Headlines

നരണിപ്പുഴയില്‍ പാലത്തില്‍ നിന്ന് ചാടി കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

ചങ്ങരംകുളം നരണിപ്പുഴയില്‍ പാലത്തില്‍ നിന്ന് ചാടി കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി.നരണിപ്പുഴ സ്വദേശി മമ്മസ്രായിലകത്ത് സിദ്ദീക്കിന്റെ മകന്‍ 36 വയസുള്ള ഷിഹാബിന്റെ മൃതദേഹമാണ് കണ്ടെത്തിയത്.ചൊവ്വാഴ്ച വൈകിയിട്ട് 4 മണിയോടെയാണ് സംഭവം.പാലത്തിന് മുകളില്‍ നിന്ന് ചാടിയ ശിഹാബ് ഒഴുക്കില്‍ പെടുകയായിരുന്നു.ഷിഹാബ് ഒഴുക്കില്‍ പെടുന്നത് കണ്ട് രക്ഷപ്പെടുത്താന്‍ ചാടിയ നരണിപ്പുഴ സ്വദേശി 40 വയസുള്ള സുബൈറും ഒഴുക്കില്‍ പെട്ടിരുന്നു.നാട്ടുകാര്‍ സുബൈൈറിനെ രക്ഷപ്പെടുത്തി കരക്കെത്തിച്ചെങ്കിലും ഷിഹാബിനെ കാണാതാവുകയായിരുന്നു.തുടര്‍ന്ന് നാട്ടുകാരും പോലീസും ഫയര്‍ഫോഴ്സും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ വൈകിയിട്ട് ഏഴ് മണിയോടെയാണ് ഷിഹാബിന്റെ…

Read More

തിരുവനന്തപുരംജില്ലാകളക്ടറായി അനുകുമാരി ചുമതലയേറ്റു

തിരുവനന്തപുരം ജില്ലാ കളക്ടറായി അനു കുമാരി ചുമതലയേറ്റു. മുൻ ജില്ലാ കളക്ടർ ജെറോമിക് ജോർജ് പുതിയ കളക്ടർക്ക് ചുമതല കൈമാറി. കേരള സംസ്ഥാന ഐ.ടി മിഷൻ ഡയറക്ടറായിരുന്നു അനുകുമാരി. ജില്ലയിൽ നിലവിൽ നടക്കുന്ന സർക്കാരിന്റെ വിവിധ ക്ഷേമ-വികസന പ്രവർത്തനങ്ങൾക്കായിരിക്കും പ്രഥമ പരിഗണനയെന്ന് ജില്ലാ കളക്ടർ അനു കുമാരി പറഞ്ഞു. വിദ്യാഭ്യാസം, സാമൂഹ്യനീതി, വിനോദസഞ്ചാരം തുടങ്ങി എല്ലാ മേഖലകളിലേയും വികസന പ്രവർത്തനങ്ങൾക്ക് പ്രധാന്യം നൽകുമെന്നും ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സഹകരണത്തോടെ ജനങ്ങളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുമെന്നും കളക്ടർ വ്യക്തമാക്കി. 2018 ബാച്ച്…

Read More

വാഹനപരിശോധനയ്ക്കിടെ കൈ കാണിച്ചിട്ട് നിർത്തിയില്ല, പോലീസ് വാഹനങ്ങൾ ഇടിച്ചുതെറിപ്പിച്ചു; 3 പേർ പിടിയിൽ

ഈരാറ്റുപേട്ട (കോട്ടയം): പോലീസിന്റെ വാഹന പരിശോധനയ്ക്കിടെ വാഹനം നിർത്താതിരിക്കുകയും പോലീസിന്റെ വാഹനങ്ങൾ ഇടിച്ചുതകർത്ത് രക്ഷപ്പെടാൻ ശ്രമിക്കുകയും ചെയ്ത കേസിൽ മൂന്നുപേർ അറസ്റ്റിൽ. പാലാ പൂവരണി കാഞ്ഞിരത്തിങ്കൽ വീട്ടിൽ ജിജോ ജോർജ് (39), ഈരാറ്റുപേട്ട നടക്കൽ പൊന്തനാൽപറമ്പ് ഭാഗത്ത് തൈമഠത്തിൽ വീട്ടിൽ സാത്താൻ ഷാനു എന്ന് വിളിക്കുന്ന ഷാനവാസ് യാക്കൂബ് (33), പുലിയന്നൂർ തെക്കുംമുറി ഭാഗത്ത് തെക്കേതിൽ വീട്ടിൽ അഭിലാഷ് രാജു (24) എന്നിവരെയാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് പിടികൂടിയത്.ജില്ലയിൽ മയക്കുമരുന്ന് വിൽപ്പന തടയുന്നതിന്റെ ഭാഗമായി ജില്ലാ…

Read More

നിരാശ നല്‍കുന്ന ബജറ്റെന്ന് മന്ത്രി; ഒരു സംസ്ഥാനത്തെയും അവഗണിച്ചിട്ടില്ലെന്ന് കെ സുരേന്ദ്രന്‍

തിരുവനന്തപുരം: രാജ്യത്തിന് അങ്ങേയറ്റം നിരാശ നല്‍കുന്ന ബജറ്റാണ് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അവതരിപ്പിച്ചതെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. കേരളത്തിന്റെ ഒരാവശ്യവും അംഗീകരിച്ചില്ല. മറിച്ച് സ്വന്തം മുന്നണി നിലനിര്‍ത്താന്‍ നരേന്ദ്രമോദി പ്രഖ്യാപിച്ച ബജറ്റാണിതെന്നും മന്ത്രി വിമര്‍ശിച്ചു.‘മോദി സര്‍ക്കാരിന്റെ ആയുസിനും ഭാവിക്കും വേണ്ടിയുള്ള ബജറ്റാണ് പ്രഖ്യാപിച്ചത്. സ്വന്തം മുന്നണിയുടെ താല്‍പര്യങ്ങള്‍ക്ക് മാത്രമുള്ള ബജറ്റ്. ചില സംസ്ഥാനങ്ങള്‍ക്ക് വേണ്ടി മാത്രം പാക്കേജുകള്‍ പ്രഖ്യാപിച്ചു. ദാരിദ്ര്യ നിര്‍മ്മാര്‍ജനത്തിന് പ്രത്യേക പദ്ധതികളൊന്നുമില്ല.’ കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. വെട്ടിക്കുറച്ചത് നല്‍കാനാണ് കേരളം…

Read More

കെഎസ്ആർടിസി ബസുകളുടെ ബ്രേക്ക്ഡൗൺ പരിഹരിക്കുന്നതിന് ഇനി റാപ്പിഡ് റിപ്പയർ ടീം

കെഎസ്ആർടിസി ബസുകളുടെ ബ്രേക്ക്ഡൗൺ പരിഹരിക്കുന്നതിന് ഇനി റാപ്പിഡ് റിപ്പയർ ടീം.സർവീസിനിടയിൽ കെഎസ്ആർടിസി ബസുകൾ തകരാറിലാകുന്നത് പരിഹരിക്കുന്നതിന് കെഎസ്ആർടിസി ഡിപ്പോകളിൽ അറിയിച്ച് വലിയ വർക്ക് ഷോപ്പ് വാനുകൾ ഡിപ്പോകളിൽ നിന്നും എത്തി തകരാറ് പരിഹരിക്കുന്നതിനുള്ള നിലവിലെ സമ്പ്രദായ പ്രകാരമുള്ള കാലതാമസം ഒഴിവാക്കി, അതിലൂടെ യാത്രക്കാർക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ കുറയ്ക്കുന്നതിലേക്കായാണ് കെഎസ്ആർടിസി റാപ്പിഡ് റിപ്പയർ ടീം ആരംഭിക്കുന്നത്.ഇതിലേക്കായി നാല് വീലുകളുള്ള അലൂമിനിയം കവേർഡ് ബോഡിയാൽ നിർമ്മിതമായ മിനി ട്രക്കുകളാണ് ഉപയോഗിക്കുന്നത്. ആദ്യഘട്ടത്തിൽ 10 യൂണിറ്റ് റാപ്പിഡ് റിപ്പയർ ടീമുകൾ രൂപീകരിക്കും. ഓരോ…

Read More

തെങ്ങ് കടപുഴകി ദേഹത്തേക്ക് വീണു; മലപ്പുറത്ത് 51 കാരന്‍ മരിച്ചു

മലപ്പുറം: മലപ്പുറം തിരുനാവായയില്‍ ശക്തമായ കാറ്റില്‍ തെങ്ങ് വീണ് ഒരാള്‍ മരിച്ചു. സൗത്ത് വെല്ലാര്‍ സ്വദേശി അഴകുറ്റിപ്പറമ്പില്‍ കൃഷ്ണന്‍ (51) ആണ് മരിച്ചത്. തെങ്ങ് കടപുഴകി ദേഹത്തേക്ക് വീഴുകയായിരുന്നു. കൃഷിപ്പണിക്കിടെയായിരുന്നു അപകടം മലപ്പുറം തിരൂര്‍ കൂട്ടായിയില്‍ നിന്നും മത്സ്യബന്ധനത്തിന് പോയ ബോട്ട് നടുക്കടലില്‍ അപകടത്തില്‍പ്പെട്ടു. മീന്‍പിടിച്ച ബോട്ട് കടലില്‍ ഉപേക്ഷിച്ച് മത്സ്യതൊഴിലാളികള്‍ രക്ഷപ്പെട്ടു. 50 പേരാണ് ബോട്ടിലുണ്ടായിരുന്നത്. 50 പേരും സുരക്ഷിതരായി കരയിലെത്തി. വാണിയമ്പലത്ത് ജിഎസ് എസ് സ്‌കൂള്‍ ബസിന്റെ മുകളിലേക്ക് മരം വീണു. കുട്ടികള്‍ ബസിലേക്ക്…

Read More

ലഹരിമരുന്നുമായി ആയുർവേദ ഡോക്ടർ പിടിയിൽ; മുത്തങ്ങയിൽ പിടികൂടിയത് 5 ലക്ഷം വിലയുള്ള മെത്താഫിറ്റമിൻ

മാനന്തവാടി: മുത്തങ്ങ ചെക്ക്പോസ്റ്റിൽ 5 ലക്ഷത്തോളം രൂപ വിലമതിക്കുന്ന 160.77 ഗ്രാം മയക്കുമരുന്ന് മെത്താംഫിറ്റമിനുമായി ആയുർവേദ ഡോക്ടർ പിടിയിൽ. കൊല്ലം ചിറ്റുമൂല സ്വദേശി ഇടമരത്തു വീട്ടിൽ എൻ. അൻവർഷാ എന്നയാളെയാണ് എക്സൈസ്  അറസ്റ്റ് ചെയ്തത്. മൈസൂർ – പൊന്നാനി  കെഎസ്ആർടിസി സ്വിഫ്റ്റ് ബസിൽ യാത്ര ചെയ്യുന്ന  സമയത്താണ് ഇയാൾ മയക്കുമരുന്നുമായി പിടിയിലാകുന്നത്.ബെംഗ്ലൂരുവിൽ നിന്നും മയക്കുമരുന്ന് വാങ്ങി കൊച്ചിയിലേക്ക് വിൽപ്പനക്കായി കൊണ്ടു പോകുകയായിരുന്നു. പ്രതി ദുബൈയിൽ സ്വന്തമായി ആയുർവേദ സെൻറർ നടത്തുന്ന ഡോക്ടറാണെന്ന് എക്സൈസ് അധികൃതർ വ്യക്തമാക്കി. വിവാഹ…

Read More

കോഴിക്കോട് കിണർ ഇടിഞ്ഞു താഴ്ന്നു

കോഴിക്കോട്: അതിശക്തമായ മഴയെ തുടർന്ന് കിണർ താഴ്ന്നുപോയി. കോഴിക്കോട് കാരശ്ശേരി പഞ്ചായത്തിലെ വടിശ്ശേരി ബാലകൃഷ്ണന്റ വീട്ടിലെ കിണറാണ് നിമിഷ നേരം കൊണ്ട് ഭൂമിക്കടിയിലേക്ക് ആണ്ടുപോയത്. വ്യാഴാഴ്ച ഉച്ചക്ക് മൂന്നോടെയായിരുന്നു അപകടം. വലിയ ശബ്ദം കേട്ട് വീട്ടുകാര്‍ ഓടിയെത്തുമ്പോഴേക്കും കിണര്‍ അപ്രത്യക്ഷമായിരുന്നു. കഴിഞ്ഞ വര്‍ഷം നിര്‍മിച്ച കിണറാണ് ഇടിഞ്ഞു താഴ്ന്നത്. കിണറിന്റെ ഏകദേശം 500 മീറ്റര്‍ അരികിലൂടെയാണ് ഇരുവഴിഞ്ഞിപ്പുഴ ഒഴുകുന്നത്. പ്രദേശത്ത് ശക്തമായ മഴ നിലനില്‍ക്കുന്നതിനാല്‍ കിണറിന്റെ പരിസരങ്ങളില്‍ വെള്ളക്കെട്ടുണ്ടായിരുന്നു. എന്നാല്‍ കിണര്‍ ഇടിയുമെന്ന് ഒരിക്കലും കരുതിയില്ലെന്ന് വീട്ടുകാര്‍…

Read More

കെ റെയിലിന് ഐ എസ് ഒ സര്‍ട്ടിഫിക്കറ്റ്

തിരുവനന്തപുരം: കെ റെയിൽ പദ്ധതിക്ക് ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ സ്റ്റാൻഡേർഡൈസേഷന്റെ (ഐഎസ്‌ഒ 9001–2015 ) സർട്ടിഫിക്കേഷൻ. കെ റെയിൽ തന്നെയാണ് ഇക്കാര്യം സോഷ്യൽമീഡിയയിലൂടെ അറിയിച്ചത്. ഗുണനിലവാര സർട്ടിഫിക്കേഷനാണ് ഐഎസ്ഒ. സംസ്ഥാന സർക്കാരിന്റെയും ഇന്ത്യൻ റെയിൽവേ മന്ത്രാലയത്തിന്റെയും സംയുക്ത സംരഭമാണ് കെ റെയിൽ എന്ന കേരള റെയിൽ ഡെവലപ്പ്‌മെന്റ് കോർപറേഷന് ലിമിറ്റഡ്. തിരുവനന്തപുരം സെൻട്രൽ, വർക്കല- റെയിൽവേ സ്റ്റേഷനുകളുടെ നവീകരണ പദ്ധതികൾ, എറണാകുളം സൗത്ത് -വള്ളത്തോൾ നഗർ പാതയിൽ ഓട്ടോമാറ്റിക് ബ്ലോക്ക് സിഗ്‌നലിങ് (എബിഎസ്) സംവിധാനം സ്ഥാപിക്കൽ പദ്ധതികളിൽ…

Read More

ആമയിഴഞ്ചാൻ തോട് ഉൾപ്പെടെയുള്ള ചെറുതോടുകൾ പൂർണമായും ശുചീകരിക്കും; മുഖ്യമന്ത്രിയുടെ അടിയന്തര യോഗത്തിൽ തീരുമാനം

ആമയിഴഞ്ചാൻ തോട് ഉൾപ്പെടെയുള്ള ചെറുതോടുകൾ പൂർണമായും ശുചീകരിക്കുവാൻ മുഖ്യമന്ത്രി വിളിച്ച അടിയന്തര യോഗത്തിൽ തീരുമാനം. റെയിൽവേയിലെ മാലിന്യ നീക്കത്തിന് സർക്കാരിനോട് റെയിൽവേ സഹായം അഭ്യർത്ഥിച്ചു.ബണ്ട് കെട്ടി വെള്ളം വറ്റിച്ച് നൽകാമെന്ന് റെയിൽവേ അറിയിച്ചു. കനാലിനുള്ളിലെ മാലിന്യനീക്കം ഇറിഗേഷൻ ഏറ്റെടുക്കണമെന്നുമാണ് ആവശ്യം.റെയിൽവേയുടെ ഭാഗത്തെ മാലിന്യനീക്കംഇറിഗേഷൻ വകുപ്പുമായി ചേർന്ന് നടത്താൻ ആണ് ആലോചന. ചീഫ് സെക്രട്ടറി യോഗം വിളിച്ച് അന്തിമ തീരുമാനം എടുക്കും.ശുചീകരണ പ്രവർത്തനങ്ങളുടെ ഏകോപന ചുമതല സബ് കളക്ടർക്ക് ആണ്.നഗരസഭക്ക് കീഴിലെ സ്ഥലങ്ങൾ നഗര സഭയും ശുചിയാക്കും,ഇറിഗേഷൻ വകുപ്പിന്റെ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial