ഇനി അവധിക്കാലം; എസ്എസ്എൽസി പരീക്ഷ ഇന്നവസാനിക്കും; ഫലം മെയ് രണ്ടാം വാരം

തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷ ഇന്ന് അവസാനിക്കും. മാർച്ച് നാലിന് ആരംഭിച്ച പരീക്ഷയിൽ മൂവായിരത്തോളം കേന്ദ്രങ്ങളിലായി നാലേകാൽ ലക്ഷം വിദ്യാർത്ഥികളാണ് ഇത്തവണ പരീക്ഷയെഴുതിയത്. സാമൂഹ്യശാസ്ത്രമാണ് ഇന്നത്തെ വിഷയം. ഏപ്രിൽ മൂന്നു മുതൽ മൂല്യ നിർണയം തുടങ്ങും. 20 വരെ രണ്ടു ഘട്ടങ്ങളിലായി മൂല്യനിർണയം പൂർത്തിയാക്കുകയാണ് ലക്ഷ്യം. 70 ക്യാമ്പുകളിലായി പതിനായിരത്തോളം അധ്യാപകരെ പങ്കെടുപ്പിച്ചണ് മൂല്യ നിർണയം നടത്തുക. മെയ് രണ്ടാം വാരം ഫലം പ്രഖ്യാപിക്കാൻ കഴിയും എന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ കണക്കുകൂട്ടൽ. നാളെയാണ് പ്ലസ് ടു പരീക്ഷകൾ അവസാനിക്കുന്നത്.

Read More

ഇന്ന് ഓശാന ഞായര്‍; ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥനകള്‍

തിരുവനന്തപുരം: യേശുക്രിസ്തുവിന്റെ ജെറുസലേം പ്രവേശനത്തിന്റെ സ്മരണ പുതുക്കി ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ ഇന്ന് ഓശാന ഞായര്‍ ആചരിക്കുന്നു. ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥനകള്‍ നടക്കും. കുരുത്തോല ആശിര്‍വാദവും കുരുത്തോല പ്രദക്ഷിണവും നടക്കും. സഹനത്തിന്റെയും കുരിശുമരണത്തിന്റെയും ദിനങ്ങളായ പീഡാനുഭവവാരത്തിന് ഇതോടെ തുടക്കമാവും. യേശുക്രിസ്തുവിനെ ജനം രാജകീയപദവികളോടെ ഒലിവ് ഇലകളേന്തി ജറുസലേം നഗരത്തിലേക്ക് വരവേറ്റതിന്റെ അനുസ്മരണമാണ് ഓശാന ഞായറിലെ തിരുക്കര്‍മങ്ങള്‍. യേശുക്രിസ്തുവിന്റെ ജറുസലേം പ്രവേശനത്തിന്റെയും അന്ത്യ അത്താഴത്തിന്റെയും കാല്‍വരിക്കുന്നിലെ കുരിശുമരണത്തിന്റെയും ഉയിര്‍പ്പുതിരുനാളിന്റെയും ഓര്‍മ പുതുക്കുന്ന വേളയാണിത്.

Read More

കേന്ദ്രമന്ത്രി പദവി ഉപയോഗിച്ച് പൊതുപരിപാടി സംഘടിപ്പിക്കുന്നു; രാജീവ് ചന്ദ്രശേഖറിനെതിരെ പെരുമാറ്റചട്ട ലംഘന പരാതിയുമായി എൽഡിഎഫ്

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി രാജീവ് ചന്ദ്രശേഖർ തുടർച്ചയായി പെരുമാറ്റചട്ടം ലംഘിക്കുന്നുവെന്ന് ആരോപണം. കേന്ദ്രമന്ത്രിയെന്ന പദവി ഉപയോഗിച്ച് പൊതുപരിപാടികൾ സംഘടിപ്പിച്ച് വോട്ടുതേടുകയാണ് രാജീവ് ചന്ദ്രേഖര്‍ എന്ന് എൽഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ എം.വിജയകുമാർ കുറ്റപ്പെടുത്തി. ഇത് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് എൽഡിഎഫ് പരാതി നൽകിയെന്നും അദ്ദേഹം പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഇടതുമുന്നണി തിരുവനന്തപുരം മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ വിളിച്ച വാര്‍ത്താ സമ്മേളനത്തിലാണ് എം വിജയകുമാര്‍ ഇക്കാര്യം പറഞ്ഞത്. സിപിഐ…

Read More

തൊട്ടിലി​ന്റെ കയർ കഴുത്തിൽ കുരുങ്ങി; 5 വയസുകാരിക്ക് ദാരുണാന്ത്യം

പത്തനംതിട്ട: തൊട്ടിലിന്റെ കയർ കഴുത്തിൽ കുരുങ്ങി അഞ്ച് വയസുകാരിക്ക് ദാരുണാന്ത്യം. പത്തനംതിട്ട കോന്നി ചെങ്ങറ സ്വദേശികളായ ഹരിദാസ് നീതു ദമ്പതികളുടെ മകൾ ഹൃദ്യ ആണ് മരിച്ചത്. ഇളയ കുട്ടിക്ക് വേണ്ടി വീട്ടിൽ കെട്ടിയിരുന്ന തൊട്ടിലിൽ കയറിയപ്പോൾ കുരുങ്ങിയാണ് അപകടമുണ്ടായത്. വീട്ടിൽ ആരും ഇല്ലാത്ത സമയത്ത് ആയിരുന്നു സംഭവം നടന്നത്.

Read More

രാഷ്ട്രപതിക്കെതിരെ കേരള സർക്കാർ; നിയമസഭ പാസാക്കിയ ബില്ലുകളിൽ തീരുമാനം വൈകുന്നതിൽ സുപ്രീം കോടതിയിൽ ഹർജി നൽകി

ന്യൂഡൽഹി: രാഷ്ട്രപതിക്കെതിരെ അസാധാരണ നീക്കവുമായി കേരളസംസ്ഥാന സർക്കാർ. നിയമസഭ പാസാക്കിയ ബില്ലുകളിൽ തീരുമാനം വൈകുന്നെന്ന് ആരോപിച്ച് രാഷ്ട്രപതിക്കെതിരെ സുപ്രീം കോടതിയിൽ ഹർജി നൽകി. സംസ്ഥാന ചീഫ് സെക്രട്ടറിയും പേരാമ്പ്ര എംഎൽഎയായ ടിപി രാമകൃഷ്ണനുമാണ് സംസ്ഥാന സർക്കാരിന് വേണ്ടി സുപ്രീം കോടതിയിൽ റിട്ട് ഹർജി ഫയൽ ചെയ്തിരിക്കുന്നത്. രാഷ്ട്രപതിയുടെ സെക്രട്ടറിയെയും കക്ഷി ചേർത്താണ് ഹർജി നൽകിയത്.

Read More

ആര്‍എല്‍വി രാമകൃഷ്ണനെതിരായ അധിക്ഷേപ പരാമര്‍ശം; സത്യഭാമയ്‌ക്കെതിരെ കേസ്

തിരുവനന്തപുരം: ആര്‍എല്‍വി രാമകൃഷ്ണനെ അധിക്ഷേപിച്ച നര്‍ത്തകി സത്യഭാമയ്‌ക്കെതിരെ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ സ്വമേധയാ കേസെടുക്കുകയായിരുന്നു. മനുഷ്യാവകാശ പ്രവര്‍ത്തകനായ ഗിന്നസ് മാട സാമിയും ഇതേ വിഷയത്തില്‍ പരാതി നല്‍കിയിട്ടുണ്ട്. തൃശൂര്‍ ജില്ലാ പൊലീസ് മേധാവിയും സാംസ്‌കാരിക വകുപ്പ് സെക്രട്ടറിയും പരാമര്‍ശം പരിശോധിച്ച് 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശം. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് കലാമണ്ഡലം സത്യഭാമ ഡോ. ആര്‍എല്‍വി രാമകൃഷ്ണനെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയത്. രാമകൃഷ്ണന് കാക്കയുടെ നിറമാണെന്നും കണ്ടുകഴിഞ്ഞാല്‍…

Read More

‘ചങ്ങായീസ് തട്ടുകട’യിൽ യുവാക്കളുടെ അക്രമം; ഉടമയുടെ തല തല്ലിപ്പൊളിച്ചു, ജീവനക്കാർക്കും മർദ്ദനം

കോഴിക്കോട് : ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ എത്തിയ ആറംഗ സംഘത്തിന്റെ ആക്രമണത്തില്‍ ഹോട്ടല്‍ ഉടമക്കും രണ്ട് ജീവനക്കാര്‍ക്കും പരുക്ക്. എലത്തൂര്‍ വെങ്ങാലിയിലെ ‘ചങ്ങായീസ് തട്ടുകട’ എന്ന ഹോട്ടലിലാണ് കഴിഞ്ഞ ദിവസം രാത്രി 11.20 ഓടെ ആക്രമണമുണ്ടായത്. ഹോട്ടല്‍ ഉടമ എരഞ്ഞിക്കല്‍ സ്വദേശി കോലാടി തെക്കയില്‍ വീട്ടില്‍ ബൈജു(44), ജീവനക്കാരും അതിഥി തൊഴിലാളികളുമായ ആകാശ് (30), ചന്ദന്‍ (20) എന്നിവര്‍ക്കാണ് ആക്രമണത്തില്‍ പരുക്കേറ്റത്. മൂന്ന് പേരെയും കോഴിക്കോട് ബീച്ച് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അക്രമം നടത്തിയ സംഘം മൂന്നുപേരെയും…

Read More

കുടിവെള്ളം പിടിക്കുന്നതിലെ തർക്കം; ഗർഭിണിക്കും ഭർത്താവിനും വെട്ടേറ്റു

ഇടുക്കി: എസ്റ്റേറ്റ് ലയത്തിൽ കുടിവെള്ളം പിടിക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തിൽ ഗർഭിണിയായ യുവതിയെ വെട്ടി പരുക്കേൽപ്പിച്ച് അയൽവാസി. ഇടുക്കി വണ്ടിപ്പെരിയാർ അരണക്കൽ എസ്റ്റേറ്റിലാണ് വ്യാഴാഴ്ച്ച രാവിലെ ഗർഭിണിക്ക് വെട്ടേറ്റത്. തടയാൻ ശ്രമിച്ച ഭർത്താവിനും വെട്ടേറ്റു. ഹില്ലാഷ് ഡിവിഷനിൽ താമസിക്കുന്നകവിത (25), ഭർത്താവ് ചിന്നപ്പൻ എന്നിവർക്കാണ് വെട്ടേറ്റത്. സംഭവത്തിൽ ഇവരുടെ അയൽവാസി ഗുരുചാർളി (24)യെ പോലീസ് കസ്റ്റഡിയിലെടുത്തു. രാവിലെ വെള്ളം പിടിക്കാൻ എത്തിയ കവിതയുമായി ഗുരുചാർളി വഴക്കിടുകയും അസഭ്യം പറയുകയും ചെയ്തു. ഇത് ചോദിക്കാനായി എത്തിയചിന്നപ്പനും ഗുരുചാർളിയും തമ്മിൽ അടിപിടിയുണ്ടാകുകയും…

Read More

ഗൃഹനാഥൻ ഓട്ടോഡ്രൈവറെ കുത്തിപ്പരിക്കേൽപ്പിച്ച ശേഷം ജീവനൊടുക്കി

കോട്ടയം:കടുത്തുരുത്തി അറുനൂറ്റിമംഗലത്ത് വീട്ടിലേയ്ക്ക് ഓട്ടം വിളിച്ച ശേഷം ഡ്രൈവറെ കുത്തി പരിക്കേൽപ്പിച്ച് ഗൃഹനാഥൻ ജീവനൊടുക്കി.കടുത്തുരുത്തി അറുനൂറ്റിമംഗലം മുള്ളംമടയ്ക്കൽ ഷിബു ലൂക്കോസിനെയാണ് (45) വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.കുത്തേറ്റ അറുനൂറ്റിമംഗലം സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവർ പ്രസാദിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.ഷിബു ലൂക്കോസ് ഓട്ടോറിക്ഷ ഓട്ടം വിളിക്കുകയായിരുന്നു.വീട്ടിൽ എത്തിയ പ്രസാദും ഷിബുവും തമ്മിൽ വാക്ക് തർക്കം ഉണ്ടായി. തുടർന്ന്, ഷിബു പ്രസാദിനെ കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് പരിക്കേറ്റ…

Read More

കേരളത്തിലെ കൊടും ചൂടിന് ആശ്വസമായി വേനല്‍ മഴയെത്തി; ഇന്ന് 8 ജില്ലകളിലാണ് മഴ സാധ്യത

തിരുവനന്തപുരം: കേരളത്തിലെ കൊടും ചൂടിന് ആശ്വസമായി വേനല്‍ മഴയെത്തുന്നു. ഇന്നും നാളെയും കേരളത്തിലെ വിവിധ ജില്ലകളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് 8 ജില്ലകളിലാണ് മഴ സാധ്യത. പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. നാളെ 10 ജില്ലകളിലാണ് മഴ സാധ്യത പ്രവചിച്ചിട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial