മലപ്പുറത്ത് മൂന്നു മാസം പ്രായമുള്ള കുഞ്ഞും അമ്മയും മരിച്ച നിലയിൽ

മലപ്പുറം: മലപ്പുറം ഒളമതിലിൽ മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ ബക്കറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കുഞ്ഞിന്റെ അമ്മ മിനിയെ (45) തൂങ്ങിമരിച്ച നിലയിലും കണ്ടെത്തിയിട്ടുണ്ട്. വീട്ടിലെ ശുചിമുറിയിലെ ബക്കറ്റിൽ ആയിരുന്നു കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. മിനിയുടെ ആത്മഹത്യാ കുറിപ്പ് പൊലീസിിന് ലഭിച്ചു. മരണകാരണം വ്യക്തമായിട്ടില്ല.

Read More

രണ്ടുവയസ്സുകാരിയുടെ അമ്മയും അച്ഛനും അമ്മാവനും കസ്റ്റഡിയിൽ മൊഴികളിൽ അടിമുടി ദുരൂഹത

തിരുവനന്തപുരം: തിരുവനന്തപുരം ബാലരാമപുരത്ത് രണ്ടു വയസ്സുള്ള കുഞ്ഞിന്റെ മരണത്തില്‍ അടിമുടി ദുരൂഹതയെന്ന് പൊലീസ്. കോട്ടുകാല്‍ക്കോണം സ്വദേശികളായ ശ്രീതുവിന്റെയും ശ്രീജിത്തിന്റെയും മകള്‍ ദേവേന്ദു ആണ് മരിച്ചത്. മരണം കൊലപാതകമാണെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. കുട്ടിയുടെ അച്ഛന്‍, അമ്മ, അമ്മാവന്‍ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്തു വരികയാണ്. സംഭവം നടന്ന വീട് പൊലീസ് പൂട്ടി സീല്‍ ചെയ്തിരിക്കുകയാണ്. രക്ഷിതാക്കള്‍ക്കൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്ന കുഞ്ഞിനെ കാണാനില്ലെന്നായിരുന്നു ആദ്യം പറഞ്ഞിരുന്നത്. മുത്തശ്ശിയാണ് കുഞ്ഞിനെ കാണാനില്ലെന്ന് അറിയിച്ചതെന്ന് നാട്ടുകാര്‍ പറഞ്ഞു. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ്…

Read More

ബാലരാമപുരത്ത് കാണാതായ രണ്ടുവയസുകാരിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം: തിരുവനന്തപുരം ബാലരാമപുരത്ത് കാണാതായ രണ്ടുവയസ്സുകാരിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഫയര്‍ഫോഴ്‌സ് നടത്തിയ പരിശോധനയിലാണ് കുഞ്ഞിനെ മരിച്ച നിലയില്‍ കിണറ്റില്‍ കണ്ടത്.കോട്ടുകാല്‍കോണത്താണ് സംഭവം. ശ്രീതു-ശ്രീജിത്ത് ദമ്പതികളുടെ മകള്‍ ദേവനന്ദയെയാണ് ഇന്ന് രാവിലെ മുതല്‍ കാണാതായത്. ഉറങ്ങിക്കിടന്ന കുട്ടിയെ രാവിലെ മുതല്‍ കാണാനില്ലെന്നായിരുന്നു രക്ഷിതാക്കളുടെ പരാതി. ദാരുണമായ സംഭവമാണെന്ന് എം വിൻസെന്‍റ് എംഎല്‍എ പ്രതികരിച്ചു. രാവിലെ അഞ്ച് മണിയോടെയാണ് കുഞ്ഞിനെ കാണാതാവുന്നത്. സമാനമായ സമയത്ത് വീട്ടില്‍ സഹോദരങ്ങളുടെ മുറിയില്‍ തീപിടിത്തം ഉണ്ടായിരുന്നു. താന്‍ വീട്ടിലെത്തുന്ന സമയത്ത് മണ്ണെണ്ണയുടെ…

Read More

മുത്തങ്ങയിൽ ചികിത്സയിലായിരുന്ന കുട്ടികൊമ്പൻ ചരിഞ്ഞു

വയനാട് മുള്ളങ്കൊല്ലിയിൽ ജനവാസ മേഖലയിലിറങ്ങി വനം വകുപ്പിനെ വട്ടം കറക്കിയ കുട്ടിയാന ചരിഞ്ഞു. മുത്തങ്ങ ആനപ്പന്തിയിൽ ചികിത്സയിലിരിക്കെ ഇന്നു പുലർച്ചയോടെയാണ് ചരിഞ്ഞത്. തിങ്കളാഴ്ച രാത്രി വരെ ആരോഗ്യം പ്രശ്ന‌ങ്ങൾ ഇല്ലാതിരുന്ന കുട്ടി കൊമ്പന്റെ നില പിന്നീട് വഷളാവുകയായിരുന്നു. കടുവയുടെ ആക്രമണത്തിൽ ഇടതു കാലിനും തുമ്പിക്കൈക്കും അടക്കം പതിനേഴോളം മുറിവുകളാണ് കുട്ടി കൊമ്പൻ്റെ ദേഹത്ത് ഉണ്ടായിരുന്നത് വൈൽഡ് ലൈഫ് വാർഡൻ വരുൺ ഡാലിയ, ബേഗൂർ റെയിഞ്ചർ എസ്. രഞ്ജിത്ത് കുമാർ എന്നിവരുടെ നേതൃത്വത്തിൽ ചീഫ് ഫോറസ്റ്റ് വെറ്ററിനറി സർജൻ…

Read More

നടി നിഖില വിമലിന്റെ സഹോദരി സന്യാസം സ്വീകരിച്ചു

നടി നിഖില വിമലിൻ്റെ സഹോദരി അഖില വിമൽ സന്യാസം സ്വീകരിച്ചു. കുറച്ചു ദിവസങ്ങൾക്ക് മുൻപ് സന്യാസ വേഷത്തിലുള്ള ഒരു ചിത്രം അഖില സമൂഹ മാധ്യമത്തിൽ പങ്കുവച്ചിരുന്നു. അഖില എന്തുകൊണ്ട് ഇത്തരമൊരു ചിത്രം പങ്കുവച്ചു എന്ന സോഷ്യൽ മീഡിയയുടെ അന്വേഷണം ഇപ്പോൾ എത്തിനിൽക്കുന്നത് അഖിലയുടെ ഗുരുവായ അഭിനവ ബാലാനന്ദഭൈരവയുടെ ഫെയ്‌സ്ബുക്ക് കുറിപ്പിലാണ്. ജൂനാ പീഠാധീശ്വർ ആചാര്യ മഹാ മണ്ഡലേശ്വർ സ്വാമി അവധേശാനന്ദ ഗിരി മഹാരാജിൽ നിന്നും എന്റെ ശിഷ്യയായ അഖില ഇന്ന് അവന്തികാ ഭാരതി എന്ന നാമത്തിലേക്ക് എത്തി…

Read More

താമരക്കുളത്ത് ലോട്ടറിക്കടയ്ക്ക് തീപിടിച്ചു; 3 ലക്ഷത്തോളം രൂപയുടെ നാശനഷ്ടം

ആലപ്പുഴ: താമരക്കുളത്തെ ലോട്ടറിക്കടയ്ക്ക് തീപിടിച്ച് 3 ലക്ഷത്തോളം രൂപയുടെ നാശനഷ്ടമുണ്ടായി. അഗ്നിരക്ഷാ സേനയെത്തി കടയിലെ തീയണച്ചു. താമരക്കുളം പഞ്ചായത്ത് ജംഗ്ഷനിൽ വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന താമരക്കുളം പച്ചക്കാട് സ്വദേശി അജിമോന്റെ വിനായക ലോട്ടറീസില്‍ ആണ് തീപിടിത്തമുണ്ടായത്. ചൊവ്വാഴ്ച പുലർച്ചെ അഞ്ചരയോടെയാണ് കടയ്ക്കുള്ളിൽ പുക ഉയരുന്നത് ശ്രദ്ധയിൽ പെട്ടത്. അടുത്തുള്ള കടക്കാരും മറ്റും ചേർന്ന് ഷട്ടർ തുറന്നപ്പോഴേക്കും വില്പനയ്ക്കായി സൂക്ഷിച്ചിരുന്ന ലോട്ടറി ടിക്കറ്റുകളും കമ്പ്യൂട്ടറും ഫർണീച്ചറുകളും മറ്റും കത്തിയമർന്നിരുന്നു. കായംകുളത്തുനിന്നും അഗ്നിരക്ഷാസേനയെത്തിയാണ് തീ പൂർണമായും അണച്ചത്. കടമുറിയിലെ വയറിംഗ്…

Read More

നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര പൊലീസ് പിടിയില്‍

പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര പൊലീസ് പിടിയില്‍. പ്രതിയുടെ ഭാഗത്ത് നിന്ന് പ്രകോപനമൊന്നും ഉണ്ടായില്ല. പ്രതി അവശനിലയിലാണെന്നും പാലക്കാട് എസ്പി അജിത് കുമാര്‍ പറഞ്ഞു. പ്രതി പോത്തുണ്ടി മേഖലയില്‍നിന്ന് പിടിയിലായതായാണ് സൂചന. ഈ ഭാഗത്ത് ഇയാളെ കണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തിരച്ചില്‍ നടത്തിയത്. പോത്തുണ്ടിയില്‍ പൊലീസും നാട്ടുകാരും ചേര്‍ന്ന് നടത്തിയ മട്ടായി മേഖലയില്‍ നിന്നാണ് ഇയാള്‍ പിടിയിലായതെന്നാണ് വിവരം. പ്രദേശത്ത് പൊലീസ് തിരച്ചില്‍ നിര്‍ത്തിയിരുന്നെങ്കിലും ചില പൊലീസുകാര്‍ ഇവിടെ പലയിടത്തായി തെരച്ചില്‍ നടത്തിയിരുന്നു. തെരച്ചിലിനുണ്ടായ നാട്ടുകാര്‍…

Read More

വിൽപ്പനയ്ക്കായി വീട്ടിൽ സൂക്ഷിച്ചിരുന്ന എംഡിഎംഎയുമായി യുവതി പിടിയിൽ

തൃശൂർ: വിൽപ്പനയ്ക്കായി വീട്ടിൽ സൂക്ഷിച്ചിരുന്ന എംഡിഎംഎയുമായി യുവതി പിടിയിൽ. പുന്നയൂർക്കുളം കടിക്കാട് കറുത്തേടത്ത് വീട്ടിൽ ഹിമയാണ് (36) പിടിയിലായത്. വടക്കേക്കാട് എസ്എച്ച്ഒ കെ സതീഷിന്‍റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് യുവതിയെ അറസ്റ്റ് ചെയ്തത്. പ്രതി വിൽപ്പനയ്ക്കായി വീട്ടിൽ എംഡിഎംഎ സൂക്ഷിച്ച് വരുന്നുണ്ട് എന്ന രഹസ്യ വിവരത്തെ തുടർന്നായിരുന്നു അന്വേഷണം. പൊലീസിന്റെ തിരച്ചിലിനൊടുവിൽ 1.5 ഗ്രാം എംഡിഎംഎയാണ് ഇവരുടെ പക്കൽ നിന്നും പിടിച്ചെടുത്തത്. ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് അംഗങ്ങളും പൊലീസ് ഇൻസ്‌പെക്ടർമാരായ ആനന്ദ് കെ പി, സാബു…

Read More

ഒബിസി പട്ടിക പുതുക്കി സംസ്ഥാന സർക്കാർ;  പുതിയ പട്ടികയിൽ മൂന്ന് സമുദായങ്ങളെ കൂടിഉൾപ്പെടുത്തി

തിരുവനന്തപുരം: ഒബിസി പട്ടിക പുതുക്കി സംസ്ഥാന സർക്കാർ. മൂന്ന് സമുദായങ്ങളെ കൂടി പുതിയ പട്ടികയിൽ ഉൾപ്പെടുത്തി. കല്ലർ, ഇശനാട്ട് കല്ലർ ഉൾപ്പെടെയുളള കല്ലൻ സമുദായത്തേയും മറ്റ് പിന്നോക്ക വിഭാഗങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയാണ് പരിഷ്കാരം. ഇനം നമ്പർ 29 ബി ആയാണ് ഈ സമുദായങ്ങളെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുളളത്. മന്ത്രിസഭ യോഗത്തിലാണ് ഒബിസി പട്ടിക പുതുക്കിക്കൊണ്ടുളള തീരുമാനം വന്നത്

Read More

കേരളത്തിൽ സ്വർണവില കുതിക്കുന്നു

കേരളത്തിൽ സ്വർണവില കുതിക്കുന്നു. ഇന്ന് മാത്രം ഒരു പവൻ സ്വർണത്തിന് 600 രൂപയാണ് വർധിച്ചത്. ഒരു ഗ്രാം സ്വർണത്തിന് 75 രൂപയും വർധിച്ചു. ഇതോടെ ഒരു പവൻ സ്വർണത്തിന് 60,200 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഒരു ഗ്രാം സ്വർണത്തിന് 7,525 രൂപയിലുമെത്തി. ചരിത്രത്തിലാദ്യമായാണ് സ്വർണത്തിന് 60,000 രൂപ കടക്കുന്നത്. കഴിഞ്ഞവർഷം ഒക്ടോബർ 31നായിരുന്നു സ്വർണം ഇതിന് മുമ്പ് റെക്കോർഡ് വില രേഖപ്പെടുത്തിയത്. ഗ്രാമിന് 7,455 രൂപയും പവന് 59,640 രൂപയും എന്നതായിരുന്നു അന്നത്തെ സ്വർണവില. എന്നാൽ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial