Headlines

എല്ലാ പഞ്ചായത്ത് റോഡുകളിലും KSRTC ബസ്, 300 മിനി ബസുകള്‍ വാങ്ങുമെന്ന് കെ ബി ഗണേഷ് കുമാര്‍

ഗ്രാമങ്ങളിലൂടെ ഓടുന്നതിന് സംസ്ഥാനത്ത് 300 കെഎസ്ആര്‍ടിസി മിനി ബസുകള്‍ വാങ്ങുമെന്നും മന്ത്രി അറിയിച്ചു. എല്ലാ പഞ്ചായത്ത് റോഡുകളിലും കെഎസ്ആര്‍ടിസി ബസുകള്‍ ഓടിക്കുക എന്നതാണ് ലക്ഷ്യം. ബസുകള്‍ കഴുകുന്നതിന് ഹൗസ് കീപ്പിങ് വിംഗ് ഉണ്ടാകും. ഇവര്‍ ബസിന്റെ വൃത്തി പരിശോധിക്കും. ബസുകള്‍ കഴുകുന്നതിന് പവര്‍ഫുള്‍ കംപ്രസര്‍ വാങ്ങിയിട്ടുണ്ട്. കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പള കുടിശ്ശിക ഉടന്‍ കൊടുത്തുതീര്‍ക്കുമെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാര്‍. രണ്ട് മാസത്തിനുള്ളില്‍ ജീവനക്കാര്‍ക്ക് മാസം ആദ്യം തന്നെ ശമ്പളം നല്‍കും. ഇതിനായി മുഖ്യമന്ത്രിയുമായി ചര്‍ച്ച…

Read More

സിപിഐ എല്ലാം തികഞ്ഞ പാർട്ടിയാണെന്ന അഭിപ്രായമില്ലെന്ന് ബിനോയ് വിശ്വം; തിരുത്തി മുന്നോട്ട് പോകണമെന്നും പ്രതികരണം

തിരുവനന്തപുരം: സി.പി.ഐ എല്ലാം തികഞ്ഞ പാർട്ടിയാണെന്ന അഭിപ്രായമില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഇപ്പോൾ നോക്കിയില്ലെങ്കിൽ പിന്നെ എപ്പോഴാണ് തിരുത്തുക? നാളെയല്ല ഇപ്പോൾ തന്നെയാണ് തിരുത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു. തോൽവിയെ തോൽവിയായി അംഗീകരിച്ചാലേ മുന്നോട്ടുപോകാനാകൂ. സി.പി.ഐ അഭിപ്രായം പറയന്നത് ഇടതുപക്ഷത്തെ ദുർബലപ്പെടുത്താനല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തോൽവിയെ തോൽവി ആയി അംഗീകരിക്കണം. എന്നാലേ മുന്നോട്ടുപോകാനാവൂ. സ്വന്തമായി കണ്ടുപോന്ന ഒരു വിഭാഗം ജനങ്ങൾ താക്കീതായി തിരുത്തണമെന്നു പറഞ്ഞതാണ് തെരഞ്ഞെടുപ്പ് ഫലം. അവർ ഇപ്പോഴും ഇടതുപക്ഷത്തിൽ വിശ്വസിക്കുന്നുണ്ടെന്നും ബിനോയ് വിശ്വം…

Read More

കൊരട്ടിയില്‍ കാണാതായ ദമ്പതികള്‍ വേളാങ്കണ്ണിയിലെ ലോഡ്ജില്‍ മരിച്ചനിലയില്‍

തൃശ്ശൂര്‍: കൊരട്ടിയില്‍നിന്ന് കാണാതായ ദമ്പതിമാരെ തമിഴ്നാട്ടിലെ വേളാങ്കണ്ണിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കൊരട്ടി തിരുമുടിക്കുന്ന് മുടപ്പുഴ ഡാം സ്വദേശികളായ ആന്റോ (34) ഭാര്യ ജിസ്സു (29) എന്നിവരാണ് മരിച്ചത്. ആന്റോ കഴിഞ്ഞദിവസവും ജിസ്സു ബുധനാഴ്ചയും വേളാങ്കണ്ണിയിലെ ലോഡ്ജ്മുറിയില്‍വെച്ച് ജീവനൊടുക്കിയെന്നാണ് വിവരം.ഇക്കഴിഞ്ഞ 22ാം തീയതി ശനിയാഴ്ച വൈകുന്നേരം മുതലാണ് ഇവരെ വെസ്റ്റ് കൊരട്ടി തിരുമുടിക്കുന്നിലെ വീട്ടില്‍നിന്ന് കാണാതായത്. തുടര്‍ന്ന് അന്വേഷണം നടക്കുന്നതിനിടെയാണ് കഴിഞ്ഞദിവസം ആന്റോ ജീവനൊടുക്കിയെന്നവിവരം ലഭിച്ചത്. വേളാങ്കണ്ണിയിലെത്തിയ ദമ്പതിമാര്‍ അവിടെ ഒരുലോഡ്ജില്‍ താമസിച്ചുവരികയായിരുന്നു. ആന്റോയെ വിഷംകഴിച്ചനിലയില്‍ കണ്ടെത്തിയെന്നാണ് വിവരം….

Read More

സംസ്ഥാന സ്‌കൂൾ കലോത്സവം തിരുവനന്തപുരത്ത്; തദ്ദേശീയ ജനതയുടെ കലകളും മത്സര ഇനങ്ങളാവും

തിരുവനന്തപുരം: ഈ വർഷത്തെ സംസ്ഥാന സ്‌കൂൾ കലോത്സവം ഡിസംബറിൽ തിരുവനന്തപുരത്ത് നടക്കുമെന്നും തീയതി പിന്നീട് അറിയിക്കാമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പുതുക്കിയ മാന്വൽ പ്രകാരം ഇത്തവണത്തെ കലോത്സവത്തിൽ തദ്ദേശീയ ജനതയുടെ കലകളും മത്സര ഇനങ്ങളാവും. സ്‌പെഷ്യൽ സ്‌കൂൾ കലോത്സവം സെപ്‌തംബർ 25, 26, 27 തീയതികളിൽ കണ്ണൂരിൽ സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. ശാസ്‌ത്രമേള നവംബർ 15 മുതൽ 17വരെ ആലപ്പുഴയിൽ നടക്കും. കായിക മേള ഇക്കൊല്ലം മുതൽ സ്‌കൂൾ ഒളിംപിക്‌സ് എന്ന പേരിലായിരിക്കും നടത്തുക. കായിക…

Read More

ചായ കുടിക്കുന്നതിനിടെ തര്‍ക്കം; ആലുവയില്‍ എഴുപതുകാരനെ കത്രിക കൊണ്ട് കുത്തിക്കൊന്നു

കൊച്ചി: ആലുവയില്‍ വയോധികനെ കത്രിക കൊണ്ട് കുത്തിക്കൊലപ്പെടുത്തി. ഏഴിക്കര സ്വദേശി ശ്രീകുമാറാണ് വയോധികനെ കുത്തിക്കൊലപ്പെടുത്തിയത്. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. പറവൂര്‍ സ്വദേശിയാണ് കൊല്ലപ്പെട്ടത്. ഇയാൾക്ക് ഏകദേശം 70 വയസ്സ് പ്രായം തോന്നിക്കും. പറവൂര്‍ കവലയിലെ ഹോട്ടലില്‍ ബുധനാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെയായിരുന്നു സംഭവം. ഇരുവരും തമ്മിലുണ്ടായ വാക്കുതര്‍ക്കത്തിനിടെ കത്രിക കൊണ്ട് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. കഴിഞ്ഞദിവസം രാത്രി ഇരുവരും ഒരുമിച്ചിരുന്ന് മദ്യപിക്കുന്നതിനിടെ വാക്കുതര്‍ക്കം ഉണ്ടായിരുന്നു. ബുധനാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെ പറവൂര്‍ കവലയിലെ ഹോട്ടലില്‍ ചായ കുടിക്കുന്നതിനിടെ വീണ്ടും തര്‍ക്കം…

Read More

പരിവാഹന്‍ സൈറ്റില്‍ ഫോണ്‍ നമ്പര്‍ ചേര്‍ത്തില്ലേ?; ഉടന്‍ ചെയ്യുക; മുന്നറിയിപ്പുമായി മന്ത്രി

തിരുവനന്തപുരം: മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥരില്‍ ആരെങ്കിലും പണം ആവശ്യപ്പെട്ട് വന്നാല്‍ കൊടുക്കരുതെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ്‌കുമാര്‍. ഈ സര്‍ക്കാര്‍ അഴിമതിക്കെതിരാണ്. അഴിമതി നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥരില്‍ ആരെങ്കിലുമോ ഏജന്‍സികളോ പണം ആവശ്യപ്പെട്ട് വന്നാല്‍ കൊടുക്കരുത്. കൈക്കൂലി വാങ്ങുന്നതും കൊടുക്കുന്നതും ശിക്ഷാര്‍ഹമായ കുറ്റമാണെന്നും മന്ത്രി ഓര്‍മ്മിപ്പിച്ചു. മന്ത്രി ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച വീഡിയോയിലാണ് ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയത്.ഇത്തരത്തില്‍ ആരെങ്കിലും സമീപിച്ചാല്‍ പരാതി നല്‍കാന്‍ ടോള്‍ ഫ്രീ നമ്പര്‍ വരുന്നുണ്ട്. ഉടന്‍ തന്നെ…

Read More

വയനാട്ടിൽ കുഴിബോംബ്; കണ്ടെത്തിയത് മാവോയിസ്റ്റ് സാന്നിധ്യമുള്ള മേഖലയിൽ

കൽപ്പറ്റ: വയനാട് തലപ്പുഴയിൽ കുഴിബോംബ് കണ്ടെത്തി. തണ്ടർബോൾട്ട് പട്രോളിങ് നടത്തുന്ന സ്ഥലത്താണ് കുഴിബോംബ് കണ്ടെത്തിയത്. മാവോയിസ്റ്റ് സാന്നിധ്യമുള്ള മേഖലയിൽ ആണ് സംഭവം. വനം വകുപ്പിലെ വനം വാച്ചർമാരാണ് പരിശോധനയ്ക്കിടെ സംശയാസ്പദമായ സാഹചര്യത്തിൽ ചില വസ്തുക്കൾ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്. വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് എത്തി നടത്തിയ പരിശോധനയിലാണ് സ്ഫോടക വസ്തുകളാണെന്ന് മനസ്സിലായത്. ബോംബ് സ്ക്വാഡ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.

Read More

ശമ്പള പരിഷ്കരണം നടപ്പാക്കുമെന്ന് ഉറപ്പു നൽകി; സമരം പിൻവലിച്ച് മിൽമ തൊഴിലാളികൾ

തിരുവനന്തപുരം: ശമ്പള പരിഷ്കരണം നടപ്പാക്കുമെന്ന് ഉറപ്പുനൽകി മിൽമ തൊഴിലകളുടെ സമരം ഒത്തുതീർപ്പാക്കി. ഇന്ന് അർധരാത്രി മുതലാണ് മിൽമയിലെ തൊഴിലാളികൾ സമരം നടത്താൻ നിശ്ചയിച്ചിരുന്നത്. അഡീഷനൽ ലേബർ കമ്മിഷണറുമായി നടത്തിയ ചർച്ചയിലാണ് തീരുമാനമായത്. ശമ്പള പരിഷ്കരണം ആവശ്യപ്പെട്ടാണ് സംയുക്ത ട്രേഡ് യൂണിയനുകൾ സമരം പ്രഖ്യാപിച്ചത്. അടുത്ത മാസം 15നകം ശമ്പള പരിഷ്കരണം നടപ്പാക്കുമെന്ന് ചർച്ചയിൽ തൊഴിലാളികൾക്ക് ഉറപ്പു നൽകി. ഇതിനു പിന്നാലെയാണ് സമരം പിൻവലിച്ചത്.

Read More

പ്ലസ് വൺ സീറ്റ് പ്രതിസന്ധി; നാളെ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് കെഎസ്‍യു

തിരുവനന്തപുരം: പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ പ്രതിഷേധിച്ച് സംസ്ഥാനവ്യാപകമായി കെഎസ്‌യു നാളെ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചു. കോഴിക്കോട് ആർഡിഡി ഓഫീസ് ഉപരോധിച്ച കെഎസ്‍യു പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി. ഇടുക്കി തൊടുപുഴ ഡിഡിഇ ഓഫീസിലേക്ക് കെഎസ്‍യു നടത്തിയ പ്രതിഷേധമാർച്ചിൽ സംഘർഷം ഉണ്ടായി. മാർച്ച്‌ പൊലീസ് ബാരിക്കേഡ് നിരത്തി തടഞ്ഞു. പ്രവർത്തകർ ബാരിക്കേ‍‍ഡ് മറിച്ചിടാൻ ശ്രമിച്ചതോടെ പൊലീസും പ്രവർത്തകരും തമ്മിൽ നേരിയ സംഘർഷമുണ്ടായി.പരിഹാരമായില്ലെങ്കിൽ അനിശ്ചിതകാല സമരമെന്നും സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ വ്യക്തമാക്കി. മലബാറിലെ പ്ലസ് വൺ സീറ്റ്…

Read More

കേരള അല്ല, ഇനി ‘കേരളം’; സംസ്ഥാനത്തിന്റെ പേരുമാറ്റാന്‍ നിയമസഭയിൽ പ്രമേയം; ഒറ്റക്കെട്ടായി പാസ്സാക്കി

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പേര് ഭരണഘടനയില്‍ കേരളം എന്നാക്കണമെന്ന് നിയമസഭയില്‍ പ്രമേയം. മുഖ്യമന്ത്രി പിണറായി വിജയനാണ് കേരളത്തിന്റെ പേരുമാറ്റുന്നതിനുള്ള പ്രമേയം അവതരിപ്പിച്ചത്. മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയം നിയമസഭ ഐകകണ്‌ഠേന അംഗീകരിച്ചു. ഭരണഘടനയുടെ ഒന്നാം പട്ടികയില്‍ നമ്മുടെ സംസ്ഥാനത്തിന്റെ പേര് കേരള എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇത് കേരളം എന്നാക്കി ഭേദഗതി വരുത്തുന്നതിന് ആവശ്യമായ നടപടികള്‍ ഭരണഘടനയുടെ അനുച്ഛേദം മൂന്ന് പ്രകാരം കൈക്കൊള്ളണമെന്ന് ഈ സഭ ഐകകണ്‌ഠേന ആവശ്യപ്പെടുന്നു. പ്രമേയത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കി.

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial