‘ആരോഗ്യം-ആനന്ദം- അകറ്റാം കാൻസറിനെ’: കാൻസർ പ്രതിരോധ ജനകീയ ക്യാമ്പയിൻ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു

തിരുവനന്തപുരം: കാൻസർ പ്രതിരോധ ജനകീയ ക്യാമ്പയിന് തുടക്കമിട്ട് ആരോഗ്യ വകുപ്പ്. പരിപാടിയുടെ .സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. ആരോഗ്യം-ആനന്ദം- അകറ്റാം കാൻസറിനെ എന്ന പേരിലാണ് ക്യാമ്പയിൻ. മന്ത്രി വീണാ ജോർജ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ക്യാമ്പയിൻ്റെ ഗുഡ് വിൽ അംബാസിഡർ മഞ്ജു വാര്യർ ഉൾപ്പടെയുള്ളവർ പങ്കെടുത്തു കാൻസർ പരിശോധനകളോട് വിമുഖത കാണിക്കുന്ന സമീപനത്തിലൂടെ സ്വയം നാശം വരുത്തി വെക്കുകയാണ് ചെയ്യുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഒരു വർഷം നീണ്ടുനിൽക്കുന്ന ക്യാമ്പയിന്റെ ഭാഗമായി എല്ലാ ജില്ലകളിലും പരിശോധനക്കുള്ള…

Read More

കുട്ടികളുടെ പച്ചക്കറിത്തോട്ടത്തിൽ നിന്ന് കോളിഫ്ലവർ മോഷ്ടിച്ചവർക്കെതിരെ അന്വേഷണം

തിരുവനന്തപുരം: തൈക്കാട് ഗവൺമെന്റ് മോഡൽ എച്ച് എസ് എൽ പി സ്കൂളിലെ തോട്ടത്തിൽ നിന്ന് പച്ചക്കറി മോഷണം പോയതായുള്ല കുഞ്ഞുങ്ങളുടെ പരാതി ശ്രദ്ധയിൽപ്പെട്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. വിഷയത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. വിദ്യാഭ്യാസ വകുപ്പ് അധികൃതരോടും കാര്യങ്ങൾ അന്വേഷിച്ചറിയാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇക്കാര്യത്തിൽ എന്റെ പ്രിയപ്പെട്ട കുഞ്ഞുങ്ങൾ വിഷമിക്കേണ്ട എന്നാണ് എനിക്ക് പറയാനുള്ലത്. നിങ്ങളോടൊപ്പം താനുമുണ്ടെന്നും മന്ത്രി അറിയിച്ചു. കുട്ടികൾ അയച്ച കത്ത് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തുകൊണ്ടാണ് നടപടിയെടുത്തതായി മന്ത്രി അറിയിച്ചത്.

Read More

സ്വകാര്യ ബസ് മറി‍ഞ്ഞ് അപകടം; മുപ്പതോളം പേർക്ക് പരിക്ക്; ഒരാളുടെ നില ​ഗുരുതരം

കോഴിക്കോട്: കോഴിക്കോട് അരയിടത്തുപാലത്ത് ബസ് മറിഞ്ഞ് അപകടം. മെഡിക്കൽ കോളേജ് റൂട്ടിൽ ഓടുന്ന സ്വകാര്യ ബസ് ആണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. സംഭവസമയത്ത് വിദ്യാർത്ഥികളുൾപ്പെടെ മുപ്പതോളം പേർ ബസിലുണ്ടായിരുന്നു. പരിക്കേറ്റവരെ കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രി, മെഡിക്കൽ കോളേജ് എന്നിവിടങ്ങളിൽ ചികിത്സയിൽ പ്രവേശിപ്പിച്ചു.ഇന്ന് വൈകിട്ടാണ് അപകടം സംഭവിച്ചത്. കാറിനേയും ബൈക്കിനേയും മറികടക്കുന്നതിനിടെ നിയന്ത്രണം വിട്ട ബസ് പോസ്റ്റിലിടിച്ച് മറിയുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. അപകടത്തിൽ പരിക്കേറ്റ ബൈക്ക് യാത്രികൻറെ നില ഗുരുതരമാണ്.ബസിൽ നിന്നും ഇന്ധന ചോർച്ചയുണ്ടെങ്കിലും നിലവിൽ സാഹചര്യം…

Read More

ശബരിമലയിൽ 86 കോടി വരുമാന വർദ്ധനവ്, ഇത്തവണ 5 ലക്ഷം ഭക്തർ കൂടുതലെത്തി, അരവണ വിൽപ്പനയിൽ മാത്രം 191 കോടി വരുമാനം

  തിരുവനന്തപുരം ശബരിമലയിൽ കഴിഞ്ഞ വർഷത്തേക്കാൾ 86 കോടി രൂപയുടെ വരുമാന വർദ്ധനവുണ്ടായതായി തിരുവിതാംകൂർ ദേവസ്വം ബോർഡ്. ഈ സീസണിൽ 55 ലക്ഷം തീർഥാടകർ ദർശനത്തിന് എത്തി. കഴിഞ്ഞ തവണത്തേക്കാൾ ലക്ഷത്തിലധികം  ഭക്തജനങ്ങൾ ഇത്തവണ ശബരിമലയിൽ ദർശനം നടത്തി. 440 കോടി രൂപ വരവ് ലഭിച്ചു. അരവണ വിൽപ്പനയിൽ മാത്രം 191 കോടി രൂപയും കാണിക്ക ഇനത്തിൽ 126 കോടി രൂപയും ലഭിച്ചു. 147 കോടി രൂപ മണ്ഡല മഹോത്സവവുമായി ബന്ധപ്പെട്ട് ചെലവായെന്നും  തിരുവിതാംകൂർ ദേവസ്വം ബോർഡ്…

Read More

മുണ്ടേരിയിലെ വീട്ടിൽ മോഷണം; അതിഥി തൊഴിലാളി കസ്റ്റഡിയിൽ

മുണ്ടേരി: വീട്ടിൽ മോഷണം നടത്തിയ ശേഷം ഭീകരാന്തരീക്ഷം സൃഷ്ടിച്ച അതിഥി തൊഴിലാളി കസ്റ്റഡിയിൽ. അസം ജാനിയ ബാർപ്പേട്ടയിലെ സദ്ദാം ഹുസൈൻ (24) ആണ് ചക്കരക്കൽ പോലീസ്‌ പിടിയിലായത്.മുണ്ടേരി ചിറക്ക് സമീപം പണ്ടാര വളപ്പിൽ ആയിഷയുടെ വീട്ടിൽ തിങ്കളാഴ്ച പുലർച്ചെ ഒരുമണിയോടെ ആണ് സംഭവം. ആയിഷയുടെ ഭർത്താവ് സുലൈമാന്റെ രണ്ട് മൊബൈൽ ഫോണുകളാണ് കവർന്നത്. മോഷണത്തിനിടെ വീട്ടുകാരുടെ ശ്രദ്ധയിൽ പെട്ടെന്ന് മനസ്സിലാക്കിയ മോഷ്‌ടാവ് ഏറെ സമയം വീട്ടിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ഓടിരക്ഷപ്പെടാൻ ശ്രമിച്ച മോഷ്ടാവിനെ സുലൈമാൻ അടുക്കള ഭാഗത്തെ…

Read More

നാല് ജില്ലകളിൽ കള്ളക്കടൽ മുന്നറിയിപ്പ്; ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത

തിരുവനന്തപുരം : കള്ളക്കടൽ പ്രതിഭാസത്തെ തുടർന്ന് നാല് ജില്ലകളിൽ മുന്നറിയിപ്പ് പുറപ്പെടുവിച്ച് സമുദ്ര സ്ഥിതി പഠന കേന്ദ്രം. തിരുവനന്തപുരം, കൊല്ലം, എറണാകുളം, ആലപ്പുഴ ജില്ലകളിലാണ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചത്. തീരങ്ങളിൽ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക മത്സ്യതൊഴിലാളികളും തീരദേശവാസികകളും ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്. നാളെ രാവിലെ 5:30 മുതൽ വൈകുന്നേരം 5:30 വരെ ഉയർന്ന തിരമാലകൾക്കുള്ള സാധ്യതയുണ്ടെന്നാണ് സമുദ്ര സ്ഥിതി പഠന കേന്ദ്രം അറിയിച്ചിരിക്കുന്നത്. സംസഥാനത്ത് 0.2…

Read More

കെ.ആര്‍ മീരയ്‌ക്കെതിരെ പരാതി നല്‍കി രാഹുല്‍ ഈശ്വര്‍

കൊച്ചി: കൊലപാതക പ്രസംഗം നടത്തിയെന്ന് ആരോപിച്ച് എഴുത്തുകാരി കെ.ആര്‍ മീരയ്‌ക്കെതിരെ പരാതി നല്‍കി രാഹുല്‍ ഈശ്വര്‍. കെഎല്‍എഫ് വേദിയിൽ നടന്ന പ്രസംഗത്തില്‍ നടത്തിയ കഷായ പ്രയോഗമാണ് കേസിനാധാരം. എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനിലാണ് രാഹുല്‍ ഈശ്വര്‍ പരാതി നല്‍കിയത്. ഷാരോണ്‍ വധക്കേസിനെ മുന്‍നിര്‍ത്തി കെ. ആര്‍ മീര നടത്തിയ പരാമര്‍ശമാണ് വിവാദമായത്. കൊലപാതകത്തെ ന്യായീകരിക്കുന്ന തരത്തിലായിരുന്നു കെ.ആര്‍ മീരയുടെ പ്രതികരണം. ‘ചില സമയത്തൊക്കെ കഷായം കൊടുക്കേണ്ടി വന്നാല്‍ പോലും, സ്ത്രീക്ക് ഒരു ബന്ധത്തില്‍ നിന്ന് ഇറങ്ങിപ്പോകാനുള്ള സ്വാതന്ത്ര്യം…

Read More

പൊലീസിലെ കായിക വകുപ്പിന്റെ ചുമതലയില്‍ നിന്ന് എഡിജിപി എം ആര്‍ അജിത് കുമാറിനെ മാറ്റി; പൊലീസ് ആസ്ഥാനത്തെ എഡിജിപി എസ് ശ്രീജിത്തിനാണ് പകരം ചുമതല

തിരുവനന്തപുരം: പൊലീസിലെ കായിക വകുപ്പിന്റെ ചുമതലയില്‍ നിന്ന് എഡിജിപി എം ആര്‍ അജിത് കുമാറിനെ മാറ്റി. പൊലീസ് ആസ്ഥാനത്തെ എഡിജിപി എസ് ശ്രീജിത്തിനാണ് പകരം ചുമതല നല്‍കിയത്. ബോഡി ബില്‍ഡിങ്ങ് താരങ്ങളെ സിവില്‍ പൊലീസ് ഓഫീസര്‍മാരായി നിയമിക്കാനുള്ള സർക്കാർ നീക്കം വിവാദമായിരുന്നു. പൊലീസ് സേനയിലെ കായികമേഖലയിലെ റിക്രൂട്ട്‌മെന്റ് അടക്കമുള്ള കാര്യങ്ങള്‍ നോക്കിയത് എം ആര്‍ അജിത് കുമാറാണ്. ഏതെങ്കിലും നാഷണല്‍ മീറ്റിലോ, കോമണ്‍വെല്‍ത്ത് ഗെയിംസിലോ ഒക്കെ മെഡല്‍ നേടിയവരെയാണ് സാധാരണ സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ നിയമിച്ചിരുന്നത്. എന്നാല്‍ അടുത്തിടെ…

Read More

സിപിഐഎം ജില്ലാ കമ്മിറ്റിയിൽ നിന്നും പി കെ ദിവാകരനെ ഒഴിവാക്കി; നേതൃത്വത്തിനെതിരെ പ്രകടനം നടത്തി പ്രവർത്തകർ

കോഴിക്കോട്:  സിപിഐഎം ജില്ലാ കമ്മിറ്റിയിൽ നിന്നും പി കെ ദിവാകരനെ പുറത്താക്കി. തുടർന്ന് ജില്ലാ നേതൃത്വത്തിനെതിരെ പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. മണിയൂർ തുറശ്ശേരി മുക്കിലാണ് പ്രകടനം നടത്തിയത്. കഴിഞ്ഞ ദിവസം അവസാനിച്ച ജില്ലാ സമ്മേളനത്തില്‍ പുതിയ ജില്ലാ കമ്മിറ്റിയെ തിരഞ്ഞെടുത്തപ്പോഴാണ് പി കെ ദിവാകരനും കോഴിക്കോട് ടൗണ്‍ ഏരിയയില്‍ നിന്നുള്ള പി പ്രേംകുമാര്‍ എന്നിവര്‍ കമ്മിറ്റിയില്‍ നിന്ന് പുറത്തായത്. വടകര മേഖലയിലെ ജനകീയ മുഖവും മികച്ച പ്രാസംഗികനുമായ ദിവാകരനെ ഒഴിവാക്കിയതില്‍ അന്ന് തൊട്ടെ പാര്‍ട്ടി അണികളില്‍ പ്രതിഷേധം…

Read More

കെഎസ്ആർടിസി പണിമുടക്ക് ആരംഭിച്ചു; ഡയസ്നോൺ പ്രഖ്യാപിച്ച് സർക്കാർ

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ ഐഎൻടിയുസി യൂണിയനുകളുടെ കൂട്ടായ്മയായ ടിഡിഎഫ് പണിമുടക്ക് ആരംഭിച്ചു. പണിമുടക്ക് ഒഴിവാക്കാന്‍ കെഎസ്ആര്‍ടിസി സിഎംഡി പ്രമോജ് ശങ്കര്‍ സംഘടന നേതാക്കളുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് 24 മണിക്കൂര്‍ സമരവുമായി മുന്നോട്ടു പോകാന്‍ തീരുമാനിച്ചത്. തിങ്കളാഴ്ച അർധരാത്രി മുതൽ ഇന്ന് അർധരാത്രി വരെയാണ് പണിമുടക്ക്. ഇതിനെ നേരിടാൻ സർക്കാർ ഡയസ്നോൺ പ്രഖ്യാപിച്ചു. 12 പ്രധാന ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. എല്ലാ മാസവും ഒന്നാം തീയതി ശമ്പളം വിതരണം ചെയ്യണം എന്നുള്ളതാണ് പ്രധാന സമരാവശ്യം. ഡിഎ കുടിശ്ശിക പൂര്‍ണമായും അനുവദിക്കുക,…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial