കുണ്ടറയിൽ പീഡനത്തില്‍ മനംനൊന്ത് പതിനൊന്നുകാരി തൂങ്ങിമരിച്ച കേസ്; മുത്തച്ഛൻ കുറ്റക്കാരനെന്ന് കോടതി

കുണ്ടറയിൽ പീഡനത്തില്‍ മനംനൊന്ത് പതിനൊന്നുകാരി തൂങ്ങിമരിച്ച കേസിൽ മുത്തച്ഛൻ കുറ്റക്കാരനെന്ന് കോടതി.കൊട്ടാരക്കര ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതിയാണ് പ്രതി കുറ്റക്കാരനെന്ന് വിധിച്ചത്. പ്രതിയായ 74 വയസുകാരൻ കുറ്റക്കാരനാണെന്നാണ് കോടതി ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. ഇയാൾക്കുള്ള ശിക്ഷാവിധി വൈകിട്ട് നാലിന് വിധിക്കും. ആറാം ക്ലാസ് വിദ്യാർഥിനിയെ 2017 ജനുവരി പതിനഞ്ചിനാണു വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്.പത്തും പതിമൂന്നും വയസുളള സഹോദരിമാരെ പീഡിപ്പിച്ചെന്നും പീഡനത്തില്‍ മനംനൊന്ത് പത്തു വയസുകാരി തൂങ്ങിമരിച്ചെന്നുമായിരുന്നു കേസ്.

Read More

കൈക്കൂലി വാങ്ങുന്നതിനിടെ അതിരപ്പിള്ളി വില്ലേജ് ഓഫീസര്‍ പിടിയിൽ

തൃശൂര്‍: കൈക്കൂലി വാങ്ങുന്നതിനിടെ അതിരപ്പിള്ളി വില്ലേജ് ഓഫീസര്‍ പിടിയിൽ. സ്ഥിരം കൈക്കൂലി കേസിൽ പ്രതിയായ അതിരപ്പിള്ളി വില്ലേജ് ഓഫീസര്‍ കെഎൽ ജൂഡ് ആണ് വിജിലന്‍സിന്റെ പിടിയിലായത്. കൈക്കൂലി ആവശ്യപ്പെട്ടതിനെത്തുടർന്ന് അപേക്ഷകൻ വിജിലൻസിന് പരാതി നൽകുകയായിരുന്നു. കൈക്കൂലിയായി വാങ്ങിയ 3000 രൂപ വലതു കാലിലെ സോക്സിനുള്ളിൽ നിന്നാണ് വിജിലന്‍സ് സംഘം പിടിച്ചെടുത്തത്. ഭൂമി വിൽക്കുന്നതിന് മുമ്പ് എടുക്കുന്ന റെക്കോഡ് ഓഫ് റൈറ്റ്സ് സര്‍ട്ടിഫിക്കറ്റ് (ആര്‍ഒആര്‍) നൽകുന്നതിനാണ് കൈക്കൂലി ആവശ്യപ്പെട്ടത്. തുടര്‍ന്ന് സര്‍ട്ടിഫിക്കറ്റിന് അപേക്ഷ നൽകി വ്യക്തി വിജിലന്‍സിനെ വിവരം…

Read More

മ്ലാവിനെ വേട്ടയാടി പിടികൂടി, കൊന്ന് ഇറച്ചി വിറ്റു; സംഘത്തിലെ ഒരാൾ പിടിയിൽ

ഇടുക്കി: മ്ലാവിനെ വേട്ടയാടി പിടികൂടി ഇറച്ചി വില്‍പ്പന നടത്തിയ സംഘത്തിൽ പെട്ട ഒരാളെ പിടികൂടി. കോട്ടമല പുതിയ മഠത്തില്‍ കുട്ടപ്പന്‍ (60) ആണ് പിടിയിലായത്. കുളമാവ് വൈരമണി ഫോറസ്റ്റ് സ്‌റ്റേഷന്‍ പരിധിയിലായിരുന്നു സംഭവം. സംഘത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും ഇവരെ ഉടന്‍ പിടികൂടുമെന്നും വനപാലകര്‍ അറിയിച്ചു. നഗരംപാറ ഫോറസ്റ്റ് ഓഫീസര്‍ സതീഷ് കുമാര്‍, വൈരമണി ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ ശ്രീജിത്ത് കെ.പി, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരായ ഒ.സി സന്തോഷ്, സുധാമോള്‍ ദാനിയേല്‍, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ സബിന്‍…

Read More

വാളയാര്‍, വേലന്താവളം ചെക് പോസ്റ്റുകളില്‍ വിജിലന്‍സ് റെയ്ഡ്; 1.60 ലക്ഷം രൂപ പിടികൂടി

പാലക്കാട്: വാളയാര്‍, വേലന്താവളം മോട്ടോര്‍ വാഹന ചെക്‌പോസ്റ്റുകളില്‍ വിജിലന്‍സ് നടത്തിയ റെയ്ഡില്‍ 1.60 ലക്ഷം രൂപ പിടികൂടി. രണ്ടാഴ്ചത്തെ ഇടവേളയ്ക്കു ശേഷമാണ് വീണ്ടും വിജിലന്‍സ് റെയ്ഡ് നടത്തിയത്. വാളയാര്‍ ഇന്‍, വാളയാര്‍ ഔട്ട്, വേലന്താവളം എന്നീ ചെക്‌പോസ്റ്റുകളിലായിരുന്നു പരിശോധന. ഇന്നലെ രാത്രി 11 മണിക്ക് തുടങ്ങിയ പരിശോധന പുലര്‍ച്ചെ മൂന്നു മണി വരെ നീണ്ടു. വിജിലന്‍സ് എസ്പിയുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. ഏറ്റവും കൂടുതല്‍ അനധികൃതമായ പണം പിടിച്ചെടുത്തത് വാളയാര്‍ ഇന്‍ ചെക് പോസ്റ്റില്‍ നിന്നായിരുന്നു. ലോറി ജീവനക്കാർക്കൊപ്പം…

Read More

പവന് ഒറ്റയടിക്ക് 960 രൂപ കൂടി; സ്വർണ്ണ വില കുതിക്കുന്നു

കൊച്ചി: സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ തിരുത്തി സ്വര്‍ണ വിലയില്‍ കുതിപ്പ്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 61,840. പവന് ഒറ്റയിടിക്ക് 960 രൂപയാണ് ഇന്ന് കൂടിയത്. 120 രൂപയാണ് ഗ്രാമിന് കൂടിയത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 7730 രൂപയാണ്. ഇന്നലെ പവന്‍ വില 60,880 രൂപയിലെത്തിയതോടെ വില 61,000 കടന്നും കുതിക്കുമെന്ന സൂചന നല്‍കിയിരുന്നു. കഴിഞ്ഞയാഴ്ചയാണ് പവന്‍ വില ആദ്യമായി 60,000 കടന്നത്. രാജ്യാന്തര വിപണിയിലെ അനിശ്ചിതത്വം സ്വര്‍ണവിലയെ സ്വാധീനിക്കുന്നതായാണ് വിദഗ്ധരുടെ വിലയിരുത്തല്‍.ഈ മാസത്തിന്റെ…

Read More

സ്മാർട്ട് അങ്കണവാടി സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കും

തിരുവനന്തപുരം:വനിതാശിശുവികസന വകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാനമൊട്ടാകെ നിർമാണം പൂർത്തീകരിച്ച 30 സ്മാർട്ട് അങ്കണവാടികളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കും. തിരുവനന്തപുരം ഒറ്റശേഖരമംഗലം ഗ്രാമപഞ്ചായത്തിലെ 60-ാം നമ്പർ അങ്കണവാടി കേന്ദ്രീകരിച്ച് ജനാർദപുരം ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ ഫെബ്രുവരി 3ന് രാവിലെ 11ന് നടക്കുന്ന ചടങ്ങിൽ ആരോഗ്യമന്ത്രി വീണാ ജോർജ് അധ്യക്ഷത വഹിക്കും. സി.കെ ഹരീന്ദ്രൻ എം.എൽ.എ സ്വാഗതമാശംസിക്കുന്ന ചടങ്ങിൽ ശശിതരൂർ എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാർ, വനിതാശിശുവികസന വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി…

Read More

‘സ്ത്രീത്വത്തെ അപമാനിച്ചു’; രാഹുൽ ഈശ്വറിനെതിരെ വീണ്ടും പരാതി നൽകി നടി, കേസ്

കൊച്ചി: രാഹുൽ ഈശ്വറിനെതിരെ നടി നൽകിയ പരാതിയിൽ കേസെടുത്ത് പൊലീസ്. കൊച്ചി സെൻട്രൽ പൊലീസ് ആണ് കേസ് എടുത്തത്. ബിഎൻഎസ് 79, ഐടി ആക്ട് 67 എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. നടിയുടെ ആദ്യ പരാതിയിൽ രാഹുൽ ഈശ്വറിനെതിരെ കേസ് എടുത്തിരുന്നില്ല. ഇതിന് പിന്നാലെയാണ് നടി വീണ്ടും പരാതി നൽകിയത്. സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ രാഹുൽ ഈശ്വർ പെരുമാറിയെന്നാണ് നടിയുടെ പരാതി. വ്യവസായി ബോബി ചെമ്മണൂരിന്റെ അറസ്റ്റിന് ശേഷം സാമൂഹികമാധ്യമങ്ങളിലൂടെ അപമാനിച്ചെന്നും പരാതിയിൽ പറയുന്നു. കേസെടുക്കാന്‍ കഴിയും വിധത്തിലുള്ള…

Read More

ജനുവരിയിലെ റേഷൻ വിതരണം ഫെബ്രുവരി നാലുവരെ നീട്ടി

തിരുവനന്തപുരം: സംസ്ഥാനത്തെ ജനുവരി മാസത്തെ റേഷൻ വിതരണം ഫെബ്രുവരി നാലുവരെ നീട്ടിയതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ അറിയിച്ചു. ഫെബ്രുവരി അഞ്ചിന് മാസാന്ത്യ കണക്കെടുപ്പുമായി ബന്ധപ്പെട്ട് റേഷൻ വ്യാപാരികൾക്ക് അവധി ആയിരിക്കുമെന്നും ആറ് മുതൽ ഫെബ്രുവരിയിലെ റേഷൻ വിതരണം ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു ഇന്ന് (30/01/2025) വൈകുന്നരം അഞ്ച് വരെ 68.71 ശതമാനം കാർഡ് ഉടമകൾ റേഷൻ കൈപ്പറ്റിയിട്ടുണ്ട്. ഇന്നലെ മാത്രം 2,51,795 കാർഡ് ഉടമകളും ഇന്ന് (വൈകുന്നരം അഞ്ച് വരെ) 2,23,048 കാർഡ്…

Read More

ബാലരാമപുരത്ത് രണ്ട് വയസുകാരിയുടെ മരണം; കുഞ്ഞിനെ കൊലപ്പെടുത്തിയത് അമ്മാവൻ, ഉറങ്ങിക്കിടന്ന കുട്ടിയെ കിണറ്റിലേക്ക് എറിഞ്ഞുവെന്ന് മൊഴി

തിരുവനന്തപുരം: ബാലരാമപുരത്ത് കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ രണ്ട് വയസ്സുകാരിയുടേത് കൊലപാതകമെന്ന് സ്ഥിരീകരിച്ച് പോലീസ്. കുഞ്ഞിന്റെ അമ്മാവൻ പോലീസിനോട് കുറ്റ സമ്മതം നടത്തി. കുഞ്ഞിനെ ജീവനോടെ കിണറ്റിലേക്ക് വലിച്ചെറിഞ്ഞുവെന്നാണ് സൂചന. മൃതദേഹത്തിൽ ഉപദ്രവമേറ്റ പാടുകൾ ഇല്ലെന്നാണ് പ്രാഥമിക നിഗമനം. തുടക്കത്തിൽ തന്നെ അസ്വാഭാവികത പോലീസിന് തോന്നിയിരുന്നു. വീട്ടിലുള്ളവർ തന്നെയാണ് മരണത്തിന് പിന്നിലെന്ന് ആദ്യം മുതലേ സംശയം ഉയർന്നിരുന്നു. കുഞ്ഞിനെ കൊലപ്പെടുത്തിയത് താനാണെന്ന് അമ്മാവൻ ഹരികുമാര്‍ പൊലീസിന് മൊഴി നൽകി. കസ്റ്റഡിയിലുള്ള ഹരികുമാറിന്‍റെ കുറ്റസമ്മത മൊഴി ഒന്നുകൂടി ഉറപ്പിക്കാനുള്ള…

Read More

കുടുംബവഴക്കിനെ തുടർന്ന് 74കാരൻ ഭാര്യയേയും, ഭാര്യാ സഹോദരിയേയും മകനേയും വെട്ടിപരുക്കേൽപ്പിച്ചു

കൊല്ലം: ശക്തികുളങ്ങരയിൽ കുടുംബവഴക്കിനെ തുടർന്ന് മൂന്നു പേർക്ക് വെട്ടേറ്റു. ശക്തികുളങ്ങര സ്വദേശിനിയായ രമണി (65), സഹോദരി സുഹാസിനി (52), സുഹാസിനിയുടെ മകൻ സൂരജ് (32) എന്നിവർക്കാണ് വെട്ടേറ്റത്. തലയ്ക്ക് പരുക്കേറ്റ രമണിയെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി സംഭവത്തിൽ രമണിയുടെ ഭർത്താവ് അപ്പുക്കുട്ടൻ (74) പൊലീസ് കസ്റ്റഡിയിൽ. അപ്പുക്കുട്ടനും രമണിയും തമ്മിലുള്ള തർക്കത്തിനിടെ തടസ്സം പിടിക്കാൻ എത്തിയതായിരുന്നു സുഹാസിനിയും സൂരജും അപ്പോഴാണ് അപ്പുക്കുട്ടൻ ഇവരെമൂന്നു പേരെയും ആക്രമിച്ചത്. സഹോദരിയുടെ ആക്രമിക്കുന്നത് കണ്ടാണ് രമണിയുടെ അനിയത്തി സുഹാസിനി…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial