ഭർത്താവ് വീട്ടിലില്ലാത്ത സമയത്ത് യുവതിയെ ബലാത്സംഗം ചെയ്തു; ബന്ധുവായ 33കാരന് ഏഴ് വർഷം തടവും അര ലക്ഷം രൂപ പിഴയും
തൃശൂർ: യുവതിയെ ബലാത്സംഗം ചെയ്ത കേസിൽ ബന്ധുവായ യുവാവിന് കഠിന തടവ് വിധിച്ച് കോടതി. ഭർത്താവും മക്കളുമായി കഴിയുന്ന യുവതിയെ ഭർത്താവ് വീട്ടിലില്ലാത്ത സമയത്ത് എത്തി ബലമായി കിടപ്പുമുറിയിലേക്ക് കൊണ്ടുപോയാണ് ഇയാൾ അതിക്രമം കാണിച്ചത്. 33കാരനായ വെളിയംങ്കോട് സ്വദേശിക്കാണ് കുന്നംകുളം പോക്സോ കോടതി ജഡ്ജി എസ് ലിഷ ശിക്ഷ വിധിച്ചത്. യുവാവിന് ഏഴ് വർഷം കഠിന തടവും അര ലക്ഷം രൂപ പിഴയും വിധിച്ചു. 2023 ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സംഭവമറിഞ്ഞ അതിജീവിതയുടെ സഹോദരൻ വടക്കേക്കാട്…

