പാലക്കാട് റോഡ് മുറിച്ചു കടക്കുന്നതിനിടെ കാർ ഇടിച്ച് തെറിപ്പിച്ചു; ഗുരുതരമായി പരിക്കേറ്റ പെൺകുട്ടി മരിച്ചു
പാലക്കാട്: കൂറ്റനാട് – ചാലിശ്ശേരി റോഡിൽ കാറിടിച്ച് കാൽനടയാത്രക്കാരി മരിച്ചു. കൂറ്റനാട് വലിയപള്ളി കോട്ട ടി.എസ് കെ നഗർ സ്വദേശി ശ്രീപ്രിയയാണ് (19) മരിച്ചത്. ന്യൂബസാർ സ്റ്റോപ്പിൽ ഇന്ന് ഉച്ചക്ക് ഒന്നരയോടെ ആണ് അപകടം ഉണ്ടായത്. റോഡ് മുറിച്ചു കടക്കുന്നതിനിടെ അമ്മയുടെ കൺമുന്നിൽ വച്ചായിരുന്നു അപകടം ഉണ്ടായത്. യാണ് അപകടം. സ്റ്റോപ്പിൽ ബസിറങ്ങി റോഡിൻ്റെ പകുതി ഭാഗം മുറിച്ച് കടന്ന ശ്രീ പ്രിയയെ കൂറ്റനാട് ഭാഗത്ത് നിന്നും വരികയായിരുന്ന കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഈ സമയത്ത് ശ്രീപ്രിയയുടെ…

