തൃശൂർ കോർപറേഷൻ കെട്ടിടത്തിന്റെ കൂറ്റൻ ഇരുമ്പ് മേൽക്കൂര എംഒ റോഡിലേയ്ക്ക് മറിഞ്ഞുവീണു

തൃശൂർ: തൃശൂരിൽ കനത്ത മഴയെത്തുടർന്ന് കോർപറേഷൻ കെട്ടിടത്തിൻ്റെ കൂറ്റൻ ഇരുമ്പ് മേൽക്കൂര മറിഞ്ഞ് എംഒ റോഡിലേക്ക് വീണ് അപകടം. ഒരു കെട്ടിടത്തിൻ്റെ മേൽക്കൂരയ്ക്ക് മുകളിൽ സ്ഥാപിച്ചിരുന്ന ട്രസ് വർക്കാണ് കനത്ത കാറ്റിൽ അപ്പാടെ മറിഞ്ഞ് നഗരത്തിലെ പ്രധാന റോഡിലേക്ക് വീണത്. കനത്ത മഴയെ തുടർന്ന് ആളുകളും വാഹനങ്ങളും റോഡിൽ ഉണ്ടായിരുന്നില്ല. അപകടത്തെ തുടർന്ന് എം ഒ റോഡിൽ ഗതാഗതം തടസ്സപ്പെട്ടു. സാധാരണ വലിയ ജനത്തിരക്കും ഗതാഗത തിരക്കും അനുഭവപ്പെടുന്ന സ്ഥലത്താണ് അപകടം നടന്നത്.

Read More

തോട്ടിൽ മീൻ പിടിക്കുന്നതിനിടെ യുവാവിനെ കാണാതായി

പത്തനംതിട്ട: തോട്ടിൽ മീൻ പിടിക്കുന്നതിനിടെ യുവാവിനെ കാണാതായി. പത്തനംതിട്ട ഇളമണ്ണൂരിൽ തോട്ടിൽ ചൂണ്ടയിടുന്നതിനിടെയാണ് യുവാവിനെ കാണാതായത്. പത്തനംതിട്ട ഇളമണ്ണൂർ സ്വദേശി ബിജോ(30) ജെ വർഗീസിനെയാണ് കാണാതായത്. വിദേശത്തുനിന്നും ബിജോ നാട്ടിലെത്തിയിട്ട് ഒരാഴ്ച ആയതേയുള്ളു. ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവം. യുവാവിൻ്റെ ചെരിപ്പ്, ചൂണ്ട എന്നിവ തോട്ടിൻകരയിൽ നിന്നും കണ്ടെത്തി. രാത്രിയിലെ ശക്തമായ മഴ കാരണം തോട്ടിൽ വെള്ളം നിറഞ്ഞിരുന്നു. രാവിലെയാണ് ബിജോയെ കാണുന്നില്ലായെന്ന വിവരം പുറത്തറിയുന്നത്. പിന്നാലെ അടൂർ ഫയർഫോഴ്സ് യൂണിറ്റിൽ ബന്ധുക്കൾ വിവരമറിയിച്ചു. അടൂരിൽ…

Read More

കൊല്ലത്ത് വിവാഹത്തിന് സാലഡിന്റെ പേരിൽ പൊരിഞ്ഞയടി

കൊല്ലത്ത് സാലഡിന്റെ പേരിൽ പൊരിഞ്ഞയടി. വിവാഹ സല്‍ക്കാരത്തിനിടെ ഇരവിപുരം പിണയ്ക്കലിലെ രാജധാനി ഓഡിറ്റോറിയത്തിലാണ് കാറ്ററിങ്ങ് തൊഴിലാളികള്‍ സാലഡിന്റെ പേരിൽ വേണ്ടി തമ്മില്‍ അടിച്ചത്. വിവാഹത്തില്‍ പങ്കെടുത്തവര്‍ക്കെല്ലാം ബിരിയാണി വിളമ്പിയശേഷം കാറ്ററിങ്ങ് തൊഴിലാളികള്‍ ആഹാരം കഴിക്കാനായി തയ്യാറെടുത്തു. ഇവര്‍ പരസ്പരം വിളമ്പിയ ബിരിയാണിയ്ക്കൊപ്പം ചിലര്‍ക്ക് സാലഡ് കിട്ടാതെ വന്നത് ചോദ്യം ചെയ്തായിരുന്നു തര്‍ക്കത്തിന്‍റെ തുടക്കം. പിന്നീട് സാലഡ് കിട്ടിയവരും കിട്ടാത്തവരും തമ്മില്‍ പൊരിഞ്ഞയടിയായി. ഇരു വിഭാഗങ്ങളായി തിരിഞ്ഞ് യുവാക്കള്‍ ഭക്ഷണം വിളമ്പിയ പാത്രങ്ങളുമായും ഏറ്റുമുട്ടി. അക്രമത്തില്‍ നാലു പേര്‍ക്ക്…

Read More

കുറ്റകൃത്യവും പരീക്ഷാഫലവും തമ്മില്‍ ബന്ധമില്ല

താമരശ്ശേരി ഷഹബാസ്  കൊലപാതക കേസിലെ   കുറ്റാരോപിതരായ നാല് വിദ്യാര്‍ത്ഥികളുടെ പരീക്ഷാഫലം തടഞ്ഞുവെച്ച നടപടിയെ വിമർശിച്ച് ഹൈക്കോടതി. വിദ്യാർത്ഥികളുടെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് സിംഗിൾ ബഞ്ചിൻ്റെ വാക്കാൽ പരാമർശം. വിദ്യാര്‍ത്ഥികളുടെ പരീക്ഷാഫലം എങ്ങനെ തടഞ്ഞുവയ്ക്കാനാകുമെന്ന് ഹൈക്കോടതി ആരാഞ്ഞു. പരീക്ഷാഫലം തടഞ്ഞുവെയ്ക്കാന്‍  എന്തധികാരമെന്നും കോടതി ചോദിച്ചു. കുറ്റകൃത്യവും പരീക്ഷാഫലവും തമ്മില്‍ ബന്ധമില്ല.ഫലം പ്രസിദ്ധീകരിക്കാന്‍ ബാലാവകാശ കമ്മിഷന്റെ നിര്‍ദ്ദേശം ഉണ്ടല്ലോയെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.  വിദ്യാര്‍ത്ഥികളുടെ പരീക്ഷാഫലം പ്രസിദ്ധീകരിക്കാത്ത നടപടി ആശ്ചര്യകരമാണ് . ഫലം പ്രസിദ്ധീകരിച്ചില്ലെങ്കില്‍ കുറ്റകരമായ അനാസ്ഥയെന്ന് കണക്കാക്കുമെന്നും ഹൈക്കോടതി വാക്കാൽ…

Read More

‘ആ കത്തികൊണ്ട് ഞങ്ങളെക്കൂടി കുത്തിക്കൊല്ലൂ കോണ്‍ഗ്രസേ’; ധീരജിന്റെ പിതാവ് രാജേന്ദ്രന്‍

കണ്ണൂര്‍: മലപ്പട്ടത്ത് യൂത്ത് കോണ്‍ഗ്രസ് നടത്തിയ കൊലവിളി മുദ്രാവാക്യത്തില്‍ പ്രതികരണവുമായി ഇടുക്കി എഞ്ചിനീയറിംഗ് കോളേജില്‍ കൊല്ലപ്പെട്ട ധീരജിന്റെ പിതാവ് രാജേന്ദ്രന്‍. ധീരജിനെ കൊന്ന കത്തി കയ്യിലുണ്ടെങ്കില്‍ അതുകൊണ്ട് ഞങ്ങളെക്കൂടി കുത്തിക്കൊല്ലണം എന്ന് രാജേന്ദ്രന്‍ കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ടു. മൂന്നര വര്‍ഷമായി വേദനയില്‍ കഴിയുന്ന കുടുംബത്തെ ഓരോന്ന് പറഞ്ഞ് കോണ്‍ഗ്രസ് വീണ്ടും കുത്തിനോവിക്കുകയാണെന്നും അന്ന് കൊലപാതകം നിഷേധിച്ചവര്‍ തന്നെ ഇന്ന് തങ്ങളാണ് ധീരജിനെ കൊന്നതെന്ന് ഏറ്റുപറയുകയാണെന്നും രാജേന്ദ്രന്‍ പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവിയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം ഗാന്ധിയന്‍ ആശയങ്ങളിലൂടെ നടന്ന് ഏകദേശം…

Read More

തൃശ്ശൂരിൽ ഒറ്റ രാത്രികൊണ്ട് കാട്ടുപന്നിക്കൂട്ടം നശിപ്പിച്ചത് അഞ്ചേക്കറിലെ കൃഷി; കർഷകന് ലക്ഷങ്ങളുടെ നഷ്ടം

തൃശൂർ: പുതുക്കാട് അളഗപ്പനഗർ പഞ്ചായത്തിലെ കാവല്ലൂർ പച്ചളിപ്പുറത്ത് കാട്ടുപന്നിക്കൂട്ടം പ്രദേശത്തെ കൃഷിയിടങ്ങൾ വിഹാരകേന്ദ്രങ്ങളാക്കുന്നു. മാസങ്ങളായി പ്രദേശത്ത് കാട്ടുപന്നിശല്യം രൂക്ഷമാണ്. പഞ്ചായത്തിന്റെയും കർഷകരുടെയും നേതൃത്വത്തിൽ പല തവണ കാട്ടുപന്നികളെ വെടിവെച്ച് കൊന്നിരുന്നുവെങ്കിലും പന്നികൾ ഇപ്പോഴും ദുരിതം വിതച്ചു കൊണ്ടിരിക്കുകയാണ്.കഴിഞ്ഞ ദിവസം കുഴുപ്പിള്ളി രവിയുടെ അഞ്ച് ഏക്കറോളം പടവലം കൃഷിയാണ് കാട്ടുപന്നികൾ നശിപ്പിച്ചത്. ഏഴ് ഏക്കർ സ്ഥലം പാട്ടത്തിനെടുത്താണ് രവി കൃഷിയിറക്കിയിരുന്നത്. വിളവെടുത്ത് തുടങ്ങിയ കൃഷി നശിച്ചതോടെ ലക്ഷങ്ങളുടെ നഷ്ടമാണ് കർഷകന് ഉണ്ടായത്. 600 ഓളം വരുന്ന പടവലത്തിന്റെ കടഭാഗത്തെ…

Read More

കാക്കൂരില്‍ കെമിക്കല്‍ ഉപയോഗിച്ച് പശുക്കളെ പൊള്ളിച്ച് ക്രൂരത

കോഴിക്കോട്: കാക്കൂരില്‍ കെമിക്കല്‍ ഉപയോഗിച്ച് പശുക്കളെ പൊള്ളിച്ച് ക്രൂരത. കാക്കൂര്‍ സ്വദേശി ഡാനിഷിന്റെ ഉടമസ്ഥതയിലുളള ഫാമിലെ ഏഴ് പശുക്കളെയാണ് അയല്‍വാസികള്‍ പൊളളലേല്‍പ്പിച്ചത്. മൂന്ന് പേര്‍ക്കെതിരെ കാക്കൂര്‍ പൊലീസ് കേസെടുത്തു. ഫാമില്‍ നിന്ന് ദുര്‍ഗന്ധം വരുന്നതായും മാലിന്യം ഒലിച്ചിറങ്ങി കിണറുകള്‍ മലിനമാകുന്നതായും ആരോപിച്ച് അയല്‍വാസികള്‍ പരാതി നല്‍കിയിരുന്നു. ചേളന്നൂര്‍ പഞ്ചായത്ത് ആരോഗ്യ വിഭാഗം പരിശോധിച്ച് പരാതി അടിസ്ഥാനരഹിതമാണെന്ന് കണ്ടെത്തി തള്ളിയിരുന്നു. പിന്നാലെയാണ് ക്രൂരത.

Read More

വഞ്ചിയൂരിൽ ജൂനിയർ അഭിഭാഷയെ അതിക്രൂരമായി മർദ്ദിച്ച സംഭവത്തില പ്രതി ബെയ്ലിൻ ദാസ് മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു

വഞ്ചിയൂരിൽ ജൂനിയർ അഭിഭാഷയെ അതിക്രൂരമായി മർദ്ദിച്ച സംഭവത്തില പ്രതി ബെയ്ലിൻ ദാസ് മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു. തിരുവനന്തപുരം വഞ്ചിയൂർ ജില്ലാ സെഷൻസ് കോടതിയിലാണ് ജാമ്യാപേക്ഷ നൽകിയത്. സംഭവത്തിന് പിന്നാലെ പ്രതി ഒളിവിൽ പോയിരുന്നു. സംഭവം വളരെ ഗൗരവതരമെന്നും കുറ്റവാളിയെ ഉടൻ പിടികൂടുമെന്നും നിയമ മന്ത്രി പി രാജീവ് ഇന്നലെ പറഞ്ഞിരുന്നു. മർദ്ദനത്തിനിരയായ അഭിഭാഷകയെ വഞ്ചിയൂരിൽ സന്ദർശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു മന്ത്രി പി രാജീവ്. പ്രതിയെ രക്ഷപ്പെടാൻ സഹായിച്ചവരും നിയമപരിധിയിൽ വരുമെന്നും മന്ത്രി വ്യക്തമാക്കി. സീനിയർ അഭിഭാഷകർ ജൂനിയർ…

Read More

സ്‌കൂൾ തുറന്നാൽ രണ്ടാഴ്ച കുട്ടികൾക്ക് ക്ലാസിൽ പുസ്തകപഠനമുണ്ടാവില്ല

സ്‌കൂൾ തുറന്നാൽ രണ്ടാഴ്ച കുട്ടികൾക്ക് ക്ലാസിൽ പുസ്തകപഠനമുണ്ടാവില്ല. പകരം ലഹരിമുതൽ പൊതുമുതൽ നശിപ്പിക്കൽവരെയുള്ള സാമൂഹികവിപത്തുകളിൽ കുട്ടികളെ ജാഗ്രതപ്പെടുത്താനുള്ള ബോധവത്കരണം നടത്താനാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിർദേശം. ഇതിനായി പൊതുമാർഗരേഖയുണ്ടാക്കി അധ്യാപകർക്ക് രണ്ടുദിവസത്തെ ശില്പശാല സംഘടിപ്പിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി പത്രസമ്മേളനത്തിൽ പറഞ്ഞു. ജൂൺ രണ്ടുമുതൽ രണ്ടാഴ്ച ഒന്നുമുതൽ പത്തുവരെയുള്ള ക്ലാസുകാർക്കും ജൂലായ് 18 മുതൽ ഒരാഴ്ച ഹയർസെക്കൻഡറി വിദ്യാർഥികൾക്കുമാണ് ക്ലാസ്. ജൂൺ രണ്ടിന് പതിവുപോലെ പ്രവേശനോത്സവം നടത്തും.നല്ലനടപ്പിനുള്ള പാഠങ്ങള്‍ലഹരി ഉപയോഗം, വാഹന ഉപയോഗം, അക്രമവാസന, പരിസര ശുചിത്വം, വ്യക്തി…

Read More

900 കണ്ടിയിൽ റിസോർട്ടിലെ ടെന്റ് തകർന്ന് വിനോദസഞ്ചാരിയായ യുവതി മരിച്ചു

റിസോർട്ടിലെ ടെന്റ് തകർന്ന് വിനോദസഞ്ചാരിയായ യുവതി മരിച്ചു. മേപ്പാടി 900 കണ്ടിയിലാണ് സംഭവം. 900 വെഞ്ചേഴ്സ് എന്ന റിസോർട്ടിൽ നിർമ്മിച്ചിരുന്ന ടെന്റ് ആണ് തകർന്ന് വീണത്. നിലമ്പൂർ അകമ്പാടം സ്വദേശി നിഷ്മയാണ് മരിച്ചത്. സംഭവത്തിൽ മൂന്നുപേർക്ക് പരിക്കേറ്റു. മരത്തടികൾ കൊണ്ട് നിർമ്മിച്ച പുല്ലുമേഞ്ഞ ടെന്റാണ് തകർന്നുവീണത്. 900 വെഞ്ചേഴ്സിൻ്റെ ടെൻ്റ് ഗ്രാമിലാണ് അപകടം ഉണ്ടായത്. അതേസമയം കോഴിക്കോട് അറപ്പുഴ പാലത്തിന് സമീപം ദേശീയപാതയിൽ അപകടം ഉണ്ടായി. പുലർച്ചെ 5 മണിയോടെ ഡിവൈഡറിൽ ഇടിച്ച് കാർ കത്തി. കാറിൽ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial