വിഴിഞ്ഞം തീരക്കടലിൽ അപൂർവ ജലസ്തംഭം

വിഴിഞ്ഞം തീരക്കടലില്‍ അപൂര്‍വ ജലസ്തംഭം ദൃശ്യമായി. ഇന്ന് വൈകുന്നേരം അഞ്ചരയോടെയാണ് സംഭവം. വിഴിഞ്ഞം തീരക്കടലിനോട് ചേര്‍ന്ന് അരമണിക്കൂറോളമാണ് ജലസ്തംഭമുണ്ടായത്. വിഴിഞ്ഞം പ്രദേശത്ത് നേരത്തെ തന്നെ മഴ മുന്നറിയിപ്പും കടലാക്രമണ സാധ്യതാ മുന്നറിയിപ്പും നല്‍കിയിരുന്നു. ഇതോടെ വന്‍ അപകടമാണ് ഒഴിവായത്. ജാഗ്രതാ നിര്‍ദേശത്തെ തുടര്‍ന്ന് മത്സ്യത്തൊഴിലാളികളും കടലില്‍ ഇറങ്ങിയത് കുറവായിരുന്നു. മുമ്പ് ഈ പ്രതിഭാസത്തിന് ശേഷം ഓഖി ചുഴലിക്കാറ്റ് വീശി വന്‍ ദുരന്തമുണ്ടായിരുന്നു. എന്നാല്‍ ഇന്ന് നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സാധാരണ പത്ത് മുതല്‍ ഇരുപത് മിനുറ്റ് വരെയാണ്…

Read More

തിരുവനന്തപുരത്ത് ശക്തമായ മഴ; വിതുരയില്‍ മണ്ണിടിച്ചില്‍; ഇടുക്കിയില്‍ മലവെള്ളപ്പാച്ചിലില്‍ ഒരു മരണം

തിരുവനന്തപുരം: ജില്ലയിലെ മലയോരമേഖലയില്‍ അതിശക്തമായ മഴ. വിവിധ ഇടങ്ങളില്‍ വ്യാപകമായ നാശനഷ്ടം ഉണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍. മണ്ണിടിച്ചിലിനെ തുടര്‍ന്ന് വിതുര- ബോണക്കാട് റോഡ് അടച്ചു. വാമനപുരം നദിയില്‍ ജലനിരപ്പ് ഉയര്‍ന്നു. കാട്ടാക്കട പഞ്ചായത്തില്‍ വ്യാപകമായ നാശനഷ്ടമാണ് ഉണ്ടായത്. മലയോരമേഖലകളില്‍ മൂന്നുമണിയോടെ ആരംഭിച്ച മഴ മണിക്കൂറുകള്‍ നീണ്ടു. മണ്ണിടിച്ചിലുണ്ടായ സ്ഥലത്ത് നാളെ രാവിലെയോടയെ ഗതാഗതം പുനഃസ്ഥാപിക്കാനാകുകയുള്ളുവെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. വാമനപുരം നദിയില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ വിതുര – പൊന്നാംചുണ്ട് പാലത്തില്‍ വെള്ളം കയറി. കൊല്ലം ജില്ലയിലെ വിവിധ മേഖലകളിലും ശക്തമായ…

Read More

അൻവറിനെ സ്വീകരിച്ചത് ആദിത്യ മര്യാദയുടെ പേരിൽ

തൃശ്ശൂർ: ചേലക്കര മണ്ഡലത്തിലെ ദേശമംഗലത്തിനടുത്ത് പള്ളത്തെ മുസ്‌ലിം ലീഗ് ഓഫീസിൽ പി.വി.അൻവർ ക്ഷണിക്കാതെ വന്നതാണെന്ന് പാർട്ടി പ്രാദേശിക നേതൃത്വം. അൻവർ വിളിച്ചിട്ട് വന്നതല്ലെന്നും പെട്ടെന്ന് കയറി വന്നതാണെന്നും മുസ്‌ലിം ലീഗ് ദേശമംഗലം പഞ്ചായത്ത് ട്രഷറർ കെ.എ.സലീം പറഞ്ഞു. ഓഫീസിലേക്ക് സ്വീകരിച്ചത് ആതിഥ്യ മര്യാദയുടെ പേരിലാണെന്നും ലീഗ് നേതാവ് വ്യക്തമാക്കി.ഇന്ന് രാവിലെ 11 മണിയോടെയാണ് ചേലക്കരയിലെ ഡി.എം.കെ സ്ഥാനാർത്ഥി എൻ.കെ.സുധീറിനൊപ്പം പി.വി.അൻവർ മുസ്‌ലിം ലീഗ് ഓഫീസ് സന്ദർശിച്ചത്

Read More

മേയര്‍-കെഎസ്ആര്‍ടിസി ഡ്രൈവര്‍ തര്‍ക്കം; ഈ മാസം 30 ന് വിധി പറയും

തിരുവനന്തപുരം: തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും കെഎസ്ആര്‍ടിസി ഡ്രൈവറും തമ്മിലുള്ള തര്‍ക്കത്തില്‍ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് പൊലീസ് കോടതിയില്‍ ഹാജരാക്കി. അന്വേഷണം തൃപ്തികരമായി മുന്നോട്ട് പോവുകയാണെന്ന് പൊലീസ് കോടതിയെ അറിയിച്ചു. അതേസമയം, യദുവിൻ്റെ ഹർജികൾ മാധ്യമ ശ്രദ്ധക്കുവേണ്ടിയാണെന്നും യദുവിനെതിരെ നേരത്തെ ലൈഗിംക അതിക്രമ കേസുൾപ്പെടെയുണ്ടെന്ന് പ്രോസിക്യൂഷൻ കോടതിയില്‍ പറഞ്ഞു. കേസില്‍ വാദം പൂർത്തിയായി ഈ മാസം 30 ന് വിധി പറയും. 14 ഡോക്യുമെന്റുകള്‍ പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കി. നാല്, അഞ്ച് പ്രതികള്‍ ആരാണന്നും പൊലീസ് കോടതിയെ…

Read More

ആലപ്പുഴ ഇടുക്കി ജില്ലകളിൽ ഇന്ന് കെ എസ് യു  വിദ്യാഭ്യാസ ബന്ദ്

തിരുവനന്തപുരം:   രണ്ട് ജില്ലകളിൽ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്‌ത് കെഎസ്‌യു. ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് ഇന്ന് വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചത്. കട്ടപ്പന ഗവൺമെൻറ് കോളേജിൽ മാരക ആയുധങ്ങൾ ഉപയോഗിച്ച് എസ്എഫ്ഐ പ്രവർത്തകർ കെഎസ്‌‍യു പ്രവർത്തകരെ അതിക്രൂരമായി ആക്രമിച്ചുവെന്ന് കെഎസ്‌‍യു ഇടുക്കി ജില്ലാ കമ്മിറ്റി ആരോപിച്ചു. തുടർച്ചയായി ഉണ്ടാകുന്ന എസ്എഫ്ഐ-ഡിവൈഎഫ്ഐ അതിക്രമങ്ങളിൽ പ്രതിഷേധിച്ചാണ് ആലപ്പുഴയിൽ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്‌തെന്ന് കെഎസ്‍യു നേതൃത്വം വ്യക്തമാക്കി

Read More

കേരളത്തിലേക്ക് കടത്താൻ കൊണ്ടു വന്ന 12 കിലോ കഞ്ചാവുമായി നാല് പേരെ പൊലീസ് പിടികൂടി

കമ്പം: കേരളത്തിലേക്ക് കടത്താൻ കൊണ്ടു വന്ന 12 കിലോ കഞ്ചാവുമായി നാല് പേരെ പൊലീസ് പിടികൂടി. തമിഴ്നാട് കമ്പം പൊലീസാണ് പ്രതികളെ പിടികൂടിയത്. അറസ്റ്റിലായ നാല് പേരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കേരള – തമിഴ് നാട് അതിർത്തിക്കടുത്തുള്ള കമ്പത്തു നിന്നും കേരളത്തിലേക്ക് കഞ്ചാവ് കടത്താൻ നീക്കം നടക്കുന്നതായി കമ്പം സൗത്ത് പൊലീസിന് രഹസ്യ വിവരം ലഭിച്ചു. ഇത് തടയാൻ കമ്പം ബൈപ്പാസ് റോഡിൽ പൊലീസ് പരിശോധന തുടങ്ങി. ഈ സമയം ക്രിക്കറ്റ് മൈതാനത്തിനടുത്തുള്ള സ്വകാര്യ…

Read More

രമ്യ ഹരിദാസിനെ പിൻവലിച്ചുള്ള ഒരു പിന്തുണയും വേണ്ട; പി വി അൻവറിന്റെ ആവശ്യം തള്ളി യുഡിഎഫ്

പാലക്കാട്: ചേലക്കര നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസിനെ പിൻവലിച്ച് തന്റെ സ്ഥാനാർത്ഥി എൻ.കെ സുധീറിന് പിന്തുണ പ്രഖ്യാപിക്കണമെന്ന പി വി അൻവറിന്റെ ആവശ്യം തള്ളി യുഡിഎഫ്. പ്രഖ്യാപിച്ച സ്ഥാനാർത്ഥിയെ പിൻവലിച്ചുള്ള ഒരു സമവായവും വേണ്ടെന്ന നിലപാടിലാണ് യുഡിഎഫ് നേതാക്കൾ. പാലക്കാടും ചേലക്കരയിലും യുഡിഎഫ് സ്ഥാനാർത്ഥികൾ തന്നെ മത്സരിക്കുമെന്നും യുഡിഎഫ് നേതാക്കൾ വ്യക്തമാക്കി. അതേസമയം, സ്വന്തം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുന്ന പി വി അൻവറിനെ അനുനയിപ്പിക്കാനുള്ള ശ്രമം തുടരാനാണ് യുഡിഎഫ് നേതൃത്വം…

Read More

എടപ്പാളിൽ വൻ സ്വർണ്ണ കവർച്ച ; ബസിൽ വെച്ച് വ്യാപാരിയുടെ കയ്യിൽ നിന്ന് നഷ്ട്ടപെട്ടത് ഒരു കോടിരൂപയുടെ സ്വർണ്ണം

എടപ്പാൾ:കെഎസ്ആർടിസി ബസ്സിലെ യാത്രക്കാരനിൽ നിന്ന് വൻ സ്വർണ്ണക്കവർച്ച. തൃശ്ശൂരിലെ സ്വർണ്ണവ്യാപാരിയുടെ ഒരു കോടിയിലധികം രൂയുടെ സ്വർണ്ണം കവർന്നു.ശനിയാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. തിരൂരിലെ ജ്വല്ലറിയിൽ കാണിക്കുന്നതിനായി തൃശ്ശൂർ സ്വദേശിയായ ജീവനക്കാരൻ വശം കൊണ്ട് വന്ന ആഭരണ കളക്ഷനാണ് കവർച്ച ചെയ്തത്. ശനിയാഴ്ച രാത്രി ഒമ്പതരയോടെ കുറ്റിപ്പുറത്ത് നിന്ന് നെടുങ്കട്ടത്തേക്ക് പോയിരുന്ന കെഎസ്ആർടിസി ബസ്സിൽ കയറിയ ജ്വല്ലറി ജീവനക്കാരന്റെ ബാഗിൽ നിന്നാണ് സ്വർണ്ണം കവർന്നത്. 10 മണിയോടെ എടപ്പാളിൽ എത്തിയപ്പോഴാണ് പുറകിൽ തൂക്കിയിരുന്ന ബാഗിൽ നിന്ന് സ്വർണ്ണംനഷ്ടപ്പെട്ട…

Read More

യൂത്ത് കോണ്‍ഗ്രസ് ഭാരവാഹി എ കെ ഷാനിബ് പാര്‍ട്ടി വിട്ടു

പാലക്കാട്: യൂത്ത് കോണ്‍ഗ്രസ് ഭാരവാഹി എ കെ ഷാനിബ് പാര്‍ട്ടി വിട്ടു. പാര്‍ട്ടിക്കകത്ത് നടക്കുന്ന തെറ്റായ സമീപനങ്ങളില്‍ സഹികെട്ടാണ് പാര്‍ട്ടി വിടുന്നതെന്ന് ഷാനിബ് പ്രതികരിച്ചു. അതിവൈകാരികമായിട്ടാണ് ഷാനിബിന്റെ പാര്‍ട്ടിയില്‍ നിന്നുള്ള പടിയിറക്കം. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് പാര്‍ട്ടിയെടുത്ത പല തീരുമാനങ്ങളും തെറ്റാണെന്നും രാഷ്ട്രീയവഞ്ചനയുടെ കഥകളാണ് ഷാഫി പറമ്പിലിന്റെയും വി ഡി സതീശന്റെയും നേതൃത്വത്തില്‍ പാര്‍ട്ടിയില്‍ നടക്കുന്നതെന്നും ഷാനിബ് വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിച്ചു. വടകര-പാലക്കാട്-ആറന്മുള കരാറിന്റെ ഭാഗമായാണ് ഷാഫി പറമ്പില്‍ വടകര ലോക്‌സഭാ മണ്ഡലത്തില്‍ മത്സരിച്ചത്. കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനത്തിന്‍…

Read More

ഫുട്‌ബോള്‍ പരിശീലനത്തിനിടെ വനിതാ താരം കുഴഞ്ഞുവീണ് മരിച്ചു

കോഴിക്കോട്: ഫുട്‌ബോള്‍ പരിശീലനത്തിനിടെ വനിതാ താരം കുഴഞ്ഞുവീണ് മരിച്ചു. ആലപ്പുഴ മണ്ണഞ്ചേരി സ്വദേശി ഗൗരിയാണ് (19) മരിച്ചത്. ദേവഗിരി സെന്റ് ജോസഫ്സ് കോളേജിൽ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിനിയായിരുന്നു ഗൗരി. വ്യാഴാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം. പരിശീലനത്തിനിടെ ഗൗരിയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഇതോടെ പരിശീലനത്തിൽ പങ്കെടുക്കാതെ ഗൗരി മൈതാനത്തിന് പുറത്തിരുന്നു. എന്നാൽ പിന്നീട് ആരോഗ്യനില വഷളായതോടെ ഗൗരിയെ സഹപാഠികൾ ചേർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാൽ ചികിത്സയിലിരിക്കെ ഗൗരിയ്ക്ക് ജീവൻ നഷ്ടമായി. മണ്ണഞ്ചേരി 15-ാം വാർഡ് മുൻ പഞ്ചായത്ത് മെമ്പറായ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial