അശ്ലീല വീഡിയോ കാണിച്ച് ലൈംഗിക പീഡനം; പ്രതിക്ക് 33 വര്‍ഷം കഠിന തടവും പിഴയും
കോഴിക്കോട്: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ വീട്ടില്‍ അതിക്രമിച്ച് കയറി പീഡിപ്പിച്ച സംഭവത്തില്‍ പ്രതിയ്ക്ക് ശിക്ഷ വിധിച്ച് കോടതി. ഫറോക്ക് ചെറുവണ്ണൂര്‍ സ്വദേശി തളിക്കാട്ട് പറമ്പ് വീട്ടില്‍ കെ. ബിജു(ഉണ്ണി)വിനെയാണ് കോഴിക്കോട് പ്രത്യേക കോടതി ജഡ്ജി സി എസ് അമ്പിളി ശിക്ഷിച്ചത്. 33 വര്‍ഷം കഠിന തടവും 50,000 രൂപ പിഴയുമാണ് ശിക്ഷ. 2016 ജൂണ്‍ മുതല്‍ 2017 ഓഗസ്റ്റ് വരെ പലദിവസങ്ങളിലായി അശ്ലീല വീഡിയോ മൊബൈലില്‍ കാണിച്ച് പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്. പിഴസംഖ്യ അതിജീവിതയായ പെണ്‍കുട്ടിക്ക് നല്‍കണം….

