Headlines

പ്രാര്‍ത്ഥനാ നിര്‍ഭരമായി പള്ളികളും വീടുകളും; സംസ്ഥാനത്ത് റമദാൻ വ്രതത്തിന് തുടക്കമായി

കോഴിക്കോട് :ആത്മവിശുദ്ധിയുടെ ദിന രാത്രങ്ങൾ സമ്മാനിച്ച്‌ സംസ്ഥാനത്ത് പുണ്യ റമദാൻ വ്രതം തുടങ്ങി. ഇനിയുള്ള മുപ്പത് നാളുകള്‍ സഹനത്തിന്‍റെയും സഹാനുഭൂതിയുടേയും പുണ്യ ദിനങ്ങളാണ് ഇസ്ലാം മത വിശ്വാസികള്‍ക്ക്. സുബഹ് ബാങ്കിന് മുമ്പ് അത്താഴം കഴിച്ച് ഇസ്ലാം മത വിശ്വാസികള്‍ പുണ്യമാസത്തിലെ വ്രതാനുഷ്ഠാനത്തിലേക്ക് കടന്നു. പ്രഭാതം മുതല്‍ പ്രദോഷം വരെ അന്നപാനീയങ്ങള്‍ വെടിഞ്ഞ് പ്രാര്‍ത്ഥനയിലാണ് വിശ്വാസികള്‍. മനസും ശരീരവും പാകപ്പെടുത്തി ആത്മ നിയന്ത്രണത്തിന്‍റെ വ്രതമാണ് റമദാൻ മാസത്തില്‍ വിശ്വാസി അനുഷ്ഠിക്കുന്നത്. റമദാനിൽ ദാന ധര്‍മ്മങ്ങള്‍ക്കും ആരാധനകള്‍ക്കും അധിക പ്രതിഫലം…

Read More

പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ ഇസ്തിരിപ്പെട്ടികൊണ്ട് പൊള്ളിച്ച് രണ്ടാനച്ഛന്‍; അതിക്രമം പ്രണയബന്ധം അറിഞ്ഞതോടെ

വെഞ്ഞാറമൂട് : തിരുവനന്തപുരം വെഞ്ഞാറമൂട്ടില്‍ പെണ്‍കുട്ടിയുടെ ദേഹത്ത് രണ്ടാനച്ഛന്‍ ഇസ്തിരിപ്പെട്ടികൊണ്ട് പൊള്ളിച്ചു. പ്രണയബന്ധമറിഞ്ഞപ്പോഴാണ് പ്ലസ് ടു വിദ്യാര്‍ത്ഥിയുടെ ദേഹത്ത് പൊള്ളലേല്‍പ്പിച്ചത്. വെഞ്ഞാറമൂട് മരുതംമൂടാണ് സംഭവം. ഇവിടെ വാടകയ്ക്ക് താമസിക്കുകയാണ് പെണ്‍കുട്ടിയുടെ കുടുംബം. ഇന്നലെ വൈകിട്ടോടെയാണ് പെണ്‍കുട്ടിയെ ആക്രമിച്ചതെന്നാണ് വിവരം. മുഖത്തായിരുന്നു പൊള്ളലേല്‍പ്പിക്കാന്‍ ശ്രമിച്ചത്. കുട്ടി തടഞ്ഞതോടെ കൈയിലും ശരീരത്തിലും പൊള്ളലേല്‍പ്പിക്കുകയായിരുന്നു. പരുക്ക് ഗുരുതരമല്ല. കുട്ടിയുടെ കുടുംബം വിഷയത്തില്‍ പരാതി നല്‍കിയിട്ടുണ്ട്. പ്രാഥമിക പരിശോധനയ്ക്ക് ശേഷം പെണ്‍കുട്ടിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയെന്നാണ് വിവരം. രണ്ടാനച്ഛന്‍ നെടുമങ്ങാട് സ്വദേശിയാണ്. 15…

Read More

സിനിമയിൽ അഭിനേതാക്കൾ ധരിക്കുന്ന വസ്ത്രങ്ങൾ അനുകരിക്കുന്ന നമ്മളിൽ വയലൻസ് നിറഞ്ഞ രംഗംങ്ങളും സ്വാധീനം ചെലുത്തുമെന്ന് ഗണേഷ് കുമാർ

വെഞ്ഞാറമൂട് കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ മാർക്കോ അടക്കമുള്ള സിനിമകളിലെ വയലൻസ് രംഗങ്ങൾ സോഷ്യൽ മീഡിയയിൽ അടക്കം ചർച്ചയാകുന്നുണ്ട്. അമിതമായി വയലൻസ് നിറഞ്ഞ സിനിമാരംഗങ്ങൾ പൊതുസമൂഹത്തെയും യുവാക്കളെയും മോശമായി സ്വാധീനിക്കുണ്ടെന്നും സെൻസർ ബോർഡ് അടക്കം ഇതിൽ നിയന്ത്രണം കൊണ്ടുവരണമെന്നുമാണ് ആവശ്യം. വിഷയത്തിൽ റിപ്പോർട്ടർ ടി വിയോട് പ്രതികരിച്ചിരിക്കുകയാണ് ഗതാഗത മന്ത്രിയും നടനുമായ കെ ബി ഗണേഷ് കുമാർ. സിനിമയിൽ അഭിനേതാക്കൾ ധരിക്കുന്ന വസ്ത്രങ്ങൾ അനുകരിക്കുന്ന നമ്മളിൽ വയലൻസ് നിറഞ്ഞ രംഗംങ്ങളും സ്വാധീനം ചെലുത്തുമെന്ന് ഗണേഷ് കുമാർ. പച്ചയ്ക്ക് വെട്ടികീറി മുറിയ്കുന്ന…

Read More

പൊതുസ്ഥലങ്ങളിലും പുറമ്പോക്കുകളിലും നിയമപരമായ അനുമതിയില്ലാതെ പുതിയ കൊടിമരങ്ങള്‍ സ്ഥാപിക്കുന്നത് ഹൈക്കോടതി നിരോധിച്ചു

കൊച്ചി: പൊതുസ്ഥലങ്ങളിലും പുറമ്പോക്കുകളിലും നിയമപരമായ അനുമതിയില്ലാതെ പുതിയ കൊടിമരങ്ങള്‍ സ്ഥാപിക്കുന്നത് ഹൈക്കോടതി നിരോധിച്ചു. നേരത്തെ സ്ഥാപിച്ച കൊടിമരങ്ങള്‍ നീക്കം ചെയ്യുന്നതിന് സര്‍ക്കാര്‍ ആറു മാസത്തിനകം നയം രൂപവത്കരിക്കണമെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഉത്തരവിട്ടു. കോടതി ഉത്തരവ് കര്‍ശനമായി പാലിക്കണമെന്ന് നിര്‍ദേശിച്ച് തദ്ദേശസ്വയംഭരണ സെക്രട്ടറി രണ്ടാഴ്ചക്കകം എല്ലാ തദ്ദേശ സ്ഥാപനങ്ങള്‍ക്കും സര്‍ക്കുലര്‍ നല്‍കണം. തുടര്‍ന്ന് സ്വീകരിച്ച നടപടികള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് ഒരു മാസത്തിനകം ഹൈക്കോടതിയില്‍ സമര്‍പ്പിക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. പന്തളം മന്നം ഷുഗര്‍മില്ലിന് മുന്നില്‍ സിപിഎം, ബിജെപി, ഡിവൈഎഫ്‌ഐ…

Read More

തിരുവനന്തപുരത്ത് നാലാം ക്ലാസുകാരിയെ വീട്ടിലെ ശുചിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് നാലാം ക്ലാസുകാരിയെ വീട്ടിലെ ശുചിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വെള്ളനാട് കുളക്കോട് സ്വദേശിയായ പെൺകുട്ടിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിത്. ഇളയ കുട്ടിയുമായി കളിക്കുകയായിരുന്നു ഇതിനിടെയാണ് സംഭവം. ശുചി മുറിയിൽ കയറി കുട്ടി വാതിൽ അടക്കുകയായിരുന്നു. കുട്ടിയെ വീട്ടുകാർ ഉടന്‍ വെള്ളനാട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ ആര്യനാട് പൊലീസ് കേസെടുത്തു. ഉറിയാക്കോട് വിശ്വദർശിനി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനിയാണ്.

Read More

പലോട് – കല്ലറ റോഡിൽ കാട്ടുപോത്ത് ബൈക്കിൽ ഇടിച്ച് ദമ്പതികൾക്ക് പരിക്ക്

തിരുവനന്തപുരം: പാലോട് – കല്ലറ റോഡിൽ  പാണ്ഡ്യൻപാറയ്ക്ക് സമീപത്ത് വച്ച് റോഡ് മുറിച്ചുകടന്ന കാട്ടുപോത്ത് ബൈക്കിൽ ഇടിച്ച് ദമ്പതികൾക്ക് പരിക്ക്. അതിവേഗം റോഡ് കുറുകെ കടക്കാൻ ശ്രമിച്ച കാട്ടുപോത്താണ്  ബൈക്ക് യാത്രക്കാരെ ആക്രമിച്ചത്. നെടുമങ്ങാട് പഴകുറ്റി കൃഷ്ണകൃപയിൽ കോടതി ജീവനക്കാരനായ കെ .സുനിൽ കുമാർ, ഭാര്യ വിതുര വി എച്ച് എസ് എസിലെ അധ്യാപിക എൻ.എസ് സ്മിത എന്നിവർക്കാർക്കാണ് പരിക്കേറ്റത്.  ഇവരെ പാലോട് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സുനിൽ കുമാറിന് തോളെല്ലിനും മുഖത്തും…

Read More

ജ്യേഷ്ഠന്റെ കൊലക്കത്തിക്കിരയാകുന്നതിന് തൊട്ടുമുമ്പ് അഫ്സാൻ തനിക്കേറ്റവും ഇഷ്ടപ്പെട്ട ഭക്ഷണം വാങ്ങാൻ ഹോട്ടലിലെത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

തിരുവനന്തപുരം: ജ്യേഷ്ഠന്റെ കൊലക്കത്തിക്കിരയാകുന്നതിന് തൊട്ടുമുമ്പ് 13കാരൻ അഫ്സാൻ തനിക്കേറ്റവും ഇഷ്ടപ്പെട്ട ഭക്ഷണം വാങ്ങാൻ ഹോട്ടലിലെത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. ഹോട്ടലിൽ മന്തി വാങ്ങാൻ എത്തുന്നതാണ് സിസിടിവി ദൃശ്യങ്ങളിലുളളത്. ഹോട്ടലിലേക്ക് അഫ്സാൻ ഓട്ടോയിലെത്തുന്നതാണ് കാണാൻ സാധിക്കുന്നത്. ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. അഫാൻ പറഞ്ഞത് അനുസരിച്ചാണ് അഫ്സാൻ മന്തി വാങ്ങാൻ കടയിലെത്തുന്നത്. അഫ്സാന് ഏറ്റവും ഇഷ്ടമുള്ള ഭക്ഷണമാണിത്. ഇതും വാങ്ങി വന്നതിന് ശേഷമാണ് അഫാൻ അനിയനെ ചുറ്റിക കൊണ്ട് അടിച്ച് കൊലപ്പെടുത്തിയത്. ഈ കവറുമായി അഫ്സാൻ വീട്ടിലേക്ക് കയറുന്നത്…

Read More

കാഞ്ഞിരംപാറയിൽ ഇലട്രിക് ഷാേപ്പിൽ തീപിടിത്തം

തിരുവനന്തപുരം: കാഞ്ഞിരംപാറയിൽ ഇലട്രിക് ഷാേപ്പിൽ തീപിടിത്തം. കാഞ്ഞിരംപാറ ജങ്ഷനിൽ പ്രവർത്തിക്കുന്ന തേക്കുമ്മൂട് സ്വദേശി പ്രദീപിൻ്റെ ഇലക്ട്രോണിക് ഉപകരണങ്ങളുടെ സർവീസ് സെൻ്ററിലാണ് ഉച്ചയോടെ തീപിടിത്തമുണ്ടായത്. കടയിൽ തെളിയിച്ചിരുന്ന വിളക്കിൽ നിന്നും തീ പടർന്നതാണ് അപകടകാരണമെന്ന് ഫയർഫോഴ്സ് അറിയിച്ചു. ഈ സമയം ഉടമ പുറത്തു പോയിരുന്നു. 12 മണിയോടെ തീ പടർന്നത് കണ്ട സമീപവാസികൾ അറിയിച്ചതിനെത്തുടർന്ന് ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി ഒരു മണിക്കൂർ പ്രയത്നിച്ച ശേഷമാണ് തീ നിയന്ത്രണ വിധേയമാക്കാനായത്.  റിപ്പയറിങ്ങിനെത്തിച്ച നാല് ഫ്രിഡ്ജ്, ഒരു  എസി,  രണ്ട് വാഷിങ് മെഷീൻ…

Read More

കേന്ദ്രത്തിനെതിരെ പ്രതിരോധം തീർത്ത് സിപിഐഎം

കേന്ദ്രത്തിനെതിരെ പ്രതിരോധം തീർത്ത് സിപിഐഎം. സംസ്ഥാനത്തുടനീളം നടന്ന സിപിഐഎമ്മിന്റെ പ്രതിഷേധ ധർണയിൽ പതിനായിരങ്ങൾ പങ്കെടുത്തു. തിരുവനന്തപുരം രാജ്ഭവന് മുന്നിൽ നടന്ന പ്രതിഷേധ മാർച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ആർഎസ്എസ് നിയന്ത്രിക്കുന്ന ബിജെപി സർക്കാരിനെതിരെ ഇനിയും സമരം തുടരുമെന്ന് ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. കേരളം മുന്നോട്ടുവയ്ക്കുന്ന ബദലുകളെയും വികസന മുന്നേറ്റത്തെയും തകർക്കാനുള്ള കേന്ദ്ര സർക്കാരിന്റെ ആസൂത്രിത നീക്കത്തിനെതിരെയാണ് സിപിഐഎം പ്രതിഷേധം സംഘടിപ്പിച്ചത്. തിരുവനന്തപുരത്ത് രാജ്ഭവ്ന് മുന്നിലും, വയനാട് ഒഴികെയുള്ള മറ്റ്…

Read More

ശ്രീവരാഹത്ത് ബിജെപിയെ പരാജയപ്പെടുത്തി സിപിഐ; വിജയിച്ച സ്ഥാനാർത്ഥിയുടെ പേരിൽ രണ്ട് അപരന്മാര്‍

തിരുവനന്തപുരം: തിരുവനന്തപുരം മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ശ്രീവരാഹം ഡിവിഷനിൽ സിപിഐ സിറ്റിംഗ് സീറ്റ് നിലനിര്‍ത്തിയത് 12 വോട്ടിന്. വി ഹരികുമാറാണ് ബിജെപി സ്ഥാനാര്‍ത്ഥി മിനിയെ പന്ത്രണ്ട് വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയത്. ഡിവിഷനെ പ്രതിനിധീകരിച്ചിരുന്ന എസ് വിജയകുമാര്‍ അന്തരിച്ചതിനെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. മൂന്നാം സ്ഥാനത്തായ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ബി സുരേഷ് കുമാറിന് 277 വോട്ടുകളാണ് ലഭിച്ചത്. എന്നാല്‍ അപര സ്ഥാനാര്‍ത്ഥികളായ ഹരികുമാര്‍ ബി, ഹരികുമാര്‍ വി എന്നിവര്‍ ചേര്‍ന്ന് 53 വോട്ടുകള്‍ നേടിയിരുന്നു. അപരന്മാർ രംഗത്ത് വന്നിട്ടും ബിജെപിയെ പരാജയപ്പെടുത്താൻ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial