Headlines

താനൂരിൽ നിന്ന് കാണാതായ പെൺകുട്ടികൾ നടത്തിയത് സാഹസിക യാത്ര

മലപ്പുറം: താനൂരിൽ നിന്ന് കാണാതായ പെൺകുട്ടികൾ നടത്തിയത് സാഹസിക യാത്ര എന്ന നിലയിലേ കാണാൻ കഴിയൂവെന്ന് മലപ്പുറം എസ്‌പി ആർ.വിശ്വനാഥ്. ഒപ്പം പോയ യുവാവ് യാത്രക്കായി സഹായം നൽകിയതായാണ് കരുതുന്നത്. യുവാവിനെ പെൺകുട്ടികൾ എങ്ങനെ പരിചയപ്പെട്ടു എന്ന് അന്വേഷിക്കുന്നുണ്ട്. ഫോൺ ട്രാക്ക് ചെയ്തത് തുണച്ചു. മുംബൈ പൊലീസും മലയാളം സമാജവും അന്വേഷണത്തെ സഹായിച്ചു. പെൺകുട്ടികളെ നാളെ നാട്ടിലെത്തിക്കും. പൂനെയിൽ നിന്ന് വൈകുന്നേരം അഞ്ചരയോടെ ഗരീബ് രഥ് എക്സ്പ്രസിലാണ് കുട്ടികളുമായി പൊലീസ് പുറപ്പെടുകയെന്നും എസ്‌പി പറഞ്ഞു. ‘കുട്ടികളുടെ യാത്ര…

Read More

ബസ് ജീവനക്കാർ ആക്രമിച്ച ഓട്ടോറിക്ഷ ഡ്രൈവർ മരിച്ചു

മലപ്പുറം: കോഡൂരിൽ ബസ് ജീവനക്കാർ ആക്രമിച്ച ഓട്ടോറിക്ഷ ഡ്രൈവർ മരിച്ചു. മാണൂർ സ്വദേശി അബ്ദുൾ ലത്തീഫാണ് മരിച്ചത്. മരണകാരണം വ്യക്തമല്ല. ഹൃദയ സ്തംഭനമാണെന്നാണ് സംശയിക്കുന്നത്. വടക്കേമണ്ണയിലെ ബസ് സ്റ്റോപ്പിൽ നിന്ന് ആളെ കയറ്റിയത് ചോദ്യം ചെയ്തായിരുന്നു ഡ്രൈവറെ മർദ്ദിച്ചത്. ഓട്ടോറിക്ഷ പിന്തുടർന്ന് തടഞ്ഞുവെച്ച് മർദ്ദിക്കുകയായിരുന്നു. അബ്‌ദുൽ ലത്തീഫ് തനിച്ചാണ് മലപ്പുറം താലൂക്ക് ആശുപത്രിയിൽ എത്തിയത്. തുടർന്ന് കുഴുഞ്ഞു വീഴുകയായിരുന്നു. സംഭവത്തിൽ മൂന്ന് ബസ് ജീവനക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബസും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മഞ്ചേരി തിരൂർ റൂട്ടിലോടുന്ന ബസാണിത്.

Read More

ബൈക്കിൽ യാത്ര ചെയ്യവെ വൈദ്യുതി കേബിൾ കഴുത്തിൽ കുടുങ്ങി അപകടം

ബൈക്കിൽ യാത്ര ചെയ്യവെ വൈദ്യുതി കേബിൾ കഴുത്തിൽ കുടുങ്ങി അപകടം. ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞതിനെത്തുടർന്ന് അച്ഛനും മകനും പരിക്കേറ്റു. പാലക്കാട് കുളപ്പുള്ളി കാതുവീട്ടിൽ മദൻ മോഹൻ (56) മകൻ അനന്തു (27) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് പുലർച്ചെ 5.15 ന് ഷൊർണൂർ കുളപ്പുള്ളി യു.പി സ്കൂളിനു മുന്നിൽ വെച്ചായിരുന്നു അപകടം. ഷൊർണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് മകനെ കൂട്ടിക്കൊണ്ട് തിരികെ വീട്ടിലേക്ക് വരുന്നതിനിടെയാണ് അപകടമുണ്ടായത്. താഴ്ന്നു കിടന്ന വൈദ്യുതി കേബിൾ മദൻ മോഹൻ്റെ കഴുത്തിൽ കുടുങ്ങുകയായിരുന്നു…

Read More

ക്രിസ്മസ് പരീക്ഷ ചോദ്യപേപ്പർ ചോർത്തിയത് അൺ എയിഡഡ് സ്കൂളിലെ പ്യൂൺ

മലപ്പുറം: ക്രിസ്മസ് പരീക്ഷ ചോദ്യപേപ്പർ ചോർത്തിയത് അൺ എയിഡഡ് സ്കൂളിലെ പ്യൂണെന്ന് കണ്ടെത്തൽ. ഇതേത്തുടർന്ന് മലപ്പുറം സ്വദേശി അബ്ദുൾ നാസറിനെ കസ്റ്റഡിയിലെടുത്തു. എംഎസ് സൊല്യൂഷ്യൻസ് അധ്യാപകൻ ഫഹദിന് ചോദ്യപേപ്പർ ചോർത്തി നൽകിയത് ഇയാളാണെന്നാണ് ക്രൈം ബ്രാഞ്ചിന്‍റെ കണ്ടെത്തൽ. അബ്‌ദുൾ നാസർ ജോലി ചെയ്യുന്ന സ്‌കൂളിലാണ് മുൻപ് ഫഹദ് ജോലി ചെയ്തിരുന്നത്. ഈ ബന്ധം മുൻനിർത്തിയാണ് ചോദ്യപ്പേപ്പർ ചോർത്തിയതെന്നാണ് വിവരം. ചോദ്യപേപ്പറിലേതിന് സാമ്യമുള്ള ചോദ്യങ്ങളാണ് എംഎസ് സൊല്യൂഷ്യൻസിൻറെ യൂട്യൂബ് ചാനലിൽ വന്നത്. ആരോപണം ഉയർന്നതിന് പിന്നാലെ എംഎസ് സൊല്യൂഷൻസ്…

Read More

മാർക്കോ പോലെ വയലൻസ് നിറഞ്ഞ ചിത്രങ്ങൾ ഇനി ചെയ്യില്ല; നിർമ്മാതാവ്

കൊച്ചി: കേരളത്തിൽ സ്കൂൾ വിദ്യാർഥികൾക്കിടയിലും യുവജനങ്ങൾക്കിടയിലും അക്രമങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ മാർക്കോ സിനിമയ്‌ക്കെതിരെ ഉയർന്ന വൻ വിമർശനങ്ങൾക്കെതിരെ പ്രതികരിച്ച് നിർമ്മാതാവ് ഷരീഫ് മുഹമ്മദ്‌. മാർക്കോ പോലെ വയലൻസ് നിറഞ്ഞ ചിത്രങ്ങൾ ഇനി ചെയ്യില്ല എന്നാണ് നിർമ്മാതാവ് പറഞ്ഞത്. ഒരിക്കലും വയലൻസിനെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയല്ല സിനിമ നിർമ്മിച്ചതെന്ന് അദ്ദേഹം പറഞ്ഞു. പ്രേക്ഷകർ സിനിമയെ സിനിമയായി കാണുമെന്നാണ് കരുതിയത്. പുറത്തിറങ്ങാനിരിക്കുന്ന കാട്ടാളൻ എന്ന ചിത്രത്തിലും ചെറിയ ചില വയലൻസ് സീനുകളുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മാർക്കോയിലെ വയലൻസ് ദൃശ്യങ്ങൾ…

Read More

മാക്കാലിക്കാവ് ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ആനയിടഞ്ഞു

തൃശ്ശൂര്‍: തെക്കേപ്പുറം മാക്കാലിക്കാവ് ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ആനയിടഞ്ഞു. എഴുന്നള്ളിപ്പിനിടെ ഇടഞ്ഞ ആന കുന്നംകുളം-അഞ്ഞൂര്‍ റോഡിലെ കോടതിപ്പടിയില്‍ നിലയുറപ്പിച്ചിരിക്കുകയാണ്. പാപ്പാന്മാരും എലിഫന്റ് സ്‌ക്വാഡും ചേര്‍ന്ന് ആനയെ തളക്കാനുള്ള ശ്രമം തുടരുകയാണ്. ചമയം പൂരാഘോഷ കമ്മിറ്റിയുടെ എഴുന്നള്ളിപ്പിനായി എത്തിയ തടത്താവിള ശിവനാണ് വൈകുന്നേരം 6.40ന് ഇടഞ്ഞത്.

Read More

ചായയ്ക്ക് മധുരം കുറവാണെന്നും പഞ്ചസാര വേണമെന്നും ആവശ്യപ്പെട്ടതിനെത്തുടർന്നുണ്ടായ തർക്കത്തിൽ യുവാവിനെ ആറംഗ സംഘം ആക്രമിച്ചു

ആലപ്പുഴ: ചായയ്ക്ക് മധുരം കുറവാണെന്നും പഞ്ചസാര വേണമെന്നും ആവശ്യപ്പെട്ടതിനെത്തുടർന്നുണ്ടായ തർക്കത്തിൽ യുവാവിനെ ആറംഗ സംഘം ആക്രമിച്ചു. ആലപ്പുഴ ബീച്ചിൽ വെച്ചാണ് യുവാവിനെ അക്രമിസംഘം അടിച്ച് വീഴ്ത്തിയത്. തൃശ്ശൂർ ഇരിങ്ങാലകുട പുളിക്കൻ ഹൗസിൽ സിജോ ജോൺ (36)ആണ് സംഘത്തിന്റെ ആക്രമണത്തിൽ പരിക്കേറ്റത്. ഇയാളുടെ തലക്കും കൈക്കും പരിക്കുകളുണ്ട്. സിജോ ജോണിനെ ആലപ്പുഴ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആലപ്പുഴ ബീച്ചിലെ കാറ്റാടി ഭാഗത്ത ഇന്നലെ വൈകിട്ടായിരുന്ന സംഭവം. ഇടപ്പള്ളിയിലെ ഓയിൽ ഗ്യാസ് കമ്പനിയിൽ ജോലി ചെയ്യുന്ന സിജോ ജോൺ മറ്റ്…

Read More

പ്ലസ് ടു വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ

തിരുവനന്തപുരം: തിരുവനന്തപുരം വട്ടിയൂർക്കാവ് മരുതൻകുഴിയിൽ പ്ലസ് ടു വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ദർശനീയം വീട്ടിൽ രതീഷിന്റെ മകൻ ദർശനാണ് (17) മരിച്ചത്. ഇന്ന് രാവിലെ ബെഡ് റൂമിലാണ് മൃതദേഹം കണ്ടത്. വഴുതക്കാട് ചിൻമയ വിദ്യാലയത്തിലെ പ്ലസ് ടു വിദ്യാർത്ഥിയാണ് ദർശന്‍. ഇന്ന് പരീക്ഷ തുടങ്ങാനിരിക്കെയാണ് മരണം. ഏക മകനായിരുന്നു ദർശൻ. പരീക്ഷയെ ചൊല്ലി കുട്ടിക്ക് ടെൻഷൻ ഉണ്ടായിരുന്നു എന്നാണ് വിവരം. ആത്മഹത്യാക്കുറിപ്പിൽ പരീക്ഷയെ കുറിച്ച് ആശങ്ക പ്രകടിപ്പിച്ചിരിക്കുന്നതാണ് പൊലീസ് അറിയിച്ചു. എല്ലാം പഠിച്ചു, റിവിഷനും…

Read More

ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിന്റെ വൈരാഗ്യത്തിൽ ജീവനക്കാരൻ എണ്ണ കമ്പനിക്ക് തീയിട്ടു

തൃശ്ശൂർ: ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിന്റെ വൈരാഗ്യത്തിൽ ജീവനക്കാരൻ എണ്ണ കമ്പനിക്ക് തീയിട്ടു. തൃശ്ശൂർ മുണ്ടൂരിലാണ് സംഭവം. എണ്ണക്കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്യുന്ന ടിറ്റോ തോമസാണ് (36) കമ്പനിക്ക് തീയിട്ടത്. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് തൃശൂർ വേളക്കോട് ഇൻഡസ്‌ട്രിയൽ എസ്റ്റേറ്റിലെ ഗൾഫ് പെട്രോൾ കെമിക്കൽസിൽ തീപിടിത്തമുണ്ടായത്. കുന്നംകുത്തുനിന്നും തൃശൂരിൽ നിന്നും രണ്ട് യൂണിറ്റ് അഗ്നിരക്ഷാസേന സംഘവും ഗുരുവായൂരിൽ നിന്ന് ഒരു യൂണിറ്റുമെത്തിയാണ് തീയണച്ചത്. തൃശൂർ പൂത്തോൾ സ്വദേശി സ്റ്റീഫനാണ് കമ്പനിയുടെ ഉടമ. പ്രതി എണ്ണ കമ്പനിക്ക് തീയിട്ട…

Read More

പത്തനംതിട്ട പന്തളം കൂരമ്പാലയിൽ കാറും കെഎസ്ആർടിസി ബസ്സും കൂട്ടിയിടിച്ച് അപകടം

പത്തനംതിട്ട: പത്തനംതിട്ട പന്തളം കൂരമ്പാലയിൽ കാറും കെഎസ്ആർടിസി ബസ്സും കൂട്ടിയിടിച്ച് അപകടം. കൊട്ടാരക്കരയിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസിലേക്ക് പന്തളം ഭാഗത്തേക്ക് പോകുകയായിരുന്ന കാർ ഇടിക്കുകയായിരുന്നു. കാർ യാത്രക്കാരായ രണ്ടുപേർക്ക് പരിക്കേറ്റു. മാവേലിക്കര ഇടപ്പോൺ സ്വദേശികളായ വിഷ്ണു ,സന്ദീപ് എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരുടെയും പരിക്ക് ​ഗുരുതരമാണെന്നാണ് ലഭിക്കുന്ന പ്രാഥമികവിവരം . വാഹനാപകടത്തിൽ കാറിന്റെ മുൻവശം തകരുകയും, തീ പടരുകയും ചെയ്തു. നാട്ടുകാരുടെ സമയോചിതമായ ഇടപെടലിലൂടെ തീ വളരെ പെട്ടെന്ന് തന്നെ അണയ്ക്കാൻ സാധിച്ചു. കാറിന്റെ മുൻവശത്ത് തീ പടർന്നെങ്കിലും…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial