Headlines

ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു, ഒടുവില്‍ വൃദ്ധ ദമ്പതികള്‍ക്ക് വീടിന്‍റെ താക്കോല്‍ മടക്കി നല്‍കി മകള്‍

തിരുവനന്തപുരം: വർക്കല അയിരൂരിൽ വീട്ടിൽ നിന്ന് പുറത്താക്കപ്പെട്ട വൃദ്ധ ദമ്പതികൾക്ക് വീടിന്റെ താക്കോൽ തിരികെ നൽകി മകൾ. മാതാപിതാക്കളെ പുറത്താക്കിയതിൽ മകൾക്കെതിരെ ജാമ്യമില്ലാ വകുപ്പു പ്രകാരം പൊലീസ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് വീടിന്‍റെ താക്കോൽ മകള്‍ മാതാപിതാക്കൾക്ക് മടക്കി നൽകിയത്. മന്ത്രി ആർ ബിന്ദുവടക്കം വിഷയത്തിൽ ഇടപെട്ടിരുന്നു ഇന്നലെ വൈകിട്ടാണ് വർക്കല അയിരൂരിൽ സദാശിവനെയും (79), ഭാര്യ സുഷമ്മയെയും (73) മകൾ സിജി വീട്ടില്‍ നിന്ന് പുറത്താക്കി വാതിൽ അടച്ചത്. പൊലീസ് അടക്കം സ്ഥലത്തെത്തി വീട് തുറക്കാൻ ആവശ്യപ്പെട്ടെങ്കിലും…

Read More

പതിനഞ്ചുകാരൻ ഫ്ലാറ്റിൽ നിന്ന് ചാടി ജീവനൊടുക്കിയ സംഭവത്തിൽ സമ​ഗ്ര അന്വേഷണത്തിന് നിർദേശം നൽകി വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി

കൊച്ചി: തൃപ്പൂണിത്തുറയിൽ പതിനഞ്ചുകാരൻ ഫ്ലാറ്റിൽ നിന്ന് ചാടി ജീവനൊടുക്കിയ സംഭവത്തിൽ സമഗ്ര അന്വേഷണത്തിന് നിർദേശം നൽകി വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. വിദ്യാർഥിയുടെ കുടുംബം നൽകിയ റാഗിങ് പരാതിയുടെ അടിസ്ഥാനത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർക്കാണ് മന്ത്രി നിർദേശം നൽകിയത്. സംഭവം അതീവ ദുഃഖകരമാണെന്നും ഞെട്ടിപ്പിക്കുന്നതാണെന്നും മന്ത്രി പറഞ്ഞു. പൊലീസ് അടിയന്തര നടപടികൾ കൈക്കൊള്ളണമെന്ന് നിർദേശം നൽകിയതായും മന്ത്രി അറിയിച്ചു. ഈ മാസം 15നായിരുന്നു ഒൻപതാം ക്ലാസ് വിദ്യാർഥിയായ മിഹിർ അഹമ്മദ് ഫ്ലാറ്റിൽ നിന്ന് ചാടി ജീവനൊടുക്കിയത്. തൃപ്പൂണിത്തുറ ഗ്ലോബൽ പബ്ലിക്…

Read More

വർക്കലയിൽ മാതാപിതാക്കളെ വീടിന് പുറത്താക്കി ഗേറ്റ് പൂട്ടി മകൾ

തിരുവനന്തപുരം : വർക്കലയിൽ മാതാപിതാക്കളെ പുറത്താക്കി മകൾ ഗേറ്റ് അടച്ചു. അയിരൂർ സ്വദേശികളായ സദാശിവൻ (79), ഭാര്യ സുഷമ (73) എന്നിവരെയാണ് മകൾ സിജി (39) വീടിന് പുറത്താക്കിയത്. അയിരൂർ പൊലീസ് സ്ഥലത്തെത്തിയിട്ടും മകൾ സിജി ഗേറ്റ് തുറക്കാൻ കൂട്ടാക്കിയില്ല. പൊലീസ് മതിൽ ചാടിക്കടന്ന് മകളോട് സംസാരിച്ചുവെങ്കിലും മകൾ വഴങ്ങിയില്ല. മാതാപിതാക്കളെ പുറത്താക്കി ഗേറ്റ് പൂട്ടുന്നത് ഇത് രണ്ടാം തവണയാണെന്ന് നാട്ടുകാർ പറഞ്ഞു. ഇന്ന് സബ് കളക്ടർ മുമ്പാകെ രക്ഷിതാക്കളും മകളും എത്തിയിരുന്നു. തുടർന്ന് രക്ഷിതാക്കൾക്ക് ആ…

Read More

ഒന്നരമാസമായി കിണറ്റിൽ അകപ്പെട്ട കാട്ടുപന്നിയെ രക്ഷപ്പെടുത്തി വനംവകുപ്പ്

പത്തനംതിട്ട: കലഞ്ഞൂരിൽ ഒന്നരമാസമായി കിണറ്റിൽ അകപ്പെട്ട കാട്ടുപന്നിയെ രക്ഷപ്പെടുത്തി വനംവകുപ്പ്. വനപാലകരെത്തി വലയിട്ട് കാട്ടുപന്നിയെ വലിച്ച് കയറ്റി. കരയ്ക്ക് കയറ്റിയ പന്നിയെ തുറന്നുവിട്ടു. കാട്ടുപന്നി കിണറ്റിൽ അകപ്പെട്ടത് ബന്ധപ്പെട്ട അധികാരികളെ അറിയിച്ചിട്ടും ആരും നടപടി സ്വീകരിക്കുന്നില്ലെന്ന് പ്രദേശവാസികൾ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് വനംവകുപ്പ് എത്തി കാട്ടുപന്നിയെ പുറത്തെത്തിച്ചത്. കാട്ടുപന്നി കിണറ്റിൽ വീണെന്ന വിവരം പഞ്ചായത്തിനെ അറിയിച്ചപ്പോൾ വെടിവെച്ച് കൊല്ലാൻ ആളില്ലെന്നായിരുന്നു കലഞ്ഞൂർ‍ പ‍ഞ്ചായത്തിന്റെ മറുപടി. വനംവകുപ്പും ഇക്കാര്യത്തിൽ നടപടി സ്വീകരിച്ചിരുന്നില്ല. പ്രദേശവാസിയായ ബിന്ദു എന്ന യുവതിയാണ്…

Read More

തിരുവനന്തപുരത്ത് ബസിന് പുറത്തേക്ക് കൈ ഇട്ട് യാത്ര ചെയ്‌തയാൾക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: വിഴി‍ഞ്ഞത്ത് ബസ് യാത്രയ്ക്കിടെ കൈ പുറത്തേക്കിട്ട യാത്രക്കാരൻ ഗുരുതര പരിക്കേറ്റ് മരിച്ചു. പുളിങ്കുടി സ്വദേശി ബെഞ്ചിലാസ് (55) ആണ് രക്തം വാർന്ന് മരിച്ചത്. ലോ ഫ്ലോർ ബസിൽ സഞ്ചരിക്കവേ ഉറങ്ങിയപ്പോയ ബെഞ്ചിലാസിന്റെ കൈ വൈദ്യുതി പോസ്റ്റിൽ ഇടിക്കുകയായിരുന്നു. കൈ അറ്റുപോയതിനെ തുടർന്ന് രക്തസ്രാവം ഉണ്ടാവുകയും മരിക്കുകയുമായിരുന്നു. ഇദ്ദേഹത്തിന്റെ തലയ്ക്കും പരിക്കേറ്റിരുന്നു. ഇന്ന് വൈകുന്നേരം അഞ്ചരയോടെയായിരുന്നു സംഭവം. ബസ് വളവ് തിരിഞ്ഞപ്പോൾ സമീപത്തുണ്ടായിരുന്ന ഇലക്ട്രിക് പോസ്റ്റിൽ ഇടിക്കുകയായിരുന്നു. അപകടം നടന്നയുടൻ തന്നെ യാത്രക്കാർ ചേർന്ന് ബെഞ്ചിലാസിനെ ആശുപത്രിയിലെത്തിച്ചെങ്കിലും…

Read More

വീടിന് സമീപം കളിച്ചുകൊണ്ടിരുന്ന പിഞ്ചുകുഞ്ഞിന് നേരെ തെരുവുനായ ആക്രമണം

കരുനാഗപ്പള്ളി: വീടിന് സമീപം കളിച്ചുകൊണ്ടിരുന്ന പിഞ്ചുകുഞ്ഞിന് നേരെ തെരുവുനായ ആക്രമണം. നഗരസഭ 14–ാം വാർഡിൽ പടനായർകുളങ്ങര വടക്ക് കുമരേത്ത് പടിഞ്ഞാറെ തറയിൽ ശ്യാംകുമാറിന്റെയും സംഗീതയുടെയും രണ്ടര വയസുള്ള മകൻ ആദിനാഥിനെയാണ് തെരുവ് നായ ആക്രമിച്ചത്. കുട്ടിയുടെ ചെവി തെരുവുനായ കടിച്ചു പറിച്ചു. കഴിഞ്ഞ ദിവസം രാവിലെ 11.30 ഓടെ ആയിരുന്നു സംഭവം നടന്നത്. മുത്തച്ഛനൊപ്പം വീടിന് സമീപം കളിച്ചുകൊണ്ട് നിന്ന കുട്ടിയെ അവിടേക്ക് എത്തിയ തെരുവുനായ ആക്രമിക്കുകയായിരുന്നു. കുട്ടിയുടെ കഴുത്തിലും നെറ്റിക്കും മുറിവുകളുണ്ട്. കുട്ടിക്കൊപ്പം ഉണ്ടായിരുന്ന മുത്തച്ഛൻ…

Read More

കുണ്ടറയില്‍ പതിനൊന്നു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മുത്തച്ഛന് മൂന്ന് ജീവപര്യന്തം തടവുശിക്ഷ

കൊല്ലം: കുണ്ടറയില്‍ പതിനൊന്നു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മുത്തച്ഛന്‍ മൂന്ന് ജീവപര്യന്തം തടവുശിക്ഷ. കൊട്ടാരക്കര അതിവേഗ പ്രത്യേക കോടതിയുടേതാണ് വിധി. അഞ്ജു മീരയാണ് വിധി പ്രസ്താവിച്ചത്. പീഡനം സഹിക്കാനാവാതെ പെണ്‍കുട്ടി പിന്നീട് ആത്മഹത്യ ചെയ്തിരുന്നു. കേസില്‍ പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പെണ്‍കുട്ടി പീഡനത്തിന് ഇരയായതായി കണ്ടെത്തിയിരുന്നു. എന്നാല്‍ പൊലീസ് ആദ്യഘട്ടത്തില്‍ ഇത് അവഗണിച്ചിരുന്നു. സംഭവം വിവാദമായതോടെ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു. പീഡനത്തിന്റെ ഉത്തരവാദിത്തം കുട്ടിയുടെ പിതാവിന്റെ തലയില്‍ കെട്ടിവെക്കാനും മുത്തച്ഛന്‍…

Read More

കുണ്ടറയിൽ പീഡനത്തില്‍ മനംനൊന്ത് പതിനൊന്നുകാരി തൂങ്ങിമരിച്ച കേസ്; മുത്തച്ഛൻ കുറ്റക്കാരനെന്ന് കോടതി

കുണ്ടറയിൽ പീഡനത്തില്‍ മനംനൊന്ത് പതിനൊന്നുകാരി തൂങ്ങിമരിച്ച കേസിൽ മുത്തച്ഛൻ കുറ്റക്കാരനെന്ന് കോടതി.കൊട്ടാരക്കര ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതിയാണ് പ്രതി കുറ്റക്കാരനെന്ന് വിധിച്ചത്. പ്രതിയായ 74 വയസുകാരൻ കുറ്റക്കാരനാണെന്നാണ് കോടതി ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. ഇയാൾക്കുള്ള ശിക്ഷാവിധി വൈകിട്ട് നാലിന് വിധിക്കും. ആറാം ക്ലാസ് വിദ്യാർഥിനിയെ 2017 ജനുവരി പതിനഞ്ചിനാണു വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്.പത്തും പതിമൂന്നും വയസുളള സഹോദരിമാരെ പീഡിപ്പിച്ചെന്നും പീഡനത്തില്‍ മനംനൊന്ത് പത്തു വയസുകാരി തൂങ്ങിമരിച്ചെന്നുമായിരുന്നു കേസ്.

Read More

കൈക്കൂലി വാങ്ങുന്നതിനിടെ അതിരപ്പിള്ളി വില്ലേജ് ഓഫീസര്‍ പിടിയിൽ

തൃശൂര്‍: കൈക്കൂലി വാങ്ങുന്നതിനിടെ അതിരപ്പിള്ളി വില്ലേജ് ഓഫീസര്‍ പിടിയിൽ. സ്ഥിരം കൈക്കൂലി കേസിൽ പ്രതിയായ അതിരപ്പിള്ളി വില്ലേജ് ഓഫീസര്‍ കെഎൽ ജൂഡ് ആണ് വിജിലന്‍സിന്റെ പിടിയിലായത്. കൈക്കൂലി ആവശ്യപ്പെട്ടതിനെത്തുടർന്ന് അപേക്ഷകൻ വിജിലൻസിന് പരാതി നൽകുകയായിരുന്നു. കൈക്കൂലിയായി വാങ്ങിയ 3000 രൂപ വലതു കാലിലെ സോക്സിനുള്ളിൽ നിന്നാണ് വിജിലന്‍സ് സംഘം പിടിച്ചെടുത്തത്. ഭൂമി വിൽക്കുന്നതിന് മുമ്പ് എടുക്കുന്ന റെക്കോഡ് ഓഫ് റൈറ്റ്സ് സര്‍ട്ടിഫിക്കറ്റ് (ആര്‍ഒആര്‍) നൽകുന്നതിനാണ് കൈക്കൂലി ആവശ്യപ്പെട്ടത്. തുടര്‍ന്ന് സര്‍ട്ടിഫിക്കറ്റിന് അപേക്ഷ നൽകി വ്യക്തി വിജിലന്‍സിനെ വിവരം…

Read More

മ്ലാവിനെ വേട്ടയാടി പിടികൂടി, കൊന്ന് ഇറച്ചി വിറ്റു; സംഘത്തിലെ ഒരാൾ പിടിയിൽ

ഇടുക്കി: മ്ലാവിനെ വേട്ടയാടി പിടികൂടി ഇറച്ചി വില്‍പ്പന നടത്തിയ സംഘത്തിൽ പെട്ട ഒരാളെ പിടികൂടി. കോട്ടമല പുതിയ മഠത്തില്‍ കുട്ടപ്പന്‍ (60) ആണ് പിടിയിലായത്. കുളമാവ് വൈരമണി ഫോറസ്റ്റ് സ്‌റ്റേഷന്‍ പരിധിയിലായിരുന്നു സംഭവം. സംഘത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും ഇവരെ ഉടന്‍ പിടികൂടുമെന്നും വനപാലകര്‍ അറിയിച്ചു. നഗരംപാറ ഫോറസ്റ്റ് ഓഫീസര്‍ സതീഷ് കുമാര്‍, വൈരമണി ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ ശ്രീജിത്ത് കെ.പി, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരായ ഒ.സി സന്തോഷ്, സുധാമോള്‍ ദാനിയേല്‍, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ സബിന്‍…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial