മലപ്പുറത്ത് എംപോക്‌സ് സ്ഥിരീകരിച്ചു
മലപ്പുറം: ജില്ലയിൽ എംപോക്സ് സ്ഥീരീകരിച്ചു. ലക്ഷണങ്ങളോടെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിരീക്ഷണത്തിലായിരുന്ന ആൾക്കാണ് രോഗം സ്ഥിരീകരിച്ചത്. യുഎഇയിൽ നിന്നെത്തിയ യുവാവിനാണ് രോഗം. മലപ്പുറം ഒതായി സ്വദേശിയാണ് യുവാവ്. യുഎഇയിൽ നിന്നെത്തിയ 38കാരനാണ് രോഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു. മറ്റ് രാജ്യങ്ങളിൽ നിന്നും ഇവിടെ എത്തുന്നവർക്ക് ഉൾപ്പടെ രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ ചികിത്സ തേടണമെന്നും ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കണമെന്നും ആരോഗ്യമന്ത്രി അഭ്യർത്ഥിച്ചു. തിങ്കളാഴ്ച്‌ച രാവിലെയാണ് യുവാവ് മഞ്ചേരിയിൽ ചികിത്സ തേടിയെത്തിയത്.യുവാവിന് പനിയും, ശരീരത്തിൽ ചിക്കൻപോക്‌സിന്…

