കുണ്ടറയിൽ റെയിൽ പാളത്തിൽ ടെലിഫോൺ പോസ്റ്റ് കണ്ടെത്തിയ സംഭവത്തിൽ പിടിയിലായ പ്രതികളുടെ മൊഴി പുറത്ത്

കൊല്ലം: കുണ്ടറയിൽ റെയിൽ പാളത്തിൽ ടെലിഫോൺ പോസ്റ്റ് കണ്ടെത്തിയ സംഭവത്തിൽ പിടിയിലായ പ്രതികളുടെ മൊഴി പുറത്ത്. ‘പോസ്റ്റ് മുറിച്ച് ആക്രിയാക്കി വിറ്റ് പണമാക്കുകയായിരുന്നു ഉദ്ദേശ്യമെന്നും അതിനുവേണ്ടിയാണ് പോസ്റ്റ് പാളത്തിൽ കൊണ്ടുപോയി വച്ചതെന്നും’ പ്രതികൾ പൊലീസിനോട് പറഞ്ഞതായി വിവരം. ട്രെയിൻ കടന്നുപോകുമ്പോള്‍ പോസ്റ്റ് മുറിയുമെന്ന ധാരണയിലാണ് കൊണ്ടുവച്ചതെന്നും പിടിയിലായവർ പറഞ്ഞു.കുണ്ടറ സ്വദേശി രാജേഷ്, പെരുമ്പുഴ സ്വദേശി അരുൺ എന്നിവരാണ് പിടിയിലായത്. മുൻപും ഇവർക്കെതിരെ ക്രിമിനൽ കേസുകൾ ഉള്ളതായി പൊലീസ് അറിയിച്ചു. ഒരാൾക്കെതിരെ 11 ക്രിമിനൽ കേസുകളും മറ്റൊരാൾക്കെതിരെ 5…

Read More

വീടിന് തീപിടിച്ച് വയോധിക മരിച്ചു

കോഴിക്കോട്: വടകരയിൽ വീടിന് തീപിടിച്ച് വയോധിക മരിച്ചു. വില്യാപ്പള്ളി സ്വദേശിനി നാരായണി (80) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് ഏഴോടെയായിരുന്നു സംഭവം. തീപടർന്ന സമയം ഇവർ വീട്ടിൽ ഒറ്റക്കായിരുന്നു. മകനും ഭാര്യയും പുറത്തുപോയ സമയത്തായിരുന്നു വീട്ടിൽ തീപിടിത്തമുണ്ടായത്. വീട്ടിൽ നിന്ന് തീ ആളിപടരുന്നത് കണ്ടാണ് സമീപവാസികളെത്തിയത്. അ​ഗ്നിരക്ഷാ സേനയും നാട്ടുകാരും ചേർന്ന് തീയണച്ചു. തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ല.

Read More

പയ്യന്നൂരില്‍ നാല് ഗ്രാം മെത്താഫിറ്റമിനുമായി യുവതി പിടിയിൽ

കണ്ണൂര്‍: പയ്യന്നൂരില്‍ നാല് ഗ്രാം മെത്താഫിറ്റമിനുമായി യുവതി പിടിയിൽ. പയ്യന്നൂര്‍ കണ്ടങ്കാളി മുല്ലക്കൊടിയിലെ സി നിഖിലയെയാണ് എക്‌സൈസ് പികൂടിയത്. മയക്കുമരുന്ന് വില്‍പനയെക്കുറിച്ച് രഹസ്യവിവരം ലഭിച്ച എക്‌സൈസ് സംഘം നിഖിലയുടെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് മെത്താഫിറ്റമിൻ കണ്ടെത്തിയത്. 2023ല്‍ രണ്ട് കിലോയോളം കഞ്ചാവുമായി എക്‌സൈസ് സംഘം നിഖിലയെ പിടികൂടിയിരുന്നു. എന്നാല്‍ ജയിലില്‍ നിന്നിറങ്ങിയ നിഖില മയക്കുമരുന്ന് കച്ചവടത്തില്‍ സജീവമാവുകയായിരുന്നു

Read More

എസ് എഫ്‌ ഐക്ക് പുതിയ നേതൃത്വം

തിരുവനന്തപുരം: എസ്എഫ്‌ഐയുടെ പുതിയ സംസ്ഥാന സെക്രട്ടറിയായി പിഎസ് സഞ്ജീവിനെയും പ്രസിഡന്റായി എം ശിവപ്രസാദിനെയും തെരഞ്ഞെടുത്തു. തിരുവനന്തപുരത്ത് നടന്ന സമ്മേളനമാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. പിഎസ് സഞ്ജീവ് സംഘടനയുടെ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയും എം ശിവപ്രസാദ് ആലപ്പുഴ ജില്ലാ സെക്രട്ടറിയുമാണ്. ഭാരവാഹികളായി ഇരുവരെയും സമ്മേളനം ഏകകണ്ഠമായാണ് തെരഞ്ഞെടുത്തത്. വൈസ് പ്രസിഡന്റുമാരായി പി ബിബിന്‍ രാജ്, താജുദ്ദീന്‍ പി, അഡ്വ. പി അക്ഷര, സാന്ദ്ര രവീന്ദ്രന്‍, കെ എസ് അമല്‍. ജോയി സെക്രട്ടറിമാരായി എന്‍ ആദില്‍, ടോണി കുരിയാക്കോസ്, കെ…

Read More

പി.എസ്.സി. കഴിഞ്ഞവര്‍ഷം ഒഴിവാക്കിയത് 219 പരീക്ഷകളിലെ ചോദ്യങ്ങള്‍

കൊല്ലം:അക്കാദമിക് മേഖലയിലെ വിദഗ്ധർ തയ്യാറാക്കിയിട്ടും പി.എസ്.സി. പരീക്ഷകളിലെ ചോദ്യങ്ങളില്‍ തെറ്റുകള്‍ കൂടുന്നു.പി.എസ്.സി. കഴിഞ്ഞവർഷം നടത്തിയ പരീക്ഷകളില്‍ 219 എണ്ണത്തിന്റെ അന്തിമ ഉത്തരസൂചികകളില്‍നിന്നാണ് ചോദ്യങ്ങള്‍ ഒഴിവാക്കിയത്. മിക്ക പരീക്ഷകളിലെയും അഞ്ചുശതമാനത്തിലധികം ചോദ്യങ്ങള്‍ ന്യൂനത കാരണം ഒഴിവാക്കാറുണ്ട്. നാലുഘട്ടമായി നടന്ന പത്താംതരം പ്രാഥമിക പരീക്ഷയില്‍ ഓരോ ഘട്ടത്തിലും ഏഴ് ചോദ്യങ്ങള്‍വരെയാണ് ഒഴിവാക്കിയിട്ടുള്ളത്. ഘട്ടംഘട്ടമായി നടത്തുന്ന പരീക്ഷകളില്‍ ഓരോഘട്ടത്തിലും വ്യത്യസ്ത എണ്ണം ചോദ്യങ്ങള്‍ ഒഴിവാക്കുന്നുണ്ടെങ്കിലും എല്ലാ പരീക്ഷകള്‍ക്കുംകൂടി ഒരു കട്ട്‌ഓഫ് മാർക്കാണ് പ്രഖ്യാപിക്കുന്നത്. ഇത് പി.എസ്.സി.യോടുള്ള ഉദ്യോഗാർഥികളുടെ വിശ്വാസ്യതയെ തകർക്കുന്ന നിലപാടാണ്….

Read More

അതിരപ്പിള്ളിയിൽ മസ്തകത്തിൽ മുറിവേറ്റ കാട്ടാന ചരിഞ്ഞു

തൃശ്ശൂർ: അതിരപ്പിള്ളിയിൽ മസ്തകത്തിൽ മുറിവേറ്റ കാട്ടാന ചരിഞ്ഞു. കോടനാട്ട് ചികിത്സയിലിരിക്കെയാണ് ചരിഞ്ഞത്. കഴിഞ്ഞ മാസമായിരുന്നു മസ്തകത്തിൽ പരിക്കേറ്റ നിലയിൽ ആനയെ വനത്തിനുള്ളിൽ കണ്ടെത്തിയത്. ആനയുടെ മസ്‌കത്തിലേറ്റ മുറിവ് മറ്റ് ആനകളുമായുള്ള സംഘർഷത്തിൽ പറ്റിയതാകാം എന്നായിരുന്നു നിഗമനം. ബുധനാഴ്ചയാണ് ആനയെ മയക്കുവെടി വെച്ച് പിടികൂടിയത്. തുടർന്ന് കോടനാട് അഭയാരണ്യത്തിൽ ആയിരുന്നു ചികിത്സ. ബുധനാഴ്ച രാത്രി മുതൽ ആന തീറ്റ എടുത്തു തുടങ്ങിയിരുന്നു. ഇന്നലെ തുമ്പിക്കൈയിലേക്കും ഇൻഫെക്ഷൻ ബാധിച്ചതായി കണ്ടെത്തി. ചെളി വാരി എറിയാതിരിക്കാൻ കൂടിനകത്ത് സ്ഥലപരിമിതി ഉണ്ടാക്കിയിരുന്നു. വൈകിട്ട്…

Read More

സംസ്ഥാനത്ത് ഒരു ഗഡു ക്ഷേമപെൻഷൻ കൂടി അനുവദിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു ഗഡു ക്ഷേമപെൻഷൻ കൂടി അനുവദിച്ചു. 812 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി പറഞ്ഞു. അടുത്ത ആഴ്ച മുതൽ ഈ മാസത്തെ പെൻഷൻ തുകയായ 1600 രൂപ വീതം ഗുണഭോക്താക്കൾക്ക് ലഭിക്കും. മൂന്ന് ഗഡു ക്ഷേമപെൻഷനാണ് കൊടുക്കാനുണ്ടായിരുന്നത്. അടുത്ത ആഴ്ച മുതൽ വിതരണം ചെയ്തു തുടങ്ങുമെന്നാണ് ധനവകുപ്പ് അറിയിച്ചിരിക്കുന്നത്. ഇനി മൂന്ന് മാസത്തെ കുടിശ്ശിക ബാക്കിയുണ്ട് അത് അടുത്ത സാമ്പത്തിക വർഷം കൊടുക്കുമെന്നാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.

Read More

മസ്തകത്തിന് മുറിവേറ്റ അതിരപ്പിള്ളിയിലെ കാട്ടുകൊമ്പൻ ഇപ്പോഴും ക്ഷീണിതനാണെന്ന് ഡോക്ടർമാരുടെ സംഘം

കോടനാട്: മസ്തകത്തിന് മുറിവേറ്റ അതിരപ്പിള്ളിയിലെ കാട്ടുകൊമ്പൻ ഇപ്പോഴും ക്ഷീണിതനാണെന്ന് ഡോക്ടർമാരുടെ സംഘം. ശ്വാസം പുറത്തുപോകുന്നത് മസ്തകത്തിലെ മുറിവിലൂടെയാണ്. അഭയാരണ്യത്തിൽ രണ്ടുമാസത്തെ ചികിത്സ വേണ്ടി വരുമെന്നാണ് ഡോക്ടർമാർ പറയുന്നത്. മയക്കം വിട്ടെങ്കിലും ക്ഷീണം മാറിയിട്ടില്ല. രാവിലെ ഭക്ഷണം എടുത്തുതുടങ്ങിയിരുന്നു. തുമ്പികൈ ഉപയോഗിച്ച് വെള്ളം എടുക്കുന്നതിൽ പ്രയാസം നേരിടുന്നുണ്ട്. വായിലേക്ക് ഹോസിട്ട് വെള്ളം കൊടുക്കാനാണ് ശ്രമിക്കുന്നത് മുറിവിലേക്ക് ആനയിപ്പോഴും മണ്ണെടുത്ത് പൊത്തുന്നുണ്ട്. അതുക്കൊണ്ട് തന്നെ മുറിവ് ഇടയ്ക്കിടയ്ക്ക് വൃത്തിയാക്കേണ്ടത് പരിഗണിച്ച് മുഴുവൻ സമയവും നിരീക്ഷണത്തിന് ബന്ധപ്പെട്ടവർ പ്രദേശത്തുതന്നെയുണ്ട്. കൃത്യമായ പരിചരണത്തലൂടെ…

Read More

മൂന്നാര്‍ വാഹനാപകടത്തില്‍ ഒരു വിദ്യാർത്ഥി കൂടി മരിച്ചു

ഇടുക്കി: മൂന്നാര്‍ വാഹനാപകടത്തില്‍ ഒരു വിദ്യാർത്ഥി കൂടി മരിച്ചു. വിദ്യാർത്ഥി സുധൻ (19) ആണ് മരിച്ചത്. മൂന്നാറിൽ നിന്നും തേനിയിലേക്ക് മാറ്റിയ സുധൻ്റെ ആരോഗ്യനില യാത്രാ മധ്യേ വഷളായതിനെത്തുടർന്ന് രാജാക്കാട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും രക്ഷിക്കാനായില്ല. അപകടം നടന്നയുടൻ ആധിക (19), വേണിക (19) എന്നീ രണ്ട് വിദ്യാർത്ഥികളും മരിച്ചിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ കെവിനെ തേനി മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. നിലവില്‍ 19 പേര്‍ മൂന്നാര്‍ ടാറ്റാ ടീ ഹോസ്പിറ്റലില്‍ ചികിത്സയിലുണ്ട്. വാഹനത്തില്‍ ആകെ 37…

Read More

മതവിദ്വേഷം ഗുരുതര കുറ്റകൃത്യമായി പരിഗണിക്കണമെന്ന് ഹൈക്കോടതി ഉത്തരവ്

മതവിദ്വേഷം ഗുരുതര കുറ്റകൃത്യമായി പരിഗണിക്കണമെന്ന് ഹൈക്കോടതി ഉത്തരവ്. ബിജെപി നേതാവ് പി സി ജോർജിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണന്റെ ബെഞ്ചിന്റെ മതവിദ്വേഷ പരാമര്‍ശ കുറ്റത്തിനുള്ള ശിക്ഷ വര്‍ദ്ധിപ്പിക്കണമെന്ന വാക്കാൽ പരാമർശം. നിലവില്‍ പരമാവധി 3 വര്‍ഷം വരെ തടവ് മാത്രമാണ് ശിക്ഷ. പുതിയ ക്രിമിനല്‍ നിയമത്തിലും ശിക്ഷ വര്‍ദ്ധിപ്പിച്ചിട്ടില്ല. കുറ്റകൃത്യത്തിനുള്ള ശിക്ഷ വര്‍ദ്ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനമെടുക്കണം. മതവിദ്വേഷ പരാമര്‍ശ കുറ്റത്തിന് പിഴയടച്ച് രക്ഷപെടാന്‍ അവസരമുണ്ട്. എന്നാൽ ഈ കുറ്റത്തിന് നിര്‍ബന്ധമായും ജയില്‍ ശിക്ഷ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial