ആമക്കാവിൽ യുവാവിനെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

കൂറ്റനാട് : കോടനാട് തൈക്കാട്ടുവളപ്പിൽ ഷിബിൻ (30) എന്ന യുവാവിനെയാണ് ആമക്കാവ് മൂലസ്ഥാനത്തുള്ള വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വ്യാഴാഴ്ച രാവിലെ ആറുമണിയോടെയാണ് സംഭവം. ചാലിശ്ശേരി പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.

Read More

കെഎസ്ആര്‍ടിസിയില്‍ ബ്രത്തലൈസര്‍ പരിശോധന ഭയന്ന് ഡ്രൈവര്‍മാര്‍ മുങ്ങുന്നു

കൊല്ലം: മദ്യപിച്ച് വാഹനമോടിക്കുന്നുണ്ടോ എന്നു കണ്ടെത്താന്‍ കെഎസ്ആര്‍ടിസിയില്‍ കൊണ്ടുവന്ന ബ്രത്തലൈസര്‍ പരിശോധന ഭയന്ന് ഡ്രൈവര്‍മാര്‍ മുങ്ങുന്നു. ഇതോടെ പലയിടത്തും സര്‍വീസ് മുടങ്ങി. ഗതാഗതമന്ത്രിയുടെ മണ്ഡലമായ പത്തനാപുരത്തെ ഡിപ്പോയിലടക്കം സര്‍വീസ് മുടങ്ങിയ സ്ഥിതിയുണ്ടായി. ബ്രത്തലൈസറില്‍ പൂജ്യത്തിനുമുകളില്‍ റീഡിങ് കാണിച്ചാല്‍ സസ്‌പെന്‍ഷനാണ് ശിക്ഷ എന്നതാണ് ഡ്രൈവര്‍മാര്‍ എത്താത്തതിന് കാരണം. ബ്രത്തലൈസര്‍ പരിശോധനയ്ക്ക് വിജിലന്‍സ് സംഘം എത്തുന്ന വിവരം അറിഞ്ഞാല്‍ തലേദിവസം മദ്യപിച്ച ഡ്രൈവര്‍മാര്‍ പോലും ഡ്യൂട്ടിക്ക് എത്താറില്ല. ബ്രത്തലൈസര്‍ പരിശോധനയെ തുടര്‍ന്ന് 204 ജീവനക്കാരെ ഇതുവരെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. ഇതില്‍…

Read More

കൊല്ലത്ത് വനിതാ ഡോക്ടർക്ക് മര്‍ദനം; രോഗിക്കൊപ്പം എത്തിയ സ്ത്രീ അസഭ്യ വർഷം നടത്തി, മുഖത്തടിച്ചു, പരാതി

കൊല്ലം : കൊല്ലം ചവറയിൽ വനിതാ ഡോക്ടർക്ക് നേരെ മര്‍ദനം. കൊല്ലം ചവറ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ജോലി ചെയ്യുന്ന ഡോ. ജാന്‍സി ജെയിംസിനാണ് മര്‍ദനമേറ്റത്. രോഗിക്കൊപ്പം എത്തിയ സ്ത്രീ ഡ്യൂട്ടി മെഡിക്കല്‍ ഓഫീസറായിരുന്ന ജാൻസി ജെയിംസിന്‍റെ മുഖത്തടിച്ചുവെന്നാണ് പരാതി. ശക്തമായി മുഖത്തടിക്കുകയായിരുന്നുവെന്നും അടിയേറ്റ് കമ്മല്‍ ഉള്‍പ്പെടെ തെറിച്ചുപോയെന്നും പരാതിയില്‍ പറയുന്നു. പലതവണ മോശമായി സംസാരിക്കുകയും അസഭ്യം പറയുകയും ചെയ്തുവെന്നും ഇതിന് പിന്നാലെയാണ് മര്‍ദനമമെന്നുമാണ് പരാതിയിലുള്ളത്. ഇന്നലെ രാത്രിയാണ് സംഭവം. രോഗി മുമ്പ് ഉപയോഗിച്ച ഗുളിക ഡോക്ടർ പരിശോധിച്ചില്ലെന്നാരോപിച്ചാണ്…

Read More

ക്ഷേത്രങ്ങളില്‍ ഭക്തര്‍ക്കു കൊടുക്കുന്ന പ്രസാദങ്ങളിലും നിവേദ്യത്തിലും അരളിപ്പൂ ഒഴിവാക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തീരുമാനം

തിരുവനന്തപുരം: ക്ഷേത്രങ്ങളില്‍ ഭക്തര്‍ക്കു കൊടുക്കുന്ന പ്രസാദങ്ങളിലും നിവേദ്യത്തിലും അരളിപ്പൂ ഒഴിവാക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തീരുമാനം. അരളിയില്‍ വിഷാംശമുണ്ടെന്ന റിപ്പോര്‍ട്ടുകളെത്തുടര്‍ന്നാണിത്. അതേസമയം പൂജയ്ക്ക് അരളിപ്പൂ തുടര്‍ന്നും ഉപയോഗിക്കാമെന്ന് ദേവസ്വം അധികൃതര്‍ വ്യക്തമാക്കി. അരളിയിലെ വിഷാംശം സംബന്ധിച്ച് ശാസ്ത്രീയ പരിശോധനാ ഫലം വന്നതിനു ശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പിഎസ് പ്രശാന്ത് നേരത്തെ അറിയിച്ചിരുന്നു. വിഷാംശം സംബന്ധിച്ച വാര്‍ത്തകള്‍ വന്നതോടെ അരളി ഉപയോഗിക്കേണ്ടെന്ന പൊതു നിര്‍ദ്ദേശം ഉയര്‍ന്നതോടെയാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഇക്കാര്യം ചര്‍ച്ച ചെയ്തത്….

Read More

ഡ്രൈവിങ് സ്‌കൂള്‍ വാഹനങ്ങള്‍ ടെസ്റ്റിന് വിട്ടുനല്‍കാതെ പ്രതിഷേധം; സ്വന്തം വാഹനങ്ങള്‍ ഇനി ഉപയോഗിക്കാമെന്ന് മോട്ടോര്‍ വാഹനവകുപ്പ്

തിരുവനന്തപുരം: ഡ്രൈവിങ് ലൈസന്‍സ് ടെസ്റ്റിന് സ്വന്തം വാഹനങ്ങള്‍ ഉപയോഗിക്കാമെന്ന നിര്‍ദേശവുമായി മോട്ടോര്‍ വാഹനവകുപ്പ്. ടെസ്റ്റിനായി ഉപയോഗിക്കുന്ന വാഹനങ്ങളുടെ കൃത്യമായ രേഖകള്‍ കൈവശമുണ്ടായിരിക്കണമെന്നുള്ള നിര്‍ദേശം മാത്രമാണ് വകുപ്പ് നല്‍കിയിട്ടുള്ളത്. ടെസ്റ്റിങ് കേന്ദ്രങ്ങള്‍ക്ക് പോലീസ് സുരക്ഷയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഡ്രൈവിങ് ലൈസന്‍സ് ടെസ്റ്റ് പരിഷ്‌കരണത്തിനെതിരേ ഡ്രൈവിങ്ങ് സ്‌കൂള്‍ ഉടമകളും ജീവനക്കാരും പ്രതിഷേധിക്കുന്ന സാഹചര്യത്തില്‍ ആണ് പുതിയ നിർദേശം. ലൈസന്‍സ് ടെസ്റ്റില്‍ മാറ്റം വരുത്തി മോട്ടോര്‍ വാഹനവകുപ്പ് പുറത്തിറക്കിയ സര്‍ക്കുലര്‍ പൂര്‍ണമായും പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം നടത്തുന്നത്. പ്രതിഷേധം കനത്തതിനെ തുടര്‍ന്ന് ചൊവ്വാഴ്ചയും ഡ്രൈവിങ്…

Read More

റിപ്പോര്‍ട്ടിങ്ങിനിടെ കാട്ടാന ആക്രമണം; മാതൃഭൂമി ന്യൂസ് ക്യാമറാമാന്‍ എ.വി മുകേഷിന് ദാരുണാന്ത്യം

പാലക്കാട്: കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ് ക്യാമറാമാൻ എ.വി മുകേഷിന് (34) ദാരുണാന്ത്യം. ബുധനാഴ്ച രാവിലെ പാലക്കാട് കൊട്ടെക്കാട് വച്ച് റിപ്പോർട്ടിങ്ങിനിടെയായിരുന്നു കാട്ടാന ആക്രമണം. ദീർഘകാലം ഡൽഹിയിൽ ജോലി ചെയ്തിരുന്നു. കഴിഞ്ഞ ഒരു വർഷമായി പാലക്കാട് ബ്യൂറോയിലാണ്. മാതൃഭൂമി ഡോട്ട്കോമിൽ പാർശ്വവത്ക്കരിക്കപ്പെട്ട മനുഷ്യരെ അടയാളപ്പെടുത്തുന്ന ‘അതിജീവനം’ എന്ന കോളം എഴുതിയിരുന്നു. കാട്ടാനക്കൂട്ടം പുഴ മുറിച്ചുകടക്കുന്നതിന്റെ ദൃശ്യം പകർത്തുന്നതിനിടെ ആന ആക്രമിക്കുകയായിരുന്നു. ഉടൻ തന്നെ പാലക്കാട് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിൽ…

Read More

പ്രശസ്ത സിനിമ സീരിയൽ താരം കനകലത അന്തരിച്ചു

തിരുവനന്തപുരം: മലയാള സിനിമാ സീരിയൽ താരം കനകലത അന്തരിച്ചു. തിരുവനന്തപുരത്തെ വീട്ടിലായിരുന്നു അന്ത്യം. മറവിരോഗവും പാർക്കിൻസൺസും ബാധിച്ച് ചികിത്സയിലായിരുന്നു. 350-ലധികം ചിത്രങ്ങളിലും അമ്പതിലധികം സീരിയലുകളിലും കനകലത അഭിനയിച്ചിട്ടുണ്ട്. നാടകത്തിൽനിന്ന് വെള്ളിത്തിരയിലെത്തിയ കനകലത തൊണ്ണൂറുകളിൽ മലയാള സിനിമയിൽ ചെറുതും വലുതുമായ നിരവധി വേഷങ്ങൾ ചെയ്തിട്ടുണ്ട്. ഒൻപതാം ക്ലാസിൽ പഠിക്കുന്ന കാലം മുതൽ കനകലത നാടകരംഗത്ത് സജീവമായിരുന്നു. ചില്ല്, കരിയിലക്കാറ്റുപോലെ, രാജാവിന്റെ മകൻ, ജാഗ്രത, കിരീടം, എന്റെ സൂര്യപുത്രിക്ക്, കൗരവർ, അമ്മയാണെ സത്യം, ആദ്യത്തെ കൺമണി, തച്ചോളി വർഗീസ് ചേകവർ,…

Read More

പാലക്കാട് മെയ് എട്ട് വരെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടണം; നടപടി താപനില ഇനിയും ഉയരുമെന്ന് കണക്കിലെടുത്ത്

പാലക്കാട്: ജില്ലയിൽ മെയ് എട്ട് വരെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടണം. ഇനിയും താപനില ഉയരുമെന്നതിനാലാണ് നിയന്ത്രണങ്ങൾ തുടരുന്നത്. പ്രൊഫഷണല്‍ കോളേജുകള്‍, മെഡിക്കല്‍ കോളേജുകള്‍, ട്യൂട്ടോറിയല്‍സ്, അഡീഷണല്‍ ക്ലാസുകള്‍, സമ്മര്‍ ക്ലാസുകള്‍ ഒന്നും പാടില്ലെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി അറിയിക്കുന്നു. യെല്ലോ അലര്‍ട്ടാണ് നിലവില്‍ പാലക്കാടുള്ളത്. 39°C വരെ താപനില ഉയരുമെന്നാണ് മുന്നറിയിപ്പ്. മെയ് 6 മുതല്‍ 8 വരെയുള്ള ദിവസങ്ങളില്‍ 2- 4°C വരെ താപനില ഉയരാനാണ് സാധ്യത. ഇക്കാരണത്താല്‍ തന്നെ മെയ് 8 വരെ നിലവിലുള്ള…

Read More

മാലിന്യശേഖരണത്തിന് പരിഹാരമായ ‘ആക്രി ആപ്പ്’ സേവനം തലസ്ഥാനത്തും; പ്ലേസ്റ്റോറിൽ നിന്ന് ആപ്പ് ഡൗൺലോഡ് ചെയ്യാം; പറയുന്ന സമയത്ത് വീട്ടിലെത്തി മാലിന്യങ്ങൾ കൊണ്ടുപോകും

തിരുവനന്തപുരം: വീട്ടിൽ വരുന്ന വേസ്റ്റ് ഒഴിവാക്കുക എന്നത് തലവേദന തന്നെയാണ്. എന്നാൽ തലസ്ഥാത്തുള്ളവർക്ക് ഇനി ആ തലവേദന ഉണ്ടാകില്ല. മാലിന്യശേഖരണത്തിന് പരിഹാരമായ ‘ആക്രി ആപ്പിന്റെ’ സേവനം ഇനി തലസ്ഥാനത്തും ലഭിക്കും. കാഞ്ഞ മാസമാണ് തിരുവനതപുരം നഗരസഭയുടെ പിന്തുണയോടെ ആപ്പ് പ്രവർത്തനം ആരംഭിച്ചത്. ലോക്‌സഭാ തെരഞ്ഞെടുപ്പിനുശേഷം ആപ്പ് ഛത്തീസ്ഗഢിലും എത്തിക്കും.തമിഴ്നാടുമായും ചർച്ചകൾ നടക്കുന്നുണ്ട്. 2019ൽ എ4 മെർക്കാന്റൈൽസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്റ്റാർട്ടപ്പാണ് ആപ്പ് പുറത്തിറക്കിയത്. കൊച്ചി, തൃശൂർ, കോഴിക്കോട് എന്നിവിടങ്ങളിലായി നിലവിൽ 50ലധികം വോളന്റിയേഴ്സുണ്ട്.കേരളത്തിൽ മാലിന്യസംസ്കരണം തലവേദനയായപ്പോഴാണ്…

Read More

സംസ്ഥാനത്തെ സ്വർണ്ണവില ഇന്നും ഉയർന്നു; അറിയാം ഇന്നത്തെ നിരക്കുകൾ

തിരുവനന്തപുരം: ഇന്നലെ മാറ്റമില്ലാതെ തുടർന്ന സ്വർണവില ഇന്ന് ഉയർന്നു. പവൻ ഇന്ന് 160 രൂപയാണ് വർധിച്ചത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 52840 രൂപയാണ് ഈ മാസം ആദ്യം സ്വർണവില കുത്തനെ കുറഞ്ഞിരുന്നു. 800 രൂപയാണ് ഒന്നാം തിയതി കുറഞ്ഞത്. ഈ ആഴ്ച മുഴുവൻ സ്വർണവില കൂടിയും കുറഞ്ഞും ചാഞ്ചാടുകയാണ്. വ്യാഴാഴ്ച 560 രൂപ ഉയർന്നു. വെള്ളിയാഴ്ച 400 രൂപ കുറഞ്ഞെങ്കിലും ശനിയാഴ്ച വില ഉയർന്നു. അതെ പ്രവണതയാണ് ഇന്നും വിപണിയിൽ തുടരുന്നത്. വില…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial