Headlines

ശബരിമല സ്പോട്ട് ബുക്കിങ്   ഹൈന്ദവ സംഘടനകളുടെ യോഗം 26 ന് പന്തളത്ത്

കോട്ടയം: ശബരിമല സ്‌പോട്ട് ബുക്കിങ് തീരുമാനത്തില്‍ സംയുക്ത യോഗം. ഈ മാസം 26 ന് പന്തളത്താണ് ഹൈന്ദവ സംഘടനകൾ യോഗം വിളിച്ചിരിക്കുന്നത്. ആചാര സംരക്ഷണ സമിതി, അയ്യപ്പസേവാസംഘം, അയ്യപ്പസേവാസമാജം ഉള്‍പ്പെടെ വിവിധ ഹൈന്ദവ സംഘടന നേതാക്കളാണ് ചര്‍ച്ചചെയ്ത് ഇക്കാര്യം തീരുമാനിച്ചത്. ആര്‍എസ്എസ് അടക്കം എല്ലാം സംഘടനകളെയും പന്തളത്ത് ചേരുന്ന യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ഒക്ടോബര്‍ 16ന് തിരുവാഭരണ മാളികയില്‍ നാമജപ പ്രാര്‍ഥനയും നടത്തും. പന്തളം കൊട്ടാരത്തിന്റെ നേതൃത്വത്തില്‍ വിവിധ അയ്യപ്പഭക്ത സംഘടനകളുടെ ഭാരവാഹികള്‍ നടത്തിയ യോഗത്തിലാണ് തീരുമാനം. ശബരിമല…

Read More

മൺറോത്തുരുത്തിൽ 31 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

കൊല്ലം: മൺറോത്തുരുത്തിൽ 31 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. തൃക്കരുവ കരുവാപ്പള്ളിമുക്ക് മൂലയിൽ വീട്ടിൽ വാടകയ്ക്കു താമസിക്കുന്ന അജ്മൽ (25)നെയാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. കൊല്ലം എക്സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ്‌ ആന്റിനർകോട്ടിക് സ്പെഷ്യൽ സ്ക്വാഡ് നടത്തിയ റെയ്ഡിലാണ് പ്രതി കഞ്ചാവുമായി പിടിയിലായത്. ആന്ധ്രാപ്രദേശ്, ഒഡിഷ സംസ്ഥാനങ്ങളിൽനിന്ന് കഞ്ചാവെത്തിച്ച് ചില്ലറവിൽപ്പനക്കാർക്ക് വിതരണം ചെയ്തുവരുന്ന സംഘത്തിലെ പ്രധാനിയാണ് പ്രതിയെന്ന് എക്സൈസ് അറിയിച്ചു. പ്രതിയെ റിമാൻഡ് ചെയ്തു. സർക്കിൾ ഇൻസ്പെക്ടർ എസ്.എസ്.ഷിജു, സ്പെഷ്യൽ സ്ക്വാഡ് എക്സൈസ് ഇൻസ്പെക്ടർ സി.പി.ദിലീപ് എന്നിവരുടെ…

Read More

2025ലെ സര്‍ക്കാര്‍ അവധികൾ

സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ച 2025ലെ പൊതു അവധികളും നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ട് പ്രകാരമുള്ള അവധികളും താഴെകൊടുക്കുന്നു_ -ജനുവരി 2: മന്നം ജയന്തി– ഫെബ്രുവരി 26: മഹാശിവരാത്രി– മാര്‍ച്ച് 31: ഈദുല്‍ ഫിത്തര്‍– ഏപ്രില്‍ 14: വിഷു/ അംബേദ്കര്‍ ജയന്തി– ഏപ്രില്‍ 17: പെസഹ വ്യാഴം– ഏപ്രില്‍ 18: ദുഃഖവെള്ളി– മെയ് 1: മെയ്ദിനം– ജൂണ്‍ 6: ബക്രീദ്– ജൂലൈ 24: കര്‍ക്കടക വാവ്– ആഗസ്റ്റ് 15: സ്വാതന്ത്ര്യദിനം– ആഗസ്റ്റ് 28: അയ്യങ്കാളി ജയന്തി– സെപ്റ്റംബര്‍ 4: ഒന്നാം…

Read More

സംസ്ഥാനത്ത് നാളെ പൊതു അവധി, എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും ബാധകം

നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് നാളെ പൊതു അവധി പ്രഖ്യാപിച്ചു. പൂജവെപ്പിൻ്റെ ഭാഗമായാണ് പൊതു അവധി. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും അവധി ബാധകമായിരിക്കും.ഇന്ന് വൈകുന്നേരമാണ് പൂജവെയ്പ്. 11,12 തീയതികളിൽ ദുർഗാഷ്ടമി, മഹാനവമി പൂജകൾക്ക് ശേഷം 13ന് രാവിലെ വിജയദശമി പൂജയ്ക്കും ശേഷമാണ് എടുക്കുന്നത്. ഈ സാഹചര്യത്തിൽ ഒക്ടോബർ 11ന് കൂടി അവധി നൽകണമെന്ന് ആവശ്യപ്പെട്ട് അധ്യാപക സംഘടനയായ നാഷണൽ ടീച്ചേഴ്സ് യൂണിയൻ വിദ്യാഭ്യാസ മന്ത്രിക്ക് നിവേദനം നൽകിയിരുന്നു. സാധാരണ ദുർഗാഷ്ടമി ദിവസം സന്ധ്യയ്ക്കാണ് പൂജ…

Read More

ചിക്കൻ വാങ്ങാൻ രാവും പകലും ഒരുപോലെ തിരക്ക്; പരിശോധനയിൽ പിടികൂടിയത് 200 കിലോ പുകയില ഉത്പന്നം

കൊല്ലം: കൊല്ലത്ത് കോഴി ഇറച്ചി വില്പനയെന്ന പേരിൽ പുകയില ഉത്പന്നങ്ങളുടെ കച്ചവടം പൊക്കി എക്‌സൈസ്. മുണ്ടക്കലിലെ വീട്ടിൽ എക്സൈസ് നടത്തിയ പരിശോധനയിലാണ് 200 കിലോ പുകയില ഉൽപ്പന്നങ്ങൾ പിടികൂടിയത്. മുണ്ടക്കൽ സ്വദേശി രാജക്കെതിരെ എക്സൈസ് കേസെടുത്തു. മുണ്ടക്കലിലെ രാജയുടെ വീട്ടിൽ രാത്രിയും പകലും നിരവധിയാളുകൾ വന്നു പോയിരുന്നു. കോഴിയിറച്ചി വ്യാപാരിയായ രാജ കച്ചവടത്തിൻ്റെ മറവിൽ പുകയില ഉത്പന്നങ്ങളുടെ വിൽപന നടത്തുകയായിരുന്നു. കൊല്ലം എക്സൈസ് സംഘം വീടും പരിസരവും നിരീക്ഷണ വലയത്തിലാക്കി. രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ…

Read More

മുൻ ഡിജിപി ആർ ശ്രീലേഖ ബിജെപിയിൽ ചേർന്നു; അംഗത്വം നൽകിയത് കെ സുരേന്ദ്രൻ

തിരുവനന്തപുരം: മുൻ ഡിപിജി ആർ ശ്രീലേഖ ബിജെപിയിൽ അം​ഗത്വം സ്വീകരിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനാണ് അംഗത്വം നൽകിയത്. തിരുവനന്തപുരത്തെ ഈശ്വരവിലാസത്തുള്ള ശ്രീലേഖയുടെ വീട്ടിലെത്തിയാണ് ബിജെപി നേതാക്കൾ അം​ഗത്വം നൽകിയത്. കേരള കേഡറിലെ ആദ്യ വനിത ഐപിഎസ് ഉദ്യോഗസ്ഥയാണ് ആർ ശ്രീലേഖ. രണ്ടു വർഷം മുമ്പാണ് സർവ്വീസിൽ നിന്ന് വിരമിച്ചത്. സർവ്വീസിൽ ഉള്ളപ്പോൾ തന്നെ സർക്കാരുമായി നല്ല ബന്ധത്തിലായിരുന്നില്ല. അതുകൊണ്ടുതന്നെ സർവ്വീസിൽ നിന്ന് വിരമിക്കുമ്പോഴുണ്ടായിരുന്ന യാത്രയയപ്പ് ചടങ്ങ് പോലും സ്വീകരിച്ചിരുന്നില്ല. പിന്നീട് സ്വന്തം വ്ലോ​ഗിലൂടെ പല…

Read More

അറുപത്തിരണ്ടുകാരന് 102 വർഷം കഠിന തടവ് വിധിച്ച് കോടതി

തിരുവനന്തപുരം: അഞ്ച് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച അപ്പൂപ്പന് 102 വർഷം കഠിന തടവും 1,05,000 രൂപ പിഴയും വിധിച്ച് കോടതി. തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജി ആർ രേഖയാണ് വിധി പറഞ്ഞത്. പിഴ തുക കുട്ടിക്ക് നൽകണമെന്നും ഈ തുക അടച്ചില്ലെങ്കിൽ രണ്ട് വർഷവും മൂന്നുമാസവും കൂടുതൽ തടവ് അനുഭവിക്കണമെന്നും കോടതി പറഞ്ഞു. കുട്ടിയുടെ അപ്പൂപ്പൻ ആയ പ്രതി നടത്തിയത് ക്രൂരമായ പ്രവൃത്തിയായതിനാൽ യാതൊരു ദയയും അർഹിക്കുന്നില്ലന്ന് കോടതി വിധി ന്യായത്തിൽ പറയുന്നു. സമൂഹ മനസ്സാക്ഷിയെ…

Read More

പൊലീസ് പിടിച്ചെടുത്ത ഓട്ടോ വിട്ടുനല്‍കിയില്ല; ഡ്രൈവർ ജീവനൊടുക്കി, എസ്ഐയെ സ്ഥലം മാറ്റി

   കാസർകോട് : പൊലീസ് പിടിച്ചുവച്ച ഓട്ടോ വിട്ടു നൽകാത്തതിൽ മനംനൊന്ത് ഡ്രൈവർ ആത്മഹത്യ ചെയ്‌തു. മംഗലാപുരം സ്വദേശി അബ്‌ദുൾ സത്താറാണ് മരിച്ചത്. ഇന്ന് (ഒക്‌ടോബര്‍ 7) വൈകിട്ടാണ് അബ്‌ദുൾ സത്താറിനെ കാസർകോട് റെയിൽവേ സ്റ്റേഷന് സമീപത്തെ ക്വാട്ടേഴ്‌സിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അകാരണമായി തൻ്റെ ഓട്ടോ പൊലീസ് പിടിച്ചുവച്ചുവെന്നും മറ്റ് മാർഗമില്ലാത്തതിനാൽ ആത്മഹത്യ ചെയ്യാൻ പോവുകയാണെന്നും പറഞ്ഞ് ഫേസ്ബുക്കിൽ സത്താർ പോസ്റ്റിരുന്നു. ഇതിന് പിന്നാലെയാണ് സംഭവം. പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ട സുഹൃത്തുക്കൾ നടത്തിയ തെരച്ചിലിലാണ് സത്താറിനെ ആത്മഹത്യ…

Read More

5 ദിവസം പ്രായം; അമ്മത്തൊട്ടിലിലെ 608 -ാംമത് കുഞ്ഞതിഥിക്ക് ഒലീവയെന്ന് പേരിട്ടു

    തിരുവനന്തപുരം : ശിശുക്ഷേമസമിതിയുടെ അമ്മത്തൊട്ടിലിൽ 608ാമത്തെ കുഞ്ഞെത്തി. 5 ദിവസം പ്രായമുള്ള പെൺകുഞ്ഞിന് ഒലീവ എന്നാണ് പേര് നൽകിയിരിക്കുന്നത്. കഴിഞ്ഞ മെയ് മാസത്തിലാണ് 600ാമത്തെ കുഞ്ഞ് അമ്മത്തൊട്ടിലിൽ എത്തിയത്. ഏഴ് മാസമായിരുന്നു പ്രായം. 2002 നവംബർ 14 നാണ് തിരുവനന്തപുരത്ത് ശിശുക്ഷേമസമിതിക്ക് മുന്നിൽ അമ്മത്തൊട്ടിൽ പ്രവർത്തനമാരംഭിക്കുന്നത്. ആദ്യമെത്തിയവൾക്ക് പ്രഥമ എന്നായിരുന്നു പേര്. സനാഥത്വത്തിന്‍റെ തണലിലേക്ക് എത്തിയ നൂറാമത്തെ അതിഥിക്ക് പേരിട്ടത് ശതശ്രിയെന്നാണ്. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ വന്നുകയറിയ 599-ാമത്തെ അതിഥിക്ക് ‘മഴ’ എന്നായിരുന്നു പേരിട്ടത്….

Read More

വരന്റെ വീട്ടിൽനിന്ന് മടങ്ങവേ വാഹനാപകടം; മകളുടെ വിവാഹദിനത്തിൽ അധ്യാപികയ്ക്ക് ദാരുണാന്ത്യം

കോട്ടയം: വാഴൂർ പതിനേഴാംമൈലിൽ ഉണ്ടായ വാഹനാപകടത്തിൽ അധ്യാപികയ്ക്ക് ദാരുണാന്ത്യം. എരുമേലി പാണപിലാവ് ഗവൺമെന്റ്റ് സ്‌കൂൾ ഹെഡ്മിസ്ട്രസ് ഷീനാ ഷംസുദീൻ ആണ് മരിച്ചത്. ഞായറാഴ്‌ച രാത്രിയായിരുന്നു അപകടo. മകൾ നെഫ്തലയുടെ വിവാഹദിനത്തിലാണ് ഷീനാ ഷംസുദീൻ്റെ ദാരുണാന്ത്യം. വിവാഹശേഷം കോട്ടയം കുടയംപടിയിലുള്ള വരൻ്റെ വീട്ടിൽ നടന്ന റിസപ്ഷനിൽ പങ്കെടുത്തു മടങ്ങവേയാണ് അപകടമുണ്ടായത്. വാഴൂർ പതിനേഴാംമൈൽ ഇളമ്പള്ളിക്കവല വളവിൽവെച്ച് നിയന്ത്രണം നഷ്ട‌പ്പെട്ട കാർ ഹൈവേയിൽനിന്നും മുപ്പതടിയോളം താഴ്ചയിലേക്ക് മറിയുകയായിരുന്നു. ഭർത്താവ് ഷംസുദീനും മകൻ നെബിൽ മുഹമ്മദ് ഷായും പരുക്കുകളോടെ രക്ഷപ്പെട്ടു.

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial