ഉമ തോമസ് എംഎൽഎ ആശുപത്രി വിട്ടു

കൊച്ചി: കലൂർ സ്റ്റേഡിയത്തിലെ മെഗാ നൃത്തസന്ധ്യയ്ക്കി​ടെ സ്റ്റേജി​ൽനി​ന്ന് വീണ് ഗുരുതരമായി​ പരി​ക്കേറ്റ ഉമ തോമസ് എംഎൽഎ ആശുപത്രിവിട്ടു. 46ദിവസത്തെ ആശുപത്രി വാസത്തിന് ശേഷമാണ് ഡിസ്ചാർജ്. നിലവിൽ ഉമ തോമസിന്റെ ആരോഗ്യസ്ഥിതി തൃപ്‌തികരമാണെന്നാണ് ആശുപത്രി അധികൃതർ അറിയിക്കുന്നത്. ചികിത്സ പൂർത്തിയാക്കി ആശുപത്രി വിടുന്ന കാര്യം ബുധനാഴ്ച ഉമ തോമസ് തന്നെ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരുന്നു. തന്നെ ശുശ്രൂഷിച്ച ഡോക്ടർമാർ, നഴ്സസ്, സപ്പോർട്ട് സ്റ്റാഫ്സ് എന്നിവർക്കും കൂടെ നിന്ന സഹപ്രവർത്തകർ, സുഹൃത്തുക്കൾ, കുടുംബാംഗങ്ങള്‍ എന്നിവർക്കും നന്ദി അറിയിച്ചായിരുന്നു ഉമ തോമസ്…

Read More

തിരുവനന്തപുരത്ത് വിദ്യാർഥിക്ക് ക്രൂരമർദ്ദനം

തിരുവനന്തപുരത്ത് വിദ്യാർഥിക്ക് ക്രൂരമർദ്ദനം. പാറശാല സിഎസ്ഐ ലോ കോളേജ് മൂന്നാംവർഷ നിയമ വിദ്യാർത്ഥിയും നെടുമങ്ങാട് സ്വദേശിയുമായ അദിറാമിനാണ് മർദനമേറ്റത്. ഇന്നലെ ഉച്ചയോടെ സീനിയർ വിദ്യാർത്ഥികൾ താമസസ്ഥലത്ത് അതിക്രമിച്ച് കടന്ന് മർദ്ദിച്ചു എന്നാണ് പരാതി. നാല് സീനിയർ വിദ്യാർത്ഥികൾക്കെതിരെ പാറശാല പോലീസ് കേസെടുത്തിട്ടുണ്ട്.ബെനോ, വിജിൻ, ശ്രീജിത് , അഖിൽ എന്നിവർക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. അദിറാമിൻ്റെ തലയ്ക്കടക്കം ഗുരുതരമായി പരുക്ക് പറ്റിയിട്ടുണ്ട്. ശരീരത്തടക്കം മർദ്ദിച്ചതായും പരാതിയുണ്ട്.മർദ്ദനത്തിൽ ഗുരുതരമായി പരിക്കേറ്റ അദിറാമിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read More

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കൂടി

രണ്ട് ദിവസത്തെ ഇടിവിന് ശേഷം സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കൂടി. 320 രൂപയാണ് കേരളത്തില്‍ ഇന്ന് സ്വര്‍ണത്തിന് വര്‍ധിച്ചത്. ഇതോടെ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 64,840 രൂപയായി. ഗ്രാമിന് 40 രൂപ കൂടി 7,980 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില. രണ്ടായിരത്തി അഞ്ഞൂറ് രൂപയ്ക്ക് മുകളിലാണ് സ്വര്‍ണത്തിന് ഫെബ്രുവരി മാസത്തില്‍ മാത്രം വര്‍ധിച്ചത്. വിലയില്‍ ഇനിയും വര്‍ധനവുണ്ടാകുമെന്നാണ് വിപണിയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 2024ലും വമ്പന്‍ കുതിപ്പ് നടത്തിയ സ്വര്‍ണവില 2025ലേക്ക്…

Read More

കോട്ടയത്തെ സര്‍ക്കാര്‍ നഴ്‌സിങ് കോളജ് ഹോസ്റ്റലില്‍ നടന്ന ക്രൂര റാഗിങ്ങിന്റെ നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

കോട്ടയം: കോട്ടയത്തെ സര്‍ക്കാര്‍ നഴ്‌സിങ് കോളജ് ഹോസ്റ്റലില്‍ നടന്ന ക്രൂര റാഗിങ്ങിന്റെ നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ഹോസ്റ്റലില്‍ ജൂനിയര്‍ വിദ്യാര്‍ത്ഥിയെ കട്ടിലില്‍ കെട്ടിയിട്ട് ശരീരത്തില്‍ കോമ്പസ് കൊണ്ടു കുത്തി മുറിവേല്‍പ്പിക്കുകയും, പരിക്കുകളില്‍ ലോഷന്‍ പുരട്ടുന്നതുമെല്ലാം ദൃശ്യങ്ങളിലുണ്ട്. വണ്‍, ടൂ, ത്രീ, ഫോര്‍ എന്നുപറഞ്ഞ് ശരീരത്തില്‍ കോമ്പസു കൊണ്ട് കുത്തുമ്പോള്‍ വിദ്യാര്‍ത്ഥി വേദന കൊണ്ട് അലറിക്കരയുന്നതും ദൃശ്യങ്ങളിലുണ്ട്. വിദ്യാര്‍ത്ഥി വേദന കൊണ്ട് കരയുമ്പോള്‍ സീനിയര്‍ വിദ്യാര്‍ത്ഥികളായ പ്രതികള്‍ പൊട്ടിച്ചിരിക്കുന്നതും വീഡിയോയില്‍ കാണാം. വിദ്യാര്‍ത്ഥി കരഞ്ഞു നിലവിളിക്കുമ്പോള്‍ വായിലും കണ്ണിലും…

Read More

വയനാട്ടിൽ യുവാവ് കുത്തേറ്റ് മരിച്ചു

കല്‍പ്പറ്റ: വയനാട്ടില്‍ യുവാവിനെ കുത്തിക്കൊന്നു. പുല്‍പ്പള്ളി ഏരിയാപ്പള്ളി ഗാന്ധിനഗര്‍ സ്വദേശി റിയാസ് (24) ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം.രഞ്ജിത്ത് എന്നയാളാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് സൂചിപ്പിച്ചു. കോണ്‍ട്രാക്ടറായ രഞ്ജിത്തിന് കീഴില്‍ റിയാസ് നേരത്തെ ജോലി ചെയ്തിട്ടുണ്ട്. ഇവര്‍ തമ്മിലുള്ള വ്യക്തിവൈരാഗ്യമാണ് വാക്കുതര്‍ക്കത്തിലും കത്തിക്കുത്തിലും കലാശിച്ചതെന്നാണ് പൊലീസ് പറയുന്നത്. റിയാസ് നേരത്തെ ഗുണ്ടാലിസ്റ്റില്‍ ഉണ്ടായിരുന്നയാളാണ്.ഗുരുതരമായി പരിക്കേറ്റ റിയാസിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്. പ്രതിയെക്കുറിച്ച് വിവരങ്ങള്‍ ലഭിച്ചതായി പൊലീസ് സൂചിപ്പിച്ചു. പ്രതിക്കായി തിരച്ചില്‍ തുടരുന്നു.

Read More

സ്‌കൂളില്‍ പോകേണ്ടെന്ന് കുട്ടികളോട് ആഹ്വാനം ചെയ്ത യുട്യൂബറുടെ പേരില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് പോലീസില്‍ പരാതി നല്‍കി

പത്തനംതിട്ട: പരീക്ഷ അടുത്തുവരുന്നതിനാല്‍ ഹയര്‍സെക്കന്‍ഡറി കുട്ടികൾ ഇനി സ്‌കൂളില്‍ പോകേണ്ടെന്ന് കുട്ടികളോട് ആഹ്വാനം ചെയ്ത യുട്യൂബറുടെ പേരില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് പോലീസില്‍ പരാതി നല്‍കി. പത്തനംതിട്ട ജില്ലാ പോലീസ് മേധാവിക്ക് പത്തനംതിട്ട വിദ്യാഭ്യാസ ഉപഡയറക്ടറാണ് പരാതി നല്‍കിയത്. എഡ്യൂപോര്‍ട്ട് എന്ന യുട്യൂബ് ചാനലിലൂടെ സംസ്ഥാനത്തെ വിദ്യാഭ്യാസ സമ്പ്രദായത്തെ പരിഹസിക്കുകയും വെല്ലുവിളിക്കുകയും ചെയ്യുന്ന വീഡിയോ കുട്ടികള്‍ക്കിടയില്‍ പ്രചരിക്കുന്ന വിവരം വാർത്തകളിലൂടെ പുറത്തുവന്നിരുന്നു. വീഡിയോ ശ്രദ്ധയില്‍പ്പെട്ട വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി, പൊതുവിദ്യാഭ്യാസ ഡയറക്ടറോട് ഇക്കാര്യത്തില്‍ ഇടപെടാന്‍ നിര്‍ദ്ദേശം നല്‍കുകയായിരുന്നു. പരാതി നല്‍കിയതിന്റെ…

Read More

ഡോ.സിസ തോമസിന് താത്കാലിക പെന്‍ഷനും കുടിശ്ശികയും നല്‍കാന്‍ കേരള അഡ്മിനിസ്‌ട്രേഷന്‍ ട്രൈബ്യൂണല്‍ ഉത്തരവ്

കൊച്ചി: സാങ്കേതിക സര്‍വകലാശാല മുന്‍ വൈസ് ചാന്‍സിലര്‍ ഡോ.സിസ തോമസിന് താത്കാലിക പെന്‍ഷനും കുടിശ്ശികയും നല്‍കാന്‍ കേരള അഡ്മിനിസ്‌ട്രേഷന്‍ ട്രൈബ്യൂണല്‍ ഉത്തരവ്. തടഞ്ഞുവച്ച പെന്‍ഷനും കുടിശ്ശികയും രണ്ടാഴ്ചയ്ക്കകം സിസയ്ക്ക് നല്‍കണമെന്നാണ് വിധി. 2023 മാര്‍ച്ച് 31നാണ് സിസ തോമസ് സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് വിരമിച്ചത്. 33 വര്‍ഷത്തെ സര്‍വീസിന് ശേഷമാണ് സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് സീനിയര്‍ ജോയിന്റ് ഡയറക്ടറായ സിസ തോമസ് വിരമിക്കുന്നത്. എന്നാല്‍ ഇവര്‍ക്ക് പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും സര്‍ക്കാര്‍ നല്‍കിയിരുന്നില്ല. 2022ല്‍ ഗവര്‍ണറുടെ നിര്‍ദേശാനുസരണം…

Read More

തൊഴിലാളികളുടെ ജോലി സമയം മെയ് 10 വരെ പുനക്രമീകരിച്ചു.

സംസ്ഥാനത്ത് പകൽ താപനില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ ജോലി സമയം മെയ് 10 വരെ പുനക്രമീകരിച്ചു. സൂര്യാഘാത സാധ്യത കണക്കിലെടുത്താണ് തീരുമാനം. രാവിലെ 7:00 മുതൽ വൈകുന്നേരം 7:00 മണി വരെയുള്ള സമയത്തിൽ എട്ട് മണിക്കൂറായി ജോലി സമയം നിജപ്പെടുത്തി. പകൽ സമയം ജോലി ചെയ്യുന്ന എല്ലാ തൊഴിലാളികൾക്കും ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം മൂന്ന് മണിവരെ വിശ്രമവേളയായിരിക്കും. ഷിഫ്റ്റ് വ്യവസ്ഥയിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ഷിഫ്റ്റുകൾ ഉച്ചയ്ക്ക് 12:00 മണിക്ക്…

Read More

എന്ത് രോമാഞ്ചം ആണെങ്കിലും എത്ര കുളിര് കോരിപ്പിക്കുന്ന സാധനം ആണെങ്കിലും ആവശ്യമില്ലാതെ എന്റെ സാധനങ്ങൾ ഇട്ടാൽ പണി കിട്ടും; നിലപാട് വ്യക്തമാക്കി നടി പാർവതി കൃഷ്ണ

സിനിമയിലും മിനിസ്ക്രിനീലും സജീവമായ നടിയാണ് പാർവതി ആർ കൃഷ്ണ.തന്റെ ഫോട്ടോഷൂട്ടിലെ ചിത്രങ്ങൾ വളരെ മോശമായ രീതിയിൽ പ്രചരിപ്പിച്ചവർക്കെതിരെ ഗുരുതര വിമർശനവുമായി എത്തിയിരിക്കുകയാണ് അവർ. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെ തന്റെ ചിത്രങ്ങൾ മോശമായി ഉപയോഗിച്ചവർക്കെതിരേ നല്ല പണി കൊടുത്തെന്നും പാർവതി പറയുന്നു. വസ്ത്രധാരണത്തിൽ ശ്രദ്ധിച്ച്, ശരീരഭാഗങ്ങൾ ഫോക്കസ് ചെയ്യാതെ അതീവ ശ്രദ്ധയോടെ ചെയ്യുന്ന തന്റെ ചിത്രങ്ങളാണ് താൻ പോസ്റ്റ് ചെയ്യാറുള്ളതെന്നും അതാണ് തനിക്ക് കംഫർട്ടെന്നും അവർ പറയുന്നുണ്ട്. എന്നാൽ ഷൂട്ടിന്റെ ബിഹൈൻഡ് ദ സീനിലുള്ള വീഡിയോയിൽ നിന്നും മോശമായ…

Read More

കെ വി അബ്‌ദുൾ ഖാദർ സിപിഎം തൃശ്ശൂർ ജില്ലാ സെക്രട്ടറി

തൃശൂര്‍: സിപിഎം തൃശൂർ ജില്ലാ സെക്രട്ടറിയായി കെ.വി അബ്ദുൾ ഖാദറിനെ തെരഞ്ഞെടുത്തു. 46 അംഗ ജില്ലാ കമ്മിറ്റിയിൽ ചേലക്കര എംഎൽഎ യു.ആർ പ്രദീപ് അടക്കം 10 പേർ പുതുമുഖങ്ങളാണ്. പി.എം അഹമ്മദ് , സി. കെ വിജയൻ , എം.എം വർഗീസ് , ബി.ഡി ദേവസി , മുരളി പെരുനെല്ലി , പി.ആർ വർഗീസ് എന്നിവരുൾപ്പെടെ ആറ് പേരെ ഒഴിവാക്കി. പാർട്ടി ഫണ്ട് മരവിപ്പിച്ചതുൾപ്പെടെയുള്ള വേട്ടയാടലുകളെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് അബ്ദുൾഖാദർ മീഡിയവണിനോട് പറഞ്ഞു. 2006 മുതൽ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial