പിഎസ് സി അംഗങ്ങളുടെ ശമ്പളം പരിഷ്കരിക്കാൻ മന്ത്രിസഭായോഗ തീരുമാനം

തിരുവനന്തപുരം: കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ ചെയര്‍മാന്‍, അംഗങ്ങള്‍ എന്നിവരുടെ ശമ്പളവും ആനുകൂല്യങ്ങളും പരിഷ്‌ക്കരിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ചെയര്‍മാന് ജില്ലാ ജഡ്ജിമാരുടെ സൂപ്പര്‍ ടൈം സ്‌കെയിലിലെ പരമാവധി തുകയ്ക്കു തുല്യവും അംഗങ്ങള്‍ക്ക് ജില്ലാ ജഡ്ജിമാരുടെ സെലക്ഷന്‍ ഗ്രേഡ് സ്‌കെയിലിലെ പരമാവധി തുകയ്ക്കു തുല്യവുമായിരിക്കും പുതുക്കിയ ശമ്പളം. മറ്റ് സംസ്ഥാനങ്ങളിലെ പിഎസ് സി ചെയര്‍മാന്റെയും അംഗങ്ങളുടെയും നിലവിലുള്ള സേവനവേതന വ്യവസ്ഥ ഉള്‍പ്പെടെ പരിഗണിച്ച ശേഷമാണ് മന്ത്രിസഭാ യോഗ തീരുമാനം വ്യാവസിക ട്രിബ്യൂണലുകളില്‍ പ്രിസൈഡിങ്ങ് ഓഫീസര്‍മാരുടെ ശമ്പളവും അലവന്‍സുകളും സബോര്‍ഡിനേറ്റ് ജുഡീഷ്യറിയിലെ…

Read More

ആനയുടെ മസ്തകത്തിനേറ്റ മുറിവിന് ഒരടിയോളം ആഴമുണ്ട്, ഒന്നരമാസത്തോളം തുടര്‍ച്ചയായി ചികിത്സ നല്‍കേണ്ടിവരുമെന്ന് ഡോ. അരുണ്‍ സക്കറിയ

കൊച്ചി: അതിരപ്പിള്ളിയിലെ ദൗത്യം പൂര്‍ണവിജയം എന്ന് പറയാനായിട്ടില്ലെന്ന് ഡോക്ടര്‍ അരുണ്‍ സക്കറിയ. ആന ആരോഗ്യവാനായാല്‍ മാത്രമേ ദൗത്യം വിജയകരമാകൂ. ആനയുടെ മസ്തകത്തിനേറ്റ മുറിവിന് ഒരടിയോളം ആഴമുണ്ട്. ഒന്നരമാസത്തോളം തുടര്‍ച്ചയായി ചികിത്സ നല്‍കേണ്ടിവരുമെന്നും ഡോ. അരുണ്‍ സക്കറിയ മാധ്യമങ്ങളോട് പറഞ്ഞു. ആനയുടെ ചികിത്സയ്ക്കായി പ്രത്യേക മെഡിക്കല്‍ സംഘത്തെ തീരുമാനിച്ചിട്ടുണ്ടെന്നും ഡോക്ടര്‍ പറഞ്ഞു. നല്‍കേണ്ട ചികിത്സയെക്കുറിച്ച് മാര്‍ഗരേഖ ഉണ്ടാക്കും. ആന മയക്കം വിട്ട് തുടങ്ങിയിട്ടുണ്ടെന്നും ശാന്തനായാണ് കാണുന്നതെന്നും ഡോക്ടര്‍ പറഞ്ഞു. കാട്ടാനകള്‍ തമ്മില്‍ ഏറ്റുമുട്ടുന്നത് സ്വാഭാവികമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആനയ്ക്ക്…

Read More

ആറ്റുകാൽ പൊങ്കാല; മാർച്ച് 13-ന് തിരുവനന്തപുരം ജില്ലയ്ക്ക് പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാ കളക്‌ടർ

ആറ്റുകാൽ പൊങ്കാല; മാർച്ച് 13-ന് തിരുവനന്തപുരം ജില്ലയ്ക്ക് പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാ കളക്‌ടർ. അന്നേ ദിവസം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ, അർധ-സർക്കാർ സ്ഥാപനങ്ങൾക്കും അവധിയായിരിക്കും

Read More

ആനയിറങ്കൽ ഡാമിൽ കുളിക്കാനിറങ്ങി കാണാതായ രാജകുമാരി പഞ്ചായത്ത് അംഗം മഞ്ഞക്കുഴി സ്വദേശി ജയ്‌സൺ തച്ചമറ്റത്തിലിന്റെ മൃതദേഹം  കണ്ടെത്തി

ഇടുക്കി: ആനയിറങ്കൽ ഡാമിൽ കുളിക്കാനിറങ്ങി കാണാതായവരിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. രാജകുമാരി പഞ്ചായത്ത് അംഗം മഞ്ഞക്കുഴി സ്വദേശി ജയ്‌സൺ തച്ചമറ്റത്തിലിന്റെ മൃതദേഹമാണ് കിട്ടിയത്. ഫയർഫോഴ്സിന്റെയും പ്രദേശവാസികളുടെയും സംയുക്ത തിരച്ചിലിലാണ് മൃതദേഹം ലഭിച്ചത്. മോളേകുടി സ്വദേശി ബിജുവിനായുള്ള തിരച്ചിൽ തുടരുകയാണ്. കുളിക്കാൻ ഇറങ്ങിയപ്പോൾ ഇരുവരും മുങ്ങി പോയെന്നാണ് സംശയിക്കുന്നത്. ഇന്നലെ വൈകിട്ട് മുതലാണ് ഇരുവരെയും കാണാതായത്. ഡാമിന്റെ സമീപത്ത് പരിശോധന നടത്തിയതിന്റെ അടിസ്ഥാനത്തിൽ ഇരുവരുടെയും ഫോണും ചെരുപ്പും വാഹനവും കണ്ടെത്തിയിരുന്നു.

Read More

  പ്രതിഷേധത്തെ തുടർന്ന് പന്നിയങ്കര ടോൾ പ്ലാസയിൽ ഇന്ന് മുതൽ പ്രദേശവാസികളുടെ വാഹനങ്ങളിൽ നിന്നും ടോൾ പിരിക്കാനുള്ള തീരുമാനം മാറ്റി

    പാലക്കാട്: പന്നിയങ്കര ടോൾ പ്ലാസയിൽ ഇന്ന് മുതൽ പ്രദേശവാസികളുടെ വാഹനങ്ങളിൽ നിന്നും ടോൾ പിരിക്കാനുള്ള തീരുമാനം മാറ്റി. പ്രതിഷേധത്തെ തുടർന്ന് പ്രദേശവാസികളിൽ നിന്ന് ഫെബ്രുവരി 28 വരെ ടോൾ പിരിക്കില്ലെന്ന് ടോൾ കമ്പനി അറിയിച്ചു. ഈ മാസം 28ന് നടക്കുന്ന ചർച്ചയ്ക്ക് ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും കമ്പനി വ്യക്തമാക്കി. പന്നിയങ്കര ടോൾ പ്ലാസയിൽ പ്രദേശവാസികളുടെ വാഹനങ്ങളിൽ നിന്നും ഫെബ്രുവരി 17 മുതൽ ടോൾ പിരിക്കാനുള്ള തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധം ഉയർന്ന പശ്ചാത്തലത്തിലാണ് മാറ്റം. ആറ് പഞ്ചായത്തുകളിലെ…

Read More

പിലാക്കാവ് കമ്പമലയിൽ വൻ കാട്ടുതീ

മാനന്തവാടി: പിലാക്കാവ് കമ്പമലയിൽ വൻ കാട്ടുതീ. തിങ്കളാഴ്ച ഉച്ചയോടെയാണ് തീ പടർന്നത്. അതേസമയം ഒരു മല ഏറക്കുറെ പൂർണമായി കത്തിത്തീർന്നെന്ന് നാട്ടുകാർ പറഞ്ഞു. നിലവിൽ അടുത്ത മലയിലേക്ക് തീ വ്യാപിക്കുകയാണ്. പുൽമേടാണ് കത്തിയത്. തീ അതിവേഗം താഴേക്കും പടരുകയാണ്. അഞ്ചോളം കുടുംബങ്ങൾ മലയുടെ താഴ്ഭാഗത്തായി ഇപ്പോൾ താമസിക്കുന്നുണ്ട്. താഴേക്ക് തീ എത്തിയാൽ വൈകാതെ ജനവാസ കേന്ദ്രത്തിലെത്തും. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയെങ്കിലും കടുത്ത ചൂടിൽ ഒന്നും ചെയ്യാൻ സാധിക്കാത്ത സാഹചര്യമാണ്. തീ വളരെ വേഗത്തിൽ മറ്റിടങ്ങളിലേക്കും വ്യാപിച്ചുകൊണ്ടിരിക്കുന്ന അവസ്ഥയാണ്….

Read More

കേരളം വ്യവസായ സൗഹൃദ സംസ്ഥാനമായി മാറി; ഇത് കേരളത്തിന്റെ നേട്ടമെന്ന് പറയാന്‍ ചിലര്‍ക്ക് പ്രയാസം: മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളം വ്യവസായ സൗഹൃദ സംസ്ഥാനമായി മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കഴിഞ്ഞ സാമ്പത്തിക വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍, ഈ സാമ്പത്തിക വര്‍ഷം വ്യവസായിക രംഗത്ത് കേരളം മികച്ച പുരോഗതി നേടി. ഇത് കേരളത്തിന്റെ നേട്ടമെന്ന് പറയാന്‍ ചിലര്‍ക്ക് പ്രയാസമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. വലിയ തോതില്‍ നിഷേധരൂപത്തിലുള്ള പ്രചാരണങ്ങള്‍ അഴിച്ചുവിടാന്‍ വല്ലാത്ത താല്‍പ്പര്യം ചിലര്‍ കാണിക്കുന്നു. കേരളം വ്യവസായ സൗഹൃദ സംസ്ഥാനമല്ലെന്ന് ഒരാള്‍ പരസ്യമായി പറയുകയാണ്. അദ്ദേഹം നമ്മുടെ സംസ്ഥാനത്ത് മന്ത്രിപദവിയുള്ള ആളാണെന്നും, പ്രതിപക്ഷ നേതാവ് വിഡി…

Read More

വ്യക്തി വൈരാഗ്യം; പ്ലസ് ടു വിദ്യാർഥിയെ സഹപാഠി കുത്തിപ്പരിക്കേൽപ്പിച്ചു

പാലക്കാട്: ഒറ്റപ്പാലത്ത് പ്ലസ് ടു വിദ്യാർഥിയെ സഹപാഠി കത്തി കൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ചു. വരോട് സ്വദേശി അഫ്സറിനാണ് വാരിയെല്ലിന് പരുക്കേറ്റത്. ആക്രമണത്തിനിടെ സഹപാഠിയായ 17കാരനും പരിക്കേറ്റു.ഇരുവരും ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. വ്യക്തി വൈരാഗ്യമാണ് ആക്രമണത്തിനു കാരണമെന്നാണ് ഒറ്റപ്പാലം പൊലീസ് പറയുന്നു. വാക്കുതർക്കം പിന്നീട് ആക്രമണത്തിലേക്ക് വഴിമാറുകയായിരുന്നു

Read More

പട്ടാപ്പകൽ അങ്കണവാടിക്ക് സമീപം കാട്ടാന

മലപ്പുറം: പട്ടാപ്പകൽ അങ്കണവാടിക്ക് സമീപം കാട്ടാന എത്തിയതോടെ ഭയന്ന് വിറച്ച് മലപ്പുറം പോത്തുകല്ലിലെ അപ്പൻ കാപ്പ് നഗർ നിവാസികൾ. കുട്ടികളെ വീടിനു പുറത്തേക്ക് വിടാൻ പോലും ആശങ്കപ്പെടുന്നുവെന്ന് നിവാസികൾ പറയുന്നു. നിരന്തരമായി പരാതിപ്പെട്ടിട്ടും സുരക്ഷാ നടപടികൾ സ്വീകരിക്കാൻ വനം വകുപ്പ് തയ്യാറാകുന്നില്ലെന്നാണ് ഇവരുടെ പരാതി. കാട്ടാനയുടെ ശല്യം പ്രദേശത്ത് കൂടിവരികയാണ്. ഇങ്ങനെ തുടർന്നാൽ വീടിനുള്ളിൽ നിന്ന് വെളിയിലിറങ്ങാൻ പോലും വയ്യാത്ത സ്ഥിതിയാകുമെന്ന് ഇവർ ആരോപിച്ചു. അപ്പൻ കാപ്പ് നഗറിലുള്ളവരുടെ ആനപ്പേടിക്ക് വർഷങ്ങളുടെ പഴക്കമുണ്ട്. എന്നാൽ ഈയിടെയായി രാപകൽ…

Read More

കെ ഹോംസ് പദ്ധതി ആദ്യ ഘട്ടത്തിൽ നാല് ജില്ലകളിലെ പ്രധാന ടൂറിസം കേന്ദ്രങ്ങൾ കേന്ദ്രീകരിച്ച് നടപ്പാക്കുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്

തിരുവനന്തപുരം: സംസ്ഥാന ബഡ്‌ജറ്റിൽ പ്രഖ്യാപിച്ച കെ ഹോംസ് പദ്ധതി ആദ്യ ഘട്ടത്തിൽ നാല് ജില്ലകളിലെ പ്രധാന ടൂറിസം കേന്ദ്രങ്ങൾ കേന്ദ്രീകരിച്ച് നടപ്പാക്കുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. കോവളം, കുമരകം, മൂന്നാർ, ഫോർട്ട് കൊച്ചി എന്നിവിടങ്ങൾക്ക് സമീപമാണ് പദ്ധതി നടപ്പിലാക്കുക. ഈ നാല് കേന്ദ്രങ്ങൾക്കും 10 കി.മി ചുറ്റളവിലെ മികച്ച സൗകര്യമുള്ല ഒഴിഞ്ഞു കിടക്കുന്ന വീടുകൾ തിരഞ്ഞെടുക്കും. ആതിഥേയ ശൃംഖലയുടെ വിപുലീകരണത്തിലൂടെ കേരള ടൂറിസത്തിന് പുതിയ മാനങ്ങൾ കൈവരിക്കാനാകുമെന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് ബഡ്‌ജറ്റിൽ കെഹോംസ് പദ്ധതി…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial