്ഥലത്തേക്ക പോയിട്ടുള്ളത്. ബേപ്പൂരില്‍ നിന്ന് 40 നോട്ടിക്കല്‍ മൈല്‍ ദൂരരെയാണ് അപകടം നടന്നത്. കപ്പലിന് അകത്തെ ചരക്കിന് തീ പിടിച്ചതാക്കാനാണ് സാധ്യത. കാണാതായവരെ രക്ഷപ്പെടുത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും പരുക്കേറ്റവരെ കോഴിക്കോട്ടേക്ക് മാറ്റുന്നതില്‍ വ്യക്ത വന്നട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു. രക്ഷപ്പെടുത്തിയവരെ…

